Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ക്വട്ടേഷന്‍ ഏറ്റെടുത്തത് സിപിഎം നേതാവ്; എക്‌സൈസ് ഓഫീസും ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനവും അടിച്ചുതകർത്തു, ലക്ഷങ്ങളുടെ ഇടപാട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2025, 11:43 am IST
in Thiruvananthapuram, Kerala

തിരുവനന്തപുരം: ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനം ഒഴിപ്പിച്ചെടുക്കാന്‍ ക്വട്ടേഷനെടുത്ത് സിപിഎം നേതാവ് വഞ്ചിയൂര്‍ബാബു. വഞ്ചിയൂര്‍ അമ്പലത്തുമുക്കിലെ എക്‌സൈസ് ഓഫീസും ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനവും അടിച്ചുതകര്‍ത്ത് സിപിഎം ഗുണ്ടകള്‍.

സിപിഎം വഞ്ചിയൂര്‍ ഏര്യാകമ്മറ്റി സെക്രട്ടറിയും മുന്‍ കൗണ്‍സിലറും കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗായത്രിബാബുവിന്റെ അച്ഛനുമായ വഞ്ചിയൂര്‍ ബാബുവിനെ ഒന്നാംപ്രതിയാക്കി വഞ്ചിയൂര്‍ പോലീസ് കേസെടുത്തു. വര്‍ഷങ്ങളായി ലീസിനെടുത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഒഴിപ്പിച്ചെടുക്കുന്നതിനായാണ് ക്വട്ടേഷനെടുത്തത്. ഇതിനു പിന്നില്‍ കോടികളുടെ പണമിടപാടുണ്ടെന്നും ആക്ഷേപം.

ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനം അടിച്ചുതകര്‍ത്ത കേസില്‍ സൗത്ത് പാര്‍ക്ക് ഗ്രൂപ്പിന്റെ പരാതിയിലും സമീപത്തുള്ള എക്‌സൈസ് ഓഫീസ് തകര്‍ത്ത സംഭവത്തിലും അഭിഭാഷകനായ അനന്തു ഉള്‍പ്പെടെ 17 പേരാണ് പ്രതികള്‍. വഞ്ചിയൂര്‍ ബാബുവും അഡ്വ. അനന്തവും കണ്ടാലറിയാവുന്ന മറ്റ് 15 പേരും ചേര്‍ന്ന് അമ്പലത്തുംമുക്കിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍സ് ആന്റ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ അതിക്രമിച്ചു കയറി അക്രമം നടത്തുകയായിരുന്നു.

രാവിലെ 8 മണിയോടെ ഗേറ്റിന്റെ പൂട്ട് തകര്‍ത്ത് അകത്തുകയറിയ സംഘം സെക്യൂരിറ്റിയെ മര്‍ദ്ദിക്കുകയും ബോണ്ടഡ് മാന്യുഫാക്ചറിംഗ് റൂമിന്റെ പൂട്ടിളക്കി അതിക്രമിച്ചുകടന്ന് സ്പിരിറ്റ് സൂക്ഷിച്ചിരുന്ന സ്റ്റീല്‍ ടാങ്കുകളിലെ അടപ്പുകള്‍ ഇളക്കുകയും പ്ലാന്റ് മിഷണറികള്‍ നശിപ്പിക്കുകയും സ്റ്റീല്‍ അലമാരകളുടെ വാതിലുകള്‍ തല്ലിപ്പൊളിച്ച് ഫയലുകള്‍ നശിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.

സ്ഥാപനത്തിന്റെ ഓഫീസിലും പരിസരത്തും പ്രതികള്‍ ഗുണ്ടകളുടെ സഹായത്തോടെ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തിയെന്ന് ഉടമസ്ഥരായ സൗത്ത് പാര്‍ക്ക് ഗ്രൂപ്പ് നല്‍കിയ പരാതിയില്‍ പറയുന്നു. തമിഴ്‌നാട് സ്വദേശി നാഗപ്പന്‍ചെട്ടിയാരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വര്‍ഷങ്ങളായുള്ള വാടകക്കരാറിന്റെ അടിസ്ഥാനത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.

രാവിലെ ഉണ്ടായ സംഘര്‍ഷത്തിനുശേഷം ഉടമസ്ഥര്‍ എത്തിയപ്പോള്‍ പ്രതികള്‍ പിന്‍മാറിയെങ്കിലും വൈകുന്നേരം വീണ്ടും ആളുകളുമായി എത്തിയ സംഘം ഓഫീസിലെ കമ്പ്യൂട്ടറുകളും കോടികള്‍ വിലവരുന്ന സാധന സാമഗ്രികളും തകര്‍ത്തു. ഇതേ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന എക്‌സൈസ് ഓഫീസിലെ ഉപകരണങ്ങളും രേഖകളും അക്രമി സംഘം തകര്‍ത്തു. ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പാദനത്തിന് വേണ്ടിയുള്ള സ്പിരിറ്റ് ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ സൂക്ഷിക്കുന്നതിനാലാണ് എക്‌സൈസ് ഓഫീസ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്.
എക്‌സൈസ് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച രാവിലെ എത്തിയപ്പോഴാണ് അവിടെ അക്രമം നടന്ന വിവരം അറിഞ്ഞത്. എക്‌സൈസ് നല്‍കിയ പരാതിയിലും വഞ്ചിയൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

Tags: CPM LeaderquotationCPM GoonsVanchiyoor BabuPharmaceutical establishmentExcise officeAmbalathumukku
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാര്‍ത്ഥികളെ അപമാനിച്ച സിപിഎം നേതാവും മുന്‍മന്ത്രിയുമായ കെ.ടി. ജലീലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

Kerala

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

Kerala

കേരളത്തിലെ ഇട്ടാവട്ടത്തിൽ തായം കളിക്കുന്നത് പോലെയല്ല ഇഡിയെ ആക്രമിച്ചാല്‍… സിപിഎം ഗുണ്ടകള്‍ അനുഭവിക്കാന്‍ പോകുന്നത്…

Kerala

മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരന് യുഡിഎഫ് നേതാവിന്‌റെ സ്മരണാര്‍ത്ഥമുള്ള പുരസ്‌കാരം

Kerala

മൊഴിമാറ്റാന്‍ അതിജീവിതയെ ഭീഷണിപ്പെടുത്തി, സിപിഎം നേതാവായ പ്രോസിക്യൂട്ടറെ സസ്‌പെന്‍ഡ് ചെയ്ത് ബാര്‍ കൗണ്‍സില്‍

പുതിയ വാര്‍ത്തകള്‍

മംഗലം അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ശനിയാഴ്ച രാവിലെ തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

fire

മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമം; വയോധികന്‍ പൊള്ളലേറ്റ് ആശുപത്രിയില്‍

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്‌ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

മോദിയെ ആക്ഷേപിച്ച നോയിഡയിലെ പെണ്‍കുട്ടി രുചിക സിംഗ് (നടുവില്‍) സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) ദല്‍ഹി പൊലീസ് (വലത്ത്)

മോദിയെ ആക്ഷേപിക്കാം.. പക്ഷെ പൊലീസ് കേസെടുക്കാന്‍ പാടില്ല…നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് സിജെപിയുടെ സൗരവ് ദാസ്

ലോട്ടറി തൊഴിലാളികള്‍ക്ക് ഓണം ബത്ത 1000 രൂപ വര്‍ധിപ്പിച്ചു

ആ വര്‍ണ്ണവിവേചനം വെറും കെട്ടുകഥ! ചുവപ്പ്, പച്ച മഷി കൊണ്ടും അപേക്ഷകള്‍ എഴുതാമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ മൂന്ന് മരണം, പ്രധാനമന്ത്രി ബാലെന്‍ ഷാ വിയര്‍ക്കുന്നു, സപ്താര ജില്ല ഉള്‍പ്പെടെ നാല് ജില്ലകളില്‍ വര്‍ഗ്ഗീയ കലാപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.