Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അമിത് ഷായുടെയും നിര്‍മ്മലയുടെയും ഇടപെടല്‍ ഫലം കണ്ടു;ടാറ്റയ്‌ക്കുള്ളിലെ തര്‍ക്കം തീര്‍ത്ത് ടാറ്റ ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങള്‍

ടാറ്റാ ട്രസ്റ്റ് ബോര്‍ഡിലെ ആറ് അംഗങ്ങള്‍ തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കങ്ങളും ഭിന്നതകളും ആറേമുക്കാല്‍ മണിക്കൂര്‍ നീണ്ട ടാറ്റാ ട്രസ്റ്റ് ബോര്‍ഡ് യോഗത്തില്‍ ഒത്തുതീര്‍ന്നു. കഴിഞ്ഞ ദിവസം ടാറ്റാട്രസ്റ്റിനുള്ളിലെ ഭിന്നത തീര്‍ക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ധനമന്ത്രി നിര്‍മ്മല സീതാരാമനും ഇടപെട്ടിരുന്നു. ഇവരുടെ ഇടപെടല്‍ ഫലം കണ്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2025, 11:08 pm IST
inIndia, Business

മുംബൈ: ടാറ്റാ ട്രസ്റ്റ് ബോര്‍ഡിലെ ആറ് അംഗങ്ങള്‍ തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കങ്ങളും ഭിന്നതകളും ആറേമുക്കാല്‍ മണിക്കൂര്‍ നീണ്ട ടാറ്റാ ട്രസ്റ്റ് ബോര്‍ഡ് യോഗത്തില്‍ ഒത്തുതീര്‍ന്നു. കഴിഞ്ഞ ദിവസം ടാറ്റാട്രസ്റ്റിനുള്ളിലെ ഭിന്നത തീര്‍ക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ധനമന്ത്രി നിര്‍മ്മല സീതാരാമനും ഇടപെട്ടിരുന്നു. ഇവരുടെ ഇടപെടല്‍ ഫലം കണ്ടതായാണ് റിപ്പോര്‍ട്ടുകള്‍.

വിവിധ ടാറ്റാഗ്രൂപ്പ് കമ്പനികളുടെ ലാഭവീതമായ 1712 കോടി രൂപ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയിലും ടാറ്റാ ട്രസ്റ്റ് ബോര്‍ഡ് യോഗത്തില്‍ ധാരണയായതായി അറിയുന്നു. പക്ഷെ തീരുമാനം എന്തെന്നത് വെളിപ്പെടുത്തിയിട്ടില്ല.

അഭിപ്രായഭിന്നതകള്‍ കൂട്ടായചര്‍ച്ചകളിലൂടെ പരിഹരിക്കാമെന്ന് ധാരണയായിട്ടുണ്ട്. വ്യക്തി താല്പര്യത്തിനപ്പുറത്ത് ടാറ്റാ ട്രസ്റ്റിന്റെ പൊതുതാല്പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും തീരുമാനമായി. 2024-25ലെ സാമ്പത്തിക റിപ്പോര്‍ട്ട് പ്രകാരം ടാറ്റാ സണ്‍സില്‍ നിന്നുള്ള 1712 കോടി രൂപ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സ്ഥാപനങ്ങളിലേക്ക് ടാറ്റാ ട്രസ്റ്റ് നീക്കിവെച്ചിരുന്നു. ടാറ്റാ സണ്‍സില്‍ 66 ശതമാനം ഓഹരി പങ്കാളിത്തം ടാറ്റാ ട്രസ്റ്റിനുണ്ട്. അതിനാലാണ് ടാറ്റാ ട്രസ്റ്റിലെ ആറ് ബോര്‍ഡംഗങ്ങള്‍ എടുക്കുന്ന നയതീരുമാനങ്ങള്‍ ടാറ്റയെ സംബന്ധിച്ച് നിര്‍ണ്ണായകമാവുന്നത്. അതിനാല്‍ തന്നെ ഈ ആറ് ബോര്‍ഡംഗങ്ങള്‍ തമ്മിലുള്ള അഭിപ്രായഭിന്നതകളും വലിയ ആശങ്കയുണ്ടാക്കും. അതിനാലാണ് അത് പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ നേരിട്ട് രംഗത്തിറങ്ങിയത്.

രത്തന്‍ ടാറ്റയുടെ മരണ ശേഷം നോയല്‍ ടാറ്റ ചെയര്‍മാന്‍ പദവിയില്‍ എത്തിയതോടെ അദ്ദേഹത്തിന്റെ പല തീരുമാനങ്ങളും ടാറ്റാ ട്രസ്റ്റിലെ അംഗങ്ങള്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെയാണ് അഭിപ്രായഭിന്നതകള്‍ പുറത്തുവന്നു തുടങ്ങിയത്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ സൂര്യന് കീഴിലുള്ള ഒട്ടുമിക്ക എല്ലാ മേഖലകളിലും ടാറ്റാഗ്രൂപ്പിന് സാന്നിധ്യമുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ കോര്‍പറേറ്റ് ഭീമനായ ടാറ്റയിലെ തര്‍ക്കം ലോകമെമ്പാടും ചൂടന്‍ ചര്‍ച്ചാവിഷയമാണ്. ഇതോടെയാണ് കേന്ദ്രസര്‍ക്കാരിലെ രണ്ട് കാബിനറ്റ് മന്ത്രിമാരായ ആഭ്യന്തരമന്ത്രി അമിത് ഷായും ധനമന്ത്രി നിര്‍മ്മല സീതാരാമനും ടാറ്റാട്രസ്റ്റിലെ നോയല്‍ ടാറ്റ, വൈസ് ചെയര്‍മാന്‍ വേണു ശ്രീനിവാസന്‍, ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍, ടാറ്റ ട്രസ്റ്റ് ട്രസ്റ്റി ഡാരിയസ് ഖംബട്ട എന്നിവരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഈ ചര്‍ച്ചയാണ് ഒക്ടോബര്‍ 10ന്റെ ടാറ്റാ ട്രസ്റ്റ് ബോര്‍ഡില്‍ ഐക്യം തിരികെകൊണ്ടുവന്നത്.

 

Tags: Nirmala SitharamanAmitshahTata TrustTata sons
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

India

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

India

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ
India

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.