Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ധര്‍മ്മസ്ഥല കേസില്‍ തിങ്കളാഴ്ച ഹാജരാകുമെന്ന് ലോറി ഉടമ മനാഫ്

ധര്‍മ്മസ്ഥല ക്ഷേത്രത്തെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ പ്രത്യേക അന്വേഷണ സംഘം മുമ്പാകെ തിങ്കളാഴ്ച ഹാജരാകുമെന്ന് ലോറി ഉടമ മനാഫ്. ഓണമായതിനാല്‍ ഇപ്പോള്‍ ഹാജരാകില്ലെന്നും സെപ്തംബര്‍ എട്ട് തിങ്കളാഴ്ചയേ ഹാജരാകൂ എന്ന് മനാഫ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2025, 12:57 am IST
in India

ബെംഗളൂരു : ധര്‍മ്മസ്ഥല ക്ഷേത്രത്തെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ പ്രത്യേക അന്വേഷണ സംഘം മുമ്പാകെ തിങ്കളാഴ്ച ഹാജരാകുമെന്ന് ലോറി ഉടമ മനാഫ്. ഓണമായതിനാല്‍ ഇപ്പോള്‍ ഹാജരാകില്ലെന്നും സെപ്തംബര്‍ എട്ട് തിങ്കളാഴ്ചയേ ഹാജരാകൂ എന്ന് മനാഫ് പറഞ്ഞു.

കഴിഞ്ഞ ദിവസം വരെ തന്റെ യൂട്യൂബ് ചാനലിലൂടെ ധര്‍മ്മസ്ഥല സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ നിര്‍ഭയം പുറത്തുവിട്ടിരുന്ന മനാഫിന്റെ മുഖത്ത് ഇപ്പോള്‍ കുറച്ച് ആശങ്ക നിഴലിച്ചുകാണുന്നുണ്ട്. കാരണം പ്രത്യേക അന്വേഷണസംഘം കാര്യമായി തന്നെ മനാഫിനെ ചോദ്യം ചെയ്യും. അപ്പോള്‍ നല്‍കുന്ന മൊഴികള്‍ രേഖപ്പെടുത്തുകയും ചെയ്യും. നാളെ എന്‍ഐഎ വരെ അന്വേഷണം ഏറ്റെടുക്കുകയാണെങ്കില്‍ അന്നേരവും മനാഫിന് ഈ മൊഴിയില്‍ ഉറച്ചുനില്‍ക്കേണ്ടതായും വരും.

തുടക്കം മുതല്‍ ഈ കേസിന് എരിവേറ്റിയ വ്യക്തിയാണ് മനാഫ്. സ്വന്തം യുട്യൂബിലൂടെ മാത്രമല്ല, കേരളത്തിലെ മുഴുവന്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തും മാധ്യമങ്ങളെ മുഴുവന്‍ കോര്‍ത്തിണക്കിയും സജീവമായ പ്രവര്‍ത്തനങ്ങളാണ് മനാഫ് ഈ കേസില്‍ നടത്തിയിരുന്നത്. ബലാത്സംഗം ചെയ്ത് കൊന്ന നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹങ്ങള്‍ ധര്‍മ്മസ്ഥലയില്‍ ശുചീകരണത്തൊഴിലാളി മറവു ചെയ്ത പ്ലോട്ട് വരെ മനാഫ് പല ടിവി ചാനലുകളിലും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇവിടെ കുഴിച്ചിട്ട് കേസിന് ബലം നല്‍കുന്ന നിരവധി അസ്ഥിക്കൂടങ്ങളൊന്നും കിട്ടിയിരുന്നില്ല. അനന്യഭട്ട് എന്ന എംബിബിഎസ് വിദ്യാര്‍ത്ഥി ധര്‍മ്മസ്ഥലയില്‍ വെച്ച് ബലാത്സംഗത്തിനിരയായിട്ടുണ്ടെന്ന് ശക്തമായി മനാഫ് വാദിച്ചിരുന്നു. എന്നാല്‍ ഇങ്ങിനെ ഒരു വിദ്യാര്‍ത്ഥി ജീവിച്ചിരിപ്പേ ഇല്ലെന്ന് തെളിഞ്ഞു അനന്യഭട്ടിന്റെ അമ്മയായി രംഗപ്രവേശം ചെയ്ത സുജാത ഭട്ട് താന്‍ മുന്നോട്ട് വെച്ച വാദങ്ങള്‍ നുണയായിരുന്നുവെന്ന് മൊഴി നല്‍കിക്കഴിഞ്ഞു. ഇതെല്ലാം കൈവിട്ടപ്പോള്‍, തലയോട്ടി പരിശോധിച്ചതിന്റെ ഫോറന്‍സിക് ഫലം പുറത്തുവരട്ടെ എന്നായി മനാഫ്. എന്നാല്‍ ശുചീകരണത്തൊഴിലാളിയായ മുഖംമൂടി മനുഷ്യന്‍ ധര്‍മ്മസ്ഥലയില്‍ നിന്നും കഴിച്ചെടുത്തതാണെന്ന് പറഞ്ഞ് ഹാജരാക്കിയ തലയോട്ടി ഏതോ ലാബില്‍ നിന്നും കൊണ്ടുവന്നതാണെന്നും തെളിഞ്ഞു. ഇതോടെ ഇപ്പോള്‍ അവസാന പിടിവള്ളി എന്നനിലയില്‍ സൗജന്യ കൊലപാതകത്തില്‍ തൂങ്ങിക്കിടക്കുകയാണ് മനാഫ് ഇപ്പോള്‍.

പത്തിലേറെ വകുപ്പുകള്‍ ചുമത്തപ്പെട്ട കേസാണ് ധര്‍മ്മസ്ഥല നുണക്കഥ പറഞ്ഞ കേസ്. വ്യാജരേഖ ചമയ്‌ക്കല്‍, ചമച്ച വ്യാജരേഖ ഉപയോഗപ്പെടുത്തല്‍, വ്യാജമൊഴി തുടങ്ങി പത്തോളം കേസുകള്‍ പ്രത്യേക അന്വേഷണ സംഘം ചുമത്തിയിട്ടുണ്ട്.

ശനിയാഴ്ച മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെട്ട മനാഫിന് സ്വതസിദ്ധമായ ആക്രമണോത്സുകത കണ്ടില്ല. സാധാരണഗതിയില്‍ വലിയ വീറും വാശിയോടെയും സംസാരിക്കുന്ന മനാഫ് ഇപ്പോള്‍ അല്‍പം ദുര്‍ബലനായാണ് കാണപ്പെട്ടത്. ഇതിനെ നിയമപരമായി നേരിടുമെന്നും ജനങ്ങളോട് പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുമെന്ന് മനാഫ് പറഞ്ഞാലും പറഞ്ഞതില്‍ ഏറെയും കള്ളങ്ങളായിരുന്നുവെന്ന് തെളിഞ്ഞ സ്ഥിതിക്ക് എങ്ങിനെയാണ് പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുക എന്ന ചോദ്യത്തിന് ഉത്തരമില്ല.

മാത്രമല്ല മനാഫിന് പ്രത്യേക അന്വേഷണ സംഘം നല്‍കിയിരിക്കുന്നത് ശക്തമായ നോട്ടീസാണ്. അതായത് ഹാജരായില്ലെങ്കില്‍ ക്രിമനില്‍ നടപടിക്രമങ്ങളുടെ ഭാഗമായി അടുത്ത നടപടി കൈക്കൊള്ളുമെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. സെപ്തംബര്‍ അഞ്ചാം തീയതി നബിദിനമാണെന്നതും ആറാം തീയതി ഓണമാണെന്നതും പ്രത്യേക അന്വേഷണസംഘത്തെ അറിയിച്ചിട്ടുണ്ടെന്ന് മനാഫ് പറഞ്ഞു. ഹാജരായില്ലെങ്കില്‍ നിയമനടപടി ഉണ്ടാകുമെന്ന് പ്രത്യേക അന്വേഷണ സംഘം പറഞ്ഞതായും മനാഫ് വ്യക്തമാക്കി.

മറ്റൊരു വിഷയം മനാഫ് സാന്ദര്‍ഭികമായി ഇടയ്‌ക്കിടെ തന്റെ സ്വദേശം മാറ്റുന്ന രീതിയാണ്. ഇടയ്‌ക്ക് താന്‍ കേരളത്തിന്റെ പ്രതിനിധിയാണെന്ന് പറയുന്ന മനാഫ് എന്തുകൊണ്ടാണ് കര്‍ണ്ണാടകത്തിലെ ധര്‍മ്മസ്ഥലയിലെ പ്രശ്നത്തില്‍ ഇടപെടുന്നത് എന്ന് ചോദിക്കുമ്പോള്‍ താന്‍ കര്‍ണ്ണാടകത്തിലെ ധര്‍മ്മസ്ഥല സ്വദേശിയാണെന്നും തന്റെ ബന്ധു എംഎല്‍എ ആണെന്നും മറ്റും വിശദീകരിക്കാറുണ്ട്. മനാഫ് കേരളക്കാരനാണോ അതോ കര്‍ണ്ണാടകക്കാരനാണോ എന്ന ആശയക്കുഴപ്പം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ മനാഫ് പറയുന്നത് കേരളത്തിലെ സ്ത്രീകള്‍ വരെ കുഴിച്ചുമൂടപ്പെട്ടതിനാല്‍ കേരളത്തില്‍ ഒരു ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു എന്നും അത് അവര്‍ക്ക് പ്രശ്നമായിട്ടുണ്ടെന്നും തന്റെ യൂട്യൂബ് ചാനലിലൂടെ താന്‍ പുറത്തുവിടുന്ന ധര്‍മ്മസ്ഥല സംബന്ധിച്ച വാര്‍ത്തകള്‍ ധര്‍മ്മസ്ഥലയിലെ അധികാരികളെ അസ്വസ്ഥരാക്കുന്നുണ്ടെന്നും മനാഫ് പറയുന്നു. കേരളത്തിലെ പലരും തനിക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നുണ്ടെന്നും എന്നാല്‍ താന്‍ എന്തിനാണ് ഈ കേസില്‍ വാദിക്കുന്നത് എന്നത് സംബന്ധിച്ച് തന്റെ പക്കല്‍ വ്യക്തമായ തെളിവുകളും രേഖകളും ഉണ്ടെന്നും മനാഫ് പറയുന്നു. സൗജന്യ ആക്ഷന്‍ കൗണ്‍സിലുമായി ബന്ധപ്പെട്ട് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ധര്‍മ്മസ്ഥല ആക്ഷന്‍ കൗണ്‍സില്‍ ധാരാളം കാര്യങ്ങള്‍ പുറത്തേക്ക് കൊണ്ടുവന്നിട്ടുണ്ടെന്നും മനാഫ് പറയുന്നു. 13 സ്ഥലങ്ങളും ചില അധിക പ്ലോട്ടുകളും കുഴിച്ചിട്ടും മൃതദേഹാവശിഷ്ടങ്ങള്‍ കിട്ടിയിട്ടില്ലെന്ന വാദത്തോട് മനാഫ് വിയോജിക്കുന്നു. ചില അസ്ഥിക്കഷണങ്ങള്‍ കിട്ടിയിട്ടുണ്ടെന്നും എന്നാല്‍ ഇവയുടെ പരിശോധനാഫലം പുറത്തുവിട്ടിട്ടില്ലെന്നുമാണ് മനാഫിന്റെ വാദം.

Tags: Soujanya action councilSITManafDharmasthala Manjunatha TempleLorry udama ManafDharmasthala mass burial caseDharmasthala hoax
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

Kerala

ശബരിമല സ്വർണക്കൊള്ള; സമഗ്ര അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച് എസ്ഐടി

Kerala

അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി

News

അയോധ്യക്കേസിൽ എഫ്‌ഐആർ ആയി,എട്ട് പേരുടെ പേരുകൾ ഉൾപ്പെടുത്തി

Kerala

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

പുതിയ വാര്‍ത്തകള്‍

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.