Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ഇന്ന് ശ്രീകൃഷ്ണജയന്തി: ബാല്യം സഫലമാകാന്‍

ജി. സന്തോഷ്byജി. സന്തോഷ്
Sep 14, 2025, 09:45 am IST
inArticle

കേരളത്തില്‍ നഗരഗ്രാമ വ്യത്യാസമില്ലാതെ കണ്ണന്മാര്‍ ആനന്ദത്താല്‍ നിറഞ്ഞാടുന്ന ദിനം. ഭക്തികൊണ്ടും സന്തോഷംകൊണ്ടും ഹരേകൃഷ്ണ ഹരേകൃഷ്ണ ജപിക്കുന്ന മുതിര്‍ന്നവര്‍. അലങ്കാരം കൊണ്ട് സമ്പന്നമായ ഗ്രാമനഗര വീഥികള്‍. ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളിലൊക്കെ ഭക്തജനത്തിരക്ക്. കേരളം അക്ഷരാര്‍ത്ഥത്തില്‍ അമ്പാടിയാകുന്നു. വാത്സല്യനിധിയായ ഉണ്ണിക്കണ്ണന്‍ നമ്മുടെ വിഷാദങ്ങളെ അലിയിച്ചുകളയുന്നു. കൃഷ്ണന്റെ ജീവിതം പ്രതിസന്ധികളെയും പ്രലോഭനങ്ങളെയും വെല്ലുവിളികളേയും നേരിടാനുളള പ്രചോദനമാണ്.
ആധുനികകാലത്തും ശ്രീകൃഷ്ണസന്ദേശത്തിന് വളരെ പ്രസക്തിയുണ്ട്. ഭഗവത്ഗീതയ്‌ക്ക് വിദേശങ്ങളില്‍ പോലും വലിയ സ്വീകാര്യത ലഭിക്കുന്നു. വിദേശീയര്‍ തങ്ങളുടെ കുട്ടികളെ ഗീത പഠിപ്പിക്കുന്നു. അവിടെ കലാലയങ്ങളില്‍ ഗീത പാഠ്യവിഷയമായി നിശ്ചയിച്ചിരിക്കുന്നത് നമ്മള്‍ ഭാരതീയരെ സംബന്ധിച്ച് അഭിമാനകരമായ കാര്യമാണ്. പൊതു പ്രവര്‍ത്തന രംഗത്തുളളവര്‍ക്കും ശ്രേഷ്ഠജീവിതം ആഗ്രഹിക്കുന്നവര്‍ക്കും ഗീത വഴികാട്ടിയാണ്. ജീവിതത്തിന്റെ പടച്ചട്ടയായി ഭഗവത് ഗീതയെ കണക്കാക്കുന്നതാണ് ഉത്തമം. മഹാത്മജിയുടെ കരങ്ങളില്‍ സദാ ഗീതയുണ്ടായിരുന്നു.

കുട്ടികളുടെ ദിനമായി ശ്രീകൃഷ്ണ ജയന്തിയെ കാണുന്നതും ശ്രീകൃഷ്ണ ജയന്തി ജനകീയ ഉത്സവമായി മാറാന്‍ കാരണവും ബാലഗോകുലമാണ്. ബാലഗോകുലമിന്ന് സുവര്‍ണ്ണശോഭയിലെത്തി നില്ക്കുന്നു. കുട്ടികളില്‍ സാംസ്‌കാരിക വിദ്യാഭ്യാസം നല്കി ഉത്തമ വ്യക്തിത്വങ്ങളായി അവരെ വളര്‍ത്തുകയാണ് ബാലഗോകുലം അതിന്റെ പ്രതിവാര ക്ലാസുകളില്‍ കൂടി.ശ്രീകൃഷ്ണനാണ് ബാലഗോകുലത്തിന്റെ ആദര്‍ശ വ്യക്തിത്വം. ഒരു കാലത്ത് ക്ഷേത്രങ്ങളില്‍ മാത്രം ഒതുങ്ങിയിരുന്ന ജന്മാഷ്ടമി ആഘോഷം ഇന്നു നാടിന്റെ ആനന്ദോത്സവമായി മാറിക്കഴിഞ്ഞു. പൊതു സമൂഹം ശ്രീകൃഷ്ണജയന്തിയെ ഏറ്റെടുത്തതായി കാണാം.

നാടിന്റെയും നാട്ടുകാരുടെയും ഉത്സവമായി മാറിയെന്നതാണ് സത്യം. ലഹരിയും മയക്കുമരുന്നും മൊബൈലിന്റെ അമിത ഉപയോഗവും ഇന്നത്തെ തലമുറയെ വഴിതെറ്റിക്കുന്നു. ചതിക്കുഴികളില്‍ വീഴുക മാത്രമല്ല, കൂടെ പഠിക്കുന്നവരെ കൂട്ടം കൂടി മര്‍ദ്ദിച്ചുകൊല്ലുന്നതും നാം കണ്ടതാണ്. മൂല്യബോധമില്ലാതെ അരക്ഷിതാവസ്ഥയില്‍ നമ്മുടെ കുട്ടികള്‍ അലയുന്നു. ചതിക്കുഴിയില്‍ വീഴുന്നു.

ഓരോ വര്‍ഷവും പൊതുസമൂഹത്തിന് ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ബാലഗോകുലം ഓരോ സന്ദേശം കൊടുക്കാറുണ്ട്. ‘ഗ്രാമം തണലൊരുകട്ടെ ബാല്യം സഫലമാകട്ടെ’ എന്നതാണ് ഈ വര്‍ഷത്തെ ജന്മാഷ്ടമി സന്ദേശം. നമ്മുടെ കുട്ടികള്‍ക്ക് നാം തണലാകണം, കരുതലാകണം. ഭക്ഷണത്തിലും ഭാഷയിലും വേഷത്തിലും നാം ആകെ മാറിക്കഴിഞ്ഞു. തനതായ ഭക്ഷണവിഭവങ്ങളുടെ പേരുകള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. അറേബ്യ
ന്‍ പേരുകളിലുള്ള വിഭവങ്ങള്‍ ഇന്നത്തെ തലമുറകളുടെ രുചിക്കൂട്ടുകളായി. മലയാളമറിയാത്ത മലയാളികളായി സമൂഹം മാറുന്നു. ഭാഷയോടുള്ള അവഗണന വളരെ വലുതാണ്. വേഷത്തിന്റെ കാര്യത്തിലായാലും പുതുതലമുറയുടെ താല്പര്യം വിപരീതമാണ്. പണംകൊടുത്ത് കീറിയ വസ്ത്രം വാങ്ങി ധരിക്കുന്നത് എന്തു പുരോഗമനമാണ്. ഒന്നില്‍ നിന്നും മറ്റൊന്ന് മികച്ചതാകുമ്പോള്‍ മാറ്റം നല്ലതാണ്. ഇവിടെയാണ് സന്ദേശത്തിന്റെ പ്രസക്തി.

നമ്മുടെ കുട്ടികളെ കാര്യബോധവും കാര്യശേഷിയും സന്മാര്‍ഗ്ഗചിന്തയും രാഷ്‌ട്രസ്‌നേഹവും ഉള്ളവരായി വളര്‍ത്തിക്കൊണ്ടുവരാന്‍ നമ്മള്‍ തണലൊരുക്കണം. മുതിര്‍ന്നവര്‍ വരും തലമുറയുടെ കാവലാളായി മാറണം. ആര്‍ദ്രതയുള്ള ഗ്രാമങ്ങള്‍, സ്‌നേഹവും പങ്കുവെക്കലുമുള്ള ഗ്രാമങ്ങള്‍ ഉണ്ടാകട്ടെ. കൂരിരുട്ടില്‍ പ്രകാശം കൊണ്ടുവരാന്‍ നമുക്ക് സാധിക്കണം. മാറ്റം ഉണ്ടാകേണ്ടത് വീടുകളിലാണ്. ഒരുമിച്ചിരിക്കാനും കാര്യങ്ങള്‍ കേള്‍ക്കാനും തുറന്ന് പറയുവാനും വീടുകളില്‍ സമയവും സൗകര്യവും ഒരുക്കണം.
ബാല്യം സഫലമാകാന്‍ ഗ്രാമം തണലൊരുക്കണം. എല്ലാ ബാല്യവും ശ്രേഷ്ഠമാണ്. പുണ്യമാണ്. ബാല്യം സംരക്ഷിക്കപ്പെട്ടാല്‍ സമൂഹം സംരക്ഷിക്കപ്പെടും. എന്റേതെന്ന ചിന്തമാറി നമ്മുടേതെന്ന ഭാവം വളര്‍ത്തിയാല്‍ ഓരോ ഗ്രാമവും അമ്പാടിയാകും.

പാരസ്പര്യവും സ്‌നേഹവും മാത്രമുള്ള അമ്പാടി. സന്തോഷവും സമാധാനവും വിളയാടുന്ന അമ്പാടി. കുഴിയില്‍ വീഴ്‌ത്താന്‍ വരുന്ന പൂതനമാരെയും തൃണാവര്‍ത്തന്മാരെയും ഒരുമിച്ചുനിന്ന് പ്രതിരോധിക്കാന്‍ കഴിയുന്ന അമ്പാടി. ഗായത്രിയും ഗീതയും യോഗയും നിത്യം ശീലിക്കുന്ന ഭവനങ്ങളുണ്ടാകണം. ശ്രേഷ്ഠമായതും കൈമോശം വന്നതുമായ ചിലതെങ്കിലും നമുക്ക് വീണ്ടെടുക്കാം. സദാ പുഞ്ചിരിതൂകിയിരുന്ന അമ്പാടിക്കണ്ണന്റെ ജന്മദിനം നമ്മളില്‍ മാറ്റങ്ങള്‍ ഉണ്ടാക്കട്ടെയെന്ന് പ്രത്യാശിക്കാം.

‘ഗ്രാമം തണലൊരുകട്ടെ. ബാല്യം സഫലമാകട്ടെ’.

(ബാലഗോകുലം ദക്ഷിണ കേരളം സംസ്ഥാന ഉപാധ്യക്ഷനാണ് ലേഖകന്‍)

 

Tags: Sri Krishna JayantiMay your childhood be fruitful
ജി. സന്തോഷ്
ജി. സന്തോഷ്
(സൗരക്ഷിക സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍) [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയ്‌ക്ക് നേരേ സിപിഎം അതിക്രമം: വ്യാപക പ്രതിഷേധം, സ്ഥിതി വഷളാക്കാതിരുന്നത് ശോഭാ യാത്ര സംഘാടകരുടെ സംയമനം

Kerala

ശ്രീകൃഷ്ണ ജയന്തി: ഗുരുവായൂരിൽ  രാവിലെ 9 മണി മുതൽ ഗതാഗത നിയന്ത്രണം, തൃശൂർ നഗരത്തിലെ നിയന്ത്രണം വൈകിട്ട് 3 മുതൽ

Samskriti

അമൃതം ചൊരിയുന്ന കൃഷ്ണചൈതന്യം

Kollam

കൊല്ലം വീഥികളില്‍ മഴവില്ലഴക് (photos)

Kerala

ശ്രീകൃഷ്ണ ജയന്തി പതാക ദിനം ഇന്ന്; 50,000 കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തും

പുതിയ വാര്‍ത്തകള്‍

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

ഞാൻ പറയാത്ത കാര്യങ്ങളാണത് ; വാർത്തകൾ നല്കിയില്ലെങ്കിലും പ്രശ്നമില്ല , ഇത്തരത്തിൽ നൽകി സഹായിയ്‌ക്കരുത് മനോരമേ

അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടി ; ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ പിടിയിലായത് വിമാനത്താവളത്തില്‍ വെച്ച്

കർത്ത പണം നൽകിയിരുന്നോ ? ചോദ്യത്തിന് മറുപടി നൽകാതെ ഒഴിഞ്ഞ് മാറി വി.ഡി. സതീശൻ

ആ ചെറുപ്പക്കാരന്‍ ഇത്തിരി ഓവറാണ്; തന്റെ പേര് എഴുതി ചേർത്തതായിരിക്കും, ഷോൺ ജോർജിനെതിരെ ജി. സുധാകരൻ

ആസ്തിയിൽ കുറവുണ്ടായിട്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടൻ ഷാരൂഖ് ഖാൻ തന്നെ; പട്ടിക പു റത്തു വിട്ട് ഹുറുൺ ഇന്ത്യ

സ്വർണക്കിരീടം സന്നിധാനത്തെ ഭണ്ഡാരപ്പുരയിൽ ഭദ്രമായുണ്ട് ; യാതൊരുവിധ നഷ്ടവും ഉണ്ടായിട്ടില്ലെന്ന് തിരുവാഭരണം കമീഷണർ

അധികാരമുള്ളപ്പോൾ ചോദിക്കുന്നതിനു മുൻപേ പലരും എന്തും തരും ; അവരുടെ ഉദ്ദേശ്യം മനസ്സിലാക്കി പ്രവർത്തിക്കണം ; നമ്മൾ പറഞ്ഞതെല്ലാം തിരിഞ്ഞുകുത്തരുത്

ശോഭനയുമായി സാദൃശ്യമുണ്ടെന്ന പേരിൽ മാറ്റിനിർത്തേണ്ട ; നല്ല വേഷങ്ങൾ ലഭിച്ചാൽ മലയാള സിനിമയിൽ ഇനിയും അഭിനയിക്കാൻ തയ്യാറാണ്

വി.ഡി സതീശൻ സഞ്ചരിച്ച വിമാനം കർണാടകയിലെ കോൺഗ്രസ് നേതാവിന്റേത്, വിമാനം പറത്തുന്നത് ചിപ്സൺ ഏവിയേൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.