Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തൃശൂരിലെ സിപിഎം നേതാക്കന്മാരുടെ ബാങ്ക് ഇടപാടുകളെ കുറിച്ച് വിശദമായി അന്വേഷിക്കണം: എം ടി രമേശ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2025, 06:28 am IST
inKerala

തൃശൂർ: സിപിഎം നേതാക്കന്മാർക്കെതിരെയുള്ള ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ ആരോപണത്തിൽ പാർട്ടിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. സിപിഎം നേതാക്കൾ അധോലോക മാഫിയ സംഘമാണെന്ന് ആ പാർട്ടിക്കുള്ളിലെ ആളുകൾ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും സിപിഎമ്മിലെ പ്രമുഖരായ നേതാക്കന്മാർക്കെതിരായാണ് ഡിവൈഎഫ്ഐ നേതാവ് ആരോപണങ്ങൾ ഉയർത്തുന്നതെന്നും എം ടി രമേശ് പറഞ്ഞു. തൃശൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോടിക്കണക്കിന് രൂപയുടെ അഴിമതിക്ക് നേതൃത്വം കൊടുക്കുന്നവരാണ് സംസ്ഥാനത്തെ സിപിഎം നേതാക്കൾ. എ സി മൊയ്ദീനും എം കെ കണ്ണനും ഉൾപ്പെടെയുള്ള ഈ ജില്ലയിലെ സിപിഎം നേതാക്കൾ എന്നാണ് ഡിവൈഎഫ്ഐയുടെ ജില്ലാ സെക്രട്ടറി മറ്റൊരാളോട് പറയുന്ന സന്ദേശം പുറത്തുവന്നിട്ടുണ്ട്. ഇത് ​ഗുരുതരമായ പ്രശ്നമാണ്. ഈ ജില്ലയിലെ നേതാക്കന്മാർക്കെതിരെ നേരത്തെ തന്നെ ഇത്തരം ആരോപണങ്ങൾ ഉയർന്നുവന്നിട്ടുള്ളതാണ്. ഇതിനെ കുറിച്ച് അന്വേഷണ ഏജൻസി സ്ഥിരീകരിച്ചിട്ടുമുണ്ട്. കരുവന്നൂർ ബാങ്കിന്റെ കാര്യത്തിൽ എസി മൊയ്ദീനെതിരെയുള്ള ആരോപണം അന്വേഷണ ഏജൻസിയുടെ മുന്നിലാണ്.

സിപിഎം നേതാക്കന്മാർക്കെതിരെ ബിജെപി നേരത്തെ ഉന്നയിച്ചിട്ടുള്ള ആരോപണം വസ്തുതാപരമായി ശരിയാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന വാർത്തകൾ. സഹകരണ ബാങ്കുകളിലൂടെയും അല്ലാതെയും സാധാരണക്കാരുടെ പണം ഈ നേതാക്കന്മാർ കൊള്ളയടിക്കുകയാണ്. വലിയ മുതലാളിമാരുമായുള്ള ഇടപാടിലൂടെ കോടിക്കണക്കിന് രൂപയാണ് ഇവർക്ക് കിട്ടുന്നത്. ഇവരെല്ലാവരും ഡീലർമാരാണെന്നാണ് ഡിവൈഎഫ് ഐ നേതാക്കൾ പറഞ്ഞിട്ടുള്ളത്. ഇതിനെ കുറിച്ച് വിശദമായ അന്വേഷണം നടക്കണം.

ഈ ജില്ലയിലെ സിപിഎം നേതാക്കന്മാരുടെ സ്വത്തുവിവരങ്ങളെ കുറിച്ച് അന്വേഷിക്കണം. അവരുടെ ബാങ്ക് ഇടപാടുകളെ കുറിച്ചും അന്വേഷിക്കണം. സിപിഎം ബാങ്കുകളെ മറയാക്കികൊണ്ട് നേതാക്കൾ നടത്തുന്ന കോടിക്കണക്കിന് രൂപയുടെ അഴിമതിയിലും ക്രമക്കേടിലും ഉന്നത ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണം. സംസ്ഥാന നേതൃത്വത്തിന്റെ അറിവോടുകൂടിയാണ് ഈ ക്രമക്കേടുകളെല്ലാം നടക്കുന്നത്. ഇത് സംബന്ധിച്ച് സത്യസന്ധമായ അന്വേഷണം ഉണ്ടാകണം. സിപിഎം പാർട്ടി അഴിമതിയുടെ ചെളിക്കുണ്ടിൽ ആഴ്ന്നിരിക്കുകയാണ്. സിപിഎമ്മിനെ ഇത്തരത്തിലുള്ള വഴിവിട്ട ബന്ധത്തിന് പ്രേരിപ്പിക്കുന്ന ആളുകൾ ആരൊക്കെയെന്ന് കണ്ടെത്തണമെന്നും എം ടി രമേശ് പറഞ്ഞു.

Tags: ac moideenMK KannanCPM leaders in Thrissurdetailed investigation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

Kerala

ലഹരിക്കേസില്‍ അറസ്റ്റിലായ അഭിഭാഷകയുടെ മരണം: സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പൊലീസ്

India

ചെങ്കോട്ട സ്ഫോടനം; പത്തംഗ അന്വേഷണ സംഘത്തെ രൂപീകരിച്ച് എൻ ഐ എ, അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വിജയ് സാക്കറെ നേതൃത്വം നൽകും

എസി മൊയ്തീന്‍ ട്വന്‍റി ഫോര്‍ ന്യൂസ് മാധ്യമപ്രവര്‍ത്തകനെ തള്ളിമാറ്റുന്നു (വലത്ത്) മന്ത്രി അബ്ദുറഹിമാന്‍ മാധ്യമപ്രവര്‍ത്തകന്‍റെ മൈക്ക് തട്ടിമാറ്റുന്നു (നടുവില്‍)
Kerala

ഇത് സുരേഷ് ഗോപി ചെയ്താല്‍ മനോരമയും മാധ്യമവും എന്ത് ചെയ്തേനെ? എ.സി.മൊയ്തീനും അബ്ദുറഹിമാനും മാധ്യമപ്രവര്‍ത്തകരെ തള്ളിയാല്‍ പ്രശ്നമില്ല

Kerala

ശബരിമല സ്വർണപാളി വിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി, വിരമിച്ച ജില്ലാ ജഡ്ജി അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.