Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എഴുത്തച്ഛൻ പുരസ്കാരം കവി കെ.ജി ശങ്കരപ്പിള്ളയ്‌ക്ക്; കവിതയ്‌ക്കും നിലപാടിനും ലഭിച്ച അംഗീകാരമെന്ന് കവി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2025, 11:27 am IST
inKerala

തിരുവനന്തപുരം: മലയാളത്തിലെ ശ്രദ്ധേയനായ കവിയും സാഹിത്യ നിരൂപകനുമായ കെ. ജി ശങ്കരപ്പിള്ളയ്‌ക്ക് എഴുത്തച്ഛൻ പുരസ്കാരം. 5 ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. എൻ.എസ്. മാധവൻ ചെയർമാനും കെ.ആർ. മീര, ഡോക്ടർ കെ.എം. അനിൽ എന്നിവർ അംഗങ്ങളുമായ പുരസ്കാരനിർണയ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.

ആധുനിക കവിതയുടെ പ്രമുഖ പ്രയോക്താക്കളിൽ ഒരാളാണ് കെ. ജി ശങ്കരപ്പിള്ള. ടി. പി ചന്ദ്രശേഖരൻ കൊലപ്പെട്ടപ്പോൾ അവര് വെട്ടുന്ന വെട്ടൊക്കെ അവരിലും കൊള്ളുന്നതെന്ത് എന്ന് നേർക്കു നേർ ചോദിച്ച കവി. നീതിക്കുനേരെ കണ്ണുകളടയ്‌ക്കുന്ന അധികാരവൃന്ദത്തെ വിമര്‍ശിച്ചുകൊണ്ട് കെ.ജി. ശങ്കരപ്പിള്ള മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ‘കൂര്‍മം’ എന്ന കവിത ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

കേരളത്തിലെ സമകാലിക സാമൂഹിക- രാഷ്‌ട്രീയ സാഹചര്യങ്ങളെ സൂചിപ്പിക്കുന്നതായിരുന്നു കൂർമം. ചുറ്റിലും നീതികേടുകള്‍ നടക്കുമ്പോള്‍ അവയ്‌ക്കുനേരെ കണ്ണടയ്‌ക്കുന്ന അധികാരികളും ഏതോ ഒരു ഭയത്തോടെ ജീവിക്കുന്ന പൗരരേയും കവിതയിൽ കെജിഎസ് ആവിഷ്കരിക്കുന്നു. കണ്ണൂരിലെ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയെ തുടര്‍ന്നുള്ള ആസൂത്രിതമായ ഒളിപ്പിക്കലുകളും കളവുകളും മറ്റും കവിതയിലുള്‍പ്പെടുത്തിയിരുന്നു.

ആവിഷ്‌കാരത്തിന്റെ ഭിന്നവഴികളിലൂടെ ശങ്കരപ്പിള്ളയുടെ കവിത കഴിഞ്ഞ അരനൂറ്റാണ്ടായി ശക്തമായ സാന്നിദ്ധ്യമാണെന്നും മലയാളികള്‍ക്ക് അഭിമാനിക്കാവുന്നതാണെന്നും മന്ത്രി പുരസ്കാര പ്രഖ്യാപനത്തിനിടെ പറഞ്ഞു. പുരസ്‌കാരം ലഭിച്ചതിൽ എറെ സന്തോഷമുണ്ടെന്നും കവിതയ്‌ക്കും നിലപാടിനും ലഭിച്ച പുരസ്‌കാരമായാണ് ഇതിനെ കാണുന്നതെന്നും ശങ്കരപ്പിളള മാദ്ധ്യമങ്ങളോട് പറഞ്ഞു.

2008 ലെ പി. കുഞ്ഞിരാമൻ നായർ പുരസ്കാരം, 2009ലെ ഓടക്കുഴൽ പുരസ്കാരം, 2009ലെ ഹബീബ് വലപ്പാട് പുരസ്കാരം, 2011ലെ പന്തളം കേരള വർമ കവിതാ പുരസ്കാരം, 2018ലെ കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, 2020ലെ കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ ചവറ സ്വദേശിയാണ് കവി കെ.ജി. ശങ്കരപ്പിള്ള.

ചവറ ശങ്കരമംഗലം കാമൻകുളങ്ങര ഗവൺമെൻറ് എൽ പി സ്കൂൾ, കൊല്ലം എസ്.എൻ. കോളേജ് എന്നിവിടങ്ങളിൽ പഠനം. 1971 മുതൽ കേരളത്തിലെ വിവിധ സർക്കാർ കോളേജുകളിൽ മലയാളവിഭാഗം അദ്ധ്യാപകനായി പ്രവർത്തിച്ച അദ്ദേഹം എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ആയി വിരമിച്ചു.

Tags: Malayalam PoetK. G. Shankara Pillailiterary criticEzhuthachan Award
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശങ്കരാചാര്യരുടെ സൗന്ദര്യലഹരി ബാലചന്ദ്രന്‍ ചുള്ളിക്കാട് പരിഭാഷപ്പെടുത്തുമ്പോള്‍….ചുള്ളിക്കാടും സംഘിയായെന്ന് വിമര്‍ശനം

കവി പി. നാരായണക്കുറുപ്പിന് സംസ്ഥാന ചീഫ് സെക്രട്ടറിയായിരുന്ന ഡോ. വി.പി ജോയി
പദ്മശ്രീ പുരസ്‌കാരം സമ്മാനിച്ചപ്പോള്‍
Kerala

കമ്യൂണിസം വെടിഞ്ഞ് ആര്‍എസ്എസുകാരനായ കവി

കാവാലം നാരായണപ്പണിക്കരുടെ അവനവന്‍കടമ്പ എന്ന നാടകത്തിന്റെ അമ്പതാം വാര്‍ഷികാഘോഷത്തില്‍ പി. നാരായണക്കുറുപ്പ് പങ്കെടുത്തപ്പോള്‍
Kerala

അവസാന പൊതുപരിപാടി അവനവന്‍ കടമ്പ 50 കടന്നത്

Editorial

കാലത്തിനു മുന്നേ നടന്നു; കാലത്തെ തിരുത്തി

Article

എഴുതിത്തീരാത്ത ഒരു ജന്മപുരാണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

സംസ്‌കൃത ഭാഷാ പഠനവും സംസ്‌കൃത ഭാരതിയും

ലോക സാഹോദര്യത്തിന്റെ അടിത്തറ ഭാരതത്തിന്റെ ഏകാത്മഭാവം: സര്‍കാര്യവാഹ്

കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, അംഗീകാരം: സമ്പൂർണ്ണ നക്ഷത്രഫലം

കാലടി സര്‍വകലാശാല: വിവിധ ഡിഗ്രി പരീക്ഷകളുടെ ടാബുലേഷന്‍ രജിസ്റ്ററുകളില്‍ ഉദ്യോഗസ്ഥര്‍ ഒപ്പുവയ്‌ക്കാത്തതില്‍ ദുരൂഹത

അയ്യപ്പ അധിക്ഷേപം 31 ന് പ്രതിഷേധ ദിനം: ഹിന്ദു ഐക്യവേദി

20 വര്‍ഷം വരെ ഒളിച്ചിരിക്കുന്ന മരണം വരെ സംഭവിക്കുന്ന ഗുരുതരരോഗം: ഹസ്തദാനം നടത്തുമ്പോൾ പോലും പകരും

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.