Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ധര്‍മ്മസ്ഥല കേസില്‍ സുപ്രീംകോടതി വിധി വൈറലായി പ്രചരിക്കുന്നു

ധര്‍മ്മസ്ഥല കേസില്‍ സുപ്രീംകോടതിയുടെ വിധി സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു. നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ മറവു ചെയ്തിട്ടുണ്ട് എന്ന പരാതിയുമായി ധര്‍മ്മസ്ഥലയിലെ ജീവനക്കാരന്‍ ആദ്യം സമീപിച്ചത് സുപ്രീംകോടതിയെയാണ്. ദേശീയ തലത്തില്‍ നടന്ന ഒരു ഗൂഢാലോചനയാണ് ധര്‍മ്മസ്ഥല കേസെന്നാണ് കരുതുന്നത്. എന്നാല്‍ ശുചീകരണത്തൊഴിലാളിയുടെ ഈ റിട്ട് പരാതി സുപ്രീംകോടതി തള്ളുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2025, 12:35 am IST
inIndia
വ്യാജകഥ പറഞ്ഞ സുജാത് ഭട്ട്, നുണക്കഥ പരത്തിയ ശുചീകരണത്തൊഴിലാളിയായ മുഖംമൂടി മനുഷ്യന്‍, തുടക്കം മുതലേ യൂട്യൂബര്‍മാര്‍ ധര്‍മ്മസ്ഥലയെക്കുറിച്ച് പറഞ്ഞ കൂട്ടക്കൊലപാതകക്കഥകള്‍ പത്ത് മടങ്ങ് പരിത്തിയ ലോറി ഉടമ മനാഫ്, ശുചീകരണത്തൊഴിലാളി പറഞ്ഞ നുണക്കഥകള്‍ അതേ പടി വള്ളിപുള്ളിവിടാതെ പ്രസിദ്ധീകരിച്ച മാധ്യമധര്‍മ്മം പുലര്‍ത്താത്ത ന്യൂസ് മിനിറ്റ് വാര്‍ത്താ വെബ്സൈറ്റ് (ഇടത്ത് നിന്നും വലത്തോട്ട്)

വ്യാജകഥ പറഞ്ഞ സുജാത് ഭട്ട്, നുണക്കഥ പരത്തിയ ശുചീകരണത്തൊഴിലാളിയായ മുഖംമൂടി മനുഷ്യന്‍, തുടക്കം മുതലേ യൂട്യൂബര്‍മാര്‍ ധര്‍മ്മസ്ഥലയെക്കുറിച്ച് പറഞ്ഞ കൂട്ടക്കൊലപാതകക്കഥകള്‍ പത്ത് മടങ്ങ് പരിത്തിയ ലോറി ഉടമ മനാഫ്, ശുചീകരണത്തൊഴിലാളി പറഞ്ഞ നുണക്കഥകള്‍ അതേ പടി വള്ളിപുള്ളിവിടാതെ പ്രസിദ്ധീകരിച്ച മാധ്യമധര്‍മ്മം പുലര്‍ത്താത്ത ന്യൂസ് മിനിറ്റ് വാര്‍ത്താ വെബ്സൈറ്റ് (ഇടത്ത് നിന്നും വലത്തോട്ട്)

ബെംഗളൂരു: ധര്‍മ്മസ്ഥല കേസില്‍ സുപ്രീംകോടതിയുടെ വിധി സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു. നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ മറവു ചെയ്തിട്ടുണ്ട് എന്ന പരാതിയുമായി ധര്‍മ്മസ്ഥലയിലെ ജീവനക്കാരന്‍ ആദ്യം സമീപിച്ചത് സുപ്രീംകോടതിയെയാണ്. ദേശീയ തലത്തില്‍ നടന്ന ഒരു ഗൂഢാലോചനയാണ് ധര്‍മ്മസ്ഥല കേസെന്നാണ് കരുതുന്നത്. എന്നാല്‍ ശുചീകരണത്തൊഴിലാളിയുടെ ഈ റിട്ട് പരാതി സുപ്രീംകോടതി തള്ളുകയായിരുന്നു. സുപ്രീംകോടതിയുടെ ഈ വിധി കര്‍ണ്ണാടകയില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്. സുപ്രീംകോടതി വിധി എത്ര ശരിയായിരുന്നു എന്ന രീതിയിലാണ് ചിലര്‍ ഈ വിധി പ്രചരിപ്പിക്കുന്നത്.

ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുള്‍പ്പെടുന്ന ബെഞ്ചാണ് മെയ് അഞ്ചിന് ഈ ധര്‍മ്മസ്ഥല കേസ് ആദ്യം പരിഗണിക്കുന്നത്. 1995 മുതല്‍ 2004 വരെയാണ് ശുചീകരണത്തൊഴിലാളി ധര്‍മ്മസ്ഥലയില്‍ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ മറവു ചെയ്തതായി അവകാശപ്പെട്ടത്. പക്ഷെ സുപ്രീംകോടതി ബെഞ്ച് ഈ കേസ് തള്ളുകയായിരുന്നു. പത്ത് വര്‍ഷം മുന്‍പ് നടത്തിയ കൃത്യത്തിന്റെ പേരില്‍ ഇപ്പോഴാണോ കോടതിയില്‍ വരുന്നത് എന്ന ചോദ്യം ഉയര്‍ത്തിയാണ് ഈ ബെഞ്ച് ശുചീകരണത്തൊഴിലാളിയുടെ പരാതി തള്ളിയത്. സുപ്രീംകോടതി ജഡ്ജിമാര്‍ എത്ര ശരിയായാണ് ഈ കേസ് വിലയിരുത്തിയത് എന്ന് പിന്നീട് തെളിഞ്ഞു.

ഈ പരാതിയില്‍ ഗൂഢാലോചന ഒളിഞ്ഞുകിടക്കുന്നതായി സുപ്രീംകോടതിയ്‌ക്ക് സംശയം തോന്നിയിരുന്നു. പരാതി നല്‍കാനുള്ള കാലതാമസം കാരണം കേസിന്റെ മെറിറ്റില്‍ സംശയം തോന്നിയ സുപ്രീംകോടതി കേസ് തള്ളുകയായിരുന്നു. സുപ്രീംകോടതി കേസ് പരിഗണിക്കുകയാണെങ്കില്‍ അവിടെ കള്ളത്തെളിവായി കൊണ്ടുവന്ന തലയോട്ടി എടുത്തുവീശി ദേശീയ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാനായിരുന്നു ഗൂഢാലോചനക്കാരുടെ ശ്രമം. എങ്കില്‍ ധര്‍മ്മസ്ഥല കേസ് ഒറ്റ ദിവസം കൊണ്ട് തന്നെ കത്തിപ്പടര്‍ന്നേനെ. പക്ഷെ ഈ ഗൂഢാലോചന നടന്നില്ല.

പിന്നീട് ജൂലായ് 11നാണ് ചിന്നയ്യ എന്ന ശുചീകരണത്തൊഴിലാളി കര്‍ണ്ണാടകയിലെ മജിസ്ട്രേറ്റിന് മുന്‍പാകെ ഹാജരായി രഹസ്യമൊഴി നല്കിയത്. പക്ഷെ ഇദ്ദേഹം ധര്‍മ്മസ്ഥലയില്‍ കുഴിച്ചിട്ട സ്ത്രീകളുടെ മൃതദേഹങ്ങളില്‍ ഒന്നില്‍നിന്നും കണ്ടെടുത്ത തലയോട്ടി എന്ന് പറഞ്ഞ് ഹാജരാക്കിയ തലയൊട്ടി പക്ഷെ പുരുഷന്‍റേതാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. താന്‍ കൂട്ടത്തോടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്ന് കാട്ടി ചൂണ്ടിക്കാണിച്ച 17 പ്ലോട്ടുകളില്‍ രണ്ടെണ്ണത്തില്‍ നിന്നും മാത്രം ഏതാനും എല്ലിന്‍ കഷണങ്ങള്‍ കിട്ടി. ഇതോടെ ചിന്നയ്യയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ചിന്നയ്യയെ കൊണ്ടു നടന്ന ബെംഗളൂരുവിലെ ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന അഭിഭാഷകര്‍ പിന്നീട് ചിന്നയയ്‌ക്ക് വേണ്ടി ഹാജരാവുകകൂടി ചെയ്യാതെ കേസില്‍ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു.

ധര്‍മ്മസ്ഥല കേസില്‍ ഒട്ടേറെ കള്ളനാണയങ്ങള്‍ പൊളിഞ്ഞു. അനന്യ ഭട്ട് എന്ന എംബിബിഎസ് വിദ്യാര്‍ത്ഥിയുടെ അമ്മയായി ചമഞ്ഞ സുജാതാ ഭട്ട്, ധര്‍മ്മസ്ഥലയില്‍ ഇവിടെ കുഴിച്ചാല്‍ നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കിട്ടുമെന്ന് പറഞ്ഞ് ധര്‍മ്മസ്ഥല ക്ഷേത്രത്തിന്റെ മുന്‍പിലെ പ്ലോട്ട് ചൂണ്ടിക്കാണിച്ച് മാധ്യമങ്ങള്‍ക്ക് മുമ്പാകെ പറഞ്ഞ ലോറി ഉടമ മനാഫ്, ധര്‍മ്മസ്ഥലയുടെ ഗൂഢാലോചനയും നൂറുകണക്കിന് കൊലചെയ്യപ്പെട്ട സ്ത്രീകളുടെ കഥകളും നൂറുകണക്കിന് വീഡിയോകളായി പുറത്തുവിട്ട ദ ന്യൂസ് മിനിറ്റ് എന്ന വെബ് സൈറ്റ്…അങ്ങിനെ പലരുടെയും മുഖംമൂടികള്‍ പൊളിഞ്ഞുവീണു.

Tags: Justic Sathish Chandra SharmaSupreme CourtDharmasthalaLorry udama ManafSujatha BhattMaskmanBV Nagarathna
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

India

അന്വേഷണ ഉദ്യോഗസ്ഥന്റെ കടമ തെളിവുകള്‍ സൃഷ്ടിക്കലല്ല, ശേഖരിക്കലാണെന്ന് ഓര്‍മ്മപ്പെടുത്തി സുപ്രീം കോടതി

India

സുപ്രീം കോടതിയില്‍ മൂന്ന് ജഡ്ജിമാര്‍ കൂടി അധികാരമേറ്റു, അംഗസംഖ്യ 37 ആയി ഉയര്‍ന്നു

India

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.