Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

സൂപ്പര്‍ ആവേശം ‘തലൈ’ നഗരത്തില്‍ കൊമ്പന്‍സിന് വാരിയേഴ്‌സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2025, 12:10 pm IST
inFootball

തിരുവനന്തപുരം: സൂപ്പര്‍ ലീഗ് കേരള ആദ്യ സീസണില്‍ സെമിയില്‍ പരാജയപ്പെട്ട രണ്ട് ടീമുകള്‍ രണ്ടാം സീസണിലെ ആദ്യ പോരാട്ടത്തിന് ഇന്നിറങ്ങുന്നു. കണ്ണൂര്‍ വാരിയേഴ്സ് എവേ മത്സരത്തില്‍ തിരുവനന്തപുരം കൊമ്പന്‍സിനെയാണ് നേരിടുന്നത്. രാത്രി 7.30 ന് തിരുവനന്തപുരം ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തിലാണ് മത്സരം.

ആദ്യ സീസണില്‍ തിരുവനന്തുപുരത്ത് ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ മത്സരം ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു. ലീഗ് മത്സരത്തിലെ രണ്ടാം മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തിരുവനന്തപുരം കൊമ്പന്‍സിനായിരുന്നു ജയം.

ആദ്യ സീസണില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പത്ത് മത്സരം കളിച്ച കണ്ണൂര്‍വാരിയേഴ്‌സ് നാല് ജയവും നാല് സമനിലയും രണ്ട് പരാജയവുമാണ് നേടിയത്. സെമിയില്‍ ഫോഴ്‌സ കൊച്ചിയോട് പരാജയപ്പെടുകയായിരുന്നു. തിരുവനന്തപുരം കൊമ്പന്‍സ് പത്ത് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവും നാല് സമനിലയും മൂന്ന് തോല്‍വിയുമായി നാലാം സ്ഥാനക്കാരായാണ് കഴിഞ്ഞ സീസണില്‍ സെമിയിലെത്തിയത്. സെമിയില്‍ കാലിക്കറ്റ് എഫ്‌സിയോട് തോറ്റ് പുറത്തായി.

പരിചയസമ്പന്നത്തും യുവത്വവും ഒത്തിണങ്ങിയ താരനിരയുമായാണ് കണ്ണൂര്‍ വാരിയേഴ്സ് രണ്ടാം സീസണിന് ഒരുങ്ങിയിട്ടുള്ളത്. ആദ്യ സീസണില്‍ സെമി ഫൈനലിലെത്തിച്ച സ്പാനിഷ് പരിശീലകന്‍ മാനുവല്‍ സാഞ്ചസ്, സഹപരിശീലകന്‍ ഷഫീഖ് ഹസ്സനെയും ക്ലബ് ഈ സീസണില്‍ നിലനിര്‍ത്തി. സൂപ്പര്‍ ലീഗില്‍ നിലനിര്‍ത്തിയ ഏക പരിശീലകനും മാനുവല്‍ സാഞ്ചസാണ്.

ഗോള്‍ വലയ്‌ക്ക് മുന്നില്‍ മികച്ച താരങ്ങളാണുള്ളത്. ഈസ്റ്റ് ബംഗാളിനും ഗോകുലത്തിനും ശ്രീനിധിക്കും കളിച്ച സി.കെ. ഉബൈദ്, രണ്ട് തവണ കേരളത്തിന് സന്തോഷ് ട്രോഫി നേടിക്കൊടുത്ത വി. മിഥുന്‍ എന്നിവരുടെ സാന്നിധ്യം ടീമിന് മുതല്‍ക്കൂട്ടാണ്. അല്‍കേഷ് രാജാണ് മൂന്നാത്തെ ഗോള്‍കീപ്പര്‍. പ്രതിരോധത്തില്‍ കഴിഞ്ഞ സീസണില്‍ കളിച്ച അശ്വിനും വികാസിനും കൂട്ടിനായി അര്‍ജന്റീനിയന്‍ സെന്റര്‍ ബാക്ക് നിക്കോളാസ് ഡെല്‍മോണ്ടെ എതിര്‍ മുന്നേറ്റത്തിന്റെ മുനയൊടിക്കാന്‍ ഇറങ്ങും. മധ്യനിരയാണ് ടീമിന്റെ ഏറ്റവും മികച്ച കരുത്ത്. കഴിഞ്ഞ സീസണില്‍ മധ്യനിരയെ നിയന്ത്രിച്ച ലവ്‌സാംബ, ഫോഴ്‌സ കൊച്ചിയെ ഫൈനലിലെത്തിച്ച ക്യാപ്റ്റന്‍ നിദാല്‍ സൈദ്, കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് എബിന്‍ ദാസ്, സ്പാനിഷ് അണ്ടര്‍ 16 താരം അസിയര്‍ ഗോമസ് ഇങ്ങനെ നീളുന്നു മധ്യനിരയുടെ കരുത്ത്. മുന്നേറ്റത്തില്‍ കഴിഞ്ഞ സീസണിലെ കണ്ണൂര്‍ വാരിയേഴ്‌സിന്റെ ടോപ് സ്‌കോറര്‍ കൂടിയായ ക്യാപ്റ്റന്‍ അഡ്രിയാന്‍ സര്‍ഡിനേറോ ഇറങ്ങുമെന്ന് ഉറപ്പ്. കൂടെ റിയല്‍ കാശ്മീര്‍ എഫ്‌സിയില്‍ നിന്ന് അബ്ദു കരീം സാംബ്, വിങ്ങില്‍ ഷിജിനും ഗോകുലും അര്‍ജുനും.

ഇംഗ്ലീഷുകാരനായ ജെയിംസ് പാട്രിക്കാണ്. അസിസ്റ്റന്റ് കോച്ചായി തമിഴ്‌നാട്ടുകാരനായ കാലി അലാവുദ്ദീനും ഗോള്‍കീപ്പിങ് പരിശീലകനായി മുന്‍ ഇന്ത്യന്‍ താരവും കര്‍ണാടക സ്വദേശിയുമായ ബാലാജി നരസിംഹനും ജെയിംസ് പാട്രിക്കിനൊപ്പമുണ്ട്.

ആറ് ബ്രസീലിയന്‍ താരങ്ങളാണ് ടീമിന്റെ കരുത്ത്. മധ്യനിരയില്‍ കളി നിയന്ത്രിക്കുക കഴിഞ്ഞ സീസണിലെപ്പോലെ ഇത്തവണയും പാട്രിക് മോട തന്നെയായിരിക്കും. പ്രതിരോധത്തില്‍ ഫിലിപ്പ് ആല്‍വെസും ലൂറി കര്‍വാലോ. മുന്നേറ്റത്തില്‍ ഓട്‌മെര്‍ ബിസ്‌പോ, പൗലോ വിക്ടര്‍, റെണാല്‍ഡ് മകാലിസ്റ്റര്‍ എന്നിവരാണ് ടീമിലെ മറ്റ് ബ്രസീലിയന്‍ താരങ്ങള്‍. കൂടെ മുന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ താരം സലാം രഞ്ജന്‍ സിങ്, ഐ ലീഗ് താരം ഷാനിദ് വാളന്‍, ബിപിന്‍ ബോബന്‍ തുടങ്ങിയ താരങ്ങളുമുണ്ട്. ഇരുടീമുകളും ശക്തരായതിനാല്‍ മികച്ചൊരു പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

Tags: Kerala Super LeagueThiruvananthapuram KombansKannur Warriors FCസൂപ്പര്‍ ലീഗ് കേരള-2:
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

Football

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍
Football

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

Football

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

Football

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

പുതിയ വാര്‍ത്തകള്‍

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.