Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സൂപ്പര്‍ ലീഗ് കേരള: കാലിക്കറ്റ് ജയിച്ചു തുടങ്ങി; ഫോഴ്‌സ കൊച്ചിയെ തോല്‍പ്പിച്ചത് 2-1ന്

വിനോദ് ദാമോദരന്‍ by വിനോദ് ദാമോദരന്‍
Oct 3, 2025, 11:23 am IST
in Football
ഫോഴ്‌സ കൊച്ചിയെ തോല്‍പ്പിച്ച കാലിക്കറ്റ് എഫ്‌സി താരങ്ങളുടെ ആഹ്ലാദം

ഫോഴ്‌സ കൊച്ചിയെ തോല്‍പ്പിച്ച കാലിക്കറ്റ് എഫ്‌സി താരങ്ങളുടെ ആഹ്ലാദം

കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാര്‍ക്ക് വിജയത്തുടക്കം. പൊരുതിക്കളിച്ച ഫോഴ്‌സ കൊച്ചിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കാലിക്കറ്റ് എഫ്‌സി പരാജയപ്പെടുത്തി. പരിക്ക് സമയത്ത് അരുണ്‍ കുമാര്‍ നേടിയ ഗോളാണ് കാലിക്കറ്റിന് വിജയം സമ്മാനിച്ചത്. കാലിക്കറ്റിനായി സെബാസ്റ്റ്യന്‍ റിന്‍കണ്‍ ഒരു ഗോള്‍ നേടി. ഫോഴ്‌സയുടെ ആശ്വാസ ഗോള്‍ നേടിയത് ഡഗ്ലസ് റോസ ടാര്‍ഡിനാണ്.

ആയിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കിയാണ് സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണിന് തുടക്കമായത്. കളിയുടെ തുടക്കത്തില്‍ ഇരു ടീമുകളും എതിരാളിയുടെ ശക്തി ദൗര്‍ബല്യങ്ങള്‍ അളക്കാനാണ് ശ്രമിച്ചത്. 4-3-3 ശൈലിയിലാണ് കാലിക്കറ്റ് എഫ്‌സി കോച്ച് ടീമിനെ മൈതാനത്തിറക്കിയത്. ഗോള്‍ വലയ്‌ക്ക് മുന്നില്‍ ഹജ്മലും പ്രതിരോധത്തില്‍ അര്‍ജന്റീനക്കാരന്‍ അലക്‌സസ് സോസയും ഘാനക്കാരന്‍ റിച്ചാര്‍ഡും മലയാളി താരം മുഹമ്മദ് റിയാസും മധ്യനിരയില്‍ അര്‍ജന്റീനക്കാരന്‍ ഫെഡറികോയും മുഹമ്മദ് അര്‍ഷാഫും മുഹമ്മദ് ആസിഫും മുന്നേറ്റത്തില്‍ കൊളംബിയയുടെ സെബാസ്റ്റ്യന്‍ റിന്‍കണും നായകന്‍ കെ. പ്രശാന്തും മുഹമ്മദ് അജ്‌സലു ഇറങ്ങി. 3-4-4 ശൈലിയിലാണ് കൊച്ചി ടീമിനെ കോച്ച് ഇറക്കിയത്. പോസ്റ്റിന് മുന്നില്‍ റഫീഖ് അലി സര്‍ദാറും പ്രതിരോധത്തില്‍ സ്പാനിഷ് താരം ഇകര്‍ ഹെര്‍ണാണ്ടസ്, റിജോണ്‍, മുഹമ്മദ് മുഷ്‌റഫ്, മധ്യനിരയില്‍ എ. അജിന്‍, ഗ്രിഫ്റ്റി ഗ്രേഷ്യസ്, ഫ്രഞ്ച് താരം റാക്കിഡ് അത്മനെ, സ്പാപാനിഷ് താരം റാമോണ്‍ ഗാര്‍ഷ്യ, മുന്നേറ്റത്തില്‍ നിജോ ഗില്‍ബര്‍ട്ട്, ശ്രീരാജ്, ബ്രസീലിയന്‍ താരം ഡഗ്ലസ് റോസ എന്നിവരും ഇറങ്ങി.
പതിഞ്ഞ തുടക്കത്തിനു ശേഷം പതിനാലാം മിനിറ്റില്‍ കാലിക്കറ്റ് എഫ്‌സി ഈ സീസണിലെ ആദ്യ ഗോളടിച്ചു. പന്ത്രണ്ടാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയാണ് ഗോളിലേക്ക് വഴി തുറന്നത്. കാലിക്കറ്റിന്റെ മുഹമ്മദ് റിയാസിനെ ഫോഴ്‌സ കൊച്ചിയുടെ അജിന്‍ ബോക്‌സിനുള്ളില്‍ വീഴത്തിയതിനാണ് പെനാല്‍റ്റി ലഭിച്ചത്. കിക്കെടുത്ത അവരുടെ കൊളംബിയന്‍ താരം സെബാസ്റ്റ്യന്‍ റിന്‍കണ്‍ ഫോഴ്‌സ ഗോളിക്ക് ഒരു അവസരവും നല്‍കാതെ പന്ത് വലയിലെത്തിച്ചു. തുടര്‍ന്ന് ഫോഴ്‌സ കൊച്ചിയുടെ ആധിപത്യമായിരുന്നു മൈതാനത്ത്. വിങ്ങുകളിലൂടെയുള്ള മുന്നേറ്റങ്ങളിലൂടെ അവര്‍ തുടര്‍ച്ചയായി കാലിക്കറ്റ് പ്രതിരോധത്തെ പരീക്ഷിച്ചു. അവരുടെ ഒരു ശ്രമം ഗോളി രക്ഷപ്പെടുത്തുകയും ചെയ്തു. ഇടയ്‌ക്ക് കാലിക്കറ്റും ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലീഡുയര്‍ത്താന്‍ അവര്‍ക്കും കഴിയാതിരുന്നതോടെ 1-0ന്റെ ലീഡുമായി കാലിക്കറ്റ് ഇടവേളയ്‌ക്ക് പിരിഞ്ഞു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ കാലിക്കറ്റിന് ഒരു കോര്‍ണര്‍ ലഭിച്ചെങ്കിലും കാര്യമുണ്ടായില്ല. അധികം കഴിയും മുന്‍പ് ഫോഴ്‌സയുടെ ശ്രീരാജിന് ഒരു അവസരം ലഭിച്ചെങ്കിലും കാലിക്കറ്റ് ഗോളി പന്ത് കൈയിലൊതുക്കി രക്ഷകനായി. ഫോഴ്‌സ ഗോള്‍ മടക്കാന്‍ കിണഞ്ഞു ശ്രമിക്കുമ്പോള്‍ പ്രതിരോധത്തിന് കരുത്തു കൂട്ടി ഒരു ഗോള്‍ ലീഡില്‍ കടിച്ചുതൂങ്ങുകയായിരുന്നു കാലിക്കറ്റ് എഫ്‌സി. നിരവധി തവണ ഫോഴ്‌സ താരങ്ങള്‍ എതിര്‍ പകുതിയിലേക്ക് വിങ്ങുകളിലൂടെ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അവയെല്ലാം കാലിക്കറ്റ് പ്രതിരോധത്തില്‍ത്തട്ടി തകരുകയായിരുന്നു. തുടര്‍ന്നും ഇരു ടീമുകളും മികച്ച കളി നടത്തി, ഒടുവില്‍ എണ്‍പത്തിയെട്ടാം മിനിറ്റില്‍ ഫോഴ്‌സയുടെ ആക്രമണങ്ങള്‍ക്ക് ഫലം കണ്ടു. പകരക്കാരനായി ഇറങ്ങിയ സംഗീത് ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്ത് അവരുടെ ബ്രസീലിയന്‍ താരം ഡഗ്ലസ് റോസ ടാര്‍ഡിന്‍ നല്ലൊരു ഹെഡറിലൂടെ കാലിക്കറ്റ് എഫ്‌സി ഗോളി ഹജ്മലിനെ നിഷ്പ്രഭനാക്കി പന്ത് വയിലെത്തിച്ചു. കളി പരിക്ക് സമയത്തേക്ക് നീങ്ങിയപ്പോള്‍ കാലിക്കറ്റ് വിജയഗോളും നേടി. വലതു വിംഗില്‍ നിന്ന് ക്യാപ്റ്റന്‍ പ്രശാന്ത് നല്‍കിയ ക്രോസ് പകരക്കാരനായി ഇറങ്ങിയ അരുണ്‍ കുമാര്‍ അനായാസം വലയിലെത്തിച്ചതോടെ സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണില്‍ നിലവിലെ ചാമ്പ്യന്മാര്‍ക്ക് വിജയത്തുടക്കം സ്വന്തമായി.

10 ന് ഫോഴ്‌സ കൊച്ചി തിരുവനന്തപുരത്ത് കൊമ്പന്‍സിനെയും 11 ന് കാലിക്കറ്റ് എഫ്‌സി തൃശൂര്‍ മാജിക് എഫ്‌സിയെ കോഴിക്കോടും നേരിടും.

Tags: footballSuper League KeralaCalicut FCForza Kochi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)
Football

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

Sport

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഇക്വഡോറിന്റെ ഗോള്‍ ശ്രമം കുറസാവോ ഗോളി എലോയ് റൂം പരാജയപ്പെടുത്തുന്നു. ലോകകപ്പില്‍ ഗോള്‍ പോസ്റ്റിനു മുന്നിലെ സേവുകളുടെ കാര്യത്തില്‍ ഇന്നലെ എലോയ് രണ്ടാമതെത്തി
Football

പന്ത്രണ്ടു വര്‍ഷം കഴിഞ്ഞ് ജര്‍മനി നോക്കൗട്ടില്‍; ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ് ജയിച്ചു, ഇക്വഡോറിനെ തടഞ്ഞ് കുറസാവോ

Kerala

പത്ത് രൂപ പള്ളിക്കോ മദ്രസയ്‌ക്കോ തരാത്തവർ ഫ്ലക്സിനായി പണം ചെലവഴിക്കുന്നു; ഫുട്ബോളിലും മതഭ്രാന്തുമായി സമസ്ത

Football

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

പുതിയ വാര്‍ത്തകള്‍

ഏതൊരു ഇറാൻ കരാറും ഗൾഫ് സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മാർക്കോ റൂബിയോ

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ പുതിയ അവസരങ്ങൾ തുറക്കും , തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും : ലണ്ടനിൽ നിന്നും പീയൂഷ് ഗോയൽ

വ്യാവസായിക ഉപഭോക്താക്കൾക്ക് ആശ്വാസം :  പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് വാണിജ്യ എൽപിജി വിതരണം പുനഃസ്ഥാപിച്ചു, നിയന്ത്രണങ്ങൾ പിൻവലിച്ചു 

പാറശാലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗിരീഷ് നെയ്യാര്‍.

എതിര്‍സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തന്റെ ജാതി തെറ്റായി പ്രചരിപ്പിച്ച ബിഗ് ടിവി, സുജയ പാര്‍വ്വതി, ലക്ഷ്മി പദ്മ എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ്

ദേശീയ ദിന സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി മോദി സീഷെൽസിലേക്ക് : പ്രവാസി ഇന്ത്യക്കാരുമായി സംവദിക്കും

ബാഹ്യ പ്രതിസന്ധികൾക്കിടയിലും ഇന്ത്യ ആഗോള വളർച്ചയെ മുന്നോട്ട് നയിക്കുന്നത് തുടരുന്നു : ഐഎംഎഫ്

ആമസോണ്‍ സിഇഒ ആൻഡി ജാസ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ അടുത്ത ആഴ്ച നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കുമെന്ന് സൂചനകള്‍ നല്‍കി മുഖ്യമന്ത്രി സുവേന്ദു അധികാരി

ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനെ പുകഴ്‌ത്തി നെതർലാൻഡ്‌സ് രാജ്ഞി മാക്സിമ

വിവാഹം കഴിക്കാനായി ഇസ്ലാമായി ; പണമെത്തയിൽ കിടന്നുറങ്ങാനാണ് മോഹമെന്ന് രാഖി സാവന്ത് , 10 ഭര്‍ത്താക്കന്മാരെ മാറ്റിയാലും ദാരിദ്ര്യത്തിലേക്ക് ഇനിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.