Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

സ്‌നേഹത്തിന്റെ കലാമ്യൂസിയം

കൊടകര ഉണ്ണി by കൊടകര ഉണ്ണി
Sep 14, 2025, 03:16 pm IST
in Varadyam
ഡോ. ഉണ്ണികൃഷ്ണന്‍ പുളിക്കല്‍

ഡോ. ഉണ്ണികൃഷ്ണന്‍ പുളിക്കല്‍

സ്നേഹത്തിനു മാത്രമായുള്ള ലോകത്തിലെ ആദ്യ കലാമ്യൂസിയമാണ് തൃശൂര്‍ കൊടകരയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ട്ട് മ്യൂസിയം ഓഫ് ലൗ. ഭാരതത്തിന്റെ സാംസ്‌കാരിക ബഹുസ്വരതയെ സ്നേഹത്തിലധിഷ്ഠിതമാക്കി കാലാതീതമായി അടയാളപ്പെടുത്തുന്ന സ്നേഹമ്യൂസിയം. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പരമ്പരാഗത കലകള്‍ മുതല്‍ ലോകരാജ്യങ്ങളിലെ കലാകാരന്മാര്‍ സ്നേഹത്തിലധിഷ്ഠിതമായി സൃഷ്ടിച്ച നിരവധി കലാരൂപങ്ങളാണ് മ്യൂസിയത്തിലുള്ളത്. ഭാരതത്തിലെ മാത്രമല്ല ലോകരാജ്യങ്ങളിലേയും കലാസാംസ്‌കാരിക പാരമ്പര്യവും അവയില്‍ നിറയുന്ന സ്നേഹത്തിന്റെ അഭൗമമായ സൗന്ദര്യവും അടുത്തറിയുന്നതിനുള്ള അപൂര്‍വ്വവേദിയാണ് ഈ സ്നേഹാലയം. ഫോട്ടോഗ്രാഫുകള്‍, പെയിന്റിങ്ങുകള്‍, ശില്‍പങ്ങള്‍, സാഹിത്യകൃതികള്‍, വസ്ത്രങ്ങള്‍ മുതല്‍ ലോകസംസ്‌കാരങ്ങളിലെ സ്നേഹ ദൈവങ്ങളും പുരാണങ്ങളിലെ പ്രണയങ്ങളും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ക്ലാസിക്കല്‍ കലകളിലും ഗോത്രകലകളിലും കാണാവുന്ന അതിമനോഹരമായ സ്നേഹപ്രകടനങ്ങള്‍ മ്യൂസിയത്തെ വേറിട്ടതാക്കുന്നു. ഭക്തിയും സ്നേഹവും സംഗമിക്കുന്ന പട്ടചിത്രചുരുളുകള്‍ കാഴ്ചക്കാര്‍ക്ക് അനുഭൂതിയേകുന്നതാണ്. മിനിയേച്ചര്‍ ചിത്രങ്ങള്‍, ചുമര്‍ ചിത്രങ്ങള്‍, ക്ഷേത്രശില്‍പങ്ങള്‍ തുടങ്ങിയവയിലെ ആത്മീയവും കാല്‍പനികവുമായ സ്നേഹം കലാമ്യൂസിയത്തില്‍ പകര്‍ത്തിയിരിക്കുന്നു. രാധാ-കൃഷ്ണ പ്രേമവും ശിവ-പാര്‍വ്വതി പ്രണയവും മുഗള്‍ കലാപാരമ്പര്യത്തിലെ രാജാ-റാണി ചിത്രങ്ങളും ആനന്ദമേകുന്ന കാഴ്ചകളാണ്.

ജീവിതത്തിലെ ഐക്യം ഉറപ്പാക്കുന്ന അടിസ്ഥാനശക്തിയായി സ്നേഹത്തെ ജൈവപ്രകൃതി ഉപയോഗിക്കുന്നതിന്റെ ഉദാഹരണങ്ങളും സ്നേഹകലാകേന്ദ്രത്തിലെ ചുമരുകളിലുണ്ട്. മനുഷ്യന്‍ ധരിക്കുന്ന വസ്ത്രങ്ങളിലും മറ്റും ചിത്രീകരിച്ചിരിക്കുന്ന ആലിംഗനരൂപത്തിലും അനുരാഗ ഭാവത്തിലുമുള്ള സ്നേഹ സങ്കല്‍പങ്ങള്‍ ഇവിടുത്തെ പ്രദര്‍ശനത്തില്‍ പുതുമയേറ്റുന്നു. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലെ സ്നേഹചിത്രങ്ങള്‍ മുദ്രണം ചെയ്ത ആടയാഭരണങ്ങള്‍ മുതല്‍ ആശംസാകാര്‍ഡുകള്‍വരെ പ്രദര്‍ശനത്തിലുണ്ട്.

ചിത്രങ്ങളും പഠന സഹായികളായ പ്രദര്‍ശനവസ്തുക്കളും അന്താരാഷ്ട നിലവാരത്തില്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഇത്തരത്തില്‍ സ്നേഹം എന്ന ആശയം സാംസ്‌കാരിക സീമകള്‍ക്കപ്പുറം സാര്‍വലൗകികമായ പ്രതീകമായി വിവിധ കലകളിലും സൃഷ്ടികളിലും നിറഞ്ഞുനില്‍ക്കുന്നത് മ്യൂസിയത്തില്‍ കാണാം. പ്രായഭേദമില്ലാതെ ഏവര്‍ക്കും ആസ്വദിക്കാവുന്ന വിധത്തില്‍ വിവരണങ്ങളോടെയാണ് ഓരോ ഗ്യാലറിയും സജ്ജമാക്കിയിരിക്കുന്നത്. പൊതുജനങ്ങളില്‍ പ്രത്യേകിച്ച് കുട്ടികളില്‍ സ്നേഹത്തിന്റെ സന്ദേശം എത്തിക്കുകയും അവരെ ഉയര്‍ന്ന സാംസ്‌കാരിക ബോധമുള്ളവരാക്കി മാറ്റുകയും ചെയ്യുകയെന്ന ലക്ഷ്യമാണ് മ്യൂസിയത്തിനുള്ളത്. സ്നേഹിക്കുന്നവരും സ്നേഹിക്കാത്തവരും നിശ്ചയമായും കണ്ടിരിക്കേണ്ടതാണ് ഈ സ്നേഹ ഗേഹം. മനുഷ്യര്‍ തമ്മിലും പ്രകൃതിയിലെ ജീവജാലങ്ങള്‍ക്കിടയിലും അനുസ്യൂതം പ്രവഹിക്കുന്ന പവിത്രമായ സ്നേഹത്തിന്റെ കലാത്മക അവതരണമാണ് സ്നേഹ മ്യൂസിയത്തിന്റെ ധര്‍മം. ഗുഹാ മനുഷ്യര്‍ മുതല്‍ ആധുനിക കലാപ്രവര്‍ത്തകര്‍വരെ അതിനെ അഭൗമസൗന്ദര്യത്തില്‍ ചാലിച്ച് ചിത്രങ്ങളും ശില്‍പങ്ങളും വസ്ത്രങ്ങളും സാഹിത്യകൃതികളുമാക്കി മാറ്റിയെന്ന് അത്യന്തം അത്ഭുതത്തോടെ ഇവിടെ നോക്കിക്കാണാം.

കേരളത്തിലെ മ്യൂറല്‍ ചിത്രങ്ങള്‍ മുതല്‍ ആന്ധ്രാപ്രദേശിലെ കലംകാരി ചിത്രം, ഒഡീഷയില്‍ നിന്നുള്ള പട്ടചിത്ര, മഹാരാഷ്‌ട്രയിലെ വാര്‍ളി ചിത്രം, മധ്യപ്രദേശിലെ ഗോണ്ട്, ഫില്‍ പിത്തോറ ചിത്രങ്ങള്‍, ബീഹാറില്‍ നിന്നുള്ള മധുബനി, തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ചിത്രം, ചോള ബ്രാസ് ശില്‍പം, കര്‍ണ്ണാടകയില്‍ നിന്നുള്ള മൈസൂര്‍ സില്‍ക്ക് ചിത്രം, രാജസ്ഥാനിലെ പിച്ചവായ്, ഫാഡ്, മുഗള്‍ ചിത്രങ്ങള്‍, ഗുജറാത്തിലെ മാത നീ പച്ചേടി, ബാഥിക്, റോഗന്‍ ചിത്രങ്ങള്‍, ഛത്തീസ്ഗഡിലെ ദൊക്ര ശില്‍പം, ബംഗാളിലെ കാളീഘട്ട് ചിത്രം , മണല്‍ ചിത്രങ്ങള്‍ തുടങ്ങിയ രചനാ ശൈലികളില്‍ കലാപ്രവര്‍ത്തകര്‍ സ്‌നേഹത്തിന്റെ വിവിധ ഭാഗങ്ങള്‍ ആസ്വാദകരുടെ ചിന്തകള്‍ക്കുമപ്പുറമുള്ള രചനാചാതുരിയിലും സൗന്ദര്യത്തികവിലും ആവിഷ്‌കരിച്ചിരിക്കയാണ്. ജപ്പാന്‍, അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ ചിത്രങ്ങളും ഫോട്ടോഗ്രാഫുകളും ശില്‍പങ്ങളുമുണ്ട്. ഗബ്രിയേലാ മുഖി, ഹെര്‍ബെര്‍ട് ആഷര്‍മാന്‍, ഷെയിന്‍ ബാല്‍കോവിറ്റ്സ്, കെ.കെ. ശശി തുടങ്ങി ഒട്ടനവധി പ്രഗത്ഭരുടെ സൃഷ്ടികള്‍ ഇവിടെയുണ്ട്.

ജനകീയ കലാസൃഷ്ടികളും ഡിസൈന്‍ സാമ്പിളുകളും ഫാബ്രിക് പ്രിന്റുകളും പ്രദര്‍ശനത്തിലുണ്ട്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധം പ്രകടമാക്കുന്ന ഡോ. ഉണ്ണികൃഷ്ണന്‍ പുളിക്കലിന്റെ ആര്‍ക്കൈവല്‍ പ്രിന്റുകളുടെ വിപുലമായ ശേഖരവും ഇവിടെ ഗാലറിയില്‍ നിറയുന്നു. ക്ലാസ്സിക്കല്‍ ചിത്രകലയില്‍ സ്നേഹപ്രകടനത്തിനായി നഗ്‌നതയുടെ കലാത്മകമായ ഉപയോഗം, സ്ത്രീ-പുരുഷബന്ധത്തിന്റെ ആഴത്തിലുള്ള തലങ്ങള്‍ അവതരിപ്പിക്കുന്ന ഹെര്‍ബെര്‍ട്ട് ആഷെര്‍മാന്റെ പ്ലാറ്റിനം പ്രിന്റുകളുടെ ശേഖരം എന്നിവ പ്രായപൂര്‍ത്തിയായവര്‍ക്കുമാത്രം പ്രവേശിക്കാവുന്ന ഗാലറിയില്‍ ഒരുക്കിയിരിക്കുന്നു. ഇത്രയേറെ പരമ്പരാഗത രചനകള്‍ ഒരേ വേദിയില്‍ അവതരിപ്പിച്ചിരിക്കുന്നത് ഭാരതത്തില്‍ തന്നെ അപൂര്‍വ്വമാണ്. ഒപ്പം പ്രകൃതിയിലെ സ്നേഹഭാവങ്ങള്‍ ഒപ്പിയെടുത്ത ഫോട്ടോഗ്രാഫുകളും ശില്‍പങ്ങളും ഗ്യാലറിയിലുണ്ട്. ഇങ്ങനെ നമ്മുടെ രാജ്യത്തെ പകരംവക്കാനില്ലാത്ത കലാസാംസ്‌കാരിക പാരമ്പര്യം കണ്ടറിയാനുള്ള അപൂര്‍വ്വവേദിയാണ് ഈ സ്നേഹമ്യൂസിയം. ജീവിതത്തില്‍ ഒരിക്കല്‍പോലും ആരെയെങ്കിലും സ്നേഹിച്ചിട്ടുണ്ടെങ്കില്‍ ഈ സ്നേഹമ്യൂസിയം കണ്ടിരിക്കണം. ഇതുവരെ സ്നേഹിച്ചിട്ടില്ലാത്തവര്‍ തീര്‍ച്ചയായും…

ഭിഷഗ്വരനും ഫോട്ടോ ആര്‍ട്ടിസ്റ്റും കേന്ദ്രസാംസ്‌കാരിക മന്ത്രാലയത്തിന്റെ സീനിയര്‍ ഫെല്ലോയുമായ ഡോ. ഉണ്ണികൃഷ്ണന്‍ പുളിക്കലാണ് മ്യൂസിയം ക്യൂറേറ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ ഡോക്ടര്‍ ശേഖരിച്ച അമൂല്യമായ കലാവസ്തുക്കളാണ് മ്യൂസിയത്തിലുള്ളത്. വിവിധ ലോകരാഷ്‌ട്രങ്ങള്‍ സഞ്ചരിച്ച് കലാപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള ഇദ്ദേഹം ലണ്ടന്‍ ആസ്ഥാനമായ റോയല്‍ ഫോട്ടോഗ്രാഫിക് സൊസൈറ്റി അസോസിയേറ്റംഗവും ഫോട്ടോമ്യൂസ് ഫോട്ടോഗ്രാഫി മ്യൂസിയം ഡയറക്ടറുമാണ്.

Tags: ThrissurKodakarapaintingsArt Museum of Love
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം; 45 പവൻ സ്വര്‍ണം കവര്‍ന്നു

Kerala

വീണ്ടും കാട്ടാന ആക്രമണം; തൃശൂരിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു

ഇടഞ്ഞോടിയ ശിവംലക്ഷ്മി അയ്യപ്പന്‍, ആനയുടെ ആക്രമണത്തില്‍ തകര്‍ന്ന കാറിന് സമീപം സംഗീത
Kerala

കൊലവിളിയുമായി കൊമ്പന്‍, മരണത്തെ നേരില്‍ക്കണ്ട നടുക്കത്തില്‍ സംഗീത

Kerala

ഫോട്ടോഷൂട്ടിനായി തൃശൂരിൽ എത്തിച്ച ആന ഇടഞ്ഞു; നിരവധി വാഹനങ്ങൾ തകർത്തു, വീടുകളുടെ മതിലും തകർത്തു

Kerala

പി.കെ. കൃഷ്ണദാസ് കാട്ടാക്കടയില്‍ ഡാര്‍ക് ഹോഴ്സാകുമോ? അനൂപ് ആന്‍റണിയും പത്മജയും തിരുവല്ലയും തൃശൂരും തൂക്കുമോ?

പുതിയ വാര്‍ത്തകള്‍

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ജോണ്‍ ബ്രിട്ടാസ് കെസിയുടെ ചെവിയില്‍ രഹസ്യം മന്ത്രിക്കുന്നു...അത് കഴിഞ്ഞ് പൊട്ടിച്ചിരി

കെസി വേണുഗോപാലുമായി പാലമിട്ടുകൊണ്ടുള്ള ബ്രിട്ടാസിന്റെ ചിരി….പാലമിടാന്‍ മിടുക്കനെന്ന് ട്രോള്‍

ഷിഗെല്ല : വൃത്തിഹീനമായ തട്ടുകടകള്‍ പൂട്ടിക്കും, ഹോട്ടലുകളിലും പരിശോധന, ആരോഗ്യമന്ത്രി നാളെ വയനാട്ടിലേയ്‌ക്ക്

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.