ലേ: ലഡാക്കിലെ ലേ ജില്ലയിലെ മിഗ് ലാ പാസില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റോഡ് നിര്‍മിച്ച് ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) സ്വന്തം ലോക റിക്കാര്‍ഡ് മറികടന്നു. 19,400 അടി ഉയരത്തിലാണ് ബിആര്‍ഒ റോഡ് നിര്‍മിച്ചത്. ഉംലിംഗ് ലായിലെ 19,024 അടി ഉയരത്തിലുള്ള റോഡ് നിര്‍മാണ റിക്കാര്‍ഡ് മറികടന്നാണ് ബിആര്‍ഒയുടെ പുതിയ നേട്ടം.
ലികാരു-മിഗ് ലാ-ഫുക്‌ചെ റോഡ് അലൈന്‍മെന്റിന്റെ ഭാഗമാണ് പുതിയ റൂട്ട്. പ്രോജക്ട് ഹിമാങ്കിന്റെ ചീഫ് എന്‍ജിനീയര്‍ ബ്രിഗേഡിയര്‍ വിശാല്‍ ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള സംഘം മിഗ് ലാ പാസില്‍ ഭാരത, ബിആര്‍ഒ പതാകകള്‍ ഉയര്‍ത്തി, ചരിത്ര നേട്ടം അടയാളപ്പെടുത്തി.











