തിരുവനന്തപുരം: ഈ വര്‍ഷത്തെ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.വിദ്യാഭ്യാസ മേഖലയിലെ സംഭാവനകള്‍ പരിഗണിച്ച് ഡോ. എം.ആര്‍. രാഘവവാര്യര്‍ക്കാണ് കേരള ജ്യോതി പുരസ്‌കാരം.
കാര്‍ഷിക മേഖലയിലെ സംഭാവനകള്‍ക്ക് പി.ബി. അനീഷിനും കലാരംഗത്തെ സംഭാവനകള്‍ക്ക് രാജശ്രീ വാര്യര്‍ക്കും കേരള പ്രഭ പുരസ്‌കാരം നല്‍കും.
കേരളശ്രീ പുരസ്‌കാരത്തിന് മാധ്യമ പ്രവര്‍ത്തകന്‍ ശശി കുമാര്‍, വിദ്യാഭ്യാസ രംഗത്ത് ടികെഎം ട്രസ്റ്റ് ചെയര്‍മാന്‍ ഷഹല്‍ ഹസന്‍ മുസലിയാര്‍,സ്റ്റാര്‍ട്ടപ്പ് രംഗത്തെ സംഭാവനകള്‍ക്ക് എം.കെ. വിമല്‍ ഗോവിന്ദ്, വിവിധ മേഖകളിലെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് ജിലുമോള്‍ മാരിയറ്റ് തോമസ്, കായിക രംഗത്ത് അഭിലാഷ് ടോമി എന്നിവര്‍ അര്‍ഹരായി.
കേരള ജ്യോതി പുരസ്‌കാരം ഒരാള്‍ക്കാണ് നല്‍കുന്നത്. കേരള പ്രഭ രണ്ടു പേര്‍ക്കും കേരള ശ്രീ അഞ്ചു പേര്‍ക്കും എന്ന ക്രമത്തിലാണ് ഓരോ വര്‍ഷവും നല്‍കുന്നത്.











