Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ചരിത്രം സൃഷ്ടിച്ച ദേശീയ പ്രസ്ഥാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2025, 07:16 am IST
in Editorial, Parivar

രാഷ്‌ട്രീയ സ്വയംസേവക സംഘം എന്ന മഹത്തായ പ്രസ്ഥാനം ഇന്നുമുതല്‍ അതിന്റെ ശതാബ്ദി പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുകയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മറ്റ് പല സംഘടനകളും ചെയ്യാറുള്ളതു പോലെ ആഘോഷങ്ങള്‍ സംഘടിപ്പിക്കുകയല്ല, ഒരു നൂറ്റാണ്ടു കാലം രാഷ്‌ട്ര നന്മയ്‌ക്കായി ചെയ്തുപോന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഉത്സാഹത്തോടെ മുന്നോട്ടു കൊണ്ടു പോകാനും വ്യാപിപ്പിക്കാനുമാണ് ആര്‍എസ്എസ് തീരുമാനിച്ചിട്ടുള്ളത്. വിജയദശമി ദിനമായ നാളെ നാഗ്പൂരില്‍ മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് വിശിഷ്ടാതിഥിയായി പങ്കെടുക്കുകയും, സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് വിജയദശമി സന്ദേശം നല്‍കുകയും ചെയ്യുന്നതോടെ തുടക്കം കുറിക്കുന്ന പരിപാടികള്‍ അടുത്ത വര്‍ഷം വിജയദശമിയിലാണ് പൂര്‍ത്തിയാവുക. സമാജ പരിവര്‍ത്തനം ലക്ഷ്യമായിട്ടുള്ള കുടുംബ മൂല്യ-പരിസ്ഥിതി സംരക്ഷണം, ഹിന്ദു സമൂഹത്തില്‍ കൂടുതല്‍ ഐക്യവും കെട്ടുറപ്പും കൊണ്ടുവരുന്നതിനുള്ള സാമാജിക സമരസത, ഒരോ പൗരന്റെയും സ്വാശ്രയത്വം ഉറപ്പാക്കാനുള്ള സ്വദേശി ജീവിതശൈലി, പൗരബോധം എന്നിങ്ങനെ അഞ്ചു വിഷയങ്ങളില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുക.

1925 ല്‍ ആര്‍എസ്എസ് ആരംഭിക്കുമ്പോള്‍ വിപ്ലവ പ്രസ്ഥാനം ഉള്‍പ്പെടെ സ്വാതന്ത്ര്യസമരത്തിന്റെ അനുഭവങ്ങള്‍ കൈമുതലാക്കിയ ഡോ. ഹെഡ്‌ഗേവാറിന്റെ മനസ്സില്‍ മുഖ്യമായും രണ്ട് ചിന്തകളാണ് ഉണ്ടായിരുന്നത്. ഭാരതം എന്നത് ചിരപുരാതനമായ ഹിന്ദു രാഷ്‌ട്രമാണ്. ഈ രാഷ്‌ട്രത്തെ അതിന്റെ പരമ വൈഭവത്തില്‍ എത്തിക്കുക. ഒരു നൂറ്റാണ്ടിനിടെ ഈ ലക്ഷ്യത്തിലേക്ക് സംഘം ആത്മവിശ്വാസത്തോടെ മുന്നേറുന്ന ആഹ്ലാദകരമായ കാഴ്ചയാണ് ഇന്നിന്റെ അനുഭവം. ദേശീയ പുനര്‍നിര്‍മ്മാണം ലക്ഷ്യമാക്കിയ പ്രസ്ഥാനമായ സംഘം അവഗണനയുടെയും പരിഹാസത്തിന്റെയും ഘട്ടം കടന്ന് അംഗീകാരത്തിന്റെ വിശാലതയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. മുന്‍വിധികള്‍ കൊണ്ടും തെറ്റായ പ്രചാരണത്തില്‍ വിശ്വസിച്ചും സംഘത്തിന്റെ പ്രവര്‍ത്തനത്തെ എതിര്‍ക്കുന്നവര്‍ ഒരുദിവസം സംഘആശയത്തിലേക്ക് വരുമെന്ന ആത്മവിശ്വാസം ഈ പ്രസ്ഥാനത്തിന് എന്നുമുണ്ടായിരുന്നു. അതുതന്നെ സംഭവിക്കുകയും ചെയ്തു.

മാനവരാശി ഇന്ന് വലിയ വെല്ലുവിളികള്‍ നേരിടുകയാണ്. ഭൂമുഖത്ത് മനുഷ്യരുടെ നിലനില്‍പ്പു പോലും അപകടത്തിലാണെന്ന ആശങ്കകള്‍ ഉയരുന്നു. കാലാവസ്ഥാ വ്യതിയാനം, വംശീയമായ സംഘര്‍ഷങ്ങള്‍, അതിക്രൂരമായ ഭീകരാക്രമണങ്ങള്‍, വിഭവ ദാരിദ്ര്യം, അനാവശ്യമായ യുദ്ധങ്ങള്‍ തുടങ്ങിയവയ്‌ക്ക് മുന്നില്‍ മനുഷ്യര്‍ പകച്ചുനില്‍ക്കുമ്പോള്‍ സനാതനധര്‍മ്മത്തിന്റെ പാതയാണ് ലോകത്തിന് വഴികാട്ടുക. ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന മഹാമന്ത്രം ഹൃദയത്തില്‍ സൂക്ഷിക്കുന്ന സംഘത്തിന് സമാധാനവും സമൃദ്ധിയും കളിയാടുന്ന പുത്തന്‍ ലോകക്രമം സൃഷ്ടിക്കുന്നതില്‍ വലിയ പങ്കുവഹിക്കാനുണ്ട്. സംഘത്തിന്റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച നാഗ്പൂരില്‍ നടക്കുന്ന ശതാബ്ദി പരിപാടിയുടെ ഉദ്ഘാടനത്തില്‍ നിരവധി വിദേശ രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കുന്നു എന്നത് ദിശാസൂചകമാണ്.

സംഘം ശതാബ്ദി വര്‍ഷത്തില്‍ ഏറ്റെടുത്തിട്ടുള്ളത് പഞ്ചപരിവര്‍ത്തനമെന്ന മഹത്തായ ആശയം സമൂഹത്തില്‍ പ്രായോഗികമാക്കുകയെന്നതാണ്. കേരളത്തിലും നിരവധി പരിപാടികളാണ് ഇതിനായി ആസൂത്രണം ചെയ്തിട്ടുള്ളത്. പ്രവര്‍ത്തന വികാസം മുന്‍നിര്‍ത്തി കേരളത്തെ ഉത്തര- ദക്ഷിണ പ്രാന്തങ്ങളായി ഇപ്പോള്‍ വേര്‍തിരിച്ചിട്ടുള്ളതും ശ്രദ്ധേയമാണ്. മറ്റിടങ്ങളില്‍ നിന്ന് പലതുകൊണ്ടും വ്യത്യസ്തമായ എതിര്‍പ്പുകളെ നേരിട്ടുകൊണ്ടാണ് സംഘം കേരളത്തില്‍ അഭിമാനകരമായ വിജയങ്ങള്‍ വെട്ടിപ്പിടിച്ചത്. ഹിന്ദു സമ്മേളനങ്ങള്‍, ഗൃഹസമ്പര്‍ക്കങ്ങള്‍, സദ്ഭാവനാ യോഗങ്ങള്‍, സെമിനാറുകള്‍, പഥസഞ്ചലനങ്ങള്‍ എന്നിങ്ങനെ ശതാബ്ദി വര്‍ഷം നടക്കുന്ന പരിപാടികള്‍ കേരളീയ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴി തുറക്കും.

സംഘം ഒരിക്കലും വിഭാഗീയതയുടെ വക്താവായിരുന്നിട്ടില്ല. അതേസമയം രാഷ്‌ട്ര വിഭജനം ഉള്‍പ്പെടെ രാഷ്‌ട്രീയത്തിന്റെയും മതത്തിന്റെയും പേരിലുള്ള വിഭാഗീയതകളെ പല്ലും നഖവും ഉപയോഗിച്ച് ചെറുത്തിട്ടുമുണ്ട്. സജ്ജന ശക്തി സമാഹരിച്ച് സമൂഹത്തെ ഒരുമിപ്പിച്ച് ലോകത്തിന് മാതൃകയാവുന്ന മഹത്തായ ഭാരതം സൃഷ്ടിക്കുകയാണ് സംഘം ചെയ്യുന്നത്. വ്യവസ്ഥാ പരിവര്‍ത്തനത്തില്‍ നിന്ന് സാമൂഹ്യ പരിവര്‍ത്തനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറുകയാണെന്ന ലക്ഷ്യമാണ് സംഘം മുന്നോട്ടുവെച്ചിരിക്കുന്നത്. അതില്‍ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അണിചേരാനുള്ള ബാധ്യത നീതിബോധമുള്ള ദേശസ്‌നേഹികളായ എല്ലാവര്‍ക്കുമുണ്ട്.

 

Tags: VijayadasamiRashtriya Swayamsevak SanghRSS@100
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാവിയുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ ഭാരതം തയാര്‍: ബിര്‍ള

India

ഹിന്ദു സമൂഹത്തെ ഉണര്‍ത്തുകയാണ് ദൗത്യം: ഡോ. മോഹന്‍ ഭഗവത്

India

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി കൊച്ചി മഹാനഗര്‍ സംഘടിപ്പിച്ച പൗരസംഗമത്തില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. കൊച്ചി മഹാനഗര്‍ സഹ സംഘചാലക് ഡോ. എ. കൃഷ്ണമൂര്‍ത്തി, ജിഎസ്ടി ഗ്ലോബല്‍ ഡയറക്ടര്‍ സുനില്‍ ബാലകൃഷ്ണന്‍ സമീപം
Kerala

ഹിന്ദുത്വം രാഷ്‌ട്രത്തിന്റെ വൈചാരിക അന്തസത്ത: ജെ. നന്ദകുമാര്‍

സംഘശതാബ്ദിയോടനുബന്ധിച്ച് ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘടിപ്പിച്ച പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേകര്‍ സംസാരിക്കുന്നു. മഹാനഗര്‍ സംഘചാലക് ഡോ. സി.ആര്‍.മഹിപാല്‍, വിഭാഗ് സംഘചാലക് യു. ഗോപാല്‍മല്ലര്‍ എന്നിവര്‍ സമീപം
Kerala

ആര്‍എസ്എസ് പ്രവര്‍ത്തിച്ചത് രാഷ്‌ട്രസ്വത്വം ജനജീവിതത്തില്‍ ആവിഷ്‌കരിക്കാന്‍: ആംബേക്കര്‍

പുതിയ വാര്‍ത്തകള്‍

കെ.ടി. രാമചന്ദ്രന്‍, വെണ്ണല മോഹന്‍, പ്രൊഫ. പി.ജി. ഹരിദാസ്‌

തപസിന്റെ ബലം സ്വായത്തമാക്കിയ സംഘടനയാണ് തപസ്യ: പ്രൊഫ. പി.ജി. ഹരിദാസ്

നീ സമാധാനത്തോടെ പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കില്ല; കോതമംഗലം സിഐക്കെതിരെ അർജുൻ ആയങ്കിയുടെ ഭീഷണി

അക്ഷരോത്സവത്തോടനുബന്ധിച്ച് നടന്ന കാവ്യകേളി

തപസ്യഅക്ഷരോത്സവത്തില്‍ ഇന്ന്

നടൻ സലിം കുമാർ ആശുപത്രിയിൽ; ആരോഗ്യസ്ഥിതി മോശമായതിനാൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു

എന്‍ടിയു സംസ്ഥാന സെക്രട്ടറി ടി. അനൂപ്കുമാര്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി ആസിഫ് കെ. യൂസഫിന് പരാതി നല്‍കുന്നു

സ്‌കൂള്‍ തസ്തിക നിര്‍ണയത്തിലെ ആധാര്‍ നിബന്ധന; എന്‍ടിയു പരാതി നല്‍കി

ആലുവ വൈഎംസിഎയില്‍ തപസ്യ സുവര്‍ണ ജൂബിലി സമാപനത്തോടനുബന്ധിച്ച അക്ഷരോത്സവം ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.വി. രാജീവ്, വെണ്ണല മോഹന്‍, ലക്ഷ്മി നാരായണന്‍, പ്രേംകുമാര്‍, പ്രൊഫ. പി.ജി. ഹരിദാസ്, കെ.ടി. രാമചന്ദ്രന്‍ എന്നിവര്‍ സമീപം

വന്ദേമാതരത്തിന് നേരേയുള്ളത് ഭാരതാത്മാവിനെതിരേയുള്ള മാനസിക കലാപം: ആര്‍. സഞ്ജയന്‍

കോഴിക്കോട് ബൈപ്പാസിൽ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോകൾക്കും നിരോധനം കര്‍ശനമാക്കി

കഥയറിയാതെ ആട്ടം കാണുന്നവര്‍

വാഗ്ദാന ലംഘനത്തിന് മറയോ ധവളപത്രം?

ഭക്ഷ്യനഷ്ടത്തില്‍ നിന്ന് ഭക്ഷ്യനേതൃത്വത്തിലേക്ക്; ദക്ഷിണേഷ്യക്ക് അവസരമാകുന്ന ഭക്ഷ്യസംസ്‌കരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.