കാസര്‍ഗോഡ്: സ്‌കൂള്‍ കായികമേളയ്‌ക്കിടെ കുഴഞ്ഞുവീണ നാലാംക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. മംഗല്‍പാടി ജി.ബി.എല്‍പി സ്‌കൂളിലെ വിദ്യാര്‍ഥി ഹസന്‍ റസ (11) ആണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. കുഴഞ്ഞുവീണ ഉടന്‍ വിദ്യാര്‍ഥിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.
ഉത്തര്‍പ്രദേശ് മുര്‍ഷിദാബാദ് സ്വദേശി ഇല്‍സാഫലിയുടെ മകളാണ് ഹസന്‍ റസ. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും .















