Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മോദിയുടെ പിറന്നാൾ വാർത്ത റിപ്പോർട്ട് ചെയ്തു, ടിവി ചാനൽ മുതലാളിക്ക് തല്ലൊഴിച്ച് എല്ലാം കിട്ടി…

മാതൃഭൂമി പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ രാജ്യ വിരോധം ആവർത്തിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2025, 02:01 pm IST
inKerala, News, India

 

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75 ാം പിറന്നാൾ വാർത്ത റിപ്പോർട്ട് ചെയ്ത ടെലിവിഷൻ ചാനലിന്റെ എഡിറ്റോറിയൽ വിഭാഗത്തിന് കനത്ത ആവേശമായിരുന്നു. പക്ഷേ അതിന്റെ പേരിൽ കണക്കിന് കിട്ടിയത് ടിവിചാനൽ ‘മുതലാളി’ക്ക്. കരണത്ത് കിട്ടിയില്ല എന്നുമാത്രം.
മാതൃഭൂമി ടിവി ചാനലാണ്, മോദി ജന്മദിനത്തിൽ തികച്ചും അടിസ്ഥാനമില്ലാത്ത വാർത്ത സംപ്രേഷണം ചെയ്തത്. മാതൃഭൂമി ജീവനക്കാരിൽ ചിലരുടെ മോദിവിരോധം, മോദി സർക്കാർ വിരോധം, മോദി പാർ്ട്ടി വിരോധം കുപ്രസിദ്ധമാണ്. മോദിയും കൂട്ടരും പിന്തുടരുന്ന ആദർശത്തെയും ആദർശത്തേയും അന്ധമായി എതിർക്കുക മാത്രമല്ല, അതിനായി മാതൃരാജ്യത്തെയും ജനതയേയും തള്ളിപ്പറയാനും തരംതാഴ്‌ത്തിപ്പറയാനും മടിയില്ലാത്തതാണ് മാതൃഭൂമിയുടെ ചരിത്രം. എന്നാൽ, കഴിഞ്ഞ ദിവസം ഭാരതം ദുബൈ ക്രിക്കറ്റ് സ്്‌റ്റേഡയത്തിൽ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെ കളിച്ച തോൽപ്പിച്ചും കാര്യത്തിൽ കീഴടക്കിയും കാണിച്ച ഉശരിരൻ പ്രകടത്തെ മാതൃഭൂമി പത്രം മോശമായി റിപ്പോർട്ട് ചെയ്തു. ഇതിനെ വിമർശിച്ച സാമൂഹ്യ-രാഷ്‌ട്രീയ നിരീക്ഷകൻ ശ്രീജിത് പണിക്കർ അതു സംബന്ധിച്ച് പ്രചരിപ്പിച്ച വീഡിയോ ഏറെ ചർച്ചയായിരുന്നു. എന്നാൽ, മാതൃഭൂമി പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ രാജ്യ വിരോധം ആവർത്തിച്ചു.
ഇത്തവണ പ്രതികരിച്ച ശ്രീജിത് പണിക്കർ, ജീവനക്കാരെയും എഡിറ്റോറിയൽ വിഭാഗത്തിലെ വികല മനസ്സുകാരെയും വിട്ട്, അവരെ തീറ്റിപ്പോറ്റുന്ന ‘മുതലാളി’ക്കുതന്നെ പ്രഹരം ഏൽപ്പിച്ചിരിക്കുകയാണ്. മാതൃഭൂമി ടിവി പല കാലങ്ങളിലായി ചെയ്ത അനേകം മണ്ടത്തങ്ങളുടെ പട്ടികയിൽ ചിലത് ശ്രദ്ധയിൽ പെടുത്തിയാണ് വിമർശനം.
ശ്രീജിത് പണിക്കർ എഴുതുന്നു: ”പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാൾ ദിനത്തിൽ ‘മോദി@75’ എന്നൊരു പരിപാടി മാതൃഭൂമി ന്യൂസ് ചെയ്തു. അത് കണ്ടിട്ട് ചിരിയടക്കാൻ കഴിയുന്നില്ല. പിറന്നാൾ ആശംസയല്ല, രാഷ്‌ട്രീയ വിമർശനം മാത്രമാണ് അതിൽ.
മോദിയുടെ ജനപ്രീതി കുറഞ്ഞു, വിലക്കയറ്റം ഉണ്ടായി, അസമത്വം കൂടി, ജീവിത നിലവാരം താണു, പട്ടിണി സൂചികയിലും സന്തോഷ സൂചികയിലും മാധ്യമ സ്വാതന്ത്ര്യ സൂചികയിലും പിന്നിലായി, ഭരണഘടനാ സ്ഥാപനങ്ങൾ ദുർബലമായി, പഠാൻകോട്ട് മുതൽ പഹൽഗാം വരെയുള്ള ഭീകരാക്രമണങ്ങൾ, വർഗീയ കലാപങ്ങൾ എന്നിങ്ങനെ കുറ്റങ്ങൾ മാത്രം.
എല്ലാം പ്രാധാന്യമുള്ള വിഷയങ്ങൾ തന്നെ. ഒരു സർക്കാരിന്റെ വാർഷികത്തിൽ നിശ്ചയമായും ഉന്നയിക്കാവുന്ന ഭരണവിമർശനങ്ങൾ. എന്നാൽ ഒരു വ്യക്തിയുടെ പിറന്നാൾ ദിനത്തിൽ അത് പറഞ്ഞാൽ എത്ര അനൗചിത്യം ആയിരിക്കും എന്നോർത്തു നോക്കൂ. മോദിക്കെതിരെ രാജ്യത്തും വിദേശത്തും നിരന്തരം രാഷ്‌ട്രീയ വിമർശനം നടത്തുന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പോലും പിറന്നാൾ ആശംസയിൽ രാഷ്‌ട്രീയം കലർത്തിയില്ല. ‘പ്രധാനമന്ത്രിക്ക് സന്തോഷം നിറഞ്ഞ ജന്മദിനവും നല്ല ആരോഗ്യവും ആശംസിക്കുന്നു’ എന്നു മാത്രമാണ് അദ്ദേഹം പോലും പറഞ്ഞത്.
മലയാളികളെ പല ശീലങ്ങളും പഠിപ്പിച്ചത് മാതൃഭൂമി ആയതുകൊണ്ടുതന്നെ അനൗചിത്യം ശീലിക്കാൻ ഞാനും ഇനി ശ്രമം തുടങ്ങുകയാണ്. ആദ്യ ചുവടായി മാതൃഭൂമി മുതലാളി ബഹു. ശ്രേയാംസ് കുമാറിന്റെ അടുത്ത പിറന്നാളിനുള്ള ആശംസ ഞാൻ തയ്യാറാക്കുകയാണ്:

‘ബഹു. ശ്രേയാംസ് കുമാറിന് പിറന്നാൾ ആശംസകൾ. താങ്കൾ മാതൃഭൂമിയുടെ തലപ്പത്ത് എത്തിയശേഷം മാതൃഭൂമി വാർത്തകളിലെ ജനവിശ്വാസം ഇടിഞ്ഞിട്ടുണ്ട്. റഷ്യ-യുക്രൈൻ യുദ്ധമെന്ന പേരിൽ ഏതോ വിഡിയോ ഗെയിമിന്റെ ദൃശ്യങ്ങൾ കാണിച്ച് പ്രേക്ഷകരെ മണ്ടന്മാരാക്കാൻ ശ്രമിച്ചത് നമ്മുടെ ദൃശ്യമാധ്യമ ചരിത്രത്തിലെ ഏറ്റവും അപഹാസ്യമായ സംഭവം ആയിരുന്നു. ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മനുഷ്യന്റെ പേര് എസ്എംഎസ് അയച്ചാൽ ഐസ്‌ക്രീം കമ്പനിയുടെ സമ്മാനം എന്നു പ്രഖ്യാപിച്ച സ്ഥാപനത്തിന്റെ മനുഷ്യത്വ രാഹിത്യം നാട്ടുകാർക്ക് മനസ്സിലായതാണ്. സ്റ്റീവ് ജോബ്‌സിന്റെ ഭാര്യക്ക് അലർജി ഉണ്ടായപ്പോൾ, കുംഭമേളയിലെ പ്രതീക്ഷയ്‌ക്കപ്പുറമുള്ള തിരക്കു കാരണം അവർ കുഴഞ്ഞുവീണെന്ന് വാർത്ത കൊടുത്തിട്ടു മുക്കിയവർക്ക് എന്ത് കുംഭമേള, ഏത് സ്റ്റീവ് ജോബ്‌സ്, എന്തിന്റെ ധാർമികത! ജി എൻ സായിബാബക്കെതിരെ സുപ്രീംകോടതി വിധി വന്നപ്പോൾ ഷിർദി സായിബാബയുടെ ദൃശ്യങ്ങളും ഭക്തിഗാന ആൽബവും കാണിച്ചവർക്ക് എന്ത് ഷിർദി, ഏത് ബാബ, എന്തിന്റെ പൊതുവിജ്ഞാനം! അഞ്ചരക്കൊല്ലം മുൻപത്തെ നിയമസഭാ രേഖയെ ബ്രേക്കിങ് ന്യൂസെന്നു കാട്ടി വാർത്ത കൊടുത്തവർ വെല്ലുവിളിച്ചത് ജനങ്ങളുടെ സാമാന്യബോധത്തെയാണ്. ഹിന്ദു ഭൂരിപക്ഷ മണ്ഡലമായ മീററ്റിനെ മുസ്ലിം ഭൂരിപക്ഷ മണ്ഡലമാക്കിയവർക്ക് ഡെമോഗ്രഫിയെന്നാൽ എന്ത് കുന്തമാണെന്ന് അറിയില്ലെന്നും നമുക്ക് മനസ്സിലായി. ട്വിറ്ററിനെ ആപ്പ് സ്റ്റോറിൽ നിന്നു പുറത്താക്കുമെന്ന് ആപ്പിൾ ഭീഷണിപ്പെടുത്തിയ വാർത്ത മാതൃഭൂമിയിൽ വന്നപ്പോൾ ആപ്പിൾ ട്വിറ്ററിനെ ബ്ലോക്ക് ചെയ്തു എന്നായി. മാതൃഭൂമിയിൽ അന്ന് വിവരസാങ്കേതിക വാർത്തകൾ കൈകാര്യം ചെയ്തവർക്ക് അതുമറിയില്ല, ഇംഗ്ലീഷും അറിയില്ല എന്ന് അവർ തന്നെ തെളിയിച്ചതാണല്ലോ. ഇന്ത്യൻ ഹോക്കി ടീമിന് ‘അഭിനന്ദങ്ങൾ’ കൊടുത്ത് ഗംഭീര പോസ്റ്റർ ചെയ്തവനു മലയാളം അറിയില്ലെന്നും തെളിഞ്ഞു. പിന്നെ ഏഷ്യാകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ റിപ്പോർട്ടിങ്ങും. ഓ, യാ! അങ്ങേയ്‌ക്ക് ഒരിക്കൽ കൂടി പിറന്നാൾ ആശംസകൾ!’

മാതൃഭൂമിയുടെ നേട്ടങ്ങളെ കുറിച്ച് രണ്ടാമതൊരു പിറന്നാൾ ആശംസ വേറെ അയയ്‌ക്കാം ട്ടോ. ?? എന്നു പറഞ്ഞാണ് ഫേസ്ബുക് പോസ്റ്റ് ശ്രീജിത് പണിക്കർ അവസാനിപ്പിക്കുന്നത്.
പണി അറിയാത്തവരെയും പണിയിൽ കള്ളം കാണിക്കുന്നവരെയും സംരക്ഷിക്കുന്ന മുതലാളി എന്ന ‘സമ്മാന’മാണ് പണിക്കരുടെ പ്രതികരണംവഴി മാതൃഭൂമി മുതലാളി ശ്രേയാംസ് കുമാറിന് കിട്ടിയിരിക്കുന്നത്.

Tags: SreejithPanickerPMModi#Modi75#MatrubhumiTV#MVSreyamskumar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

Kerala

സാവരിയ ബസന്ത് എന്ന ആലപ്പുഴക്കാരിയുടെ മരണം കേരള സ്റ്റോറി ഫ്രം ഉസ്ബെക്കിസ്ഥാനെന്ന് ശ്രീജിത് പണിയ്‌ക്കര്‍

Kerala

50 വയസ്സുള്ളവർക്ക് 30 ലെ ആരോഗ്യം നിലനിർത്താൻ കഴിയണം: യോഗാ ദിനത്തിൽ പ്രധാനമന്ത്രി മോദി ബംഗാളിൽ

News

പ്രധാനമന്ത്രി ബംഗാളിലെത്തി, ബംഗ ദിവസ് ആഘോഷങ്ങളിൽ പങ്കെടുക്കും

News

ഭാരതത്തിന്റെ സ്വന്തം എയർബസ്സുമായി, സി 295; പറക്കാൻ തയാർ

പുതിയ വാര്‍ത്തകള്‍

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

അൽഗോരിതങ്ങൾ പരിഷ്ക്കരിക്കണം ; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചാരണങ്ങൾക്ക് ഉടനടി പൂട്ടിടണം : മെറ്റയ്‌ക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

ഫൊക്കാന കൺവെൻഷനിൽ ലാസ്യസുന്ദര ഗിന്നസ്: കടലുകൾ കടന്ന് മോഹിനിയാട്ടത്തിന് ഗിന്നസ്സ് റെക്കോർഡ് തിളക്കം

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.