Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഭാരതത്തിന്റെ ടെക്‌സ്‌റ്റൈല്‍ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്ന ജിഎസ്ടി 2.0; പരിവര്‍ത്തനത്തിന്റെ നൂലിഴകള്‍

ഗിരിരാജ് സിങ് by ഗിരിരാജ് സിങ്
Oct 15, 2025, 09:17 am IST
in Main Article

പതിറ്റാണ്ടുകളായി കാത്തിരുന്ന ചരിത്രത്തിലെ ഏറ്റവും ധീരമായ സാമ്പത്തിക പരിഷ്‌കാരത്തിനാണ് 2017 ജൂലൈ 1 ന് ഭാരതം സാക്ഷ്യം വഹിച്ചത്. വ്യത്യസ്തമായ 17 നികുതികള്‍ക്കും 13 സെസ്സുകള്‍ക്കും പകരമുള്ള ഏകീകൃത നികുതി സമ്പ്രദായമെന്ന നിലയില്‍ ചരക്ക് സേവന നികുതി (ജിഎസ്ടി) നിലവില്‍ വന്നു. ഈ പരിഷ്‌കാരം രാജ്യത്തിന്റെ സാമ്പത്തിക ഘടനയെ അടിസ്ഥാന തലം മുതല്‍ പുനര്‍നിര്‍മിച്ചു. കേവലമൊരു നികുതി പരിഷ്‌കരണമെന്നതിലുപരി, ഒരു രാഷ്‌ട്രം, ഒരു നികുതി, ഒരു വിപണി എന്ന ആശയം സാക്ഷാത്കരിക്കുന്നതിലേക്കുള്ള ഭാരതത്തിന്റെ ധീരമായ പ്രയാണത്തിന്റെ ആരംഭമായിരുന്നു ഇത്.

എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം, ജിഎസ്ടി പരിഷ്‌കരണത്തിലൂടെ സാധ്യമായ പരിവര്‍ത്തനം അദ്ഭുതകരമാണ്. നികുതി വരുമാനം, 2017-2018 ലെ 7.19 ലക്ഷം കോടി രൂപയില്‍ നിന്ന് മൂന്നിരട്ടിയായി വര്‍ദ്ധിച്ച് 2024-2025 ആയപ്പോള്‍ 22.08 ലക്ഷം കോടി രൂപയിലെത്തി. നികുതിദായകരുടെ എണ്ണം 65 ലക്ഷത്തില്‍ നിന്ന് ഇരട്ടിയായി. 1.5 കോടിയിലേക്ക് ഉയര്‍ന്നു. ലക്ഷക്കണക്കിന് ചെറുകിട സംരംഭങ്ങളെ ഔപചാരിക സമ്പദ്വ്യവസ്ഥയിലേക്കും മുഖ്യധാരയിലേക്കും ആനയിച്ചു. ഈ അടിത്തറയിലൂന്നിയാണ്, 2025 സെപ്തംബര്‍ 22-ന് പുതു തലമുറ ജിഎസ്ടി യുഗത്തിലേക്ക് ഭാരതം പ്രവേശിച്ചത്. പുതു തലമുറ ജിഎസ്ടി പരിഷ്‌കരണങ്ങളിലൂടെ 5%, 18% എന്നിങ്ങനെ രണ്ട് പ്രധാന സ്ലാബുകളായി ജിഎസ്ടിയെ ലളിതവത്ക്കരിച്ചു. ഹാനികരമായ ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും, ആഡംബര വസ്തുക്കള്‍ക്കും 40% എന്ന ഉയര്‍ന്ന നികുതി ബാധകമാക്കി.

ടെക്‌സ്‌റ്റൈല്‍ സ്വപ്‌നത്തിന് ശക്തി പകര്‍ന്ന് ജിഎസ്ടി 2.0

ഭാരതത്തിന്റെ വസ്ത്ര വ്യവസായം, ഉപജീവനമാര്‍ഗ്ഗങ്ങളെയും കയറ്റുമതിയെയും ഒരുപോലെ പിന്തുണയ്‌ക്കുന്നു. 179 ബില്യണ്‍ ഡോളറാണ് വ്യവസായത്തിന്റെ ഇപ്പോഴത്തെ മൂല്യം. 4.6 കോടിയിലധികം പേര്‍ക്ക് ഈ മേഖല തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്നു. തൊഴിലെടുക്കുന്നവരില്‍ ഭൂരിഭാഗവും വനിതകളാണ്. 2030 ആകുമ്പോഴേക്കും വസ്ത്ര വ്യവസായ മേഖലയുടെ മൂല്യം ഏകദേശം ഇരട്ടി, അതായത് 350 ബില്യണ്‍ ഡോളറായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത് രാജ്യമെമ്പാടുമുള്ള കുടുംബങ്ങള്‍ക്കായി കൂടുതല്‍ തൊഴിലവസരങ്ങളും വരുമാന അവസരങ്ങളും സൃഷ്ടിക്കും.

ഭാരതത്തിന്റെ സംഘടിത ആഭ്യന്തര വസ്ത്ര വിപണി ഏകദേശം 142-145 ബില്യണ്‍ ഡോളറിന്റേതാണ്. അസംഘടിത മേഖല കൂടി ഉള്‍പ്പെടുത്തിയാല്‍ അത് 155-160 ബില്യണ്‍ ഡോളറിനടുത്തു വരും. നികുതികള്‍ യുക്തിസഹമാക്കിയ നടപടി, ഫൈബര്‍-ന്യൂട്രല്‍ ആവാസവ്യവസ്ഥ (എല്ലാത്തരം തുണിത്തരങ്ങളുടെയും ഉപയോഗത്തിന് സന്തുലിതവും നിഷ്പക്ഷവും മത്സരാധിഷ്ഠിതവുമായ അന്തരീക്ഷം സൃഷ്ടിക്കുന്ന നയ നിയന്ത്രണം) അടക്കമുള്ള പുതു തലമുറ ജിഎസ്ടി പരിഷ്‌കാരങ്ങള്‍ നിലവില്‍ വന്നതോടെ, ലാഭം ഉപഭോക്താകള്‍ക്ക് നേരിട്ട് കൈമാറാന്‍ ഉത്പാദകര്‍ക്ക് കഴിയും. അവശ്യ വസ്ത്രങ്ങള്‍ക്ക് ചെലവ് കുറയുന്നതിലൂടെയും പ്രാദേശിക വ്യവസായങ്ങളെ പിന്തുണയ്‌ക്കുന്നതിലൂടെയും താഴ്ന്ന വരുമാനക്കാര്‍ക്കും മധ്യവര്‍ഗ്ഗത്തിനും പ്രതിവര്‍ഷം 810 ബില്യണ്‍ ഡോളര്‍ ലാഭിക്കാനാകുമെന്ന് കണക്കാക്കുന്നു.

തുണിത്തരങ്ങളില്‍ ജിഎസ്ടി 2.0 മുഖേന സംഭവിക്കുന്ന ഏറ്റവും വലിയ പരിവര്‍ത്തനങ്ങളിലൊന്ന്, മനുഷ്യനിര്‍മിത അസംസ്‌കൃത നൂലുകളുടെ (പ്രകൃതിദത്തമല്ലാത്തവ) ഉത്പാദനത്തെ ദോഷകരമായി ബാധിച്ചതും ദീര്‍ഘകാലമായി നിലനില്‍ക്കുന്നതുമായ വിപരീത തീരുവ ഘടന പരിഹരിക്കുന്നു എന്നതാണ്. നേരത്തെ, മനുഷ്യനിര്‍മിത അസംസ്‌കൃത നൂലുകള്‍ക്ക് 18%, നൂലിഴകള്‍ക്ക് 12%, തുണിത്തരങ്ങള്‍ക്ക് 5% എന്നിങ്ങനെയായിരുന്നു നികുതി. ഈ ഘടന അസംസ്‌കൃത വസ്തുക്കള്‍ക്ക് ഉപയോഗസജ്ജമായ ഉത്പന്നങ്ങളേക്കാള്‍ വില കൂടാന്‍ ഇടയാക്കി. പ്രവര്‍ത്തന മൂലധനത്തിന്റെ ഒഴുക്കും പുതിയ നിക്ഷേപങ്ങളും തടസ്സപ്പെടുത്തി. ജിഎസ്ടി 2.0 മുഖേന ഇപ്പോള്‍ മനുഷ്യനിര്‍മ്മിത നൂല്‍ ഉത്പന്നങ്ങള്‍ക്ക് 5% ഏകീകൃത നികുതി ബാധകമാക്കി. ഇത് ഫൈബര്‍-ന്യൂട്രല്‍ ആവാസവ്യവസ്ഥ സൃഷ്ടിക്കാന്‍ സഹായകമായിട്ടുണ്ട്. രാജ്യത്തെ ടെക്‌സ്‌റ്റൈല്‍ വ്യവസായത്തിന്റെ ഏകദേശം 80% വരുന്ന സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ഇത് വലിയ ആശ്വാസമാണ്. കുറഞ്ഞ ചെലവ്, മത്സരശേഷി, വിപണി ആവശ്യകത എന്നിവയ്‌ക്ക് അനുഗുണമാകുംവിധം 22,000 ദശലക്ഷം വസ്ത്രങ്ങളുടെ പ്രതിവര്‍ഷ ഉത്പാദനം ഇതിലൂടെ സാധ്യമാകും. ഈ പരിഷ്‌കരണം വസ്ത്രങ്ങളുടെ വില കുറയാനും കയറ്റുമതി വര്‍ദ്ധിക്കാനും വഴിയൊരുക്കും. വികസനവും പൈതൃകവും സമന്വയിക്കുന്ന നമ്മുടെ വളര്‍ച്ചാ ദര്‍ശനമായ മെയ്‌ക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് എന്നിവയെ ശക്തിപ്പെടുത്തും.

വാണിജ്യ ചരക്ക് വാഹനങ്ങളുടെ ജിഎസ്ടി 28%ല്‍ നിന്ന് 18% ആയും ലോജിസ്റ്റിക്‌സ് സേവനങ്ങള്‍ 12%-ല്‍ നിന്ന് 5% ആയും കുറച്ചതോടെ, ടെക്‌സ്‌റ്റൈല്‍ വിതരണ ശൃംഖലയിലുടനീളമുള്ള ഗതാഗത ചെലവുകള്‍ കുറയും. ഇത് പ്രധാനമന്ത്രി ഗതി ശക്തി പദ്ധതിയെയും ദേശീയ ലോജിസ്റ്റിക്‌സ് നയത്തെയും നേരിട്ട് പിന്തുണയ്‌ക്കുന്നു. ഒപ്പം ആഗോള വിപണികളില്‍ ഇന്ത്യന്‍ തുണിത്തര കയറ്റുമതി ശക്തിപ്പെടുത്തും. ജിഎസ്ടി 2.0 പരിഷ്‌കാരങ്ങള്‍ തുണിത്തരങ്ങളുടെ മൂല്യ ശൃംഖലയുടെ ഓരോ ഘട്ടത്തെയും ശാക്തീകരിക്കുന്നു. നൂലിഴകള്‍ക്കും തുണിത്തരങ്ങള്‍ക്കും ഉപയോഗ സജ്ജമായ വസ്ത്രങ്ങള്‍ക്കും ബാധകമായ ജിഎസ്ടി 2.0 പരിഷ്‌കാരങ്ങള്‍ വിദേശ വിപണികളുള്‍പ്പെടെ പ്രയോജനപ്പെടുത്തി രാജ്യത്തുടനീളം വളര്‍ച്ചയും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നു.

സാധാരണ ജനജീവിതത്തെ സ്പര്‍ശിക്കുന്നു

ജിഎസ്ടി 2.0 യുടെ സാമ്പത്തിക സ്വാധീനം സാധാരണ കുടുംബങ്ങളുടെ ദൈനംദിന ജീവിതത്തില്‍ അനുഭവവേദ്യമാകുന്നു. വ്യവസായ മേഖലയുടെ കണക്കുകള്‍ പ്രകാരം ഏകദേശം 1.98 ലക്ഷം കോടിരൂപയുടെ നേരിട്ടുള്ള ഉപഭോഗ വര്‍ദ്ധനവ് പ്രവചിക്കപ്പെടുന്നു, കുറഞ്ഞ നികുതി നിരക്കുകള്‍ മുഖേന കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 48,000 കോടി രൂപ ലാഭിക്കാനാകും. ഈ വീക്ഷണകോണില്‍ പരിശോധിച്ചാല്‍, 2014-ല്‍ യുപിഎ സര്‍ക്കാരിന്റെ കീഴില്‍, ദൈനംദിന ആവശ്യങ്ങള്‍ക്കായി പ്രതിവര്‍ഷം ഒരു ലക്ഷം രൂപ ചെലവഴിക്കുന്ന ഒരു കുടുംബം ഏകദേശം 25,000 രൂപ നികുതിയായി നല്‍കിയിരുന്നു. ഇന്ന്, ജിഎസ്ടിക്കും ജിഎസ്ടി 2.0നും ശേഷം, അതേ കുടുംബം ഏകദേശം 5,000 മുതല്‍ 6,000 രൂപ വരെ മാത്രമേ നികുതി നല്‍കേണ്ടി വരുന്നുള്ളൂ. അതായത്, പ്രതിവര്‍ഷം ഏകദേശം 20,000 രൂപ ലാഭിക്കുകയും കുട്ടികളുടെ വിദ്യാഭ്യാസം, മെച്ചപ്പെട്ട പോഷകാഹാരം, കുടുംബങ്ങളുടെ ക്ഷേമം എന്നിവയ്‌ക്കായി പണം വഴിതിരിച്ചു വിടുകയും ചെയ്യുന്നു. ആദായനികുതി ഇളവുകളിലൂടെ, രാജ്യത്തെ കുടുംബങ്ങള്‍ പ്രതിവര്‍ഷം ഏകദേശം 2.5 ലക്ഷം കോടി രൂപ ലാഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജനസംഖ്യയുടെ ഏകദേശം 63% താമസിക്കുന്ന ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും ഇത് ചെലുത്തുന്ന സ്വാധീനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.

2024-25 സാമ്പത്തിക വര്‍ഷത്തില്‍ 1.85 ലക്ഷം കോടി രൂപ കടന്ന പ്രതിമാസ ജിഎസ്ടി വരുമാനം ഇനി സ്ഥിരമായി 2 ലക്ഷം കോടി കവിയുമെന്നാണ് പ്രതീക്ഷ. ഈ പരിഷ്‌കാരങ്ങള്‍ പൗരന്മാരുടെ മേലുള്ള സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനൊപ്പം വളര്‍ച്ചയ്‌ക്ക് ഇന്ധനവും പകരും.

സാമൂഹിക ഘടന – സാമ്പത്തിക ശാസ്ത്രത്തിനപ്പുറം ശാക്തീകരണത്തിലേക്ക്

കേവലം സാമ്പത്തിക പരിവത്തനത്തിലുപരിയായ ഗുണഫലങ്ങള്‍ ജിഎസ്ടി 2.0 യുടെ ടെക്‌സ്‌റ്റൈല്‍ പരിഷ്‌കാരങ്ങള്‍ ഉളവാക്കുന്നു. ഭാരതത്തിലുടനീളമുള്ള 65 ലക്ഷം നെയ്‌ത്തുകാരെയും കരകൗശല വിദഗ്ധരെയും നേരിട്ട് സ്വാധീനിക്കുന്ന സമഗ്ര വളര്‍ച്ച ഇതിലൂടെ സാധ്യമാകുന്നു. ഭാരതത്തിന്റെ സമ്പന്നമായ സാംസ്‌ക്കാരിക പൈതൃകം സംരക്ഷിക്കാന്‍ സഹായിക്കുക മാത്രമല്ല, ഈ മേഖലയില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് വനിതകളുടെ ഉപജീവനമാര്‍ഗ്ഗത്തെ പിന്തുണയ്‌ക്കുകയും ചെയ്യുന്നു.

കൈത്തറി, കരകൗശല വസ്തുക്കള്‍, പരവതാനികള്‍ എന്നിവയുടെ ജിഎസ്ടി 12ശതമാനത്തില്‍ നിന്ന് 5% ആയി കുറച്ചതിലൂടെ, പരമ്പരാഗത ഉത്പന്നങ്ങള്‍ ഭാരത, ആഗോള വിപണികളില്‍ കൂടുതല്‍ മത്സരാധിഷ്ഠിതമായിത്തീരും. ഒപ്പം, തയ്യല്‍ മെഷീനുകളുടെ ജിഎസ്ടി 12%ല്‍ നിന്ന് 5% ആയി കുറച്ചത് വനിതകള്‍ നയിക്കുന്ന ഭാരതത്തിലെ വസ്ത്രനിര്‍മ്മാണ മേഖലയ്‌ക്ക് നേരിട്ട് ഉത്തേജനം പകരും.

കഴിഞ്ഞ ദശകത്തില്‍ ഗ്രാമീണ വരുമാനവും ചെലവും ഇരട്ടിയിലധികമായി വര്‍ദ്ധിക്കുകയും, വരുമാനം 2011-12ലെ പ്രതിമാസം 1,430 രൂപയില്‍ നിന്ന് 2023-24ല്‍ 4,122 ആയി ഉയരുകയും ചെയ്തു. ജിഎസ്ടി 2.0 വരുന്നതോടെ, വര്‍ദ്ധിച്ചുവരുന്ന ഈ വാങ്ങല്‍ ശേഷി ഭാരത നിര്‍മ്മിത വസ്ത്രങ്ങള്‍ക്കുള്ള ആവശ്യകത വര്‍ദ്ധിപ്പിക്കും. നെയ്‌ത്തുകാര്‍ക്കും തയ്യല്‍കാര്‍ക്കും വസ്ത്ര തൊഴിലാളികള്‍ക്കും കൂടുതല്‍ തൊഴിലവസങ്ങള്‍ ലഭിക്കുകയും സമൂഹത്തിലെ എല്ലാ വിഭാഗക്കാര്‍ക്കും പ്രയോജനം ചെയ്യുന്ന ചാക്രിക വളര്‍ച്ച സൃഷ്ടിക്കുകയും ചെയ്യും.

ജിഎസ്ടി 2.0 യും വികസിത ഭാരതത്തിലേക്കുള്ള പ്രയാണവും

ഭാരതം അമൃതകാലത്തേക്ക് പ്രവേശിക്കുകയും 2047-ലേക്ക് ഉറ്റു നോക്കുകയും ചെയ്യുമ്പോള്‍, ജിഎസ്ടി 2.0 കേവലം നികുതി പരിഷ്‌കരണം എന്നതിലുപരി, വികസിത ഭാരതം സാക്ഷാത്കരിക്കുന്നതിനുള്ള വളര്‍ച്ചാതന്ത്രമായി നിലകൊള്ളുന്നു. സ്ലാബുകള്‍ ലളിതമാക്കുന്നതിലൂടെയും, ഗാര്‍ഹിക ചെലവുകള്‍ ലഘൂകരിക്കുന്നതിലൂടെയും, കര്‍ഷകരെ ശാക്തീകരിക്കുന്നതിലൂടെയും, എംഎസ്എംഇകളെ പിന്തുണയ്‌ക്കുന്നതിലൂടെയും, തുണിത്തരങ്ങള്‍ പോലുള്ള തൊഴില്‍ പ്രാധാന്യമുള്ള വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിലൂടെയും, ജീവിതവും ബിസിനസും അത് സുഗമമാക്കുന്നു. ഫൈബര്‍-ന്യൂട്രല്‍ ജിഎസ്ടി വിശിഷ്യാ പരിവര്‍ത്തനാത്മകമാണ്.

ഈ നവരാത്രിയില്‍ ജിഎസ്ടി 2.0 പ്രാബല്യത്തില്‍ വന്നതോടെ, വീടുകള്‍ക്ക് സമ്പാദ്യം, കര്‍ഷകര്‍ക്ക് ആശ്വാസം, ബിസിനസുകള്‍ക്ക് വളര്‍ച്ച, തൊഴിലാളികള്‍ക്ക് ജോലി എന്നിവ ഉറപ്പാക്കുന്നു. ഇത് ഓരോ ഭാരതീയനുമുള്ള യഥാര്‍ത്ഥ ദീപാവലി സമ്മാനമാണ്. ഭാരതത്തിന്റെ പരോക്ഷ നികുതി വ്യവസ്ഥയെ ലാളിത്യം, നീതി, വളര്‍ച്ച എന്നിവ മുഖമുദ്രയാക്കി മുന്നോട്ട് നയിക്കുന്നതിന് ദാര്‍ശനിക നേതൃത്വം നല്‍കി വരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുഴുവന്‍ ടെക്‌സ്‌റ്റൈല്‍ മൂല്യ ശൃംഖലയ്‌ക്കും വേണ്ടി ഞാന്‍ ഹൃദയംഗമമായ നന്ദി പറയുന്നു. നമ്മുടെ പരിഷ്‌ക്കരണ യാത്രയിലെ ഒരു നാഴികക്കല്ലാണ് ഏടഠ 2.0. 2047ഓടെ വികസിത രാഷ്‌ട്രമായി മാറുന്നതിനുള്ള ഭാരതത്തിന്റെ മുന്നേറ്റത്തിനുള്ള മാര്‍ഗരേഖയാണിത്.

Tags: GST 2.0Threads of transformationIndia's textile sector
ഗിരിരാജ് സിങ്
ഗിരിരാജ് സിങ്
കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രി [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ജിഎസ്ടി 2.0: ലളിതവും പൗര കേന്ദ്രീകൃതവുമായ പരോക്ഷ നികുതി സമ്പ്രദായത്തിലേക്ക്

India

ജിഎസ്ടി 2.0; രാഷ്‌ട്രം ആഹ്ലാദഭരിതം; സമസ്ത മേഖലകള്‍ക്കും ആവേശം

പുതിയ വാര്‍ത്തകള്‍

Pope Leo XIV poses with nuns XIV during his weekly general audience in the Paul VI hall at the Vatican. Today, due to the high temperature, the audience was held partly in the Paul VI Hall and partly in St. Peter's Basilica. (Photo by Maria Grazia Picciarella / Middle East Images via AFP) (Photo by MARIA GRAZIA PICCIARELLA/Middle East Images/AFP via Getty Images)

കത്തോലിക്കാ വൈദികരുടെ ലൈംഗിക പീഡനത്തിന് ഇരയായവര്‍  മാര്‍പാപ്പയെ കണ്ടു, അനുഭവങ്ങള്‍ പങ്കുവച്ചു 

ഷിഗല്ല രോഗ വ്യാപനം: ആശങ്ക വേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍

ആസിഫ് കെ യൂസഫ് എന്ന വ്യാജ ഐഎഎസ് കാരനെ പുറത്താക്കാന്‍ കേരളത്തിലെ കോക്രോച്ച് പാര്‍ട്ടിക്കാര്‍ തയ്യാറാകുമോ?

ടിഎംസി കലാപം നേട്ടമാകുക എൻഡിഎയ്‌ക്ക് ; താക്കറെ വിഭാഗത്തിൽ നിന്നും 7 എം പി മാർ കൂടി ബിജെപിയിലേയ്‌ക്ക് : ഡീലിമിറ്റേഷൻ ബിൽ പാസാക്കാൻ ഉറച്ച് സർക്കാർ

‘ മാക്ട’ വാര്‍ഷിക പൊതുയോഗം ഈ മാസം 27ന്

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

പിണറായിയുടെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം അനുവദിച്ചതില്‍ നിരാശ- എഡി തോമസ് ,ജഡ്ജിയുടെ പശ്ചാത്തലം അറിയാമെന്ന് അജയ് ജുവല്‍

നീറ്റ്: സിബിഐ അന്വേഷണം സമഗ്രമാകും; വൈകാതെ വാസ്തവം പുറത്തുവരും

നവകേരള യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം

ക്ഷേത്ര ഭാരവാഹികളെ ക്ഷണിച്ച് ഈദ് സോഷ്യലുമായി ജമാഅത്തെ ഇസ്ലാമി ; ക്ഷണം നിരസിച്ച് അരയ സമാജം ; മാറാട്ടെ മണൽത്തരികൾ പോലും ക്ഷമിക്കില്ലെന്ന് ശശികല ടീച്ചർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.