Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ പ്രസക്തിയും പരിവര്‍ത്തനങ്ങളും

പ്രതാപ്റാവു ജാധവ്byപ്രതാപ്റാവു ജാധവ്
Oct 17, 2025, 09:24 am IST
inArticle

ലോകാരോഗ്യ സംഘടനയുടെ അംഗരാജ്യങ്ങളില്‍ 88% രാജ്യങ്ങളില്‍, അതായത് 194 രാജ്യങ്ങളില്‍ 170 ഇടത്തും, പരമ്പരാഗത വൈദ്യശാസ്ത്ര രീതികള്‍ അനുവര്‍ത്തിക്കപ്പെടുന്നതായി ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ ശതകോടിക്കണക്കിന് പേര്‍ക്ക് താങ്ങാനാവുന്ന ചെലവും, ലഭ്യതയും കാരണം ഇത് ആരോഗ്യ സംരക്ഷണത്തിന്റെ പ്രാഥമിക രൂപമായി തുടരുന്നു. എന്നാല്‍ ചികിത്സയ്‌ക്കുപരിയായി ജൈവവൈവിധ്യ സംരക്ഷണം, പോഷകാഹാര സുരക്ഷ, സുസ്ഥിര ഉപജീവനമാര്‍ഗ്ഗങ്ങള്‍ എന്നിവയെ പിന്തുണയ്‌ക്കുന്നതിലേക്കും അതിന്റെ പ്രാധാന്യം ഇന്ന് വ്യാപിച്ചിരിക്കുന്നു.

വിപണി പ്രവണതകളും ഈ വര്‍ദ്ധിച്ചുവരുന്ന സ്വീകാര്യതയെ പ്രതിഫലിപ്പിക്കുന്നു. 2025 കഴിയുമ്പോഴേക്കും ആഗോള പരമ്പരാഗത വൈദ്യശാസ്ത്ര വിപണി 10%-20% വാര്‍ഷിക വളര്‍ച്ചാ നിരക്കുമായി 583 ശതകോടി ഡോളറിലെത്തുമെന്ന് വിദഗ്ധര്‍ കണക്കാക്കുന്നു. പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്ര മേഖലയ്‌ക്ക് 122.4 ശതകോടി ഡോളറും, ഓസ്ട്രേലിയയുടെ ഹെര്‍ബല്‍ മെഡിസിന്‍ വ്യവസായത്തിന്
3.97 ശതകോടി ഡോളറും, ഭാരതത്തിന്റെ ആയുര്‍വേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി (ആയുഷ്) മേഖലയ്‌ക്ക് 43.4 ശതകോടി ഡോളറുമാണ് മൂല്യം കണക്കാക്കുന്നത്.

ആരോഗ്യ സംരക്ഷണ തത്വശാസ്ത്രത്തിലെ അടിസ്ഥാനപരമായ മാറ്റത്തെ ഈ വികാസം പ്രതിഫലിപ്പിക്കുന്നു. രോഗലക്ഷണങ്ങളെ മാത്രം അഭിസംബോധന ചെയ്യുന്നതിനേക്കാള്‍ മൂലകാരണങ്ങളെ കണ്ടെത്തി ചികിത്സിക്കുന്ന- മുന്‍കരുതലോടെയുള്ള, പ്രതിരോധപരമായ സമീപനങ്ങളിലേക്കുള്ള മാറ്റം ഇതില്‍ കാണാം.

ഭാരതത്തിന്റെ ആയുര്‍വേദ പരിവര്‍ത്തനം

ഭാരതത്തിന്റെ പരമ്പരാഗത വൈദ്യശാസ്ത്ര മേഖല ശ്രദ്ധേയമായ പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിച്ചു. 92,000-ത്തിലധികം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ഉള്‍പ്പെടുന്ന ആയുഷ് വ്യവസായം ഒരു ദശാബ്ദത്തിനുള്ളില്‍ ഏകദേശം എട്ട് മടങ്ങ് വികസിച്ചു. ഉല്പാദനമേഖലയുടെ വരുമാനം 2014-15 ലെ 21,697 കോടി രൂപയില്‍ നിന്ന് നിലവില്‍ 1.37 ലക്ഷം കോടിയിലധികമായി വര്‍ധിച്ചു. അതേസമയം സേവനമേഖല 1.67 ലക്ഷം കോടി വരുമാനം നേടി.

1.54 ശതകോടി ഡോളര്‍ മൂല്യമുള്ള ആയുഷ്- ഔഷധ ഉത്പന്നങ്ങള്‍ ഭാരതം ഇപ്പോള്‍ 150-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. നിരവധി രാജ്യങ്ങളില്‍ ആയുര്‍വേദം ഒരു മെഡിക്കല്‍ ചികിത്സാ സംവിധാനമായി ഇന്ന് ഔപചാരിക അംഗീകാരം നേടുന്നു. ഇത് ആഗോളതലത്തില്‍ ഗണ്യമായ സാമ്പത്തിക അവസരത്തെയും സോഫ്റ്റ് പവര്‍ സാധ്യതയെയും പ്രതിനിധാനം ചെയ്യുന്നു.

ആയുഷിനെക്കുറിച്ച് നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫീസ് (2022-23) നടത്തിയ പ്രഥമ സമഗ്ര സര്‍വേ ഇതിന്റെ സാര്‍വത്രിക അവബോധം ചൂണ്ടിക്കാട്ടുന്നു. 95% ഗ്രാമപ്രദേശങ്ങളിലും 96% നഗരകേന്ദ്രങ്ങളിലും ഇതേക്കുറിച്ച് അറിവുണ്ട്. കഴിഞ്ഞ വര്‍ഷം ജനസംഖ്യയുടെ പകുതിയിലധികം പേരും ആയുഷ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തു. പുനരുജ്ജീവനത്തിനും രോഗപ്രതിരോധ പരിചരണത്തിനും ആയുര്‍വേദത്തിന് ജനങ്ങള്‍ മുന്‍ഗണന നല്‍കുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ശാസ്ത്രീയ മൂല്യനിര്‍ണയവും ആഗോള വളര്‍ച്ചയും

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചിംഗ് ആന്‍ഡ് റിസര്‍ച്ച് ഇന്‍ ആയുര്‍വേദ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ, സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദ സയന്‍സസ് എന്നിവയുള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലൂടെ ഭാരതം ഗവേഷണപ്രവര്‍ത്തനങ്ങളില്‍ ഗണ്യമായ നിക്ഷേപം നടത്തിയിട്ടുണ്ട്.

ഈ സ്ഥാപനങ്ങള്‍ പ്രധാനമായും ക്ലിനിക്കല്‍ പരിശോധനാമൂല്യനിര്‍ണയം, മരുന്നുകളുടെ മാനദണ്ഡ ഏകീകരണം, പരമ്പരാഗത അറിവിനെ ആധുനിക വൈദ്യശാസ്ത്ര രീതികളുമായി കോര്‍ത്തിണക്കുന്ന സംയോജിത പരിചരണ മാതൃകകള്‍ വികസിപ്പിക്കല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ആയുഷ് മന്ത്രാലയത്തിന്റെ അന്താരാഷ്‌ട്ര സഹകരണ പദ്ധതിയിലൂടെ ഭാരതം ആയുര്‍വേദ സംവിധാനം ആഗോളതലത്തില്‍ അഭൂതപൂര്‍വമായ തോതില്‍ വ്യാപനം കൈവരിച്ചു. ഭാരതം 25 ഉഭയകക്ഷി കരാറുകളിലും 52 സ്ഥാപന പങ്കാളിത്തങ്ങളിലും ഒപ്പുവച്ചു. 39 രാജ്യങ്ങളിലായി 43 ആയുഷ് ഇന്‍ഫര്‍മേഷന്‍ സെല്ലുകള്‍ സ്ഥാപിച്ചു. വിദേശ സര്‍വകലാശാലകളില്‍ 15 അക്കാദമിക് ചെയറുകളും സ്ഥാപിച്ചിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയുടെ ആഗോള പരമ്പരാഗത വൈദ്യശാസ്ത്ര കേന്ദ്രം ഭാരതത്തില്‍ സ്ഥാപിക്കുന്നത് രാജ്യത്തെ സംബന്ധിച്ചിടത്തോളം സുപ്രധാന നാഴികക്കല്ലാണ്. കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ, ആധുനിക ശാസ്ത്രം, ഡിജിറ്റല്‍ ആരോഗ്യം, നിര്‍മിത ബുദ്ധി എന്നിവയുള്‍പ്പെടെ നൂതന സാങ്കേതികവിദ്യകളിലൂടെ പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഈ കേന്ദ്രം ലക്ഷ്യമിടുന്നു.

പരമ്പരാഗത വൈദ്യശാസ്ത്രത്തില്‍ എ ഐയുടെ സംയോജനത്തെക്കുറിച്ചുള്ള ഡബ്ല്യുഎച്ച്ഒയുടെ സമീപകാല പ്രസിദ്ധീകരണം, നൂതന സാങ്കേതികവിദ്യകള്‍ക്ക് ക്ലിനിക്കല്‍ പരിശോധന മൂല്യനിര്‍ണ്ണയം ശക്തിപ്പെടുത്താനും, ബിഗ്-ഡാറ്റ അനലിറ്റിക്‌സ് പ്രാപ്തമാക്കാനും, ആയുര്‍വേദത്തിലും അനുബന്ധ സംവിധാനങ്ങളിലും പ്രവചനാത്മകമായ പരിചരണം മെച്ചപ്പെടുത്താനും കഴിയുന്നതെങ്ങനെ എന്ന് എടുത്തുകാട്ടുന്നു.

Tags: ayurvedatraditional medicinePrataprao Jadhav
പ്രതാപ്റാവു ജാധവ്
പ്രതാപ്റാവു ജാധവ്
കേന്ദ്ര ആയുഷ് സഹമന്ത്രി (സ്വതന്ത്ര ചുമതല) [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Health

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

Samskriti

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

Samskriti

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

Samskriti

വാര്‍ദ്ധക്യം ആരോഗ്യകരമാക്കാന്‍ ആയുര്‍വേദം

പുതിയ വാര്‍ത്തകള്‍

ഹൃദ്രോഗ വിദഗ്ധന്‍ പ്രൊഫ ഡോ ജി വിജയരാഘവന്‍ അന്തരിച്ചു

നിങ്ങൾ മോദിയെ പരിഹസിക്കുന്നു ; കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ ഞങ്ങൾ ഇതാണോ അനുകരിക്കേണ്ടത് ; നെഹ്രുവിന്റെ ചിത്രം പങ്ക് വച്ച് യുവരാജ്

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

കർണാടകയിൽ കോളേജ് ടൂറുകൾക്ക് നിയന്ത്രണം; സെൽഫിക്കും റീലുകൾക്കും വിലക്ക്

രേണു സുധിയുടെ നില അതീവ ​ഗുരുതരം ; ഐസിയുവിലേയ്‌ക്ക് മാറ്റി

പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; പ്രതിയായ പോലീസുകാരൻ പിടിയിൽ

പൊന്നിൻ തിളക്കം തലനാരിഴയ്‌ക്ക് നഷ്ടമായി; ഷൂട്ടിംഗില്‍ വീണ്ടും മെഡൽ നേട്ടം, എളവേണില്‍ വാളറിവന് വെളളി

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ ഷഫാലി വർമ്മയുടെ മിന്നൽ സെഞ്ചുറി; ഭാരതം ഫൈ​ന​ലി​ൽ‌

നിലവിളക്ക് കണ്ടാൽ പരിഭ്രമിച്ചോടുന്ന രാഷ്‌ട്രീയക്കാർക്ക് മുന്നിൽ ഇതു നല്ല മാതൃക ; മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിനെത്തി വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.