Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇത്തരം അനുഭവങ്ങൾ എല്ലാവർക്കും പറയാനുണ്ടാകും: ഹരിയേട്ടൻ പറഞ്ഞു; ഇന്ന് രണ്ടാം ചരമവാർഷിക ദിനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2025, 11:49 am IST
inKerala, News, India

തിരുവനന്തപുരം: രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർഎസ്എസ്) അഖിലേന്ത്യാ തലത്തിലുള്ള പ്രമുഖ ഭാരവാഹിത്വം ആദ്യം വഹിച്ച, ഹരിയേട്ടൻ എന്ന് അറിയപ്പെട്ടിരുന്ന ആർ. ഹരിയുടെ രണ്ടാമത് ചരമവാർഷിക ദിനമാണിന്ന്. നവംബർ 14ന് ആർഎസ്എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ മുഖ്യപ്രഭാഷണം നടത്തുന്ന സ്മൃതി സഭ എണറാകുളം ഭാസ്‌കരീയം കൺവൻഷൻ സെന്ററിൽ നടക്കും. വൈകിട്ട് 5.30 നാണ് പരിപാടി. ചിന്തകൻ, പ്രഭാഷകൻ, എഴുത്തുകാരൻ, സംഘാടകൻ എന്നിങ്ങനെ വിശേഷങ്ങൾ ഏറെയുള്ള രംഗഹരിയുടെ ആർഎസ്എസ് പ്രവർത്തന കാലം സുദീർഘമാണ്. മഹാരാജസ് കോളെജിൽ ഡിഗ്രി വിദ്യാർത്ഥിയായിരിക്കെ സംഘപ്രവർത്തനത്തിൽ പങ്കാളിയായി ജീവിതത്തിന്റെ അവാസന നാളുവരെ കേരളത്തിൽ പ്രാദേശിക തലം മുതൽ സംസ്ഥാനതലയത്തിലും ദേശീയ തലത്തിലും പ്രവർത്തിച്ച് എല്ലാവർക്കും ‘ഹരിയേട്ട’നായി മാറിയ അദ്ദേം 2023 ഒക്‌ടോബർ 29 നാണ് 93 ാം വയസ്സിൽ അന്തരിച്ചത്.
സുദീർഘമായ സംഘജീവിത കാലത്തെക്കുറിച്ച് ‘ഹരിയേട്ടൻ’ 2019 ലെ ജന്മഭൂമി ഓണപ്പതിപ്പിന് നൽകിയ സുദീർഘമായ അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. അതിൽ
ആർഎസ്എസ് പ്രവർത്തനത്തിനുൾപ്പെടെ നിരോധനം വന്ന അടിയന്തരാവസ്ഥക്കാലത്ത് ഒളിവിൽ സംഘടനാ പ്രവർത്തനം നടത്തിയ കാലത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു:

”പോലീസിന് നമ്മളെ അടിയന്തരാവസ്ഥയ്‌ക്ക് പിടികൂടാനോ പ്രവർത്തനം നിയന്ത്രിക്കാനോ കഴിഞ്ഞില്ല. അതിന് കാരണം വീടുകൾ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം എന്നതാണ്.

എന്നാൽ ജനസംഘത്തിന്റെ പ്രവർത്തനം ഹോട്ടലുകളൊക്കെ കേന്ദ്രീകരിച്ചായിരുന്നു. കോഴിക്കോട്ടെ അലങ്കാർ ലോഡ്ജിൽനിന്നാണ് നാരായൺജിയേയുമൊക്കെ അറസ്റ്റ് ചെയ്തത്. എന്നാൽ, അതേ ലോഡ്ജിൽത്തന്നെ കുട്ടി ഗോപാൽ എന്ന സ്വയംസേവകൻ താമസിച്ചിരുന്നു; ആരും അറിയാതെ. നാരായൺജിപോലും അറിഞ്ഞില്ല. ഒരു മുറിയിൽ താമസിച്ച് പുറത്ത് മാനേജർ എന്ന് എഴുതി ഒട്ടിച്ചു. കൃത്രിമപ്പല്ലായിരുന്നത് എടുത്ത് മാറ്റി. കാക്കി ഉടുപ്പൊക്കെയിട്ട് മുനിസിപ്പൽ ജീവനക്കാരനെപ്പോലെ നടന്നു. കുട്ടി ഗോപാലിന്റെ മുറിയിലെ കട്ടിലിനു താഴെയായിരുന്നു രഹസ്യമായി പലതും സൂക്ഷിച്ചിരുന്നത്. അയാളെ പോലീസ് സംശയിച്ചതുപോലുമില്ല.

ലോഡ്ജ് കേന്ദ്രീകരിച്ച് പ്രവർത്തനം ശ്രമിച്ചുനോക്കിയത് പി.പി. മുകുന്ദനാണ്. തൃപ്രയാറിലെ ഒരു ലോഡ്ജിൽ യോഗം വിളിച്ചു. അന്നുതന്നെ പോലീസ് പിടിച്ചു. അടിയന്തരാവസ്ഥയിൽ ആദ്യം അറസ്റ്റിലായത് ‘മുകുന്ദേട്ട’നാണ്. അതുകൊണ്ട് അടിയന്തരാവസ്ഥയിലെ സംഘപ്രവർത്തനത്തെക്കുറിച്ച് ഒന്നും നേരിട്ടറിയില്ല.

ലോക് സംഘർഷ സമിതിയുടെ അഖിലേന്ത്യാ മീറ്റിങ്ങിന് കൊൽക്കത്തയിൽ പോയി അവിടെ പുറത്തിറങ്ങി നടക്കുമ്പോഴാണ് ജോർജ് ഫെർണാണ്ടസ് പിടിക്കപ്പെട്ടത്, രവീന്ദ്ര വർമയും അന്ന് അവിടെ ഉന്നതതല രഹസ്യയോഗമായിരുന്നു. ഠേംഗ്ഡി, ഭാവുറാവു ദേവറസ് തുടങ്ങിയവർ ഉണ്ടായിരുന്നു. അവരാരും പിടിക്കപ്പെട്ടില്ല. കാരണം സംഘത്തിന്റെ പ്രകൃതത്തിലുള്ള അച്ചടക്കത്തിന്റെ ഒതുക്കം അവർക്ക് സഹജമായിരുന്നു.

വീട് കേന്ദ്രീകരിച്ചായിരുന്നു നമ്മുടെ പ്രവർത്തനം. വീടുകളിൽ അവരുടെ ബന്ധുക്കളായാണ് നമ്മൾ കഴിഞ്ഞിരുന്നത്. കോഴിക്കോട്ട് ഞാൻ താമസിച്ച ഗണേശ് റാവുവിന്റെ വീട്ടിലാണ്. ഗണേശിന്റെ ചേട്ടൻ വസന്ത് റാവുവിന്റെ അയൽക്കാരൻ ഒരു പോലീസ് ഓഫീസറായിരുന്നു. അദ്ദേഹത്തോട് ഞാൻ കാസർകോട്ടുനിന്നു വന്നതാണെന്ന് പറയുമായിരുന്നു. അവിടത്തെ സ്ത്രീയുടെ എന്നോടുള്ള പെരുമാറ്റം എങ്ങനെ എന്നതും ആളുകൾ ശ്രദ്ധിക്കുമല്ലോ. ഒരിക്കൽ അവർക്ക് പ്രസവവേദനയായി. അവർ ഫോൺ വിളിച്ച ആളുകളെ വരുത്തി. പരിചയക്കാരും സ്വയംസേവകരും വന്നപ്പോൾ സ്ത്രീ പറഞ്ഞു, ‘കാസർകോട്ടുനിന്ന് വല്യച്ഛൻ വന്നിട്ടുണ്ട്, മലയാളം സംസാരിക്കാൻ അറിയില്ല എന്നെല്ലാം’ ഞാൻ അപ്പോൾ മുറിക്കുള്ളിൽ കതകടച്ചിരിക്കുകയാണ്.

വേറൊരിക്കൽ രാമറായ് കിണി എന്നയാളിന്റെ വീട്ടിൽ താമസിക്കുകയാണ്. കോഴിക്കോട്ട് വെള്ളയിൽ റെയിൽവേ സ്റ്റേഷന്റെ തൊട്ടടുത്ത്. ഗേറ്റ് തുറന്നാൽ പ്ലാറ്റ് ഫോം. സ്വയംസേവകനാണ്, പക്ഷേ കുറെക്കാലമായി പ്രവർത്തനത്തിലില്ല. കുട്ടി ഗോപാലാണ് എന്നെ അവിടെ ആക്കിയത്.

ഒരിക്കൽ ഞാൻ വീട്ടിനുള്ളിലിരിക്കുമ്പോൾ സുഭാഷ് എന്നൊരു സ്വയംസേവകൻ വന്ന് പുറത്ത് കിണിയുമായി സംസാരിക്കുകയാണ്. ഞാൻ കേൾക്കുന്നുണ്ട്. ‘ഹരിയേട്ടനെപ്പോലുള്ളവരെ നിങ്ങളെപ്പോലെയുള്ളവർ താമസിപ്പിക്കണം. മാറി നിൽക്കരുത് ഇതാണ് നിർണായകസമയം’ എന്നുപറഞ്ഞു. കിണി ബാങ്കുദ്യോഗസ്ഥനാണ്. സുഭാഷിനോട് മറുപടി നൽകി, ‘അയ്യോ എനിക്ക് പേടിയാണ്, ആരെങ്കിലും അറിഞ്ഞാൽ പണി പോകും. അമ്മയുടെ കാൽമുറിച്ചിരിക്കുന്നു. സഹോദരി വിവാഹംപോലും ചെയ്യാതെ കഴിയുന്നത് അമ്മയെ നോക്കാനാണ്’ എന്നൊക്കെ.

സുഭാഷ് വളരെ ക്ഷുഭിതനായി കിണിയെ ‘പേടിത്തൊണ്ടൻ’ എന്നൊക്കെ വിളിച്ചാക്ഷേപിച്ചുപോയി. പ്രവർത്തകർക്ക് റിസ്‌ക് എടുക്കുകയും വേണം അപമാനവും സഹിക്കണം. ഇത്തരം അനുഭവങ്ങൾ എല്ലാവർക്കും പറയാനുണ്ടാകും.
യോഗങ്ങൾ വീടുകളിൽ ചേർന്നിരുന്നത് മറ്റാർക്കും അറിയാൻ പറ്റിയിരുന്നില്ല. യോഗം എന്ന സങ്കൽപ്പവും നമ്മൾ ചെയ്തിരുന്നതും പോലീസിന് തിരിച്ചറിയാൻ പറ്റിയിരുന്നില്ല. സ്ത്രീകളുടെ പങ്ക് വലുതാണ്…”

അഭിമുഖം മുഴുവൻ വായിക്കാൻ:

രംഗഹരി, ആർ.ഹരി, ഹരിയേട്ടൻ

Tags: RSSR HariInterviewHariyettan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

Kerala

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

India

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാധവനിവാസില്‍ എം.എ. സാറിനെ സന്ദര്‍ശിച്ചപ്പോള്‍. എം.എ. സാറിന്റെ സഹായി രാജേന്ദ്രന്‍ സമീപം
Varadyam

മാധവനിവാസിലെ മഹാ തപസ്വി

Kerala

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

പുതിയ വാര്‍ത്തകള്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.