Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഹിന്ദു എന്ന തായ്‌വേരില്ലെങ്കില്‍ സമുദായം എന്ന ശാഖകള്‍ക്ക് നിലനില്‍പ്പില്ല: സ്വാമി ചിദാനന്ദപുരി

ധര്‍മസന്ദേശ യാത്രയ്‌ക്ക് മലപ്പുറത്ത് ഊഷ്മള സ്വീകരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2025, 12:35 pm IST
inKerala
സംന്യാസികളുടെ കൂട്ടായ്മയായ മാര്‍ഗദര്‍ശക മണ്ഡല്‍ സംഘടിപ്പിക്കുന്ന ധര്‍മസന്ദേശ യാത്രയുടെ ഭാഗമായി മലപ്പുറം
താനൂരില്‍ നടന്ന ധര്‍മസന്ദേശ മഹാസമ്മേളനത്തില്‍ സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തുന്നു

സംന്യാസികളുടെ കൂട്ടായ്മയായ മാര്‍ഗദര്‍ശക മണ്ഡല്‍ സംഘടിപ്പിക്കുന്ന ധര്‍മസന്ദേശ യാത്രയുടെ ഭാഗമായി മലപ്പുറം താനൂരില്‍ നടന്ന ധര്‍മസന്ദേശ മഹാസമ്മേളനത്തില്‍ സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തുന്നു

താനൂര്‍: ഹിന്ദു എന്ന തായ്‌വേരില്ലെങ്കില്‍ സമുദായം എന്ന ശാഖകള്‍ക്ക് നിലനില്‍പ്പില്ലെന്ന് ഓര്‍ക്കണമെന്ന് മാര്‍ഗദര്‍ശക മണ്ഡല്‍ സംസ്ഥാന പ്രസിഡന്റും കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതിയുമായ സ്വാമി ചിദാനന്ദപുരി. സാമുദായികമായ പിരിവില്‍ മാത്രം ഒതുങ്ങിപ്പോകരുത്. രാഷ്‌ട്രീയക്കാരും സര്‍ക്കാരും താത്ക്കാലികമായി ഇട്ടുതരുന്ന അപ്പക്കഷ്ണങ്ങള്‍ക്ക് പിന്നാലെ പോയാല്‍ സനാതനധര്‍മത്തിന്റെ ഭാവി അപകടത്തിലാകും. കേരളസമൂഹം നേരിടുന്ന ധാര്‍മികച്യുതികള്‍ക്കെതിരെ സംന്യാസികളുടെ കൂട്ടായ്‌മയായ മാര്‍ഗദര്‍ശക മണ്ഡല്‍ സംഘടിപ്പിക്കുന്ന ധര്‍മസന്ദേശ യാത്രയ്‌ക്ക് മലപ്പുറം താനൂരില്‍ നല്‍കിയ നേതൃസമ്മേളനത്തില്‍ ധര്‍മസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

ഓരോ പ്രദേശത്തിന്റെയും സാംസ്‌കാരിക, ചരിത്രപൈതൃകങ്ങള്‍ പേറുന്ന സ്ഥലനാമങ്ങള്‍ വരെ മാറ്റിമറിക്കപ്പെടുന്നു. ബസുകളിലെ ക്ലീനര്‍ ബോധപൂര്‍വ്വം തെറ്റായി ഉച്ചരിച്ച് തുടങ്ങുന്ന സ്ഥലനാമങ്ങള്‍ ഒടുവില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ബോര്‍ഡ് പ്രത്യക്ഷപ്പെടുന്നതോടെ പൂര്‍ണമാവുന്നു. ഹിന്ദു സമൂഹത്തിന് നേരെയുണ്ടാകുന്ന വെല്ലുവിളികള്‍ക്കെതിരെ രോഷം ഉണ്ടാകുന്നില്ല. അതുകൊണ്ടു തന്നെ ക്ഷേത്രങ്ങള്‍ കൊള്ളയടിക്കലും ആചാരംലംഘനങ്ങളും കേരളത്തില്‍ തുടര്‍ക്കഥയാവുന്നു. ഹൈന്ദവ സമൂഹത്തിന്റെ അടിത്തറ ഇളകികൊണ്ടിരിക്കുകയാണ്. സ്വന്തം ധര്‍മത്തെ യഥാസമയം പരിപാലിക്കേണ്ട ബാധ്യത ഓരോ ഹിന്ദുവിനും ഉണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

മാര്‍ഗദര്‍ശകമണ്ഡലം ജില്ലാ രക്ഷാധികാരി സ്വാമി ആത്മസ്വരൂപാനന്ദ, സ്വാമി പ്രജ്ഞാനന്ദ തീര്‍ത്ഥ, സ്വാമി അയ്യപ്പദാസ്, സ്വാമിനി വരദാമൃത പ്രാണ, സ്വാമി ആത്മസ്വരൂപാന്ദ, സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, സ്വാമി പ്രഭാകരാനന്ദ സരസ്വതി, ഡോ. സ്വാമി ധര്‍മ്മാനന്ദ, സ്വാമി ചിദാത്മാനന്ദ മഹാരാജ്, സ്വാമി അദ്ധ്യാത്മാനന്ദ മഹാരാജ്, സ്വാമിനി ജ്യോതിര്‍മയാമൃത ചൈതന്യ, സ്വാമിനി അതുല്യാമൃത പ്രാണ, ബ്രഹ്‌മകുമാരീ സുനിതമഹാന്‍, സ്വാഗതസംഘം അദ്ധ്യക്ഷ ഇന്ദിര കൃഷ്ണകുമാര്‍, സ്വാമി രാമാനന്ദ ചൈതന്യ തുടങ്ങിയവര്‍ സംസാരിച്ചു.

ധര്‍മസന്ദേശ യാത്രയ്‌ക്ക് മലപ്പുറത്ത് ഊഷ്മള സ്വീകരണമാണ് നല്‍കിയത്. മലപ്പുറം ജില്ല അതിര്‍ത്തിയായ ഇടിമുഴിക്കലില്‍ ധര്‍മസന്ദേശ യാത്രയെ വാദ്യമേള അകമ്പടികളോടെ സ്വീകരിച്ചു. തുടര്‍ന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ രഥയാത്രയെ താനൂരിലെ ശോഭാപറമ്പ് ക്ഷേത്ര പരിസരത്തേക്ക് ആനയിച്ചു. നേതൃസമ്മേളനത്തിന് ശേഷം ഉച്ചയ്‌ക്ക് ശേഷം പതിനായിരങ്ങള്‍ പങ്കെടുത്ത ധര്‍മസന്ദേശ മഹാസമ്മേളനവും നടന്നു.

Tags: HinduismSwami Chidanandapuriധര്‍മസന്ദേശ യാത്ര
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Samskriti

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

Samskriti

ആലോചനാമൃതം: ഈശ്വരാന്വേഷണമാണ് ഏറെ മഹത്ത്വമാര്‍ന്നത്

Samskriti

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

പുതിയ വാര്‍ത്തകള്‍

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.