Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷാ മാര്‍ഗരേഖ രണ്ടാഴ്ചക്കുള്ളില്‍ നടപ്പിലാക്കണമെന്ന് ഹൈക്കോടതി

പ്രസ്തുത മാര്‍ഗരേഖ രണ്ടാഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ നടപ്പിലാക്കണമെന്നും സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷാ മാര്‍ഗരേഖ ഉള്‍ക്കൊള്ളുന്ന സര്‍ക്കുലര്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും മതിയായ പബ്ലിസിറ്റി നല്‍കുകയും വേണമെന്നും ഹൈക്കോടതിയുടെ ഉത്തരവിലുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2025, 07:56 pm IST
inKerala

കൊച്ചി:  സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ സംയുക്തമായി ഉന്നതതല യോഗം ചേര്‍ന്ന് രൂപീകരിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷാ മാര്‍ഗരേഖ രണ്ടാഴ്ചക്കുള്ളില്‍ നടപ്പിലാക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. സുല്‍ത്താന്‍ ബത്തേരി സ്‌കൂളില്‍ പഠിച്ച് കൊണ്ടിരുന്ന പത്ത് വയസ് പ്രായമുള്ള വിദ്യാര്‍ത്ഥിനി 2019-ല്‍ പാമ്പ് കടിയേറ്റ് മരിച്ച സാഹചര്യത്തില്‍ അഭിഭാഷകനായ അഡ്വ. കുളത്തൂര്‍ ജയ്സിംഗ് ഫയല്‍ ചെയ്ത പൊതു താല്പര്യ ഹര്‍ജിയും സ്വമേധയാ കോടതി എടുത്ത കേസും തീര്‍പ്പാക്കി കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.  ചീഫ് ജസ്റ്റിസ് നിതിന്‍ ജാന്‍ദാര്‍, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍, എന്നിവരാണ് വിധി പറഞ്ഞത്.

പാമ്പ് കടിയില്‍ നിന്ന് വിദ്യാര്‍ഥികളെ സംരക്ഷിക്കുവാനും മറ്റും ഉചിത മാര്‍ഗരേഖ സര്‍ക്കാറിന്റെ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് തയ്യാറാക്കണമെന്നും പൊതു താല്പര്യ ഹര്‍ജി ഫയല്‍ ചെയ്ത അഡ്വ. കുളത്തൂര്‍ ജയ്സിംഗിന്റെയും അമിക്കസ്‌ക്യൂറിയുടെ നിര്‍ദ്ദേശങ്ങള്‍ ഉന്നതതല യോഗം പരിഗണിക്കണമെന്നും ഹൈക്കോടതി സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.  കോടതി നിര്‍ദ്ദേശം പാലിച്ച് കൊണ്ട് സുരക്ഷാ മാര്‍ഗരേഖയുടെ കരട് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസ് ഹൈക്കോടതിയില്‍ ഹാജരാക്കി.

പ്രസ്തുത മാര്‍ഗരേഖ രണ്ടാഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ നടപ്പിലാക്കണമെന്നും സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷാ മാര്‍ഗരേഖ ഉള്‍ക്കൊള്ളുന്ന സര്‍ക്കുലര്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും മതിയായ പബ്ലിസിറ്റി നല്‍കുകയും വേണമെന്നും ഹൈക്കോടതിയുടെ ഉത്തരവിലുണ്ട്.  പാമ്പ് കടിയേറ്റാല്‍ അടിയന്തിരമായി നല്‍കേണ്ട ആന്റിവനത്തിന്റെ ലഭ്യത ഉറപ്പാക്കണം.  സുരക്ഷാ മാര്‍ഗരേഖ നടപ്പിലാക്കുവാനുള്ള ഉത്തരവാദിത്വം സ്‌കൂള്‍ അതോറിറ്റിയെ മാത്രം ഏല്‍പ്പിക്കരുത്.  മാര്‍ഗരേഖ നടപ്പിലാക്കുന്നതിന് വിവിധ വകുപ്പുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം. അതിനായുള്ള നിര്‍ദ്ദേശങ്ങള്‍ വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ നല്‍കണം.

കഴിഞ്ഞ സെപതറ്റംബര്‍ ഒന്നിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം കൂടിയ സമിതി തന്നെ വര്‍ഷത്തില്‍ ഇടയ്‌ക്ക് യോഗം ചേര്‍ന്ന് മാര്‍ഗരേഖയില്‍ വേണമെങ്കില്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാം.  ഇതില്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തണം.

പാമ്പ് കടി, മരണം എന്നിവയുടെ  വിവര ശേഖരണം  ജില്ലാ തലത്തില്‍ ടുക്കുകയും ഒരു നോഡല്‍ ഓഫീസറെ സംസ്ഥാന തലത്തില്‍ ഇതിനായി നിയോഗിച്ച് ഇദ്ദേഹം ജില്ലയില്‍ നിന്നും ശേഖരിക്കുന്ന ഡാറ്റകള്‍ സംസ്ഥാന സ്ഥലത്തെ ഉന്നത തല യോഗത്തില്‍ സമര്‍പ്പിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുകയും വേണം.  ആന്റിവനം വാക്‌സിന്റെ ഏജന്‍സികളുമായി ചേര്‍ന്ന് മരുന്നിന്റെ ഗുണ നിലവാരം ഉറപ്പാക്കണം.  പൊതു ജനാരോഗ്യ ആക്ടില്‍ ഉള്‍പ്പെടുന്ന  അംഗീകൃത അസുഖ വിവര പട്ടികയില്‍ പാമ്പ് കടിയും മരണങ്ങളും രോഗമായി ഉള്‍പ്പെടുത്തുവാനുള്ള നിര്‍ദ്ദേശങ്ങള്‍ രണ്ടു മാസത്തിനകം സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കണം.  പാമ്പ് കടിയുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ഉറപ്പാക്കാന്‍ ഹര്‍ജിക്കാരനായ അഡ്വ. കുളത്തൂര്‍ ജയ്സിംഗിന്  ഉത്തരവാദിത്വപ്പെട്ട സ്ഥാപനത്തെ സമീപിക്കാമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

2019 സുല്‍ത്താന്‍ ബത്തേരി സ്‌കൂളില്‍ പഠിച്ച് കൊണ്ടിരുന്ന പത്ത് വയസ് പ്രായമുള്ള വിദ്യാര്‍ത്ഥിനിയ്‌ക്ക് പാമ്പ് കടിയേറ്റതുമായി ബന്ധപ്പെട്ട് മൂന്ന് ആശുപത്രികളില്‍ കൊണ്ടുപോയിട്ടും ആന്റിവനം കൃത്യ അളവിന് കൊടുക്കുവാന്‍ കഴിഞ്ഞില്ല.  കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകവെ കുട്ടി മരിക്കുകയും ചെയ്തു.  മതിയായ ചികിത്സ കൊടുത്തില്ല എന്ന കാരണം നിരത്തിയും സ്‌കൂള്‍ അധികൃതര്‍ അനാസ്ഥ കാണിച്ചതായും ആരോപിച്ച് വനിതാ ഡോക്ടര്‍ക്ക് എതിരെയും സ്‌കൂള്‍ അധികൃതര്‍ക്ക് എതിരെയും പൊലീസ് കേസ് എടുത്തിരുന്നു.   ആന്റിവനം പോലുള്ള മരുന്നുകളും അടിയന്തിര ചികിത്സയ്‌ക്ക്  പീഡിയാട്രിക് വെന്റിലേറ്റര്‍ അടക്കമുള്ള  സൗകര്യങ്ങള്‍  പല സര്‍ക്കാര്‍ ആശുപത്രികളിലും ഇല്ലെന്ന് തെളിവുകള്‍ അഡ്വ. കുളത്തൂര്‍ ജയ്സിംഗ് കോടതിയില്‍ ഹാജരാക്കിയിരുന്നു.  ഇത് സംബന്ധിച്ച് സര്‍ക്കാര്‍ വാദം പരിശോധിക്കുവാന്‍ ഹൈക്കോടതി വയനാട് ജില്ലാ ജഡ്ജിയെ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനായി ചുമതലപ്പെടുത്തിയിരുന്നു.

നിലവിലത്തെ സര്‍ക്കാര്‍ മാര്‍ഗരേഖ അനുസരിച്ച് താലൂക്ക് തല ആശുപത്രികളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എമര്‍ജന്‍സി കെയര്‍ കൊടുക്കുവാനുള്ള മുഴുവന്‍ സംവിധാനവും ഉറപ്പാക്കുന്നുണ്ട്.  വിദ്യാര്‍ത്ഥികള്‍ക്ക് അത്യാഹിതം ഉണ്ടായാല്‍ സ്‌കൂള്‍, ആശുപത്രി, വനം, തദ്ദേശ സ്ഥാപന വകുപ്പുകള്‍ ഏകോപിച്ച് അടിയന്തിര പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന നിര്‍ദ്ദേശവും പുതിയ സര്‍ക്കാര്‍ മാര്‍ഗരേഖയിലുണ്ട്.

Tags: HighcourtgovernmentSnake biteGuide Lines
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരുവുനായ നിയന്ത്രണം: എല്ലാ മാസവും ബന്ധപ്പെട്ട ഉന്നതതല സമിതി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി

India

പാമ്പുകടിയേറ്റ് മരണം ഒഴിവാക്കാൻ ഐ.സി.എം.ആർ. പദ്ധതി : അടിയന്തര മരുന്നുകൾ വേഗത്തിൽ എത്തിക്കുന്നതിന് ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും

Education

കോച്ചിംഗ് സെന്‌ററുകള്‍ക്ക് സര്‍ക്കാര്‍ ബദല്‍: സൗജന്യ എ ഐ അധിഷ്ഠിത പരിശീലനത്തിന് ‘മുകുളം’ പോര്‍ട്ടല്‍

Kerala

മദ്യഷാപ്പുകള്‍ പൂട്ടണോ, കൂട്ടണോ, കുറയ്‌ക്കണോ? പൊതുജനങ്ങള്‍ക്കും അഭിപ്രായം പറയാമെന്ന് സര്‍ക്കാര്‍

Kerala

ദേവസ്വം വിജിലന്‍സില്‍ അഴിച്ചു പണിക്ക് സര്‍ക്കാരിന്റെ നീക്കം

പുതിയ വാര്‍ത്തകള്‍

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

ഒളിച്ചോടിയിട്ടും രക്ഷയില്ല; അഞ്ഞൂർ മാക്കാലിക്കാവ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം : കുപ്രസിദ്ധ മോഷ്ടാവ് മരപ്പട്ടി മനാഫ് പിടിയിൽ

പാറശാലയിൽ മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്; യുവതി ​ഗുരുതരാവസ്ഥയിൽ

നടി മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കാൻ സാമൂഹിക മാധ്യമങ്ങളോട് കോടതി

എന്‍എന്‍ പിള്ളയും കുടുംബവും എന്നായിരുന്നു ഞങ്ങളെ പറഞ്ഞിരുന്നത് ; എല്ലാവര്‍ക്കും ഞങ്ങളോട് പുച്ഛമായിരുന്നു ; വിജയരാഘവന്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

കേന്ദ്ര സര്‍വ്വീസില്‍ 1748 ജൂനിയര്‍ എന്‍ജിനീയര്‍ ഒഴിവുകള്‍; സപ്തംബര്‍ 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

കൊച്ചി കപ്പല്‍ശാലയില്‍ നാവികസേനയ്ക്കായി നിര്‍മിക്കുന്ന പുതുതലമുറ മിസൈല്‍ കപ്പലിന് കീലിടുന്നു

കൊച്ചി കപ്പല്‍ശാലയില്‍ മിസൈല്‍ കപ്പല്‍ നിര്‍മാണം തുടങ്ങി

ചീറ്റ സംരക്ഷണ പദ്ധതിക്ക് പുതിയ ഉണര്‍വ്; കുനോയില്‍ ജനിച്ച പെണ്‍ ചീറ്റക്ക് നാല് കുഞ്ഞുങ്ങള്‍

സിയാലില്‍ സ്ഥാപിക്കുന്ന ആധുനിക ബ്രിഡ്ജ് മൗണ്ടഡ് എക്യുപ്‌മെന്റ് എയറോബ്രിഡ്ജ് വഴി വിമാനവുമായി ബന്ധിപ്പിച്ചിരിക്കുന്നു

പാര്‍ക്ക് ചെയ്ത വിമാനങ്ങള്‍ക്ക് വൈദ്യുതി: ആധുനിക സംവിധാനമൊരുക്കി സിയാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.