Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സര്‍ക്കാരിന്റെ ‘ആഗോള അയ്യപ്പ സംഗമം’ ഭരണഘടനാവിരുദ്ധം; നിയമനടപടിയുമായി ഹൈന്ദവ സംഘടനകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2025, 10:19 am IST
inKerala

കൊച്ചി: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാന്‍ നേതൃത്വം നല്‍കിയ സര്‍ക്കാര്‍ ആഗോള അയ്യപ്പ സംഗമം നടത്തുന്നതിന് പിന്നില്‍ ഗൂഢലക്ഷ്യമെന്ന് വിവിധ ഹൈന്ദവ സംഘടനാ പ്രതിനിധികള്‍.

പമ്പാ തീരത്ത് സപ്തംബറില്‍ നടക്കുന്ന പരിപാടിയില്‍ അയ്യപ്പ വിശ്വാസം തൊട്ടുതീണ്ടാത്തവരെ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇതിനെതിരെ നിയമപടികളുമായി മുന്നോട്ടു പോകുമെന്നും ശബരിമല അയ്യപ്പസേവാസമാജം ദേശീയ ചെയര്‍മാന്‍ എസ്.ജെ.ആര്‍. കുമാര്‍, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എം. മോഹനന്‍, അയ്യപ്പ സേവാസമാജം സംസ്ഥാന പ്രസിഡന്റ് പി.എന്‍. നാരായണ വര്‍മ്മ എന്നിവര്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഒരു മതേതര സര്‍ക്കാരിന് ഒരിക്കലും ഏതെങ്കിലും ഒരു മതത്തിലെ ഭക്തജനസംഗമം വിളിച്ചുചേര്‍ക്കാന്‍ അവകാശമില്ല. അത്തരം ശ്രമങ്ങള്‍ ഭരണഘടനാ വിരുദ്ധമാണ്. മറ്റ് മതങ്ങളുടെ ഇത്തരം സമ്മേളനങ്ങള്‍ വിളിക്കാന്‍ സര്‍ക്കാരിന് ആര്‍ജ്ജവമുണ്ടോ. അയ്യപ്പഭക്തര്‍ക്കേറ്റ മുറിവ് ഉണക്കാനായി നടത്തുന്ന പരിപാടിയുടെ പേരില്‍ നിരീശ്വരവാദികളെയും യുവതികളെയുമൊക്കെ ശബരിമലയില്‍ എത്തിച്ച് വീണ്ടും അശാന്തി സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യംവയ്‌ക്കുന്നത്, നേതാക്കള്‍ തുടര്‍ന്നു.

വിശ്വാസികളല്ലാത്ത മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി വി.എന്‍. വാസവനും ഇത്തരത്തില്‍ ഭക്തസംഗമം വിളിച്ചുചേര്‍ക്കാന്‍ എങ്ങനെ കഴിയും. അങ്ങനെയെങ്കില്‍ ഇരുവരും തങ്ങള്‍ അയ്യപ്പഭക്തരാണെന്ന് പൊതുസമൂഹത്തോട് പറയണം. ക്ഷേത്ര വിശ്വാസത്തെയും അതുവഴി ഹിന്ദുക്കളെയും നിരവധി തവണ അപമാനിച്ച ഡിഎംകെ നേതാക്കന്മാരായ എം.കെ. സ്റ്റാലിനെയും അദ്ദേഹത്തിന്റെ മകനെയുമാണ് സംഗമത്തില്‍ മുഖ്യാതിഥികളായി ക്ഷണിച്ചിരിക്കുന്നത്. ഹിന്ദു സംഘടനകളുടെയും അയ്യപ്പഭക്തരുടെയും എതിര്‍പ്പിനെ തുടര്‍ന്ന് സ്റ്റാലിന്‍ പങ്കെടുക്കില്ലെന്നാണ് അറിവ്. 2018-19ലെ ശബരിമല പ്രക്ഷോഭ സമയത്ത് ആചാരലംഘനം നടത്താന്‍ നേതൃത്വം നല്‍കിയ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തികള്‍ ഒരു കാലത്തും ഭക്തജനങ്ങള്‍ മറക്കില്ല. തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്ക് ഏതാനും മാസങ്ങള്‍ ബാക്കിനില്‍ക്കെ പൊതുജനങ്ങളെ കബളിപ്പിച്ച് വോട്ട് നേടാനുള്ള സിപിഎമ്മിന്റെ രാഷ്‌ട്രീയ തന്ത്രമാണ് ഈ സംഗമം.

ആചാര സംരക്ഷണത്തിനുവേണ്ടി പ്രക്ഷോഭത്തില്‍ ഏര്‍പ്പെട്ട നിരവധി അയ്യപ്പഭക്തര്‍ക്ക് എതിരെ കള്ളക്കേസുകള്‍ എടുത്ത ഇടതുസര്‍ക്കാരിന്റെ ഹിന്ദുവിരുദ്ധത ചരിത്രസത്യമാണ്. വിശ്വാസികള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ ഇതുവരെ ഒരു കേസ് പോലും പിന്‍വലിച്ചിട്ടില്ല. യുവതി പ്രവേശനത്തിന് അനുകൂലമായി കേരള സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം അയ്യപ്പ സംഗമത്തിന് മുമ്പ് പിന്‍വലിക്കണം. അയ്യപ്പസംഗമം ആസൂത്രണം ചെയ്യുന്നത് വിശ്വാസികളെ വെല്ലുവിളിക്കുന്ന നടപടിയാണെന്നും ഇതുമായി മുന്നോട്ടുപോയാലുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പൂര്‍ണ്ണ ഉത്തരവാദികള്‍ സര്‍ക്കാര്‍ മാത്രമായിരിക്കും. ശബരിമലയില്‍ സമാധാനം നിലക്കൊള്ളാനും ഭക്തര്‍ക്ക് കൃത്യമായി വന്ന് ദര്‍ശനം നടത്താനുമുള്ള സൗകര്യമാണ് ഒരുക്കേണ്ടതെന്നും നേതാക്കള്‍ പറഞ്ഞു.

Tags: legal actionHindu organizationsUnconstitutionalGlobal Ayyappa Sangamആഗോള അയ്യപ്പ സംഗമം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

Kerala

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

Kerala

എഫ്സിആര്‍എ ഭേദഗതി സര്‍ക്കാരിന്റെ ഉത്തരവാദിത്തം; ഭരണഘടനാ വിരുദ്ധത ഉണ്ടെങ്കില്‍ എതിര്‍ക്കേണ്ടത് പ്രതിപക്ഷം: സിബിസിഐ

Kerala

കണക്കൊപ്പിക്കാന്‍ കഴിയാതെ ദേവസ്വം ബോര്‍ഡ്, കോടതിയുടെ അന്ത്യശാസനത്തില്‍ വെട്ടിലായി സര്‍ക്കാര്‍

വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യാ സെക്രട്ടറി ജനറല്‍ ബജറംഗ് ലാല്‍ ബാഗ്ര കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു. ജി. സ്ഥാണുമാലയന്‍, വി.ആര്‍. രാജശേഖരന്‍, അഡ്വ. അനില്‍ വിളയില്‍ സമീപം
Kerala

ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ടിനെതിരെ നിയമനടപടിക്ക് വിഎച്ച്പി

പുതിയ വാര്‍ത്തകള്‍

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.