ചെന്നൈ: നീന്തല്‍ക്കുപ്പായത്തില്‍ നില്‍ക്കുന്നതായി പ്രചരിക്കുന്ന ഫോട്ടോയില്‍ പ്രതികരിച്ച് നടി സായ് പല്ലവി. ‘എന്റെ അഭിനയവും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും എന്റെ അവകാശങ്ങളാണ്. എനിക്ക് ഇഷ്ടമുള്ള രീതിയില്‍ എന്റെ രൂപം മാറ്റാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. ഇതില്‍ ആര്‍ക്കും ഇടപെടാന്‍ കഴിയില്ല.’ അവര്‍ വ്യക്തമാക്കി.
പല്ലവിയുടെ സഹോദരി പൂജ കണ്ണന്‍ തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കിട്ട ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. നീന്തല്‍ക്കുപ്പായത്തില്‍ നടി നില്‍ക്കുന്ന ഫോട്ടോയായിരുന്നു അത്. ഇതേക്കുറിച്ച് ആരാധകര്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചു. ‘ഗ്ലാമറിനു വേണ്ടി സായി പല്ലവി മാറിയോ?’ എന്ന ചോദ്യം ഒരു വിഭാഗം ഉന്നയിച്ചിരുന്നു. ഇതോടെയാണ്
ഫോട്ടോകളുടെ ആധികാരികത സ്ഥിരീകരിച്ച് സായ് പല്ലവി രംഗത്തുവന്നത്.
‘ചിത്രങ്ങള്‍ യഥാര്‍ത്ഥമാണ്, എ ഐ സൃഷ്ടിച്ചതല്ല’ എന്ന് അവര്‍ വ്യക്തമാക്കുകയും ചെയ്തു.











