Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ഇന്ന് കൊടിയിറക്കം; സ്വര്‍ണ്ണക്കപ്പ് അനന്തപുരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2025, 10:30 am IST
inSports
69 കിലോ ഗേള്‍സ് ഫ്രീസ്റ്റൈല്‍ ഗുസ്തിമത്സരത്തില്‍ നിന്ന്‌

69 കിലോ ഗേള്‍സ് ഫ്രീസ്റ്റൈല്‍ ഗുസ്തിമത്സരത്തില്‍ നിന്ന്‌

തിരുവനന്തപുരം: എട്ടുനാള്‍ നീണ്ടുനിന്ന കൗമാരകായിക മേളയക്ക് ഇന്ന് കൊടിയിറക്കം. ആദ്യമായി ഏര്‍പ്പെടുത്തിയ 117.5 പവന്റെ സ്വര്‍ണകപ്പ് ആതിഥേയരായ തിരുവനന്തപുരം മുത്തമിടുമെന്ന് ഉറപ്പായി. 202 സ്വര്‍ണമെഡലുകളുടെ കരുത്തില്‍ 1810 പോയിന്റുമായി കഴിഞ്ഞവര്‍ഷത്തെ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തിക്കൊണ്ടാണ് തിരുവനന്തപുരം സ്വര്‍ണകപ്പ് സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്. വൈകുന്നേരം നാലിന് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ സ്വര്‍ണകപ്പ് സമ്മാനിക്കും.

നീന്തല്‍, ഗെയിംസ് മത്സരങ്ങളിലെ തിരുവനന്തപുരത്തിന്റെ മുന്നേറ്റത്തിന് തടയിടാന്‍ മറ്റ്ജില്ലകള്‍ക്കായില്ല. 90ശതമാനം മത്സരങ്ങളും അവസാനിക്കുമ്പോള്‍ 202 സ്വര്‍ണം, 145വെള്ളി,  170 വെങ്കലം മെഡലുകളാണ് തിരുവനന്തപുരം മെഡല്‍പെട്ടിയില്‍ ഭഗ്രമാക്കിയത്. 871 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള തൃശൂരിന്  90 സ്വര്‍ണവും 54വെള്ളിയും 108 വെങ്കലവും മാത്രമാണ് നേടാനായത്.  മൂന്നാം സ്ഥാനത്തുള്ള കണ്ണൂരിന് 843 പോയിന്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 789 പോയിന്റുമായി പാലക്കാടാണ് തൊട്ടുപിന്നില്‍.

അത്‌ലറ്റിക്‌സ് വിഭാഗത്തില്‍ 16 ഇനങ്ങളും ഗെയിംസില്‍ എട്ടിനങ്ങളും മാത്രമാണ് ഇന്ന് പൂര്‍ത്തിയാകാനുള്ളത്. ഉച്ചയോടെ അവയും അവസാനിക്കും. അത്‌ലറ്റിക്‌സില്‍ ഇന്നലെ ഒരു റിക്കാര്‍ഡ് മാത്രമാണ് പിറന്നത്. സബ് ജൂനിയര്‍ ഗേള്‍സിന്റെ ഷോട്ട് പുട്ടില്‍ കണ്ണൂര്‍ മമ്പറം എച്ച്എസ്എസിലെ ബി.കെ.അന്‍വികയാണ് 11.31 മീറ്റര്‍ എന്ന പുതിയ റിക്കാര്‍ഡ് സ്വന്തമാക്കിയത്. ഇന്ന് എല്ലാ വിഭാഗങ്ങളിലെയും 400മീറ്റര്‍ ഓട്ടം, റിലേ എന്നിവയും കൂടി കഴിയുന്നതോടെ വ്യക്തിഗത ചാമ്പ്യന്മാരെയും അറിയാനാകും. അത്‌ലറ്റിക്‌സിലെ സ്‌കൂളുകളില്‍ കടാശ്ശേരി ഐഡിയല്‍ പബ്ലിക് സ്‌കൂള്‍ 70 പോയിന്റുമായി മികച്ച സ്‌കൂള്‍പട്ടം ഉറപ്പിച്ചുകഴിഞ്ഞു. സ്‌പോര്‍ട്‌സ് സ്‌കൂളുകളില്‍ 48 പോയിന്റുമായി ജി.വി.രാജയാണ് മുന്നില്‍. അതേസമയം പ്രായതട്ടിപ്പ് നടത്തി ഇതരസംസ്ഥാനത്തെ കായികതാരങ്ങള്‍ മത്സരിക്കാന്‍ ട്രാക്കില്‍ ഇറങ്ങിയതും മാത്രമല്ല കളരിപ്പയറ്റ് പോലുള്ള ഗെയിംസുകളിലെ വിധിനിര്‍ണയത്തിലും അപാകത ഉയര്‍ന്നതും മേളയുടെ ശോഭകെടുത്തി.

വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനാകും. മന്ത്രിമാരായ വീണാ ജോര്‍ജ്, സജി ചെറിയാന്‍, ജി ആര്‍ അനില്‍ എന്നിവര്‍ സംസാരിക്കും. മേയര്‍ ആര്യ രാജേന്ദ്രന്‍, ആന്റണി രാജു എംഎല്‍എ, ഒളിമ്പ്യന്‍ പി. ആര്‍. ശ്രീജേഷ്, പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ വാസുകി,  ഡയറക്ടര്‍ എന്‍ എസ് കെ ഉമേഷ്, ജില്ലാ കളക്ടര്‍ അനുകുമാരി എന്നിവര്‍ പങ്കെടുക്കും.

 

Tags: Ananthapuriflag hoistingകൗമാരകായിക മേള
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഴയ വേണാട്ടില്‍ നിന്ന് അനന്തപുരിയിലേക്ക്; നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത് ഒക്‌ടോബര്‍ 9ന്

Kerala

മീനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, ഉത്സവത്തിന് 23 ന് കൊടിയേറും

Editorial

അഹമ്മദാബാദ് മുതല്‍ അനന്തപുരി വരെ

ചിത്രം വി.വി. അനൂപ്‌
Thiruvananthapuram

അനന്തപുരി വേദ-ദീപ പ്രഭയില്‍ മുങ്ങി ശ്രീപദ്മനാഭന് ഇന്നു ലക്ഷദീപം, മകര ശീവേലി രാത്രി 8.30ന്

Samskriti

തിരുനടയില്‍: ശനിദോഷമകറ്റുന്ന അനന്തപുരിയിലെ മാര്‍ക്കണ്ഡേയ ധര്‍മ്മ ശാസ്താവ്

പുതിയ വാര്‍ത്തകള്‍

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

ഗ്യാനേഷ് കുമാർ നടത്തിയ തിരഞ്ഞെടുപ്പിലൂടെ മുഖ്യമന്ത്രിയായി ; എന്നിട്ട് സതീശൻ തന്നെ ഗ്യാനേഷിന്റെ രാജിയ്‌ക്കായി സമരം ചെയ്യുന്നത് ഉളുപ്പില്ലായ്‌മ അല്ലേ

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

വസ്ത്രധാരണം വ്യക്തിപരമായ ഇഷ്ടം, അതുവഴി അന്തസോ മൂല്യമോ അളക്കാനാവില്ലെന്നും ഹൈക്കോടതി

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.