Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഒരു കുതിപ്പിനു നാം തയ്യാറാണോ?

ഭാരതം വെറും ഭൂപ്രദേശം മാത്രമല്ല, ലോകത്തിനു വഴികാട്ടിയാകാനുള്ള കഴിവും സാധ്യതയുമുള്ള രാഷ്‌ട്രമാണ്. അതിന്റെ തലപ്പത്തു കഴിവുറ്റ, ധീരനും നിസ്വാര്‍ഥനുമായ ഒരു മനുഷ്യനുണ്ട്. പക്ഷേ നാം ഓര്‍ക്കേണ്ട കാര്യം, രാഷ്‌ട്രം എന്നത് ഒരു തുണ്ടു ഭൂമിയല്ല; അതിലെ ജനങ്ങളാണ്. നമുക്കാവശ്യമുള്ള സുവര്‍ണഭാവി സൃഷ്ടിക്കുന്നതിനുള്ള മികച്ച ഭരണത്തിന്റെയും അവസരത്തിന്റെയും വേദി ഉപയോഗപ്പെടുത്തേണ്ടതു രാജ്യത്തെ പൗരന്മാരാണ്. നമുക്ക് അതു സാധ്യമാക്കാം!

സദ്ഗുരു ജഗ്ഗിവാസുദേവ് by സദ്ഗുരു ജഗ്ഗിവാസുദേവ്
Sep 18, 2025, 11:21 am IST
in Vicharam, Main Article

മനുഷ്യര്‍ കഴിഞ്ഞ കുറച്ചു നൂറ്റാണ്ടുകളായി സ്വീകരിച്ചിട്ടുള്ള തീരുമാനങ്ങള്‍ നമ്മെ വളരെ അപകടകരമായ സ്ഥിതിയിലേക്കാണു കൊണ്ടെത്തിച്ചത്. നമ്മുടെ സമ്പദ്വ്യവസ്ഥ കൈകാര്യം ചെയ്യല്‍, പരിസ്ഥിതി സംരക്ഷണം, വിദ്യാഭ്യാസം, സാമൂഹ്യവ്യവസ്ഥകള്‍, നമ്മുടെ യുവാക്കളെയും അടുത്ത തലമുറയെയും വളര്‍ത്തിയ രീതി എന്നിവയെല്ലാം നമ്മെ ഈ സാഹചര്യത്തിലേക്കു നയിച്ചു. നിരവധി യുദ്ധങ്ങള്‍, തകരുന്ന സാമ്പത്തിക ഘടനകള്‍, അതിവേഗം അധഃപതിക്കുന്ന പരിസ്ഥിതിയും പ്രകൃതിദുരന്തങ്ങളുടെ വര്‍ധനയും, പല സമൂഹങ്ങളിലെയും മാനസികാരോഗ്യപ്രശ്‌നങ്ങള്‍, ലഹരിവസ്തുക്കളുയര്‍ത്തുന്ന പ്രതിസന്ധി എന്നിവ ഇതിനു തെളിവാണ്.

ഇതാരേയും ഭയപ്പെടുത്തുന്നതിനായി സൂചിപ്പിച്ചതല്ല. മാറ്റത്തിന് അവസരമുണ്ടെന്നു വ്യക്തമാക്കാന്‍ ഉദ്ദേശിച്ചാണ്. അസ്ഥിരാവസ്ഥ എന്നതു പല സാധ്യതകളാല്‍ നിറഞ്ഞ ഘട്ടമാണ്. ഇന്നത്തെ നമ്മുടെ തീരുമാനമാണു നമ്മെ വലിയ പരിവര്‍ത്തനത്തിലേക്കോ തകര്‍ച്ചയിലേക്കോ നയിക്കുന്നത്. 8.5 ശതകോടി മനുഷ്യരാല്‍ നിറഞ്ഞിരിക്കുകയാണു ലോകം. എന്നാല്‍ നാം ഒറ്റ മനസ്സായി ചേര്‍ന്നു തീരുമാനങ്ങള്‍ എടുക്കാന്‍ സജ്ജരല്ല. അതിനാല്‍ നാം ഭരണസംവിധാനത്തെയും നിയമങ്ങളെയും നേതാക്കളെയും ആശ്രയിക്കുന്നു.

ഇത്തരമൊരു ഘട്ടത്തില്‍, നാം തെരഞ്ഞെടുക്കുന്ന നേതാക്കളുടെ സ്വഭാവം വളരെ പ്രധാനമാണ്. ഭൂമിക്കു സുസ്ഥിരവും മനോഹരവുമായ ഭാവി ആവശ്യമെങ്കില്‍, ‘വസുധൈവ കുടുംബകം’ എന്ന ആശയം മനസിലാക്കണം. ലോകം മുഴുവനും ഒരു കുടുംബമാണെന്നതു തിരിച്ചറിയണം. ഭാരതം ഇന്നുവരെ ഈ ഉള്‍ക്കൊള്ളല്‍ മൂല്യത്തെ സാക്ഷാത്കരിച്ചിട്ടുള്ള രാജ്യമാണ്. അതുകൊണ്ടുതന്നെ, നരേന്ദ്ര മോദിയെ സ്വാഭാവികമായും നേതാവായി തെരഞ്ഞെടുത്തു. കാരണം, അദ്ദേഹം ഈ മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണു മുന്നേറുന്നത്. ഉള്‍ക്കൊള്ളല്‍ മാത്രമാണു ശരിയായ വഴി എന്നതിനാല്‍ മാത്രമല്ല; ഭാവിയില്‍ നമുക്കു ചേര്‍ന്നു നിലനില്‍ക്കാനും വളരാനും ഏകമാര്‍ഗം അതുതന്നെയാണ് എന്നതിനാലാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, ലോകവേദിയില്‍ കൂടുതല്‍ സമഗ്രവും സഹകരണപരവുമായ മാനവികതയ്‌ക്കുള്ള മാര്‍ഗരേഖ ഭാരതം ആവര്‍ത്തിച്ചു തെളിയിച്ചിട്ടുണ്ട്. ജി20-യില്‍ ആഫ്രിക്കന്‍ യൂണിയനെ സ്വാഗതം ചെയ്യുന്നതില്‍ ഭാരതത്തിന്റെ പങ്ക്, ഗ്ലോബല്‍ സൗത്തിന്റെ കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാടുകള്‍, പുനരുപയോഗ ഊര്‍ജസംവിധാനങ്ങളെ വന്‍തോതില്‍ പരസ്പരം കൂട്ടിയിണക്കുന്നതിന് ഭാരതം നിര്‍ദേശിച്ച ‘ഏകലോകം, ഏകസൂര്യന്‍, ഏക ഊര്‍ജശൃംഖല’ സംരംഭം, നമ്മുടെ അയല്‍പക്കത്തിനു പ്രഥമപരിഗണന നല്‍കുന്ന നയം, പ്രതിസന്ധിഘട്ടത്തില്‍ ആദ്യം പ്രതികരിക്കുന്ന രാഷ്‌ട്രമെന്ന നിലയില്‍ നമുക്കുള്ള അംഗീകാരം, മഹാമാരിക്കാലത്ത് 96 രാജ്യങ്ങളില്‍ നമ്മളെത്തിച്ച മാനുഷിക സഹായം എന്നിവയെല്ലാം, ഭാരതം മനുഷ്യരെ കണക്കിലെടുത്തു പ്രവര്‍ത്തിക്കുന്നുവെന്നു തെളിയിച്ചു. വ്യക്തിഗതനേട്ടങ്ങളെക്കാള്‍ നാം വിലമതിക്കുന്നതു മാനവികതയെയാണ്.

നരേന്ദ്ര മോദിയുടെ നേതൃത്വശൈലിയിലും ഉള്‍ക്കൊള്ളലിന്റെ ഈ ഗുണം പ്രകടമാണ്. ”മന്‍ കി ബാത്” പരിപാടിയില്‍ പൊതുജനങ്ങളോടു നേരിട്ടു സംസാരിക്കുന്നതു ബൃഹത്തായ ഭരണസംവിധാനത്തിലെ ചെറിയ കാര്യമായി തോന്നാം; എന്നാല്‍, ഇതു സാധാരണ മനുഷ്യരുമായി ബന്ധപ്പെട്ട്, അവരുടെ കഥകളും വെല്ലുവിളികളും സംഭാവനകളും ആഘോഷിക്കുന്നതിന്റെ തെളിവാണ്. അതിലൂടെ, അവര്‍ക്കൊപ്പം ചേരാന്‍ അദ്ദേഹത്തിനു കഴിയുന്നു. ഇത് അദ്ദേഹത്തെ ജനങ്ങളുടെ യാഥാര്‍ഥ്യത്തിലേക്ക് അടുപ്പിക്കുന്നു. അതിന്റെ പ്രതികരണമായി ജനങ്ങളുടെ ആവശ്യാനുസൃതമുള്ള ഭരണം ഉറപ്പാക്കുകയും ചെയ്യുന്നു.

യോഗയിലേക്ക് അന്താരാഷ്‌ട്ര ശ്രദ്ധ ആകര്‍ഷിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്കിനെ ഞാന്‍ വളരെയധികം അഭിനന്ദിക്കുന്നു. അന്താരാഷ്‌ട്ര യോഗദിന പ്രഖ്യാപനത്തിനു നേതൃത്വം നല്‍കിയതിലൂടെ, ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്കു യോഗയില്‍ കൂടുതല്‍ താല്‍പ്പര്യം കൊണ്ടുവരാനും അതിലൂടെ ആരോഗ്യ-മാനസിക ക്ഷേമം മെച്ചപ്പെടുത്താനും അദ്ദേഹം സംഭാവനയേകി. ഇന്നു മനുഷ്യരെ ബാധിക്കുന്ന മാനസികാരോഗ്യ-ശാരീരിക വെല്ലുവിളികള്‍ക്കുള്ള ഉത്തരമാണു യോഗ എന്നതിനാല്‍, ഇത് ഈ കാലഘട്ടത്തില്‍ നിര്‍ണായകമാണ്. ദിവസത്തില്‍ ചില മിനിറ്റുകള്‍ സാധാരണ യോഗാഭ്യാസമോ ധ്യാനമോ ചെയ്യുന്നത് ഓരോരുത്തരിലും ഭദ്രമായ മനസും ശരീരവും വളര്‍ത്താന്‍ സഹായകമാകും.

യഥാര്‍ഥ സാധ്യതകള്‍ സാക്ഷാത്കരിക്കുന്നതിനും മഹത്തായ ഭാവിയിലേക്കു ലക്ഷ്യം വയ്‌ക്കുന്നതിനുമുള്ള നിര്‍ണായകഘട്ടത്തിലാണ് ഭാരതം. നമ്മുടെ സമ്പദ്വ്യവസ്ഥ, അടിസ്ഥാനസൗകര്യങ്ങള്‍, ബഹിരാകാശം, പ്രതിരോധം, കൃഷി, സാങ്കേതികവിദ്യ തുടങ്ങി പല മേഖലകളിലും ഇതിനകം വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. സ്വയംപര്യാപ്തത, ഭൗമരാഷ്‌ട്രീയ അതിജീവനശേഷിയും കരുത്തും എന്നിവയിലേക്കുള്ള നമ്മുടെ നയങ്ങളുടെ സമര്‍ത്ഥമായ ഗതിനിര്‍ണയത്തിനും നാം സാക്ഷ്യം വഹിച്ചു.

എന്നിരുന്നാലും, ഒരു രാഷ്‌ട്രമെന്ന നിലയില്‍, നമുക്ക് ഇനിയും മുന്നോട്ടു പോകേണ്ടതുണ്ട്. ഭാവിതലമുറയെ പരിപോഷിപ്പിക്കുക എന്നതാണു നമ്മുടെ പരിണാമത്തിന്റെ താക്കോല്‍. ഭാരതത്തിന്റെ യുവജനസംഖ്യ വളരെ വലുതാണ്. അതിനാല്‍ സമൃദ്ധമായ ഈ അവസരകാലം നഷ്ടപ്പെടാതിരിക്കാന്‍ അവര്‍ക്കു ശരിയായ അവസരങ്ങള്‍ നല്‍കേണ്ടത് അനിവാര്യമാണ്.

കഴിഞ്ഞ ദശകങ്ങളെ ബാധിച്ച പാതിവെന്ത ആദര്‍ശങ്ങളുടെ അവസാന കണ്ണികളും പൊട്ടിച്ചെറിഞ്ഞ്, നാടിന്റെ ഭാവിയുടെ ചാലകശക്തികളാകാന്‍ ഭാരത ജനതയെ ക്ഷണിക്കേണ്ട സമയമാണിത്. അടിസ്ഥാനസൗകര്യങ്ങള്‍ മുതല്‍ നിര്‍മിതബുദ്ധിവരെയും, വ്യാപാരം മുതല്‍ പ്രതിരോധം വരെയും, വിദ്യാഭ്യാസം മുതല്‍ വ്യവസായം വരെയും, നാടിനെ സൂപ്പര്‍സോണിക് വേഗതയില്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള ചുമതല നാം ജനങ്ങളെ ഏല്‍പ്പിക്കേണ്ടതുണ്ട്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള നിലവിലെ ഭരണം ഈ വിശ്വാസം പ്രകടമാക്കുന്നു. പക്ഷേ, ഈ വിശ്വാസം വെല്ലുവിളിയാക്കാന്‍ ജനങ്ങള്‍ തയ്യാറാകുകയും അവരുടെ യഥാര്‍ഥ കഴിവു തെളിയിക്കുകയും ചെയ്യേണ്ടതുണ്ട്.

ഭാരതം വെറും ഭൂപ്രദേശം മാത്രമല്ല, ലോകത്തിനു വഴികാട്ടിയാകാനുള്ള കഴിവും സാധ്യതയുമുള്ള രാഷ്‌ട്രമാണ്. അതിന്റെ തലപ്പത്തു കഴിവുറ്റ, ധീരനും നിസ്വാര്‍ഥനുമായ ഒരു മനുഷ്യനുണ്ട്. പക്ഷേ നാം ഓര്‍ക്കേണ്ട കാര്യം, രാഷ്‌ട്രം എന്നത് ഒരു തുണ്ടു ഭൂമിയല്ല; അതിലെ ജനങ്ങളാണ്. നമുക്കാവശ്യമുള്ള സുവര്‍ണഭാവി സൃഷ്ടിക്കുന്നതിനുള്ള മികച്ച ഭരണത്തിന്റെയും അവസരത്തിന്റെയും വേദി ഉപയോഗപ്പെടുത്തേണ്ടതു രാജ്യത്തെ പൗരന്മാരാണ്. നമുക്ക് അതു സാധ്യമാക്കാം!

Tags: Eleven yearsindiaPrime Minister Narendra ModiCelebration75th birthdayHeads of stateGlobal credibilityGlobal acceptance
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

World

ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത പ്രസ്താവനയിൽ പ്രകോപിതരായ പാകിസ്ഥാൻ ; ജാപ്പനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

India

ചൈനയുടെ സമ്പദ്‌വ്യവസ്ഥ തളരുന്നു , ജിഡിപി 4.3% മാത്രം ; മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിലും മുന്നോട്ട് കുതിച്ച് ഇന്ത്യ ; വളർച്ച 6.6%

Kerala

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

India

കശ്മീര്‍ ജനതയെ ഇന്ത്യയില്‍ നിന്നകറ്റുന്ന പോസ്റ്ററുകള്‍: യുഎപിഎ ചുമത്താന്‍ പര്യാപ്തമെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി, നാളെ മുതല്‍ ലഭ്യമാകും

നടി ശാന്തി കൃഷ്ണയുടെ മാതാവ് ശാരദ കൃഷ്ണന്‍ അന്തരിച്ചു

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

എംബിബിഎസ് കോഴ്സിന്റെ ഫീസ് നാലര വര്‍ഷത്തേക്ക് മാത്രം: സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.