Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പിഎഫ്‌ഐ ഭീകരത പുതു രൂപങ്ങളില്‍

സിപിഎമ്മും കോണ്‍ഗ്രസും നേതൃത്വം നല്‍കുന്ന കേരളത്തിലെ ഇടതു വലത് മുന്നണികള്‍ ഒരുക്കുന്ന രാഷ്‌ട്രീയ സാഹചര്യമാണ് പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകളെ വളര്‍ത്തിയത്. പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്‌ട്രീയ മുഖമായ എസ്ഡിപിഐയുമായി പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരെ ഇരുമുന്നണികളും സഖ്യമുണ്ടാക്കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2025, 12:44 pm IST
in Editorial, Vicharam

ഭീകര പ്രവര്‍ത്തനങ്ങള്‍ തെളിഞ്ഞതിനെ തുടര്‍ന്ന് യുഎപിഎ നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച പോപ്പുലര്‍ ഫ്രണ്ട് കേരളത്തല്‍ അവരുടെ തന്നെ രാഷ്‌ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐയുടെ ലേബലിലും മറ്റു ചില രൂപങ്ങളിലും പ്രത്യക്ഷപ്പെടുന്നു എന്നത് ആശങ്ക ജനിപ്പിക്കുന്ന കാര്യമാണ്. അടുത്തിടെ ഐഡിഎഫ് ഐ എന്ന ഒരു സംഘടനയില്‍ നിന്ന് താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയേലിന് ലഭിച്ച ഒരു ഭീഷണിക്കത്ത് ഇതിന്റെ വ്യക്തമായ സൂചനയാണ്. തങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പിന്തുടര്‍ച്ചക്കാരാണെന്ന് ഈ സംഘടന പറയുന്നു. ഇതൊരു അവകാശവാദം മാത്രമാണെന്ന് കരുതാനാവില്ല. പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ യൂണിഫോമിന് വിരുദ്ധമായി ഒരു വിദ്യാര്‍ഥിനി ഹിജാബ് ധരിച്ചെത്തി പ്രശ്‌നം ഉണ്ടാക്കിയതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്‌ട്രീയ മുഖമായ എസ്ഡിപിഐ ആണെന്ന് വ്യക്തമാവുകയുണ്ടായി. പോപ്പുലര്‍ ഫ്രണ്ടിനൊപ്പം ചില അനുബന്ധ സംഘടനകളെയും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചെങ്കിലും എസ്ഡിപി
ഐയെ നിരോധിച്ചിരുന്നില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ പല നേതാക്കളെയും ജയിലില്‍ അടയ്‌ക്കുകയുണ്ടായി. ഇവര്‍ക്ക് ഇതുവരെ കോടതി ജാമ്യം കൊടുത്തിട്ടുമില്ല. ഈ സാഹചര്യത്തിലാണ് ഇക്കൂട്ടരുടെ ഭീകര പ്രവര്‍ത്തനം പുതു രൂപങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.

താമരശ്ശേരി ബിഷപ്പിന് ഭീഷണിക്കത്ത് അയച്ച സംഘടനയുടെ പേര് ഐഡിഎഫ്‌ഐ എന്നാണെന്നത് ശ്രദ്ധേയമാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ ചുരുക്കപ്പേരായ പി എഫ്‌ഐയുമായി ഈ പേരിനുള്ള സാമ്യം അവഗണിക്കാനാവില്ല.പോപ്പുലര്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ തന്നെയാണ് ഇങ്ങനെയൊരു സംഘടനയ്‌ക്ക് പിന്നിലുള്ളതെന്ന് കരുതാന്‍ പേരുകളിലെ സാമ്യവും ഒരു കാരണമാണ്. ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ഥി സംഘടനയായിരുന്ന സിമിയില്‍ നിന്ന് തുടങ്ങുന്ന പാരമ്പര്യമാണല്ലോ പല ഇസ്ലാമിക ഭീകര സംഘടനകള്‍ക്കുമുള്ളത്. സിമിയില്‍ സജീവമായിരുന്നവര്‍ പിന്നീട് എന്‍ഡിഎഫ് എന്ന സംഘടനയ്‌ക്ക് രൂപം നല്‍കി. നിരവധി കൊലപാതകങ്ങള്‍ ഈ സംഘടന നടത്തുകയുണ്ടായി. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് പോപ്പുലര്‍ ഫ്രണ്ട് രൂപം കൊള്ളുന്നത്. തൊടുപുഴയില്‍ കോളജ് അധ്യാപകന്റെ കൈ വെട്ടിയതുള്‍പ്പെടെ മതത്തിന്റെ പേരില്‍ അക്രമ പരമ്പരയും നിരവധി കൊലപാതകങ്ങളും പോപ്പുലര്‍ ഫ്രണ്ട് നടത്തുകയുണ്ടായി. ഈ സാഹചര്യത്തിലാണ് പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിരോധിച്ചത്.

സിപിഎമ്മും കോണ്‍ഗ്രസും നേതൃത്വം നല്‍കുന്ന കേരളത്തിലെ ഇടതു വലത് മുന്നണികള്‍ ഒരുക്കുന്ന രാഷ്‌ട്രീയ സാഹചര്യമാണ് പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകളെ വളര്‍ത്തിയത്. പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്‌ട്രീയ മുഖമായ എസ്ഡിപിഐയുമായി പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരെ ഇരുമുന്നണികളും സഖ്യമുണ്ടാക്കിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇതില്‍ പ്രവര്‍ത്തിച്ചിരുന്ന പല ഭീകരവാദികളും ഇരു മുന്നണികളിലും ഉള്‍പ്പെടുന്ന രാഷ്‌ട്രീയ പാര്‍ട്ടികളില്‍ ചേക്കേറി. ഇവരെ ഒളിഞ്ഞും തെളിഞ്ഞും സംരക്ഷിക്കുന്ന സമീപനമാണ് മുസ്ലിം ലീഗ് സ്വീകരിക്കുന്നത്. ചില ലീഗ് നേതാക്കള്‍ ഭീകരവാദികളുടെ ഭാഷയില്‍ സംസാരിക്കുകയും ചെയ്യുന്നു.

പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതിനെ തുടര്‍ന്ന് അതില്‍ ഉള്‍പ്പെടുന്ന ഭീകരര്‍ സംസ്ഥാനത്ത് വ്യാപകമായി അക്രമങ്ങള്‍ നടത്തുകയുണ്ടായി. ഇത് അടിച്ചമര്‍ത്തുന്നതിനു പകരം നിഷ്‌ക്രിയത പാലിച്ച് പ്രോത്സാഹിപ്പിക്കുന്ന രീതിയാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. സംസ്ഥാന സര്‍ക്കാരിന്റെ മൗനാനുവാദവും ഇതിനുണ്ടായിരുന്നു. അതിഥി തൊഴിലാളികള്‍ എന്ന പേരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും അന്യരാജ്യങ്ങളില്‍ നിന്നുപോലും ഇസ്ലാമിക ഭീകരവാദികള്‍ കേരളത്തിലെത്തി തമ്പടിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. നിര്‍ദ്ദേശം ലഭിച്ചാല്‍ കലാപങ്ങള്‍ ഉണ്ടാക്കാന്‍ ഇവര്‍ സന്നദ്ധരാണ്. ഇത്തരത്തിലുള്ള ചില സംഭവങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതു കൊണ്ട് മാത്രമായില്ല. അവര്‍ മറ്റുതരത്തില്‍ പ്രവര്‍ത്തിക്കുന്നതും തടയണം. ഇക്കാര്യത്തില്‍ രഹസ്യന്വേഷണ ഏജന്‍സികളുടെ വ്യാപകമായ നിരീക്ഷണവും കേന്ദ്ര സര്‍ക്കാരിന്റെ ശക്തമായ നടപടികളും ഉണ്ടാവണം. ജനങ്ങള്‍ തികഞ്ഞ ജാഗ്രത പാലിക്കുകയും വേണം.

Tags: pfikeralamUAPA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

Kerala

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

Kerala

ഇരുവശവും ബിജെപി മാത്രം; നടുനായകനായി നരേന്ദ്രമോദി; തലസ്ഥാനത്തെ റോഡ് ഷോ ചരിത്രമായി

Kerala

ഇത്തവണ അനുഭവപ്പെടുന്നത് മാറ്റത്തിന്റെ കാറ്റ്; കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരും: പ്രധാനമന്ത്രി മോദി

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവല്ലയിൽ അര ലക്ഷം പേരുടെ പൊതുസമ്മേളനം

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.