Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആഗോള അയ്യപ്പ സംഗമം; ബോര്‍ഡിന്റെ തലയില്‍ വച്ച് സര്‍ക്കാര്‍ തടിതപ്പുന്നു

അജി ബുധനൂര്‍byഅജി ബുധനൂര്‍
Sep 5, 2025, 07:09 am IST
inKerala

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിനിറങ്ങിത്തിരിച്ച സംസ്ഥാന സര്‍ക്കാര്‍ വെട്ടിലാകുന്നു. ദേവസ്വം ബോര്‍ഡിന്റെ തലയില്‍ കെട്ടിവച്ചു തടിതപ്പാന്‍ നീക്കം തുടങ്ങി. ലക്ഷങ്ങള്‍ ചെലവഴിച്ചു പ്രാഥമിക കാര്യങ്ങള്‍ ചെയ്യുന്നതല്ലാതെ പരിപാടി സംബന്ധിച്ച് സര്‍ക്കാരിനും ബോര്‍ഡിനും ഇപ്പോഴും വ്യക്തതയില്ല. അയ്യപ്പ സംഗമം എന്തിനാണെന്ന് ഹൈക്കോടതി കൂടി ചോദിച്ചതോടെയാണ് സര്‍ക്കാര്‍ പരുങ്ങലിലായത്. വ്യക്തമായ ധാരണയില്ലാതെ പണപ്പിരിവും തെരഞ്ഞെടുപ്പില്‍ വോട്ടും ലക്ഷ്യമിട്ട് ഇറങ്ങിത്തിരിച്ചതായിരുന്നു സര്‍ക്കാര്‍. സംഗമോദ്ദേശ്യശുദ്ധിയെക്കുറിച്ചു വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ പരിപാടി ആകെ കുഴഞ്ഞുമറിഞ്ഞു.

അയ്യപ്പ സംഗമച്ചെലവിനുള്ള പണം സംബന്ധിച്ച ആശയക്കുഴപ്പവും രൂക്ഷമായി. പമ്പയില്‍ അയ്യപ്പ സംഗമം നടത്തുമെന്ന് ദേവസ്വം മന്ത്രിയാണ് ആദ്യം പറഞ്ഞത്. പരിപാടിക്കുള്ള തുക സര്‍ക്കാര്‍ ചെലവഴിക്കാനായിരുന്നു തീരുമാനം. എന്നാല്‍ നിയമ വശം പരിശോധിച്ചപ്പോള്‍ സര്‍ക്കാരിന് ഉത്തരവിറക്കാനാകാതെ വന്നതോടെ പണം അനുവദിക്കാനുള്ള ഉത്തരവ് ധനവകുപ്പും ഇറക്കിയില്ല. ഇതോടെ ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമാക്കി അയ്യപ്പ സംഗമത്തെ ചിത്രീകരിക്കാന്‍ ശ്രമം തുടങ്ങി. എന്നാല്‍ ബോര്‍ഡ് ഫണ്ടില്‍ നിന്ന് അയ്യപ്പ സംഗമത്തിനു പണം ചെലവഴിക്കാനാകില്ലെന്ന് ദേവസ്വം കമ്മിഷണര്‍ നിലപാടെടുത്തതോടെ ബോര്‍ഡും കുരുക്കിലായി. ഇതിനെ മറികടക്കാന്‍ സ്‌പോണ്‍സര്‍ഷിപ്പെന്ന പദ്ധതി നടപ്പാക്കാനായി അടുത്ത നീക്കം.

ശബരിമലയുമായി ബന്ധപ്പെട്ട് എന്തു നടത്തിയാലും സ്‌പെഷല്‍ കമ്മിഷണര്‍ അറിഞ്ഞിരിക്കണം. എന്നാല്‍ പരിപാടി സംബന്ധിച്ച് സ്‌പെഷല്‍ കമ്മിഷണറെ ധരിപ്പിച്ചിട്ടില്ല. തീര്‍ത്ഥാടന കാലത്ത് അയ്യപ്പന്‍മാര്‍ക്ക് വിശ്രമിക്കാന്‍ താത്കാലിക കുടിലുപോലുള്ള സംവിധാനങ്ങളേ പമ്പയില്‍ പാടുള്ളൂയെന്ന കോടതി വിധി ദേവസ്വം ബോര്‍ഡിന് നല്കിയിട്ടുണ്ട്. അയ്യപ്പ സംഗമത്തിന് ശീതീകരിച്ച പന്തലാണ് തയാറാക്കുന്നത്. ദേവസ്വം ബോര്‍ഡ് ഇതിനെല്ലാം കോടതിക്ക് വ്യക്തമായ മറുപടി നല്‌കേണ്ടി വരും.

അയ്യപ്പ സംഗമത്തിലൂടെ പതിവുപോലെ സമുദായങ്ങളെ തമ്മിലടിപ്പിച്ചു നേട്ടം കൊയ്യാനുള്ള സിപിഎം കുടില തന്ത്രവും പാളി. എന്‍എസ്എസും എസ്എന്‍ഡിപി യോഗവും ചില നിബന്ധനകള്‍ മുന്നോട്ടുവച്ച് പിന്തുണച്ചു. രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളെ ഒഴിവാക്കി വിശ്വാസികളാണ് പങ്കെടുക്കേണ്ടതെന്ന നിബന്ധന ഇരുകൂട്ടരും മുന്നോട്ടുവച്ചതോടെ കനത്ത തിരിച്ചടിയായി. ശബരിമല യുവതീപ്രവേശം സംബന്ധിച്ച സത്യവാങ്മൂലം പിന്‍വലിക്കാനുള്ള ആവശ്യം ശക്തമായതും സര്‍ക്കാരിനെ വെട്ടിലാക്കി.

Tags: Dewasom BoardKerala GovernmentGlobal Ayyappa Sangamam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

Kerala

അരപ്പവന്‍ മെഡലില്ല, ഏകദേശം 20,000 മിടുക്കര്‍ പുറത്തുതന്നെ; എസ്സി-എസ്ടി കുട്ടികളുടെ 10,000 പവന്‍ വി.ഡി. സതീശന്‍ സര്‍ക്കാരും മുക്കി

India

പണി പാളി…. വാഹന മോഡിഫിക്കേഷന് സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

കനത്ത മഴയില്‍ ആലപ്പുഴ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്ര പരിസരം വെള്ളത്തില്‍ മുങ്ങിയ നിലയില്‍
Editorial

പ്രളയദുരിതം കാണാതെ അധികാര ധാര്‍ഷ്ട്യം

Kerala

സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലെ തസ്തികകള്‍ പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഇടപ്പള്ളി സ്റ്റേഷന്‍ നവീകരിക്കണം, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം

വിനീഷ്യസ് റയലില്‍ 2032 വരെ

ലോക അണ്ടര്‍20 അത്‌ലറ്റിക്‌സ്: മുഹമ്മദ് അഷ്ഫാഖിന് ദേശീയ റിക്കാര്‍ഡ്

നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടിയില്ല; സിഡ്നി ഷോ മാറ്റിവെച്ചു, ടിക്കറ്റ് എടുത്തവരോട് മാപ്പ് പറഞ്ഞ് താരം

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

ടാറ്റ കൺസൾട്ടൻസി മതപരിവർത്തന കേസ് പ്രതി നിദ ഖാനെ ഒളിവിൽ കഴിയാൻ സഹായിച്ച ഒവൈസി പാർട്ടിയുടെ കൗൺസിലർ അറസ്റ്റിൽ

“അതിക്രൂരത”: മഹാരാഷ്‌ട്രയിൽ 9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

ഇന്‍ഫാന്റിനോയ്‌ക്ക് പിന്തുണയുമായി മെക്‌സിക്കോയും അര്‍ജന്റീനയും; രാജിവെക്കണമെന്ന് നോര്‍വെ

അർജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേർ പോലീസ് കസ്റ്റഡിയിൽ; തോക്ക് ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.