Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആർ.എസ്.എസുകാർ വന്ദേ മാതരവും ജനഗണമനയും ഒക്കെ പാടാറുണ്ട് ; നാളെ ഇനി അതിനും വിലക്കേർപ്പെടുത്തുമോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2025, 05:25 pm IST
inKerala

കൊച്ചി : ‘ പരമ പവിത്രമതാമീ മണ്ണിൽ ഭാരതാംബയേ പൂജിക്കാൻ ‘ എന്ന ഗാനത്തിൽ സ്കൂൾ കുട്ടികൾ ആലപിക്കാൻ പാടാത്തതായി ഉള്ളതെന്ന് ശങ്കു ടി ദാസ്. ആർ.എസ്.എസിന്റെ ഗണഗീതം” എന്ന് വിളിക്കപ്പെടുന്ന ആ പാട്ടിൽ ആർ.എസ്.എസിനെ സ്തുതിക്കുന്ന ഒറ്റ വരി പോലുമില്ല . ഉള്ളതത്രയും ഭാരതം എന്നയീ പുണ്യദേശത്തെ ഭക്തിപൂർവ്വം വാഴ്‌ത്തുന്ന വരികളാണ്. അതിൽ എസ്.ഡി.പി.ഐക്ക് എന്തിനാണിത്ര അസഹിഷ്ണുത തോന്നുന്നതെന്നും ശങ്കു ടി ദാസ് ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ ….

പരമ പവിത്രമതാമീ മണ്ണിൽ ഭാരതാംബയേ പൂജിക്കാൻ” എന്ന ദേശഭക്തി ഗാനം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് കുട്ടികൾ പാടിയ മഹാപരാധത്തിനാണത്രേ ബന്ധപ്പെട്ട ജീവനക്കാർക്ക് എതിരെ നടപടി എടുത്തുകൊള്ളാം എന്ന് സ്കൂൾ പ്രിൻസിപ്പൽ എസ്.ഡി.പി.ഐക്കാർക്ക് ലെറ്റർപാഡിൽ എഴുതി ഒപ്പിട്ട് കൊടുത്തിരിക്കുന്നത്.
എന്താണ് ആ പാട്ടിൽ അങ്ങനെ സ്കൂൾ കുട്ടികൾ ആലപിക്കാൻ പാടാത്തതായി ഉള്ളത്?
“ആർ.എസ്.എസിന്റെ ഗണഗീതം” എന്ന് വിളിക്കപ്പെടുന്ന ആ പാട്ടിൽ ആർ.എസ്.എസിനെ സ്തുതിക്കുന്ന ഒറ്റ വരി പോലുമില്ല.
ഉള്ളതത്രയും ഭാരതം എന്നയീ പുണ്യദേശത്തെ ഭക്തിപൂർവ്വം വാഴ്‌ത്തുന്ന വരികളാണ്.
ആർ.എസ്.എസിന്റെ നേതാക്കളേയോ പ്രചാരകരേയോ സർസംഘചാലകരേയോ അല്ല, ഭഗത് സിംഗ്, ജാൻസി റാണി, ശ്രീനാരായണ ഗുരുദേവൻ, അരവിന്ദ മഹർഷി, ശ്രീരാമകൃഷ്ണ പരമഹംസർ, സമർഥ് രാംദാസ്, സ്വാമി വിവേകാനന്ദൻ തുടങ്ങിയ ഭാരതത്തിന്റെ വീരപുത്രന്മാരെയും ആത്മീയ വ്യക്‌തിത്വങ്ങളേയും ആണ് ആ ഗാനം ആദരവോടെ സ്മരിക്കുന്നത്.
സംഘത്തിന്റെയോ പരിവാറുകളുടേയോ ഏതെങ്കിലും പ്രത്യേക വിഭാഗത്തിന്റെയോ വിജയത്തെ പറ്റിയല്ല, “പലനിറമെങ്കിലുമൊറ്റമനസ്സായ് വിടര്‍ന്നിടുന്ന മുകുളങ്ങളുടെ” സേവയാകുന്ന അർച്ചന കൊണ്ട് നാനാത്വത്തിലെ ഏകത്വത്തിന്റെ ശക്തിയാൽ രാജ്യമൊറ്റക്കെട്ടായി നേടുന്ന ലോകവിജയത്തെ പറ്റിയാണ് ആ ഗീതം ശ്രുതിമധുരമായി പാടുന്നത്.
അതിൽ എസ്.ഡി.പി.ഐക്ക് എന്തിനാണിത്ര അസഹിഷ്ണുത തോന്നുന്നത്??
ഗണം എന്നാൽ ‘കൂട്ടം’ എന്നാണ് അർത്ഥം.
കൂട്ടമായി ചേർന്ന് ഒന്നിച്ചു പാടുന്ന സംഘഗാനങ്ങളാണ് ഗണഗീതങ്ങൾ.
സംഘത്തിന്റെ ശാഖകളിൽ ഭാരതത്തെ സ്തുതിക്കുന്ന നിരവധി ദേശഭക്തി ഗാനങ്ങൾ ഗണഗീതമായി ചൊല്ലാറുണ്ട്.
അതിൽ ഒന്നിന്റെയും പകർപ്പവകാശം ആർ.എസ്.എസ് ഒരിക്കലും ഉന്നയിക്കാറില്ല.
സംഘം എന്ന പ്രസ്ഥാനം പോയിട്ട് ഗാനത്തിന്റെ രചയിതാവായ വ്യക്തി പോലും ഒരു ഗണഗീതത്തിന്റെയും കർതൃത്വം അവകാശപ്പെടാറില്ല എന്നതാണ് വസ്തുത.
പരമ പവിത്രമതാമീ മണ്ണിൽ മുതൽ സമൂഹത്തിൽ പ്രചുര പ്രചാരത്തിലുള്ള നൂറ് കണക്കിന് ഗണഗീതങ്ങൾ ഉണ്ടല്ലോ.
ഇതിൽ ഏതെങ്കിലും ഒന്ന് ആരെഴുതിയതാണെന്ന് ആർക്കെങ്കിലും പറയാൻ സാധിക്കുമോ?
സാധിക്കില്ല.
കാരണം അവയൊന്നും ആരുടെയെങ്കിലും പാട്ടുകളല്ല.
പകരം അവയോരോന്നും എല്ലാവരുടെയും പാട്ടുകളാണ്.
രാജ്യത്തിന്റെ പാട്ടുകളാണ്.
സമർപ്പിതമായ സമൂഹഗീതങ്ങളാണ്.
അവയ്‌ക്ക് പുറത്തു വരാനുള്ള കേവലം ഉപാധികൾ ആയല്ലാതെ,
അവയുടെ നിർമാതാക്കൾ ആയി ആ അജ്ഞാത കവികളിൽ ആരും സ്വയം സങ്കൽപ്പിക്കാറോ സ്വയം അവരോധിക്കാറോ ഇല്ല.
എഴുതി പൂർത്തിയാവുന്ന നിമിഷം മുതൽ അവ സമാജത്തിന്റെ സ്വത്താണ്.
എന്റെയെന്ന് ഊറ്റം കൊള്ളാനുള്ള പദ്യങ്ങളല്ല,
സമൂഹത്തിന് ഏറ്റുചൊല്ലാനുള്ള ഗീതങ്ങളാണ്.
ഇദം ന മമ എന്ന പ്രാർത്ഥനകളാണ്.
അങ്ങനെ രാഷ്‌ട്രത്തിനായി സമർപ്പിക്കപ്പെട്ട ഒരു ദേശഭക്തി ഗീതം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ ഒരു സ്കൂളിൽ കുറച്ചു കുട്ടികൾ ആസ്വദിച്ചു ചൊല്ലി എന്ന കുറ്റത്തിനാണ് എസ്.ഡി.പി.ഐക്കാർ ഉറഞ്ഞു തുള്ളി സ്കൂൾ പ്രിൻസിപ്പാളിനെ വരെ ഭീഷണിപ്പെടുത്തുന്നതും ബന്ധപ്പെട്ട സകലർക്കുമെതിരെ നടപടി എടുക്കാമെന്ന് എഴുതി വാങ്ങുന്നതും.
ആർ.എസ്.എസുകാർ ചൊല്ലുന്ന പാട്ടാണെന്നത് ആണത്രേ ആ ഗാനത്തിന്റെ കുഴപ്പം.
ആർ.എസ്.എസുകാർ വന്ദേ മാതരവും ജനഗണമനയും ഒക്കെ പാടാറുണ്ട്.
നാളെ ഇനി സർക്കാർ സ്‌കൂളുകളിൽ അത് ചൊല്ലുന്നതിനും ഇവർ വിലക്കേർപ്പെടുത്തുമോ?
ആർ.എസ്.എസ് വിരോധത്തിന്റെ മറവിൽ ഒളിച്ചു കടത്തപ്പെടുന്ന ഈ അസ്സൽ ദേശവിരുദ്ധതയേ പൊതു സമൂഹം തിരിച്ചറിയുകയും ഒന്നിച്ചു എതിർത്തു തോൽപ്പിക്കുകയും വേണം.
അല്ലാതെ വന്നാൽ ഇത്തരം ടെസ്റ്റ്‌ ഡോസുകളിൽ കിട്ടുന്ന വിജയത്തിന്റെ ആവേശത്തിൽ നാളെയിവർ ദേശീയ ഗീതത്തിന് എതിരെ പോലും ഫത്വകൾ പുറപ്പെടുവിച്ചു തുടങ്ങും.

Tags: Sanku T Das
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

Kerala

ജാന്‍മണിയെ പൂട്ടാന്‍ ബിജെപിയുടെ യുവനേതാക്കള്‍; പൊലീസില്‍ നല്‍കാനുള്ള പരാതി തയ്യാറാക്കി ശങ്കു ടി ദാസ്, പരാതി നല്‍കാന്‍ യുവരാജ് ഗോകുല‍ിന്റെ ആഹ്വാനം

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍
Kerala

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

Kerala

മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ബിജെപിയില്‍, ജയലക്ഷ്മിയെ പൊന്നാട അണിയിച്ച് സ്വീകരിച്ച് സുരേഷ് ഗോപി

Kerala

സന്ദീപ് വാര്യർക്കെതിരെ ക്രിമിനൽ മാനനഷ്ടക്കേസ് നൽകാൻ ശങ്കു ടി ദാസ് : ശിക്ഷ കിട്ടിയാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ 6 വർഷത്തെ അയോഗ്യത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.