Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Chess

ദിവ്യ ദേശ്മുഖിന് ഇന്ത്യയില്‍ നടക്കുന്ന ഫിഡെ ലോക കപ്പ് ചെസ് മത്സരത്തിലേക്ക് വൈല്‍‍ഡ് കാര്‍ഡ് എൻട്രി

ഇന്ത്യയുടെ വനിതാ ഗ്രാന്‍റ് മാസ്റ്റര്‍ ദിവ്യ ദേശ്മുഖിന് ആഗോള ചെസ് ഫെഡറേഷനായ ഫിഡെ ഗോവയില്‍ സംഘടിപ്പിക്കുന്ന ലോകകപ്പ് ചെസ് ടൂര്‍ണ്ണമെന്‍റിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി. ദിവ്യ ദേശ്മുഖിന്റെ പ്രകടനം വിലയിരുത്തിയാണ് ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കാന്‍ ഫിഡെ സമിതി അനുമതി നല്‍കിയത് ഫിഡെ സിഇഒ എമില്‍ സുടോവ്സ്കിയാണ് ഈ തീരുമാനം എക്സിലൂടെ അറിയിച്ചത്.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Sep 23, 2025, 11:29 pm IST
inChess, Sports

ന്യൂദല്‍ഹി: ഇന്ത്യയുടെ വനിതാ ഗ്രാന്‍റ് മാസ്റ്റര്‍ ദിവ്യ ദേശ്മുഖിന് ആഗോള ചെസ് ഫെഡറേഷനായ ഫിഡെ ഗോവയില്‍ സംഘടിപ്പിക്കുന്ന ലോകകപ്പ് ചെസ് ടൂര്‍ണ്ണമെന്‍റിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി. ദിവ്യ ദേശ്മുഖിന്റെ പ്രകടനം വിലയിരുത്തിയാണ് ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കാന്‍ ഫിഡെ സമിതി അനുമതി നല്‍കിയത് ഫിഡെ സിഇഒ എമില്‍ സുടോവ്സ്കിയാണ് ഈ തീരുമാനം എക്സിലൂടെ അറിയിച്ചത്.

ദിവ്യയെക്കൂടാതെ ചെസ്സില്‍ അത്ഭുതം പ്രകടിപ്പിക്കുന്ന മറ്റ് അഞ്ച് യുവകൗമാര താരങ്ങള്‍ക്കും കൂടി ഫിഡെ വൈല്‍ഡ് കാര്‍ഡ് പ്രവേശനം നല്‍കിയിട്ടുണ്ട്. ഇതില്‍ 16കാരനായ അമേരിക്കയുടെ അഭിമന്യു മിശ്ര, ചെസ്സിലെ മെസ്സി എന്നറിയപ്പെടുന്ന അര്‍ജന്‍റീനയില്‍ നിന്നുള്ള 11 കാരന്‍ ഫോസ്റ്റിനോ ഒറോ എന്നിവര്‍ ഉള്‍പ്പെടുന്നു. ഒരിയ്‌ക്കല്‍ കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ കളിക്കാന്‍ യോഗ്യത നേടിയ കിറില്‍ അലക്സീങ്കോ , യുഎസ് ജൂനിയര്‍ ചാമ്പ്യനായ ആന്‍ഡി വുഡ് വേഡ്, ലോക റാപ്പിഡ് ചാമ്പ്യനായ 19 കാരന്‍ വൊളോഡര്‍ മുസിന്‍ എന്നിവരാണ് മറ്റ് മൂന്ന് പേര്‍.

ഒക്ടോബര്‍ 31ന് ഗോവയല്‍ ആരംഭിക്കുന്ന ഫിഡെ ലോക കപ്പ് ചെസ് നവമ്പര്‍ 27 വരെ നീളും. ടൂര്‍ണ്ണമെന്‍റില്‍ നിന്നും ഒരു താരം പിന്‍മാറിയ ഒഴിവിലേക്കാണ് ദിവ്യ ദേശ്മുഖിന് മത്സരത്തില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ചത്. ചൈനയിലെ ഉയര്‍ന്ന റാങ്കുള്ള താരങ്ങളായ ജൂ വെന്‍ജുനും ഹൗ യിഫാനും മത്സരത്തില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ടെങ്കിലും പങ്കെടുക്കുന്നില്ല. ഇപ്പോഴത്തെ വനിതാ ലോകചാമ്പ്യനാണ് ജൂ വെന്‍ജുന്‍. ലോക ഒന്നാം നമ്പര്‍ താരമാണ് ഹൗ യിഫാന്‍.

ഈയിടെ സമാപിച്ച ഫിഡെ ഗ്രാന്‍റ് സ്വിസില്‍ പുരുഷ താരങ്ങള്‍ക്കൊപ്പം ഓപ്പണ്‍ വിഭാഗത്തില്‍ പങ്കെടുത്ത ദിവ്യ ദേശ്മുഖ് മികച്ച പ്രകടനം നടത്തിയിരുന്നു. 11 റൗണ്ടുകളില്‍ നിന്നായി രണ്ട് വിജയവും ആറ് സമനിലയും ഉള്‍പ്പെടെ നേടിയ ദിവ്യയ്‌ക്ക് ഏറെ അഭിന്ദനങ്ങള്‍ ലഭിച്ചു. അഞ്ച് പോയിന്‍റ് ദിവ്യ നേടി. ഇന്ത്യയുടെ കാര്‍ത്തികേയന്‍ മുരളി, ആര്‍മേനിയയുടെ ഗ്രാന്‍റ് മാസ്റ്റര്‍ ലെവോണ്‍ ആരോണിയന്‍, ഇസ്രായേല്‍ ഗ്രാന്‍റ് മാസ്റ്റര്‍ ബോറിസ് ഗെല്‍ഫാന്‍റ്, റഷ്യന്‍ ഗ്രാന്‍റ് മാസ്റ്ററായ അലെക്സാണ്ടര്‍ ഗ്രിസ് ചുക് എന്നിവരേക്കാള്‍ കൂടുതല്‍ പോയിന്‍റ് ദിവ്യ നേടി. ദിവ്യയേക്കാള്‍ ലോക റാങ്കിങ്ങില്‍ മുന്‍നിരയില്‍ നില്‍ക്കുന്നവരാണ് ഈ ഗ്രാന്‍റ് മാസ്റ്റര്‍മാര്‍. മാത്രമല്ല ആഫ്രിക്കയിലെ നമ്പര്‍ താരമായ ബാസെം അമിനെ അട്ടിമറിച്ചു. ഇന്ത്യയുടെ ഗുകേഷുമായി ദിവ്യ സമനില പിടിക്കുകയും ചെയ്തു. ഇന്ത്യയില്‍ നിന്നും ലോക ചാമ്പ്യന്‍ ഡി. ഗുകേഷ് ഉള്‍പ്പെടെ 20 താരങ്ങളില്‍ ഒരാളാണ് ദിവ്യ ദേശ്മുഖ്. തോറ്റവര്‍ പുറത്തുപോകുന്ന രീതിയാണ് ഈ ടൂര്‍ണ്ണമെന്‍റിലെ ആദ്യ റൗണ്ടുകളില്‍. അതിനാല്‍ മത്സരം കടക്കുമെന്ന് മാത്രമല്ല, മത്സരാര്‍ത്ഥികള്‍ സമ്മര്‍ദ്ദവും ഏറെയുണ്ടാകും.

ലോകത്തെ മുന്‍നിരയില്‍ നില്‍ക്കുന്ന 206 പേര്‍ ഈ ടൂര്‍ണ്ണമെന്‍റില്‍ മാറ്റുരയ്‌ക്കും. ഇതിലെ ആദ്യമൂന്ന് സ്ഥാനക്കാര്‍ക്ക് ലോക ചാമ്പ്യനെ വെല്ലുവിളിക്കാനുള്ള താരത്തെ തെരഞ്ഞെടുക്കുന്നതിനുള്ള കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ കളിക്കാനാകും. ദിവ്യ ഇതിനകം വനിതകളുടെ 2026ല്‍ നടക്കുന്ന കാന്‍ഡിഡേറ്റ്സില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി. കഴിഞ്ഞ മാസം ഫിഡെ ലോക വനിതാ ലോകകപ്പ് ചെസ്സില്‍ ദിവ്യ ചാമ്പ്യനായതോടെയാണ് കാന്‍ഡിഡേറ്റ്സില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയത്. ഈ ടൂര്‍ണ്ണമെന്‍റില്‍ ഫൈനലില്‍ ദിവ്യ ഇന്ത്യയുടെ തന്നെ കൊനേരു ഹംപിയെ ആണ് തോല്‍പിച്ചത്. രണ്ടാം സ്ഥാനക്കാരിയായ കൊനേരു ഹംപിയും കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയിട്ടുണ്ട്. വനിതാ കാന്‍ഡിഡേറ്റ്സില്‍ പങ്കെടുക്കാന്‍ വൈശാലിയും യോഗ്യത നേടിയിരുന്നു. കഴിഞ്ഞ ആഴ്ച സമര്‍ഖണ്ഡില്‍ നടന്ന ഫിഡെ ഗ്രാന്‍റ് സ്വിസില്‍ വനിതാവിഭാഗം ചാമ്പ്യനായതോടെയാണ് വൈശാലി കാന്‍ഡിഡേറ്റ്സില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയത്.

 

 

 

Tags: Abhimanyu MishraGukesh DFaustino OroFIDE World CupGoaChessDivya Deshmukh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)
Chess

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

India

ഹിന്ദി സിനിമാതാരം അര്‍ജുന്‍ രാംപാല്‍ കാമുകിയെ ഗോവയില്‍ വിവാഹം ചെയ്തു

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

Chess

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.