Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗീതായനം ദേശീയ സെമിനാര്‍: ലോകത്തിന്റെ സുസ്ഥിര വികാസം ഗീതയിലൂടെ മാത്രം: ഡോ. കൃഷ്ണഗോപാല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2025, 02:44 pm IST
inKerala
ഗീതായനം ദേശീയ സെമിനാര്‍ ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍. കാലടി ശ്രീശാരദാ സൈനിക് സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുന്നു

ഗീതായനം ദേശീയ സെമിനാര്‍ ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍. കാലടി ശ്രീശാരദാ സൈനിക് സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുന്നു

കാലടി: ഭഗവദ്ഗീതയുടെ സമഭാവനാ ദര്‍ശനമാണ് ഭാരതത്തിന്റെ ദര്‍ശനമെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍. ഗീതായനം ദേശീയ സെമിനാര്‍ കാലടി ശ്രീശാരദാ സൈനിക് സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകരാഷ്‌ട്രങ്ങള്‍ ഭൗതികവളര്‍ച്ചയെ മാത്രം ആസ്പദമാക്കി മുന്നേറുമ്പോള്‍ ലോകമെങ്ങും അശാന്തിയാണ് വളരുന്നത്. ഗീതയിലെ അര്‍ജുനനെപ്പോലെ ഇതികര്‍ത്തവ്യതാമൂഢമായി അശാന്തമായി ഇരിക്കുന്ന സമൂഹത്തെയാണ് ഇന്നെവിടെയും കാണുന്നത്. ഗീതയിലൂടെ ഭഗവാന്‍ അര്‍ജുനന് ഉപദേശിച്ച സമഗ്രമായ അദ്ധ്യാത്മവിദ്യയൊന്നു മാത്രമാണ് സമസ്ത ലോകത്തിന്റെയും സുസ്ഥിരവും സന്തുലിതവുമായ വികാസത്തിന് ഉപയോഗ പ്രദമാകുന്നത്.

ഭഗവദ്ഗീതയിലെ ഓരോ ശ്ലോകവും ആധ്യാത്മികവിദ്യയുടെ ഉപദേശങ്ങളാണ്. ഭാരത്തിനുള്ളതും മറ്റ് സമ്പന്ന രാഷ്‌ട്രങ്ങള്‍ക്കില്ലാത്തതും ഇതേ ആധ്യാത്മികവിദ്യയാണ്. ‘ഈശ്വരഃ സര്‍വഭൂതാനാം ഹൃദ്ദേശേര്‍ജ്ജുന തിഷ്ഠതി’ എന്നു പഠിപ്പിക്കുന്ന ആധ്യാത്മികവിദ്യയ്‌ക്ക് ലോകമെങ്ങും പ്രചാരം സിദ്ധിക്കുന്ന കാലമായിരിക്കുന്നുവെന്നും കൃഷ്ണഗോപാല്‍ പറഞ്ഞു.

സെമിനാറില്‍ എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ആമുഖ പ്രഭാഷണം നടത്തി.

ഭഗവദ്ഗീതാ ദര്‍ശനത്തിന്റെ പ്രചരണാര്‍ത്ഥം പി. പരമേശ്വര്‍ജി നേതൃത്വം നല്‍കി ഭഗവദ്ഗീതാ സ്വാദ്ധ്യായസമിതിയുടെ ആഭിമുഖ്യത്തില്‍ 2000 ല്‍ തിരുവനന്തപുരത്ത് നടന്ന അന്തര്‍ദേശീയ ഗീതാ സെമിനാറിന്റെ 25-ാം വാര്‍ഷികമായ രജതജയന്തി ആഘോഷങ്ങള്‍ക്കാണ് ശ്രീശങ്കരന്റെ ജന്മഭൂമിയായ കാലടിയില്‍ വര്‍ണാഭമായ തുടക്കമായത്.

ഇതോടെ 2026 ഡിസംബര്‍ വരെ സംസ്ഥാന വ്യാപകമായുള്ള ആഘോഷ പരിപാടികള്‍ക്ക് അദ്വൈതഭൂമിയില്‍ ആരംഭം കുറിച്ചു.

ഭഗവദ്ഗീതയ്‌ക്ക് അന്താരാഷ്‌ട്ര പ്രസക്തി ഏറി വരികയാണെന്ന് എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. കെ. ശിവപ്രസാദ്. കാലടി ശ്രീശാരദാ സൈനിക് സ്‌കൂളില്‍ ഗീതായനം ദേശീയ സെമിനാറില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായാരുന്നു അദ്ദേഹം.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് വത്തിക്കാനില്‍ പോപ്പിനെ സന്ദര്‍ശിച്ച കേരളത്തിന്റെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാര്‍ പോപ്പിന് സമര്‍പ്പിച്ചതും ഭഗവദ്ഗീതയായിരുന്നു. കാലത്തിനും രാഷ്‌ട്രീയത്തിനും അതീതമായി ഗീത ഭാരതത്തിന്റെ ആദ്ധ്യാത്മികതയുടെ പുസ്തകമാണെന്നും അദ്ദേഹം പറഞ്ഞു.

ലോകം ഭാരതത്തിന്റെ തത്വശാസ്ത്രത്തെ സ്വീകരിക്കുന്ന കാലമുണ്ടാകുമെന്നും അതിലേക്കുള്ള ഉണര്‍വാണ് ഗീതാപ്രചാരണ പദ്ധതിയെന്നും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ആമുഖപ്രഭാഷണത്തില്‍ പറഞ്ഞു. 2026 ല്‍ തിരുവന്തപുരത്ത് വെച്ച് അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍ സംഘടിപ്പിക്കുമെന്നും ആര്‍. സഞ്ജയന്‍ പ്രഖ്യാപിച്ചു.

കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം ആചാര്യന്‍ സ്വാമി ബ്രഹ്‌മപരാനന്ദ സംസാരിച്ചു. ത്യാഗം പഠിപ്പിക്കുന്ന പുസ്തകമാണ് ഗീതയെന്നും വരാന്‍ പോകുന്ന യുഗത്തിന് ആശയങ്ങളുടെ ഒടുങ്ങാത്ത കലവറയായ ഗീത വഴികാട്ടിയായിരിക്കണമെന്ന് സ്വാമി പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം പൊതു കാര്യദര്‍ശി. കെ.സി. സുധീര്‍ബാബു സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഡോ. അര്‍ച്ചന ശ്രീനിവാസ് നന്ദിയും പറഞ്ഞു.

Tags: Dr. KrishnagopalDr. K. SivaprasadGeetayanam National Seminarഗീതായനം ദേശീയ സെമിനാര്‍Sustainable development of the world
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം; ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹം: ഡോ. കൃഷ്ണ ഗോപാല്‍

India

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

India

സംഘത്തിന്റെ ലക്ഷ്യം രാഷ്‌ട്രത്തിന്റെ പരമ വൈഭവം; ഒരു നിരോധനത്തിലും സംഘപ്രവര്‍ത്തനം മുടങ്ങിയില്ല: ഡോ. കൃഷ്ണ ഗോപാല്‍

India

കര്‍ത്തവ്യം നിറവേറ്റുന്നതില്‍ പൗരന്മാര്‍ പ്രതിജ്ഞാബദ്ധരാവണം: ഡോ. കൃഷ്ണഗോപാല്‍

India

ഹിന്ദു എന്നത് ഈ സമര്‍ത്ഥ രാഷ്‌ട്രത്തിന്റെ പേര്: ഡോ. കൃഷ്ണഗോപാല്‍

പുതിയ വാര്‍ത്തകള്‍

സക്ഷമ സംസ്ഥാന വാര്‍ഷിക സമ്മേളനം ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്യുന്നു

‘സക്ഷമ’ അപകര്‍ഷതാ ബോധത്തെ ഇല്ലാതാക്കുന്ന സംഘടന: രാജീവ് ആലുങ്കല്‍

28 ദിവസമല്ല ഇനി 30 ദിവസത്തെ പ്ലാനുകള്‍; പ്രീപെയ്ഡ് നിയമങ്ങളില്‍ മാറ്റവുമായി ട്രായ്, സാധാരണക്കാര്‍ക്ക് ലഭിച്ച വലിയ വിജയമെന്ന് രാഘവ് ഛദ്ദ

പൊതുസ്ഥലങ്ങളില്‍ മുഖം മറയ്‌ക്കരുത് ; സ്‌പെയിനില്‍ ബുര്‍ഖയ്‌ക്കും നിഖാബിനും നിരോധനം

ബെംഗളൂരുവില്‍ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

സം​സ്ഥാ​ന വഖഫ് ബോർഡ് പിരിച്ചുവിടും; രണ്ട് അമുസ്ലിം അം​ഗങ്ങളെ പിന്നീട് നിയമിക്കും

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 12ന് ആരംഭിക്കും

തപസ്യ പഠന ശിബിരത്തില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സമാരോപ് സന്ദേശം നല്‍കുന്നു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ സമീപം

രാഷ്‌ട്ര ഹിതത്തിനും രാഷ്‌ട്ര വൈഭവത്തിനും ഉതകുന്നതാകണം കല: എം. രാധാകൃഷ്ണന്‍

ശബരിമലയുടെ ദര്‍ശനം അദ്വൈതത്തിന്റെ പ്രായോഗിക തലം: രവിവര്‍മ്മ തമ്പുരാന്‍

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പാര്‍വതി മായയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മലയാള സിനിമയിലെ ആദ്യകാല നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.