Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

പോലീസ് വേഷങ്ങളില്‍ തിളങ്ങി വിനോദ് ബോസ്

സുനീഷ് മണ്ണത്തൂര്‍byസുനീഷ് മണ്ണത്തൂര്‍
Nov 2, 2025, 05:21 pm IST
inEntertainment

നാടക വേദിയില്‍ നിന്ന് ബിഗ് സ്‌ക്രീനിലെത്തിയ നടനാണ് വിനോദ് ബോസ്, 10 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടെ 21 ചിത്രങ്ങളില്‍ വേഷമിട്ടു. ജീവന്‍ ടിവിയിലെ ശ്രീനാരായണഗുരു എന്ന സീരിയലിലൂടെ ഗുരുദേവന്റെ യുവത്വം അവതരിപ്പിച്ചാണ് സ്‌ക്രീനിലെത്തുന്നത്. തമിഴ്‌നാട്ടിലെ ഹിറ്റ് സീരിയലായിരുന്ന 63 നായന്‍മാര്‍ഗള്‍ സീരിയലില്‍ മാണിക്യവാസകര്‍ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും വിനോദാണ്.
2016 ല്‍ ഇറങ്ങിയ കലിയാണ് ആദ്യ ചിത്രം. ഓപ്പറേഷന്‍ ജാവയിലെ രവി എന്ന് സൈബര്‍ സെല്‍ ഓഫീസറുടെ വേഷവും നരിവേട്ടയിലെ പോലീസ് ഓഫീസറുടെ വേഷവും ശ്രദ്ധിക്കപ്പെട്ടു. തന്റെ 10 വര്‍ഷത്തെ സിനിമാ ജീവിത വിശേഷങ്ങള്‍ വിനോദ് പങ്കുവയ്‌ക്കുന്നു.

്യൂ ചെറിയ സിനിമാ ജീവിതത്തിനിടെ 21 ഓളം ചിത്രങ്ങള്‍, ഒരു നടനെ സംബന്ധിച്ചിടത്തോളം ഇത് ഒരു ഭാഗ്യമാണ്. എങ്ങനെ നോക്കിക്കാണുന്നു കിട്ടിയ അവസരങ്ങളെ?
വളരെ സന്തോഷമുണ്ട്, ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല ഇവിടെ വരെ എത്തുമെന്ന്. ഒരുപാട് പേരുടെ സഹായം കൊണ്ട് സിനിമ എന്ന ലോകത്തെ അറിയാന്‍ സാധിച്ചു. ചെറുതാണെങ്കിലും കിട്ടിയ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു എന്നതില്‍ സന്തോഷമുണ്ട്. പെരുമ്പടവം ശ്രീധരന്‍ എന്ന വിശ്വവിഖ്യാതനായ എഴുത്തുകാരന്റെ നാടായ പെരുമ്പടവത്താണ് എന്റെ വീട്. അവിടെ നിന്ന് സിനിമാ ലോകത്ത് എത്തുക എന്നത് പരിശ്രമംതന്നെ ആയിരുന്നു. തൊട്ടടുത്ത ഇലഞ്ഞി സ്വദേശികളാണ് സംവിധായകന്‍ ജീത്തു ജോസഫും നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി എന്നിവര്‍. ശ്രീകാന്ത് മുരളിയാണ് എന്നെ ഒരു ആക്ടിങ് വര്‍ക് ഷോപ്പിലേക്ക് എത്തിക്കുന്നത്. അവിടെ വച്ചാണ് സംവിധായകരായ അരുണ്‍ ബോസ്, തരുണ്‍ മൂര്‍ത്തി എന്നിവരെ പരിചയപ്പെട്ടത്. അത് വഴിത്തിരിവായി. കഴിഞ്ഞ ദിവസം അന്തരിച്ച സ്റ്റണ്ട് മാസ്റ്റര്‍ മലേഷ്യ ഭാസ്‌കറുമായി വൈകരികമായ അടുപ്പമുണ്ടായിരുന്നു. അദ്ദേഹം ചെയ്യാനിരുന്ന വലിയൊരു സിനിമയ്‌ക്ക് വേണ്ടി ഒരു ഷോര്‍ട്ട് ഫിലിം ചെയ്തിരുന്നു. അതില്‍ ഞാനായിരുന്നു നായകന്‍.

്യൂ ശ്രീനാരായണ ഗുരുവിന്റെ വേഷം ഒരു തുടക്കകാരന് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമല്ലേ?
ഞാന്‍ പ്രൊഫഷണല്‍ നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. ശ്രീനാരായണ ഗുരുദേവന്‍ എന്ന സീരിയലില്‍ ഒരു ചാന്‍സ് ചോദിച്ച് ചെന്നു. പ്രധാന വേഷം കിട്ടിയത് അപ്രതീക്ഷിതമാണ്. ഗുരുദേവനായി അഭിനയിക്കാന്‍ സാധിച്ചത് ഏറെ അനുഗ്രഹമാണ്. ഞാന്‍ ഒരു ഗുരുദേവഭക്തനും കൂടിയാണ്. ഇന്നും ആ വേഷം ചെയ്തതിന്റെ മഹത്വവും എനിലേക്ക് വരാറുണ്ട്.

്യൂ ഓപ്പറേഷന്‍ ജാവയിലെ പോലീസ് വേഷത്തിലും ദൃശ്യം 2 ഉള്‍പ്പടെയുള്ള ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങളിലും താങ്കള്‍ അഭിനയിച്ചു. പ്രേക്ഷകരുടെ മനസില്‍ ഇടം നേടാന്‍ സാധിച്ചുവെന്ന് കരുതുന്നുണ്ടോ?
ഓപ്പറേഷന്‍ ജാവ, ദൃശ്യം എന്നിവയിലെത്താന്‍ സാധിച്ചത് മഹാ ഭാഗ്യമാണ്. തരുണ്‍ മൂര്‍ത്തി എന്റെ അടുത്ത സുഹൃത്താണ്. അങ്ങനെയാണ് ഓപ്പറേഷന്‍ ജാവയില്‍ എത്തിയത്. പരിചയമുള്ളതുകൊണ്ട് ജീത്തു സാറിന്റെ പിന്നാലെ നടന്ന് സഹികെട്ട് തന്ന റോളാണ് ദൃശ്യം 2 വിലെ വേഷം. പിന്നീട് അദ്ദേഹത്തിന്റെ രണ്ട് ചിത്രങ്ങളിലും എനിക്ക് അവസരം തന്നു. ഒരുപാട് സന്തോഷമുണ്ട്. ഈ ചിത്രങ്ങളിലൂടെയാണ് എന്നെ എല്ലാവരും ഒരു നടന്‍ എന്ന രീതിയില്‍ അറിഞ്ഞുതുടങ്ങിയത്.

്യൂ ഓപ്പറേഷന്‍ ജാവയില്‍ താങ്കള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു ? രണ്ടാം ഭാഗത്തില്‍ പ്രതീക്ഷ പുലര്‍ത്തിയിരുന്നോ?
ഓപ്പറേഷന്‍ ജാവ എനിക്ക് ബ്രേക്കായിരുന്നു. അതിന് ശേഷം എനിക്ക് ഏറ്റവും കൂടുതല്‍ വന്നിരിക്കുന്നത് പോലീസ് വേഷങ്ങളാണ്. രണ്ടാം ഭാഗത്തില്‍ പ്രതീക്ഷയുണ്ട്.

്യൂ നരിവേട്ടയിലെ അവസരം ഭാവിയിലേക്കുള്ള വലിയ ചുവടുവയ്‌പായി കരുതുന്നുണ്ടോ?
കാലികപ്രാധാന്യമുള്ള ചിത്രമായിരുന്നു നരിവേട്ട. സംവിധായകന്‍ അനുരാജ് മനോഹറിന്റെ അസോസിയേറ്റായ വൈശാഖ് മുഖേനയാണ് അവിടെ എത്തുന്നത്. അടുത്തിടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു അത്

്യൂ കലാകാരന്മാരുടെ കുടുംബമാണല്ലോ താങ്കളുടേത് ? കുട്ടിക്കാലം തൊട്ട് സിനിമാ മോഹം മനസിലുണ്ടായിരുന്നോ ?
എന്റെ അമ്മ കാഥികയാണ്. പള്ളിപ്പുറം മഹിളാമണി, ഇപ്പോള്‍ കഥാപ്രസംഗം പഠിപ്പിക്കുന്നുമുണ്ട്, പരിപാടികള്‍ക്കും പോകുന്നുണ്ട്. കെടാമംഗലം സദാനന്ദന്‍, വി. സാംബശിവന്‍ തിളങ്ങിനിന്ന കാലത്ത് ആകെ ഉണ്ടായിരുന്ന ഒരു വനിതാ കാഥിക അമ്മ ആയിരുന്നു. അച്ഛന്‍ ചന്ദ്രബോസ് നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. രണ്ട് പേരുടേയും കുടുംബാംഗങ്ങളില്‍ ഒരുപാട് കലാകാരന്മാരുണ്ട്. ഞാന്‍ സ്‌കൂള്‍ നാടകങ്ങളില്‍ സജീവമായിരുന്നു. സിനിമയോട് മോഹം ഉണ്ടായിരുന്നില്ല. കാരണം അതിന് അവസരങ്ങള്‍ ഉണ്ടാകുമെന്ന് കരുതിയില്ല.

്യൂ വരാനിരിക്കുന്ന പ്രൊജക്ടുകള്‍?
ഞാന്‍ തമിഴില്‍ യുകി, അമേയാ തുനിന്തവന്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. മലയാളത്തില്‍ ഇനി ദൃഢം, ആബേല്‍, ജീന്തോള്‍ എന്നീ ചിത്രങ്ങള്‍ പുറത്തിറങ്ങാനുണ്ട്.
തോപ്പുംപടിയിലാണ് വിനോദിന്റെ താമസം. ഭാര്യ കാര്‍ത്തിക നേവല്‍ ബേസ് ജീവനക്കാരിയാണ്. മകള്‍ ധീര എല്‍കെജി. വിദ്യാര്‍ത്ഥിനിയാണ്.

Tags: Malayalam Movieവിനോദ് ബോസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

New Release

പൃഥ്വിരാജ് – മഞ്ജു വാര്യർ ചിത്രം ”ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ” തുടങ്ങി.

New Release

സഹയാത്ര ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഇൻസൈറ്റ് ചിത്രത്തിന്റെ പൂജ നടന്നു

New Release

അവന്റെ മരണത്തിനു പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും!

Entertainment

അടിയന്തരാവസ്ഥയുടെ മായാത്ത മുറിവുകളുമായി ‘ഒഴിയാതെ’

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി, തുക അനുവദിച്ചത് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെ പരിപാടികള്‍ക്ക്

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.