Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

തിരിഞ്ഞുകൊത്തും, കരുതിക്കോ: പാകിസ്ഥാനെതിരേ ലോകരാജ്യങ്ങളോണ് ഭാരതം, യുഎൻ വേദിയിൽ മന്ത്രി ജയശങ്കർ തുറന്നു പറയുന്നു

പ്രസംഗത്തിൽ ഭാരതത്തിന്റെ രാജ്യതന്ത്രവും നയവും നിലപാടുകളും ജയശങ്കർ പ്രഖ്യാപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2025, 08:00 am IST
inNews, India, World

ന്യൂദൽഹി: ഭീകരതയേയും ഉറവിമായ പാകിസ്ഥാനെയും പിന്തുണയ്‌ക്കുന്ന ലോകരാജ്യങ്ങൾക്ക് ഭാരതത്തിന്റെ താക്കീത്. ‘ഒരിക്കൽ തിരിഞ്ഞുകടിക്കും, അപ്പോഴേ നിങ്ങൾ അറിയൂ,’ ഐക്യ രാഷ്‌ട്ര സംഘനയുടെ പൊതുസഭയിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കൾ താക്കീതു നൽകി. പാകിസ്ഥാനെ പൂർണമായും ലോകത്തിനുമുന്നിൽ തുറന്നുകാട്ടുന്ന പ്രസംഗത്തിൽ ഭാരതത്തിന്റെ രാജ്യതന്ത്രവും നയവും നിലപാടുകളും ജയശങ്കർ പ്രഖ്യാപിച്ചു.
ലോകമെമ്പാടുമുള്ള പ്രധാന ഭീകരാക്രമണങ്ങൾ പതിറ്റാണ്ടുകളായി പാകിസ്ഥാനിൽ നിന്നാണ് നടക്കുന്നത്. പഹൽഗാം ആക്രമണത്തിന് ശേഷം പാകിസ്ഥാനെ ചില രാജ്യങ്ങൾ അനുകൂലിക്കുന്നുണ്ട്. ഭീകരതയെ പിന്തുണയ്‌ക്കുന്ന രാജ്യങ്ങളോട് സഹകരിക്കുന്നവർ അത് അവരെ തിരിഞ്ഞുകൊത്തുമെന്ന് ഒരിക്കൽ കണ്ടെത്തും, ജയശങ്കർ പറഞ്ഞു.
വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ പ്രസംഗത്തിൽനിന്ന്:

– സഭയ്‌ക്ക് ഭാരത ജനതയുടെ നമസ്‌കാരം. ഈ അതുല്യമായ സംഘടന സ്ഥാപിതമായതിന് എട്ട് പതിറ്റാണ്ടായി. യുദ്ധം തടയാൻ മാത്രമല്ല, സമാധാനം കെട്ടിപ്പടുക്കാനും യുഎൻ ചാർട്ടർ നമ്മോട് ആഹ്വാനം ചെയ്യുന്നു. അവകാശങ്ങൾ സംരക്ഷിക്കാൻ മാത്രമല്ല, ഓരോ മനുഷ്യന്റെയും അന്തസ്സ് ഉയർത്തിപ്പിടിക്കാനും.

– സ്വാതന്ത്ര്യ ലബ്ധിക്കുശേഷം ഭാരതം ഈ വെല്ലുവിളി നേരിട്ടിട്ടുണ്ട്, ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമായ ഒരു അയൽക്കാരൻ ഉണ്ട്. പതിറ്റാണ്ടുകളായി, പ്രധാന അന്താരാഷ്‌ട്ര ഭീകരാക്രമണങ്ങൾ ആ ഒരു രാജ്യത്തിൽ നിന്നാണ്. ഭീകര കേന്ദ്രങ്ങൾ അവിടെ വ്യവസായം പോലെ പ്രവർത്തിക്കുന്നു, ഭീകരരെ പരസ്യമായി മഹത്വവൽക്കരിക്കുന്നു, ഭീകരതയ്‌ക്ക് ധനസഹായം ചെയ്യുന്നു; ഇവ തടയണം.
– ഐക്യരാഷ്‌ട്രസഭ പ്രഖ്യാപിച്ച ഭീകരവാദികളുടെ പട്ടികയിൽ ആ രാജ്യത്തെ പൗരന്മാരാണ് അധികവും. അതിർത്തി കടന്നുള്ള ക്രൂര ഭീകരതയുടെ ഏറ്റവും പുതിയ ഉദാഹരണം ഈ വർഷം ഏപ്രിലിൽ പഹൽഗാമിൽ നിരപരാധികളായ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ സംഭവമായിരുന്നു. ഭീകരതയ്‌ക്കെതിരെ ജനങ്ങളെ സംരക്ഷിക്കാനുള്ള അവകാശം ഭാരതം വിനിയോഗിക്കുകയും അതിന്റെ ആസൂത്രകരെയും കുറ്റവാളികളെയും നീതിയുടെ മുന്നിൽ കൊണ്ടുവരികയും ചെയ്തു.

– നമ്മുടെ അവകാശങ്ങൾ സ്ഥാപിക്കുന്നതിനൊപ്പം, ഭീഷണികളെയും നാം ശക്തമായി നേരിടണം. ഭീകരവാദത്തെ ചെറുക്കുക എന്നത് ഒരു പ്രത്യേക മുൻഗണനയാണ്, കാരണം അത് മതഭ്രാന്ത്, അക്രമം, അസഹിഷ്ണുത, ഭയം എന്നിവ ഒന്നിച്ചതാണ്.

– ഭീകരവാദം ഒരു പൊതുവായ ഭീഷണിയായതിനാൽ, കൂടുതൽ ആഴത്തിലുള്ള അന്താരാഷ്‌ട്ര സഹകരണം അത്യാവശ്യമാണ്.
ഭീകരതയെ ഒരു രാഷ്‌ട്രനയമായി ചില രാഷ്‌ട്രങ്ങൾ പരസ്യമായി പ്രഖ്യാപിക്കുമ്പോൾ, ഭീകര കേന്ദ്രങ്ങൾ വ്യാവസായിക തലത്തിൽ പ്രവർത്തിക്കുമ്പോൾ, ഭീകരരെ പരസ്യമായി മഹത്വവൽക്കരിക്കുമ്പോൾ, അത്തരം നടപടികളെ അസന്ദിഗ്ധമായി അപലപിക്കണം. – പ്രമുഖ തീവ്രവാദികൾക്ക് മാന്യത നൽകുമ്പോഴും അവരുടെ ഭീകര പ്രവർത്തനങ്ങൾക്ക് ധനസഹായം ചെയ്യുമ്പോഴും അത് തടയണം. മുഴുവൻ ഭീകര ആവാസവ്യവസ്ഥയിലും നിരന്തരമായ സമ്മർദ്ദം ചെലുത്തണം.

– ഭീകരതയെ പിന്തുണയ്‌ക്കുന്ന രാജ്യങ്ങളോട് സഹകരിച്ച് ക്ഷമിക്കുന്നവർക്ക് അത് അവരെത്തന്നെ തിരിഞ്ഞുകൊത്താൻ വരുന്നതായി ഒരിക്കൽ മനസ്സിലാകും.

– വസ്തുനിഷ്ഠമായ റിപ്പോർട്ട് കാർഡ് വിശകലനത്തിൽ വ്യക്തമാകുന്നത്, യുഎൻ പ്രതിസന്ധിയിലാണെന്നാണ്. സംഘർഷങ്ങളിൽ നിന്ന് സമാധാനം ഭീഷണിയിലാകുമ്പോൾ, വിഭവങ്ങളുടെ അഭാവം മൂലം വികസനം പാളം തെറ്റുമ്പോൾ, ഭീകരതയാൽ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ, യുഎൻ നിശ്ചലമായി തുടരുന്നു. പൊതുവായ അടിത്തറ കെട്ടിപ്പടുക്കാനുള്ള കഴിവ് കുറയുമ്പോൾ, ബഹുരാഷ്‌ട്രവാദത്തിലുള്ള വിശ്വാസവും കുറയുന്നു.
കൗൺസിലിലെ സ്ഥിരവും സ്ഥിരമല്ലാത്തതുമായ അംഗത്വം വികസിപ്പിക്കണം. പരിഷ്‌കരിച്ച ഒരു കൗൺസിൽ യാഥാർത്ഥ്യം ഉൾക്കൊണ്ടുള്ളതായിരിക്കണം. കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ ഭാരതം തയ്യാറാണ്.

– പ്രതിസന്ധി ഘട്ടങ്ങളിൽ നാം മുന്നോട്ട് പോകേണ്ടതുണ്ട്. അയൽ രാജ്യങ്ങളിൽ ഇത്തരം സന്ദർഭങ്ങൾ ഉണ്ടായിട്ടുള്ളപ്പോൾ ഭാരതം മുന്നോട്ട് വന്നിട്ടുണ്ട്. ധനകാര്യം, ഭക്ഷണം, വളം അല്ലെങ്കിൽ ഇന്ധനം എന്നിവയായാലും, നമ്മുടെ അയൽക്കാരുടെ അടിയന്തര ആവശ്യങ്ങൾക്ക് ഞങ്ങൾ സഹകരണം നൽകിയിട്ടുണ്ട്.

– അടുത്തിടെയുണ്ടായ ഭൂകമ്പങ്ങളിൽ ഭാരതം സഹായം നൽകുന്നത് അഫ്ഗാനിസ്ഥാനിലെയും മ്യാൻമറിലെയും ജനങ്ങൾ കണ്ടു. സുരക്ഷിതമായ വാണിജ്യം ഉറപ്പാക്കുന്നതിനും, കടൽക്കൊള്ളയെ ചെറുക്കുന്നതിനും, വടക്കൻ അറബിക്കടലിൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തടയുന്നതിനുമുള്ള ഭാരത ശ്രമങ്ങൾ നമ്മുടെ സൈനികർ സമാധാനപാലനം ഉറപ്പാക്കുന്നു, ഭാരത നാവികർ സമുദ്ര ഷിപ്പിംഗിനെ സംരക്ഷിക്കുന്നു, സുരക്ഷാ സംവിധാനങ്ങൾ ഭീകരവാദത്തെ നേരിടുന്നു, ഭാരത ഡോക്ടർമാരും അധ്യാപകരും ലോകമെമ്പാടുമുള്ള മനുഷ്യവികസനത്തിന് സൗകര്യമൊരുക്കുന്നു, ഭാരത വ്യവസായരംഗം, താങ്ങാനാവുന്ന വിലയ്‌ക്ക് ഉൽപ്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നു, ടെക്കികൾ ഡിജിറ്റൈസേഷൻ പ്രോത്സാഹിപ്പിക്കുന്നു, ഭാരതത്തിന്റെ പരിശീലന സൗകര്യങ്ങൾ ലോകത്തിന് തുറന്നിരിക്കുന്നു. ഇവ നമ്മുടെ വിദേശനയത്തിന്റെ കാതൽ ആയി തുടരുന്നു.

ഭാരതം എപ്പോഴും അതിന്റെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നിലനിർത്തുകയും ആഗോള ദക്ഷിരാജ്യശക്തികളുടെ ശബ്ദമായിരിക്കുകയും ചെയ്യും.
– സംഘർഷങ്ങളുടെ കാര്യത്തിൽ, പ്രത്യേകിച്ച് ഉക്രെയ്‌നിലും ഗാസയിലും, നേരിട്ട് ഉൾപ്പെടാത്തവർ പോലും അതിന്റെ ആഘാതം അനുഭവിച്ചിട്ടുണ്ട്. എല്ലാ കക്ഷികളെയും ഉൾപ്പെടുത്താൻ കഴിയുന്ന രാഷ്‌ട്രങ്ങൾ പരിഹാരങ്ങൾക്കായുള്ള അന്വേഷണത്തിൽ മുന്നിട്ടിറങ്ങണം. ശത്രുത അവസാനിപ്പിക്കാൻ ഭാരതം ആവശ്യപ്പെടുകയും സമാധാനം പുനഃസ്ഥാപിക്കാൻ സഹായിക്കുന്ന ഏതൊരു സംരംഭത്തെയും പിന്തുണയ്‌ക്കുകയും ചെയ്യും.

Tags: pakistanterror#UNSC#UNGS#SJayasankar#WarningToWorldCountries#ReadyIndiaindia
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

രാത്രി 11 മണിക്ക് നടുറോഡിൽ നിസ്ക്കരിക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുവതി കാറിടിച്ച് മരിച്ച സംഭവം : ഡ്രൈവർക്ക് ശിക്ഷാ ഇളവ്

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പുതിയ വാര്‍ത്തകള്‍

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.