Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹെല്‍മറ്റില്ലാതെ ടൂവീലറില്‍ സുരക്ഷ കാറ്റില്‍ പറത്തി രാഹുല്‍ ഗാന്ധിയുടെ മലേഷ്യന്‍ യാത്ര, നാല് ദിവസം തങ്ങിയത് ലക്ഷ്വറി റിസോര്‍ട്ടായ ലങ്കാവി ദ്വീപില്‍

രാഹുല്‍ ഗാന്ധി ഹെല്‍മറ്റ് പോലും ഇടാതെ ഒരു ടൂവീലറില്‍ മലേഷ്യയില്‍ യാത്ര ചെയ്യുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ ഈയിടെ പ്രചരിച്ചിരുന്നു. ഈയിടെ രാഹുല്‍ഗാന്ധി അതീവരഹസ്യമായി മലേഷ്യയില്‍ നടത്തിയ യാത്രയിലെ ഒരു ദൃശ്യമാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2025, 08:18 pm IST
inIndia
മലേഷ്യയില്‍ എത്തിയ രാഹുല്‍ ഗാന്ധി സ്കൂട്ടറില്‍ ഹെല്‍മറ്റ് പോലും ധരിയ്ക്കാതെ സൂട്ടറില്‍ പോകുന്നു (ഇടത്ത്) രാഹുല്‍ ഗാന്ധി മലേഷ്യയില്‍ നാല് ദിവസം തങ്ങിയ ലങ്കാവി ഐലന്‍റ് എന്ന ആഡംബര ടൂറിസ്റ്റ് കേന്ദ്രം (വലത്ത്)

മലേഷ്യയില്‍ എത്തിയ രാഹുല്‍ ഗാന്ധി സ്കൂട്ടറില്‍ ഹെല്‍മറ്റ് പോലും ധരിയ്ക്കാതെ സൂട്ടറില്‍ പോകുന്നു (ഇടത്ത്) രാഹുല്‍ ഗാന്ധി മലേഷ്യയില്‍ നാല് ദിവസം തങ്ങിയ ലങ്കാവി ഐലന്‍റ് എന്ന ആഡംബര ടൂറിസ്റ്റ് കേന്ദ്രം (വലത്ത്)

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി ഹെല്‍മറ്റ് പോലും ഇടാതെ ഒരു ടൂവീലറില്‍ മലേഷ്യയില്‍ യാത്ര ചെയ്യുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ ഈയിടെ പ്രചരിച്ചിരുന്നു. ഈയിടെ രാഹുല്‍ഗാന്ധി അതീവരഹസ്യമായി മലേഷ്യയില്‍ നടത്തിയ യാത്രയിലെ ഒരു ദൃശ്യമാണിത്. ഒരാള്‍ കാറില്‍ നിന്നും എടുത്ത ചിത്രമാണിത്. പുറത്ത് സ്കൂട്ടറില്‍ യാത്ര ചെയ്യുന്ന രാഹുല്‍ ഗാന്ധിയെ കാണാം. ഇന്ത്യയില്‍ രാഹുല്‍ ഗാന്ധിക്ക് സുരക്ഷ നല്‍കുന്ന സിആര്‍പിഎഫിനെ മുഴുവന്‍ ആശങ്കയില്‍ ആഴ്‌ത്തുന്നതാണ് ഈ ചിത്രം. കാരണം രാഹുല്‍ ഗാന്ധിയ്‌ക്ക് ഇസെഡ് പ്ലസ് സുരക്ഷ നല്‍കുന്നത് സിആര്‍പിഎഫാണെന്നിരിക്കെ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ വിദേശരാജ്യങ്ങളിളോ ഇന്ത്യയ്‌ക്കകത്തോ ആക്രമണങ്ങള്‍ നടന്നാല്‍ അതിന് മറുപടി പറയേണ്ടിവരിക സിആര്‍പിഎഫിനാണ്.

സാധാരണ വിദേശ യാത്രയ്‌ക്ക് പോകുമ്പോള്‍ സിആര്‍പിഎഫിനെ രാഹുല്‍ ഗാന്ധി അറിയിക്കണമെന്നാണ് നിയമം. പക്ഷെ ബീഹാറിലെ വോട്ട് അധികാര്‍ യാത്ര കഴിഞ്ഞ ഉടന്‍ രാഹുല്‍ ഗാന്ധി സിആര്‍പിഎഫിനെ അറിയിക്കാതെ മലേഷ്യയ്‌ക്ക് പോവുകയായിരുന്നു. സെപ്തംബര്‍ നാല് മുതല്‍ എട്ട് വരെയാണ് രാഹുല്‍ ഗാന്ധി ഇവിടെ ചെലവഴിച്ചത്. മലേഷ്യയിലെ ക്വാലാലംപൂര്‍ എയര്‍പോര്‍ട്ടിലാണ് രാഹുല്‍ ഗാന്ധി വിമാനമിറങ്ങിയത്. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് രാഹുല്‍ ഗാന്ധിയെ എതിരേറ്റത്. ഈ സ്ത്രീകള്‍ മുസ്ലിം വേഷമാണ് ധരിച്ചിരുന്നത്. ഇത് അവര്‍ ആരെന്ന് തിരിച്ചറിയാതിരിക്കാനാണെന്നും ആരോപണമുണ്ട്. ഇത് രാഹുല്‍ ഗാന്ധി വിവാഹം കഴിച്ച കൊളംബിയന്‍ യുവതിയായ ജോനിത വിന്‍സിയാണോ എന്നും ആരോപണമുണ്ട്. ബ്ലിറ്റ്സ് മാസികയാണ് ഈയിടെ രാഹുല്‍ ഗാന്ധിയുടെ വിവാഹവാര്‍ത്ത ചിത്രങ്ങള്‍ സഹിതം പുറത്തുവിട്ടത്. ഇതിനെ കോണ്‍ഗ്രസോ രാഹുല്‍ ഗാന്ധിയോ ചോദ്യം ചെയ്തിട്ടില്ല.

രാഹുല്‍ ഗാന്ധി താമസിച്ചത് ലങ്കാവി ഐലന്‍റ് എന്ന മലേഷ്യയിലെ ഏറ്റവും ചെലവേറിയ ആഡംബര ടൂറിസ്റ്റ് കേന്ദ്രത്തിലാണ് ഈ നാല് ദിവസവും രാഹുല്‍ ഗാന്ധി തങ്ങിയിരിക്കുന്നത്. ഡ്യൂട്ടിയില്ലാതെ മദ്യവും കേക്കും കിട്ടുന്ന ഇടമാണ് ലങ്കാവി ദ്വീപ്. ലോകത്തിലെ ചെലവേറിയ ഹണിമൂണ്‍ കേന്ദ്രം കൂടിയാണ് ലങ്കാവി ദ്വീപ്. ചൂണ്ണാമ്പുപാറകള്‍, കാട് തുടങ്ങിയ ഇവിടെയുള്ളതിനാല്‍ യുനെസ്കോയുടെ ഗ്ലോബല്‍ ജിയോപാര്‍ക്കില്‍പ്പെട്ട ഇടമാണ് ലങ്കാവി ദ്വീപ്. പഞ്ചാബിലും മറ്റും പ്രളയം നടക്കുമ്പോഴാണ് രാഹുല്‍ ഗാന്ധി ലങ്കാവി ദ്വീപില്‍ ചുറ്റിയടിച്ചത് എന്നോര്‍ക്കണം. ആരെയൊക്കെയാണ് ഇവിടെ കൂടിക്കാഴ്ച നടത്തിയിരിക്കുന്നത് എന്ന് വ്യക്തമല്ല. ഇസ്ലാമിക തീവ്രവാദിയായ സക്കീര്‍ നായിക്കിനെപ്പോലുള്ളവര്‍ അഭയം തേടിയിരിക്കുന്നത് മലേഷ്യയിലാണ്. ശ്രീലങ്കയിലെ എല്‍ടിടിഇയുമായി ബന്ധപ്പെട്ട പല നേതാക്കളും മലേഷ്യയിലുണ്ട്. എല്‍ടിടിഇയെ തകര്‍ത്തത് രാജീവ് ഗാന്ധിയുടെ ഉത്തരവിലാണെന്നതിനാല്‍ ലങ്കന്‍ പുലികള്‍ക്ക് ഇപ്പോഴും രാഹുല്‍ ഗാന്ധിയോട് എതിര്‍പ്പുണ്ട്. ഈ ഘടകങ്ങളെല്ലാം സിആര്‍പിഎഫിന് ആശങ്ക ഉണര്‍ത്തുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സിആര്‍പിഎഫ് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് കത്തെഴുതിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഒടുവിലത്തെ ആറ് വിദേശയാത്രകള്‍ സിആര്‍പിഎഫിനെ അറിയിച്ചിട്ടില്ല. രണ്ട് ഇറ്റലി യാത്രകള്‍, വിയറ്റ് നാം യാത്ര, ദുബായ് യാത്ര, ദോഹ-ഖത്തര്‍ യാത്ര, ലണ്ടന്‍ യാത്ര തുടങ്ങിയ യാത്രകളും ഇതില്‍ ഉള്‍പ്പെടുന്നു.

നേരത്തെ തന്നെ സിആര്‍പിഎഫ് കമാന്‍റോകളെ പരിഹസിക്കുന്ന രാഹുല്‍ ഗാന്ധിയുടെ രീതികള്‍ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നു. ഈയിടെ ബീഹാറില്‍ ബുള്ളറ്റില്‍ നടത്തിയ വോട്ട് അധികാര്‍ യാത്രയില്‍ പലയിടങ്ങളിലും സിആര്‍പിഎഫ് കമാന്‍റോകള്‍ക്ക് കീലോമീറ്ററുകളോളം കൂടെ ഓടേണ്ടിവന്നു. പലയിടങ്ങളിലും ഇങ്ങിനെ കമാന്‍റോകളെ ഓടിക്കുക രാഹുല്‍ ഗാന്ധിയുടെ പതിവായിരുന്നു. പണ്ട് വയനാട്ടില്‍ എംപിയായി മത്സരിക്കാന്‍ വരുമ്പോള്‍ പൊടുന്നനെ ജീപ്പില്‍ കയറി യാത്രയായ രാഹുല്‍ ഗാന്ധിയുടെ സുരക്ഷ ഉറപ്പാക്കാന്‍ എത്രയോദൂരം സിആര്‍പിഎപ് കമാന്‍റോകള്‍ക്ക് ഓടേണ്ടിവന്നു. സുരക്ഷാ ഉദ്യോഗസ്ഥരോട് പോലും ബഹുമാനം കാണിക്കാത്ത ഈ നേതാവ് എങ്ങിനെയാണ് ദരിദ്രരായ ഇന്ത്യന്‍ പൗരന്മാരെ ബഹുമാനിക്കുക എന്ന ചോദ്യം ഉയരുന്നു.

Tags: CRPFMalayasian trip RahulLangkawiRahul Gandhi Malaysian tripLangkawi island
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നിർഭയമായി പ്രവർത്തിക്കൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും ‘ ; പെല്ലറ്റ് തോക്ക് വിവാദത്തിനിടയിൽ ശക്തമായ സന്ദേശവുമായി സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര

News

ഉത്തരവാദിത്വം എനിക്ക്; നടപടിയെക്കുറിച്ച് വിശകലനം നടത്തുന്നു: സിആർപിഎഫ് തലവൻ

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

India

നീറ്റ് പരീക്ഷയ്‌ക്ക് കനത്ത സുരക്ഷാവലയം; ചോദ്യപേപ്പര്‍ എത്തിക്കുക സൈനികര്‍, സിസിടിവി ക്യാമറകള്‍, ജൂണ്‍ 21 ഞായറാഴ്ച നടക്കുക കുറ്റമറ്റ നീറ്റ് പരീക്ഷ

India

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

പുതിയ വാര്‍ത്തകള്‍

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.