കരുനാഗപ്പള്ളി: ചൈനയിലെ ഷാങ്ഹായില്‍ നടന്ന റോബോക്കോണ്‍ ഇന്റര്‍നാഷണല്‍ ഡിസൈന്‍ കോണ്ടസ്റ്റില്‍ അമൃത വിശ്വവിദ്യാപീഠത്തിന് പുരസ്‌കാരം.
ചൈന, ഈജിപ്ത്, ഭാരതം, മെക്‌സിക്കോ, ജപ്പാന്‍, തായ്‌ലന്‍ഡ്, ദക്ഷിണ കൊറിയ എന്നിങ്ങനെ ഏഴു രാജ്യങ്ങളില്‍ നിന്നായി പത്തോളം ടീമുകള്‍ മാറ്റുരച്ച റോബോക്കോണ്‍ 2025ലാണ് ഭാരതത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത അമൃത വിശ്വവിദ്യാപീഠത്തില്‍ നിന്നുള്ള ഹട്ട് ലാബ്സിന്റെ (ഹ്യുമാനിറ്റേറിയന്‍ ടെക്നോളജി ലാബ്സ്) വിദ്യാര്‍ത്ഥികള്‍ മികച്ച പ്രകടനം കാഴ്ചവച്ചത്.
ചൈനയിലെ പ്രമുഖ സര്‍വകലാശാലകളിലൊന്നായ ഷാങ്ഹായ് ജിയാവോ ടോങ് യൂണിവേഴ്‌സിറ്റിയുടെ മിന്‍ഹാങ് കാമ്പസില്‍ നടന്ന മത്സരത്തില്‍ അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് (ഇസിഇ) വിഭാഗം വിദ്യാര്‍ത്ഥികളായ അലന്‍സോജി വര്‍ഗീസ് രണ്ടാം സ്ഥാനവും, അദ്വൈത് കൃഷ്ണ പരക്കുനത്ത് മൂന്നാം സ്ഥാനവും ബെസ്റ്റ് ഡിസൈന്‍ അവാര്‍ഡും നേടി.
ഫൈനല്‍ റൗണ്ടില്‍ എത്തിയ സൗരവ് പ്രഭാകരന്‍, നിവേദ് സജീവ് എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.











