പാലക്കാട്: പാലക്കാട് ചിറ്റൂരിൽ കാണാതായ 14കാരായ ഇരട്ട സഹോദരങ്ങളുടെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തി. മൂത്തയാളായ രാമന്റെ മൃതദേഹമാണ് മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ കണ്ടെത്തിയത്. ചിറ്റൂർ സ്വദേശി കാശി വിശ്വനാഥന്റെ മക്കളാണ് ഇരട്ടകളായ രാമനും ലക്ഷ്മണനും. ചിറ്റൂർ ബോയ്സ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും.
ഇന്നലെ വൈകീട്ട് ആറ് മുതലാണ് കാണാതായത്.
















