Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ക്ഷേത്രക്കൊള്ള തടയാം ഹിന്ദു ഉണര്‍ന്നാല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2025, 08:12 am IST
in Main Article

തിരുവിതാംകൂറിന്റെ ചരിത്രം കേരള രുപീകരണത്തിലും വികാസത്തിലും നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. പ്രത്യേകിച്ച്, 1798 മുതല്‍ 1810 വരെ രാജ്യം ഭരിച്ച ബാലരാമവര്‍മ്മയുടെ കാലത്തിനു ശേഷം അധികാരത്തില്‍ വന്ന യുവറാണി ആയില്യം തിരുന്നാള്‍ ഗൗരി ലക്ഷ്മി ഭായിയുടെ കാലഘട്ടം. 20 വയസു മാത്രമുള്ള ഗൗരി ലക്ഷ്മിഭായി നേരിട്ട് മഹാറാണിയായി 1810 മുതല്‍ 1813 വരേയും, തനിക്ക് സ്വാതി തിരുന്നാള്‍ എന്ന മകന്‍ പിറന്ന ശേഷം 1813 മുതല്‍ 1815 വരെ റീജന്റായും ഭരണം നടത്തി. ഇക്കാലയളവില്‍ തിരുവിതാംകൂര്‍ ഭരണത്തില്‍ ഈസ്റ്റ് ഇന്ത്യാകമ്പനിക്ക് നിര്‍ണായക സ്വാധീനമുണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണത്തിന്റെ സാമന്ത പദവിയിലേക്കു തിരുവിതാംകൂര്‍ മാറിയ കാലമായിരുന്നു അത്.

ഈ സന്ദര്‍ഭത്തില്‍ റസിഡന്റായിരുന്ന ജോണ്‍ മണ്‍റോയ്‌ക്ക് കൂടുതല്‍ അധികാരം ലഭിച്ചു. ദിവാനായിരുന്ന ഉമ്മിണി തമ്പിയെ മാറ്റി മണ്‍റോയില്‍ ദിവാന്റെ അധികാരം കൂടി നിക്ഷിപ്തമാക്കി. അങ്ങനെ മണ്‍റോ തിരുവിതാംകൂറിന്റെ പ്രധാന അധികാര കേന്ദ്രം കൂടിയായി. പല നിയമങ്ങളും ഈ കാലഘട്ടത്തില്‍ വിളംബരമായി വന്നു. അതില്‍ പ്രധാനമായിരുന്നു കൊല്ലവര്‍ഷം 987 ലെ ‘ ചട്ട വരിയോല ( 1811 ). ഈ വരിയോലയിലൂടെയാണ് ജില്ലാക്കോടതികളും അപ്പീല്‍ കോടതികളും സ്ഥാപിച്ചത്.

ക്ഷേത്ര സ്വത്ത് കൈക്കലാക്കാന്‍ മണ്‍റോയുടെ കുടിലബുദ്ധി

മണ്‍റോയെ അമിതമായി റാണി ആശ്രയിക്കുകയും വിശ്വസിക്കുകയും ചെയ്തു. ഇത് മുതലെടുത്ത് പല തീരുമാനങ്ങളും ദിവാന്‍ എന്ന നിലയില്‍ മണ്‍റോ കൈക്കൊണ്ടു. അതില്‍ പ്രധാനമാണ് തിരുവിതാംകൂറിന്റെ തകര്‍ന്ന സാമ്പത്തിക നില പരിഹരിക്കുക, ധനസ്ഥിതി ഉയര്‍ത്തുക എന്ന ഉദ്ദേശത്തോടെ ക്ഷേത്രങ്ങളെ സര്‍ക്കാരിലേക്കു കണ്ടുകെട്ടാനുള്ള 1811 ലെ ഉത്തരവ്. 1721 ക്ഷേത്രങ്ങളേയും അവയുടെ സ്വത്തുക്കളും സര്‍ക്കാരിന്റെ ഭാഗമാക്കുക വഴി തിരുവിതാംകൂറിന്റെ വരുമാനം ഇരട്ടിയായി. പരിധിയില്ലാത്തത്ര സ്വത്തുക്കളായിരുന്നു പല ക്ഷേത്രങ്ങളിലും ഉണ്ടായിരുന്നത്. ഇന്നത്തേതു പോലെ മറ്റ് വരുമാന മാര്‍ഗമില്ലാതിരിക്കെ സ്ഥാവര സ്വത്തുക്കള്‍ മാത്രമായിരുന്നു വരുമാന മാര്‍ഗം. അതിനാല്‍ ക്ഷേത്ര സ്വത്തുക്കള്‍ കൈക്കലാക്കുക എന്ന ദുഷ്ടലാക്കുതന്നെയായിരുന്നു മഹാറാണിയെ മുന്നില്‍ നിര്‍ത്തി മണ്‍റോ നിര്‍വഹിച്ചത്.

ക്ഷേത്രസ്വത്തുക്കളുടെ അസറ്റ് ലൈബിലിറ്റി ഇന്‍വെന്‍ട്രി രേഖപ്പെടുത്തിക്കഴിഞ്ഞപ്പോള്‍ കേരളത്തിലെ 50 ശതമാനം ഭൂമിയും ക്ഷേത്രങ്ങളുടെതാണെന്ന് കണ്ടെത്തി രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവിതാംകൂറിന്റെ റവന്യു വരുമാനത്തിന്റെ സിംഹഭാഗവും ക്ഷേത്രങ്ങളില്‍ നിന്നായിരുന്നെന്നും കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. വീണ്ടും വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് വ്യക്തികളുടെ പേരിലും നാളിലും വഴിപാട് ശീട്ടാക്കുന്ന സമ്പ്രദായം ആരംഭിച്ചത്.

കേണല്‍ മണ്‍റോ ചുരുങ്ങിയ കാലം മാത്രമേ ദിവാനായിരുന്നുള്ളുവെങ്കിലും കേരളത്തിന്റെ ഭാവി ഭാഗഥേയം നിര്‍ണയിക്കുന്ന ഒട്ടേറെ തീരുമാനങ്ങളെടുക്കുന്നതിന് ചുക്കാന്‍ പിടിച്ചു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പേരില്‍ കേരളത്തിലെ പ്രധന പ്രദേശങ്ങളോക്കെ ക്രിസ്ത്യന്‍ മിഷനറിമാര്‍ക്ക് തുല്യം ചാര്‍ത്തി കൊടുത്തതാണ് അതിലൊന്ന്. ക്രിസ്ത്യന്‍ വിഭാഗത്തെ വ്യാപകമായി സര്‍ക്കാര്‍ സര്‍വീസില്‍ നിയമിക്കുന്നതിനും മണ്‍റോ താത്പര്യം കാണിച്ചു. 1912 ആയപ്പോഴേക്കും ക്രിസ്ത്യാനികള്‍ക്കും ദേവസ്വത്തില്‍ ജോലി നല്‍കിത്തുടങ്ങി. എന്നാല്‍ ക്രിസ്ത്യാനിക്ക് ക്ഷേത്രത്തില്‍ കയറാന്‍ പറ്റാത്തതിനാല്‍, (അങ്ങനെയാണ് അമ്പലത്തിന് വാതുക്കല്‍പ്പടി എന്നും മറ്റും പേരുവന്നത്) റവന്യു വകുപ്പില്‍ പ്രമോഷന്‍ തടയപ്പെട്ടു. അക്കാലത്തെ റവന്യു വകുപ്പും ക്ഷേത്ര റവന്യു എന്ന വകുപ്പും രണ്ടു തത്തുല്യ വകുപ്പുകളായാണ് പ്രവര്‍ത്തിച്ചിരുന്നത്. ദേവസ്വം വിഭാഗത്തില്‍ ‘ഉണ്ടായിരുന്ന ക്രിസ്താനികള്‍ക്ക് പ്രമോഷന്‍ ലഭിക്കാത്തത്തിന്റെ പേരില്‍ രാജാവിന് പരാതി ലഭിച്ചു. കേരള ഹൈക്കോടതി ജഡ്ജി രാമചന്ദ്രറാവുവിന്റെ നേതൃത്വത്തില്‍ കമ്മിഷനെ നിയമിച്ച് വിവരങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദ്ദേശിക്കാനായിരുന്നു നിര്‍ദേശം. കമ്മിഷന്റെ തീരുമാനം റവന്യു, ദേവസ്വം എന്നിവ രണ്ട് വകുപ്പുകളായി വിഭജിക്കാനായിരുന്നു. റവന്യു വകുപ്പിന്റെ കൈവശം ഉണ്ടായിരുന്ന 40 ശതമാനത്തിലധികം ഭൂമി ദേവസ്വത്തില്‍ നിന്നുവന്നു ചേര്‍ന്നതിനാല്‍ നഷ്ടപരിഹാരമായി പ്രതിവര്‍ഷം 50000 രൂപയും 18600 പറനെല്ലും ദേവസ്വത്തിന് നല്‍കണമെന്ന് തീരുമാനമായി. . ഇങ്ങനെയാണ് 1922ല്‍ ദേവസ്വം രൂപീകരിച്ച് ഉത്തരവിറങ്ങുന്നത്. അന്നത്തെ റവന്യു അധികാരം പേഷ്‌ക്കാര്‍ക്കും (ഇന്നത്തെ ചീഫ് സെക്രട്ടറി) തത്തുല്യ അധികാരം ദേവസ്വത്തില്‍ കമ്മിഷണര്‍ക്കും ചുമതലപ്പെടുത്തി. വാസ്തവത്തില്‍ സര്‍ക്കാരും ദേവസ്വവും രണ്ടു തുല്യ വകുപ്പുകളായിരുന്നെങ്കില്‍ത്തന്നെ ദേവസ്വം കമ്മിഷണറെയായിരുന്നു പ്രധാനി. അത്രമേല്‍ സമ്പന്നമായിരുന്നു ക്ഷേത്രങ്ങള്‍.

ക്ഷേത്രങ്ങള്‍ക്കു കിട്ടാത്ത സ്വാതന്ത്ര്യം

1947-ല്‍ രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയപ്പോഴും ക്ഷേത്രങ്ങള്‍ സ്വാതന്ത്ര്യം പ്രാപിച്ചില്ല. തിരുവിതാംകൂര്‍ -കൊച്ചി ലയനം നടന്നു. ഹൈദ്രാബാദ് നൈസാമുമായി ചേര്‍ന്ന് രാജാവ് ചില ഇടപെടലുകള്‍ നടത്തിയെങ്കിലും ഇന്ത്യന്‍ യൂണിയന്റെ പ്രധിനിധിയായി വി. പി. മേനോന്‍ കേരളത്തില്‍ വന്ന് തിരുവിതാംകൂര്‍- കൊച്ചി രാജാക്കന്മാരെ അനുനയിപ്പിച്ച് രണ്ടു നാട്ടു രാജ്യങ്ങളെയും ലയിപ്പിച്ച് ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ത്തു. ഇതോടെ രണ്ടു രാജാക്കന്മാരും ചേര്‍ന്ന് ഒരു കവനന്റ് ഉടമ്പടി തയ്യാറാക്കി. ഇതില്‍ പ്രധാനമായി ക്ഷേത്ര ഭരണത്തെ സംബന്ധിച്ച വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
1. ദേവസ്വം ബോര്‍ഡ് ഭരിക്കുന്ന ക്ഷേത്രങ്ങള്‍ സുരക്ഷിതമായിരിക്കണം.
2. ക്ഷേത്രങ്ങള്‍ രാഷ്‌ട്രീയ മുക്തമായിരിക്കണം.
3. ക്ഷേത്രങ്ങള്‍ തീര്‍ത്തും സ്വതന്ത്രമായിരിക്കണം.
4. നിലവിലോ ഭാവിയിലോ നിയമ നിര്‍മാണ സഭകള്‍ നിര്‍മിക്കുന്ന നിയമങ്ങളും റൂളുകളും ചട്ടങ്ങളും കവനന്റിന്റെ അന്തസ്സത്തയ്‌ക്കകത്തു നിന്നു കൊണ്ടു മാത്രമെ നിര്‍മിക്കാന്‍ പാടുള്ളു.

ഇതടക്കം 26 വകുപ്പുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കവനന്റ് പ്രകാരം തിരുവിതാംകൂര്‍ മഹാരാജാവ് രാജ പ്രമുഖനും കൊച്ചി രാജാവ് സഹായിയുമായി. വേതനമായി 18 ലക്ഷം രൂപ തിരുവിതാംകൂറിനും 2.5 ലക്ഷം രൂപ കൊച്ചിരാജാവിനും പ്രതിവര്‍ഷം നിശ്ചയിച്ചു (പിന്നീട് പ്രിവിപേഴ്‌സ് വന്നതോടെ ഇന്ദിരഗാന്ധി ഇത് നിര്‍ത്തലാക്കി). ഉത്തരവാദിത്ത പ്രക്ഷോഭത്തെ തുടര്‍ന്ന് പ്രജാസഭ നിലവില്‍ വരികയും പട്ടം താണുപിള്ള പ്രധാനമന്ത്രിയാവുകയും ചെയ്തു. അങ്ങനെ 1949 മേയ് 24ന് കവനന്റ് എഗ്രിമെന്റ് ഒപ്പുവച്ചു. ഇന്ത്യാ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് ഉറപ്പുനല്‍കികൊണ്ട് വി.പി. മേനോനും എഗ്രിമെന്റില്‍ ഒപ്പു വച്ചു.

അവസാനം ഭരണത്തിലിരുന്ന തിരുവിതാംകൂര്‍ മഹാരാജാവായ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനേയും രണ്ട് അംഗങ്ങളേയും നിയമിച്ച് ഉത്തരവായി. ആദ്യ പ്രസിഡന്റായി മന്നത്ത് പത്മനാഭനും അംഗങ്ങളായി ആര്‍. ശങ്കറും ജസ്റ്റിസ് ശങ്കരനാരായണ അയ്യരും നിയമിതരായി. ( കസേരയിലാണ് പാര്‍ട്ടി ചാടി വന്ന പി. എസ്. പ്രശാന്ത് 26-ാമത്തെ പ്രസിഡന്റും ലോക്കല്‍ സെക്രട്ടറി 48-ാമതു അംഗവുമായി ഇരിക്കുന്നത്)

പ്രജാസഭയും മന്ത്രിസഭയും നിലവില്‍ വന്നു. നിയമനിര്‍മാണം രാജ്യത്തിന്റെ ഉത്തമ താത്പര്യങ്ങള്‍ക്കകത്തു നിന്നുണ്ടായി. 1950 ല്‍ പറവൂര്‍ ടി. കെ. നാരായണ പിള്ള ആദ്യ മുഖ്യമന്ത്രിയായി. നിയമ നിര്‍മാണത്തില്‍ 15-ാമത്തെ വകുപ്പായി ട്രാവന്‍കൂര്‍ കൊച്ചി ഹിന്ദു റിലീജിയസ് ഇന്‍സ്റ്റിറ്റിയൂഷന്‍ ആക്ട് 1950ല്‍ നിലവില്‍ വന്നു. മറ്റ് സംസ്ഥാനങ്ങളിലാകട്ടെ ഹിന്ദു റിലീജിയന്‍സ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോമെന്റ് ആക്ട് നിലവില്‍ വന്നു. ഇതിന് പ്രധാനമായി 61 സെക്ഷനകളുണ്ട്. നിയമ നിര്‍മാണം നടന്നതോടുകൂടി മന്നത്ത് പത്മനാഭന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്സ്ഥാനത്തുനിന്ന് ഒഴിയേണ്ടി വന്നു. നേരത്തെ പ്രസിഡന്റിനെ രാജാവാണ് നിശ്ചയിച്ചിരുന്നതെങ്കില്‍ മുഖ്യമന്ത്രിയിലേക്ക് ഈ അധികാരം മാറ്റപ്പെട്ടു. അങ്ങനെ മുഖ്യമന്ത്രി ദേവസ്വം പ്രസിഡന്റിനേയും ഹിന്ദു മന്ത്രിമാര്‍ ഒരു ബോര്‍ഡ് മെംബറേയും ഹിന്ദു എം.എല്‍.എമാര്‍ മറ്റൊരു ബോര്‍ഡ് മെംബറേയും തിരഞ്ഞെടുക്കണമെന്ന വ്യവസ്ഥ വന്നു. 4 വര്‍ഷക്കാലാവധിയും പ്രതിമാസം 450 രൂപ പ്രസിഡന്റിനും 400 രൂപ ബോര്‍ഡ് അംഗത്തിനും ഓണറേറിയവും നിശ്ചയിച്ചു. നിലവില്‍ കാലാവധി രണ്ട് വര്‍ഷമാക്കിയിട്ടുണ്ട്. നിയമന അധികാരം പിന്‍വലിച്ച് റിക്രൂട്ടിമെന്റ് ബോര്‍ഡ് ഉണ്ടാക്കിയിട്ടുമുണ്ട്. ഓണറേറിയം വീണ്ടും വര്‍ദ്ധിപ്പിച്ച് യഥാക്രമം 35000, 25000 എന്നിങ്ങനെ ആക്കി. ക്യാബിനറ്റ് മന്ത്രിക്കു തുല്യമായ യാത്രാപ്പടിയും ശിപാര്‍ശ ചെയ്തു.

തിരിച്ചുപിടിക്കാം ക്ഷേത്ര സ്വത്തുക്കള്‍

1950 ഹിന്ദുധര്‍മ്മ പരിപാലന ആക്ട് പ്രകാരം റൂള്‍ രൂപീകരിക്കണമായിരുന്നു. ആ ചട്ട നിര്‍മാണം വളരെ പ്രധാനവുമായിരുന്നു. നിലവിലുള്ള ആരാധനാ സമ്പ്രദായം, പൂജാക്രമങ്ങള്‍, ക്ഷേത്ര ചിട്ടകള്‍, ക്ഷേത്ര പരിപാലനം തുടങ്ങി നിലവിലുള്ളതും ഭാവിയില്‍ വരാന്‍ സാദ്ധ്യതയുള്ളതുമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നിര്‍ദ്ദേശിക്കുംവിധം കവനന്റ് വ്യവസ്ഥയ്‌ക്കു വിധേയമായിട്ടാണ് നിയമനിര്‍മാണം നടത്തിയിരിക്കുന്നത്. 1955, 1956, 1960-1965 വരെ മാനുവലും ചട്ടങ്ങളും നിര്‍മിച്ചിട്ടുണ്ട.് ഇതില്‍ ജീവനക്കാരെ സംബന്ധിക്കുന്ന അച്ചടക്ക നിയമം, നിയമന നിയമം, സര്‍വ്വീസ് റൂള്‍, പെന്‍ഷന്‍ റൂള്‍, ഭൂപരിഷ്‌കാരം, ഭൂസംരക്ഷണം, ക്ഷേത്രവരുമാനം സമാഹരിക്കല്‍, അക്കൗണ്ടിങ് സമ്പ്രദായം തുടങ്ങി ജീവനക്കാരുടെ പെരുമാറ്റച്ചട്ടം വരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ നിയമപ്രകാരം, ക്ഷേത്ര കാര്യങ്ങളില്‍ മുഖ്യമന്ത്രിയോടു പോലും ഉത്തരം പറയേണ്ട ബാധ്യത ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനില്ല.

വിഗ്രഹങ്ങള്‍ക്കാകട്ടെ ഇന്ത്യന്‍ സിവില്‍ പ്രൊസീജിയര്‍ കോഡിനു വിധേയമായി പെര്‍പ്പച്വല്‍ മൈനര്‍ എന്ന പദവിയും ഏര്‍പ്പെടുത്തി. 1950ലെ നിയമവ്യവസ്ഥയനുസരിച്ച് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന് ദേവസ്വം ബോര്‍ഡ് കേസുകളില്‍ ചില പ്രത്യേക അധികാരങ്ങളും ഏര്‍പ്പെടുത്തി. ജില്ലാക്കോടതിയില്‍ താഴെ ദേവസ്വം കേസുകള്‍ കേള്‍ക്കാന്‍ പാടില്ല എന്ന വ്യവസ്ഥയും നിലവില്‍ വന്നു. കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ അപ്പലേറ്റ് അതോറിറ്റിയും ഹൈക്കോടതി ഡിവിഷന്‍ ബഞ്ചായിരിക്കും എന്നും നിശ്ചയിക്കപ്പെട്ടു.

എച്ച്ആര്‍ഐ ആക്ട് സെക്ഷന്‍ 56 അനുസരിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, മെംബര്‍മാര്‍ എന്നിവര്‍ പബ്ലിക് സെര്‍വന്റ് ആയതിനാല്‍ ഇവര്‍ പ്രിവന്‍ഷന്‍ ഓഫ് കറപ്ഷന്‍ ആക്ടിന്റെ പരിധിയില്‍ വരും. കുറ്റം ചെയ്യുന്ന പക്ഷം ഇവരെ സര്‍ചാര്‍ജ് ചെയ്തു ശിക്ഷിക്കാനുള്ള അധികാരവും എച്ച്ആര്‍ഐ ആക്ടില്‍ അധികാരപ്പെടുത്തിയിട്ടുണ്ട്. ദേവന്റെ സ്ഥാവര ജംഗമസ്വത്തുക്കള്‍ കവര്‍ച്ച ചെയ്താല്‍, സ്വത്തുവകകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള നാശം വരുത്തിയാല്‍, അത്തരം വ്യക്തികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും ശിക്ഷയെ സംബന്ധിച്ചും വ്യക്തമായ വ്യവസ്ഥ കവനന്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അതിന്റെ വ്യാപ്തി ഒരു കഥയിലൂടെ പറയാം.

അമേരിക്കയില്‍ നടന്ന ഒരു സംഭവമാണ്. ഒരു ധനാഢ്യന്റെ 10 ഡോളര്‍ മോഷണം പോയി, കാലക്രമത്തില്‍ ധനാഢ്യന്‍ ക്ഷയിച്ചു പാപ്പരായി. പില്‍ക്കാലത്ത് മോഷ്ടാവ് രംഗ പ്രവേശം ചെയ്ത്, അങ്ങയുടെ 10 ഡോളര്‍ ഞാനാണ് മോഷ്ടിച്ചതെന്ന് കുറ്റസമ്മതം നടത്തി. ഇതോടെ പാപ്പരായ ധനാഢ്യന്‍ കോടതിയെ സമീപിച്ച് ആവശ്യപ്പെട്ടത് എന്റെ 10 ഡോളര്‍ കൊണ്ട് അയാള്‍ നേടിയ മുഴുവന്‍ സമ്പാദ്യവും തനിക്ക് നഷ്ടപരിഹാരമായി നല്‍കണമെന്നാണ്. കോടതി അനുകൂലമായി വിധിക്കുകയും ചെയ്തു. ഇതേ വ്യവസ്ഥയാണ് ദേവന്റെ സ്വത്ത് കവര്‍ന്നവരേയും കൈകാര്യം ചെയ്യാന്‍ എച്ച്ആര്‍ഐ നിയമത്തിലും, കവനന്റിലും വ്യവസ്ഥ ചെയ്തിരിക്കുന്നത്.

ഹിന്ദു റിലീജിയസ് ഇന്‍സ്റ്റിറ്റിയൂഷന്‍ ആക്ടും

(എച്ച്ആര്‍ഐ) 1922ലെ ദേവസ്വം സെപ്പറേഷന്‍ നിയമത്തിലൂടെ 1949 മുതല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വസ്തുക്കളുടെ നഷ്ടപരിഹാരമായി സംസ്ഥാന സര്‍ക്കാര്‍ പ്രതിവര്‍ഷം 46.5 ലക്ഷം രൂപ നല്‍കുന്നതിന് നിശ്ചയിച്ചു. ഇതില്‍ 40.5 ലക്ഷം രൂപ തിരുവിതാംകൂര്‍ ദേവസ്വത്തിനും 6 ലക്ഷം രൂപ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനുമായാണ് നിശ്ചയിച്ചത്. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തുക വര്‍ദ്ധിപ്പിച്ച് 40.5 ലക്ഷം, 80 ലക്ഷവും 6 ലക്ഷം എന്നത് 18 ലക്ഷവുമാക്കി. ഈ നഷ്ടപരിഹാരത്തുക പില്‍ക്കാലത്ത് ഭരണഘടനയുടെ 290/എ വകുപ്പിലൂടെ ഉറപ്പുവരുത്തി കേന്ദ്ര ഗവണ്‍മെന്റ് ഗ്യാരന്റിയും നല്‍കിയിട്ടുള്ളതാണ്. കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ നിന്നാണ് തുക കിട്ടേണ്ടത്. ഇതിന് കവനന്റില്‍ത്തന്നെ 1992ല്‍ കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്‍കി ഒപ്പ് വച്ചിട്ടുള്ളതുമാണ്.

മൂന്നു വര്‍ഷമായി ഈ തുക സര്‍ക്കാര്‍ തരുന്നില്ല, ആരും ചോദിക്കാറുമില്ല. ചോദിക്കണ്ടവര്‍ തന്നെ മോഷണക്കേസ്സില്‍ സംശയത്തിന്റെ നിഴലിലോ പ്രതിപ്പട്ടികയിലോ ആണ്. കേരളത്തിന്റെ മുഖ്യമന്ത്രിക്കു സമാനമായ പദവിയും അധികാരവും ഉണ്ടായിരുന്ന സ്ഥാനമായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റേത്. അത് ഏതു വിധം അധപ്പതിച്ചു എന്ന് ഓരോ ഹിന്ദുവും ഉണര്‍ന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. കേരളത്തിന്റെ ചരിത്രം പഠിക്കാനും തയ്യാറാകണം. ഇനിയും അതിനു കഴിയുന്നില്ലെങ്കില്‍ വരുംതലുറയോടു ചെയ്യുന്ന മാപ്പര്‍ഹിക്കാത്ത അപരാധമായി അതു മാറും. 1922ലെ ദേവസ്വം വിഭജനത്തില്‍ നഷ്ടപരിഹാരമായി നിശ്ചയിച്ച തുകയുടെ ഇന്നത്തെ മൂല്യം പ്രതിവര്‍ഷം ഏകദേശം 400 കോടി രൂപയിലധികം വരും. ആവശ്യപ്പെട്ടാല്‍ സംസ്ഥാനസര്‍ക്കാരിന് അതു തരാതിരിക്കാനാവില്ല. അതാണ് വ്യവസ്ഥ. പക്ഷെ ആരുണ്ട് ചോദിക്കാന്‍ ?

ദേവസ്വം വകുപ്പ് എന്നത് കവനന്റ് സെക്ഷന്‍ 27 ആണ്. ഇതുപ്രകാരം ലാന്‍ഡ് കണ്‍സര്‍വന്‍സി ആക്ട് ബാധകമാണ്. പണ്ടാരം വക, ദേവസ്വം പുറമ്പോക്ക്, പൊസ്സഷന്‍, എന്‍ജോയ്‌മെന്റെ് എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ദേവസ്വം ഭൂമി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നു വന്നാല്‍ അത് കവനന്റ് സെക്ഷന്‍ 27 പ്രകാരം അതീവ ഗുരുതര പ്രത്യാഘാതമുണ്ടാകാവുന്ന കുറ്റകൃത്യമാണ്. ഇവിടെയും സ്ഥാനത്തിരിക്കുന്നവരുടെ അജ്ഞതയും അതു ചൂണ്ടിക്കാണിക്കേണ്ടവരുടെ നിസ്സംഗതയും കാര്യങ്ങളെ അനുദിനം വഷളാക്കിക്കൊണ്ടിരിക്കുന്നു.

റീ സര്‍വ്വേയിലൂടെ സംഭവിച്ചത്

വാര്‍ഡ്, കോണര്‍ എന്നീ വിദേശികളാണ് റീ സര്‍വേയ്‌ക്കു നേതൃത്വം നല്‍കിയത്. അതേത്തുടര്‍ന്നാണ് ദേവസ്വം പുറമ്പോക്ക് ഭൂമി സര്‍ക്കാര്‍ പുറമ്പോക്കാക്കി മാറ്റി. ഇങ്ങനെ ഒരു ലക്ഷത്തിലധികം ഏക്കര്‍ ഭൂമി ദേവസ്വത്തിനു നഷ്ടപ്പെട്ടുകഴിഞ്ഞു. അന്നും ഇന്നും സെക്ഷന്‍ 27 പ്രസക്തമായിരിക്കെ ചോദ്യം ചെയ്യാന്‍ ഒരാള്‍ മുന്നോട്ടു വന്നാല്‍ സര്‍ക്കാര്‍ നേരിടേണ്ടി വരുന്നത് കടുത്ത പ്രത്യാഘാതമായിരിക്കുമെന്നും ഓര്‍മ്മപ്പെടുത്തട്ടെ. ക്ഷേത്രത്തിന്റെ സ്വര്‍ണപ്പാളി മാത്രമല്ല കട്ടിളപ്പടിയും കഴുക്കോലുംവരെ കൊള്ള ചെയ്യാന്‍ തയ്യാറാവുന്നവര്‍ ക്ഷേത്ര സംരക്ഷകരാവുന്ന ഈ കാലത്ത് ഹിന്ദു ജനത ഉണരാന്‍ ഇനിയും വൈകരുത്. കവനന്റ് വ്യവസ്ഥ പ്രകാരം കേന്ദ്ര സര്‍ക്കാരിനും വലിയ ഉത്തരവാദിത്തമാണുള്ളത്. ഭരണഘടനാപരമായി അത്രമേല്‍ ഉറപ്പാണ് കവനന്റിന്റെ സെക്ഷന്‍ 14 പ്രകാരം കേന്ദ്ര സര്‍ക്കാരിന് നല്‍കിയിട്ടുള്ളത്.

മാന്യ പരമേശ്വര്‍ജി പറഞ്ഞ കഥ ഓര്‍മവരുന്നു. എല്ലാ ദിവസവും വടക്കുംനാഥനെ തൊഴാന്‍ പോകുന്ന ഒരമ്മ ഒരുനാള്‍ രാവിലെ ക്ഷേത്രത്തിലേക്കു പോകുമ്പോള്‍ ഒരു പരിചയക്കാരന്‍ ചോദിച്ചു: അമ്മ എങ്ങോട്ടാ? പുഞ്ചിരിച്ചു കൊണ്ട് അമ്മ പറഞ്ഞു വടക്കുംനാഥനെ കാണാന്‍. ‘അയ്യോ ആ ക്ഷേത്രത്തിന് ആരോ ഇന്നലെ തീവച്ചല്ലോ. ‘ഓഹോ അങ്ങനെയോ, എന്നാല്‍പ്പിന്നെ കീഴ്‌ക്കാവിലേക്കു പോകാം.’ ഇതാണ് ഹിന്ദുവിന്റെ പൊതുവായ മനോഭാവം.

ആലസ്യത്തില്‍ നിന്ന് അന്ധകാരത്തിലേക്കു ചുവടു വയ്‌ക്കുന്ന നാം പതിക്കുന്നത് തിരിച്ചു കയറാന്‍ കഴിയാത്ത പടുകുഴിയിലേക്കാണെന്ന് ഓര്‍മ്മപ്പെടുത്തുക മാത്രമാണിവിടെ. തൊഴാന്‍ മാത്രമുള്ള ഇടങ്ങളല്ല ക്ഷേത്രങ്ങള്‍. ആസ്തികൊണ്ടും അധീശത്വം കൊണ്ടും സര്‍ക്കാരിനേക്കാള്‍ 15 ഇരട്ടി വലിയ സ്ഥാപനമാണ്. ക്ഷേത്രാചാരങ്ങള്‍ ലോപിക്കുമ്പോള്‍ പ്രകൃതിയുടെ താളം തെറ്റും. മനുഷ്യത്വം നശിക്കും. ഇന്ന് നമുക്ക് ഇടവപ്പാതിയും കന്നിയില്‍ പൊന്നുരുക്കുന്ന ചൂടുമില്ല. പൊന്നിന്‍ ചിങ്ങത്തില്‍ ഓണനിലാവില്ല. അങ്ങനെ ഓരോന്നും നഷ്ടപ്പെടുന്നതില്‍ ക്ഷേത്രങ്ങളോടുള്ള സമീപനം പ്രധാന പങ്കുവഹിക്കുന്നു.
ഇത് ഒരു ഓര്‍മ്മപ്പെടുത്തലാണ.് ഇനിയും വൈകിയിട്ടില്ല. ഉണരൂ… എഴുനേല്‍ക്കൂ… ഇത് ഹിന്ദു നാമധാരികളുടെ മാത്രം പ്രശ്‌നമല്ല. മറിച്ച് ദൈവത്തിന്റെ സ്വന്തം ഭൂമി എന്ന് അഭിമാനിക്കുന്നവരുടെ മുഴുവന്‍ പ്രശ്‌നമാണ്. മലയാണ്മയുടെ ഹരിതാഭ നിലനില്‍ക്കാന്‍ മഹത്തായ ക്ഷേത്രങ്ങളും ക്ഷേത്ര സങ്കല്പങ്ങളും ക്ഷേത്രാചാരങ്ങളും കലകളും നിലനില്‍ക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതല്ലെങ്കില്‍ കേരളം കേവലം തെക്കെ അറ്റത്തെ ഒരു തുണ്ടു ഭൂമി മാത്രമായി അവശേഷിക്കും.

(ബി.എം.എസ് ദേശീയ നിര്‍വാഹക സമിതി അംഗമാണ് ലേഖകന്‍)

Tags: travancore devaswom boardKerala Devaswom boardTemple looting
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വര്‍ണക്കൊള്ള: തെളിവുകള്‍ ശക്തം, പി.എസ്. പ്രശാന്തിന് പിടി വീഴും

Kerala

നിയന്ത്രണം ഇപ്പോഴും ഇടത് സംഘടനക്ക്; കൊമ്പുകോര്‍ത്ത് ദേവസ്വം ബോര്‍ഡും മന്ത്രിയും, പ്രസിഡന്റ് സമ്മര്‍ദ്ദത്തില്‍

Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ സ്വര്‍ണക്കൊള്ള: അതിശക്ത പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍

കൊമ്പുകള്‍ വളര്‍ന്ന് വളഞ്ഞ തുമ്പിക്കൈ അനക്കാന്‍ വയ്യാതായ ഗജരാജന്‍ ജയരാജന്‍
Kerala

കൊമ്പ് തടസം, തുമ്പിക്കൈ അനക്കാന്‍ വയ്യ; തിരുവല്ല ജയരാജന് ദുരിത ജീവിതം

Kerala

നെയ്യാറ്റിന്‍കര ദേവസ്വം: സ്വര്‍ണം, വെള്ളി ആഭരണങ്ങളില്‍ കുറവ് വന്നത് സ്‌ട്രോങ് റൂം തുറന്ന് പരിശോധിക്കും

പുതിയ വാര്‍ത്തകള്‍

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.