Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ഐഐടികളില്‍ മാസ്‌റ്റേഴ്‌സ് പ്രോഗ്രാമുകള്‍ പഠിക്കാം; സംയുക്ത പ്രവേശന പരീക്ഷ (ജാം-2026) ഫെബ്രുവരി 15 ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2025, 11:44 am IST
inEducation
  • വിശദവിവരങ്ങള്‍ https://jam2026.iitb.ac.in ല്‍
  • ഓണ്‍ലൈനില്‍ സെപ്തംബര്‍ 5 മുതല്‍ ഒക്‌ടോബര്‍ 12 വരെ രജിസ്റ്റര്‍ ചെയ്യാം
  • പരീക്ഷാ ചുമതല ഐഐടി ബോംബെക്ക്
  • കേരളത്തില്‍ ആലപ്പുഴ, ആലുവ-എറണാകുളം, കൊല്ലം, കോട്ടയം, തിരുവനന്തപുരം, തൃശൂര്‍, വടകര, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, പയ്യന്നൂര്‍ നഗരങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ടാകും

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ടെക്‌നോളജി (ഐഐടികള്‍), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐഐഎസ്‌സി) എന്നിവിടങ്ങളിലും മറ്റും ശാസ്ത്ര-സാങ്കേതിക വിഷയങ്ങൡ മാസ്‌റ്റേഴ്‌സ് പ്രോഗ്രാമുകളിലേക്കുള്ള 2026 വര്‍ഷത്തെ സംയുക്ത പ്രവേശന പരീക്ഷ (ജോയിന്റ് അഡ്മിഷന്‍ ടെസ്റ്റ് ഫോര്‍ മാസ്‌റ്റേഴ്‌സ്- ജാം 2026) ഫെബ്രുവരി 15 ഞായറാഴ്ച രാവിലെ 9.30 മുതല്‍ ഉച്ചക്ക് 12.30 മണിവരെയും ഉച്ചക്കുശേഷം 2.30 മുതല്‍ 5.30 മണിവരെയും രണ്ട് സെഷനുകളിലായി ദേശീയതലത്തില്‍ നടത്തും. ഇക്കുറി പരീക്ഷാ ചുമതല ഐഐടി ബോംബെക്കാണ്. രാവിലത്തെ സെഷനില്‍ കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്‌സ് ടെസ്റ്റ് പേപ്പറുകളും ഉച്ചക്ക് ശേഷത്തെ സെഷനില്‍ ബയോടെക്‌നോളജി, ഇക്കണോമിക്‌സ്, മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ് ടെസ്റ്റ് പേപ്പറുകളുമാണ്.

കേരളത്തില്‍ ആലപ്പുഴ, ആലുവ-എറണാകുളം, കൊല്ലം, കോട്ടയം, തിരുവനന്തപുരം, തൃശൂര്‍, വടകര, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, പയ്യന്നൂര്‍ നഗരങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. മുന്‍ഗണനാക്രമത്തില്‍ 3 സെന്ററുകള്‍ പരീക്ഷക്കായി തെരഞ്ഞെടുക്കാം.

പരീക്ഷ: ജാം-2026 കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ ഏഴ് ടെസ്റ്റ് പേപ്പറുകളാണുള്ളത്. ഒരാള്‍ക്ക് ഒന്നോ രണ്ടോ ടെസ്റ്റ് പേപ്പറുകള്‍ അഭിമുഖീകരിക്കാം. മള്‍ട്ടിപ്പിള്‍ ചോയിസ് (എംസിക്യു), മള്‍ട്ടിപ്പിള്‍ സെലക്ട് (എംഎസ്‌ക്യു), ന്യൂമെറിക്കല്‍ ആന്‍സര്‍ ടൈപ്പ് (എന്‍എടി) ചോദ്യങ്ങളാണുണ്ടാവുക. പരീക്ഷാ ഘടനയും സിലബസും കോഴ്‌സുകളും യോഗ്യതാ മാനദണ്ഡങ്ങളും പ്രവേശന നടപടികളും അടക്കമുള്ള ‘ജാം 2026’ വിവരണപത്രിക https://jam2026.iitb.ac.in ല്‍ ലഭ്യമാകും. പരീക്ഷാഫലം 2026 മാര്‍ച്ച് 18 ന് പ്രസിദ്ധപ്പെടുത്തും.

ശാസ്ത്രവിഷയങ്ങളിലും മറ്റും അക്കാഡമിക് മികവോടെ ബിരുദമെടുത്തവര്‍ക്കും അവസാനവര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ‘ജാം 2026’ ന് അപേക്ഷിക്കാം.

അപേക്ഷാ ഫീസ്: ഒറ്റ ടെസ്റ്റ് പേപ്പറിന് 2000 രൂപ. രണ്ട് ടെസ്റ്റ് പേപ്പറുകള്‍ക്ക് 2700 രൂപ. വനിതകള്‍ക്കും എസ്‌സി/എസ്ടി/ഭിന്നശേഷി വിഭാഗങ്ങൡപ്പെടുന്നവര്‍ക്കും യഥാക്രമം 1000 രൂപ, 1350 രൂപ വീതം മതിയാകും. നെറ്റ് ബാങ്കിങ്, ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്, യുപിഐ മുഖാന്തിരം ഫീസ് അടയ്‌ക്കാം. ജാം ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ പ്രോസസിങ് സിസ്റ്റം (ജോപാസ്) വഴി 2025 സെപ്തംബര്‍ 5 മുതല്‍ ഒക്‌ടോബര്‍ 12 വരെ അപേക്ഷ സമര്‍പ്പിക്കാം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്‌സൈറ്റിലുണ്ട്.

സ്‌കോര്‍കാര്‍ഡും മെരിറ്റ് ലിസ്റ്റും: മാര്‍ച്ച് 18 അല്ലെങ്കില്‍ 20 ന് ‘ജാം 2026’ ഫലപ്രഖ്യാപനമുണ്ടാകും. ഓരോ ടെസ്റ്റ് പേപ്പറിനും ഭിച്ച ഓള്‍ ഇന്ത്യ റാങ്ക് പരിഗണിച്ച് ദേശീയതല മെരിറ്റ് ലിസ്റ്റ് തയ്യാറാക്കിയാണ് അഡ്മിഷന്‍. ഓള്‍ ഇന്ത്യാ റാങ്കും ലഭിച്ച മാര്‍ക്കും അടങ്ങിയ ‘ജാം 2026’ സ്‌കോര്‍ കാര്‍ഡ് മാര്‍ച്ച് 27 മുതല്‍ വെബ്‌സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം.

പ്രോഗ്രാമുകള്‍: വിവിധ ഐഐടികളിലായി ‘ജാം 2026’ മെരിറ്റടിസ്ഥാനത്തില്‍ എംഎസ്‌സി, എംഎസ്‌സി (ടെക്), എംഎസ് റിസര്‍ച്ച്, എംഎസ്‌സി-എംടെക് ഡ്യൂവല്‍ ഡിഗ്രി, ജോയിന്റ് എംഎസ്‌സി-പിഎച്ച്ഡി, എംഎസ്‌സി-പിഎച്ച്ഡി ഡ്യൂവല്‍ ഡിഗ്രി പ്രോഗ്രാമുകളില്‍ വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ പഠനാവസരം ലഭിക്കും. 3000 സീറ്റുകളിലാണ് പ്രവേശനം.

ഇതിന് പുറമെ ‘ജാം 2026’ സ്‌കോര്‍ ഉപയോഗിച്ച് ഐഐഎസ്‌സി ബെംഗളൂരു, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ഐസറുകള്‍, കാലിക്കറ്റ് ഉള്‍പ്പെടെയുള്ള എന്‍ഐടികള്‍ അടക്കമുള്ള സ്ഥാപനങ്ങളും വിവിധ മാസ്‌റ്റേഴ്‌സ് പ്രോഗ്രാമുകളില്‍ കേന്ദ്രീകൃത കൗണ്‍സലിങ് ‘സിസിഎംഎന്‍-2026’ അഡ്മിഷന്‍ പോര്‍ട്ടല്‍ വഴി പ്രവേശനം നല്‍കും.

‘ജാം 2026’ സംബന്ധമായ വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കും https://jam2026.iitb.ac.in- എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്.

 

Tags: oint Entrance Examination (JAM-2026)Master's programs at IITs
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചൈന-നേപ്പാള്‍ അതിര്‍ത്തിയിലെ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസ് (ഇടത്ത്) പ്രളയത്തിന്‍റെ ശബ്ദം കേട്ട് ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസിന് മുന്നില്‍ ആളുകള്‍ പരിഭ്രാന്തരായി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നു (നടുവില്‍) മിന്നല്‍ പ്രളയത്തിന്‍റെ കൂറ്റന്‍ തിരമാലകള്‍ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസിനെ വിഴുങ്ങുന്നു (വലത്ത്)

ചൈന-നേപ്പാള്‍ അതിര്‍ത്തിയിലെ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസ് മിന്നല്‍ പ്രളയത്തില്‍ ഒലിച്ചുപോകുന്ന ഭയാനകദൃശ്യം കണ്ട് നടുങ്ങി ലോകം

നേപ്പാളിലെ വെള്ളപ്പൊക്കം : ഉത്തർപ്രദേശിൽ വെള്ളപ്പൊക്ക സാധ്യത വർദ്ധിപ്പിക്കുന്നു , അതിർത്തി ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകി യോഗി ആദിത്യനാഥ് 

‘പൗരന്മാരെ യാതൊരു കാരണവുമില്ലാതെ അറസ്റ്റ് ചെയ്യുന്നു’: സംസ്ഥാന പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ഹൈക്കോടതി

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ അന്തരിച്ചു

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ 133 ഇന്ത്യക്കാരെ കാണാതായി; 55 പേർ മരിച്ചു; ബീഹാർ, യുപി അതിർത്തികളിൽ ജാഗ്രതയിൽ

ഓഫീസിന് മുന്നിൽ ഒരുക്കിയിരുന്ന അത്തപ്പൂക്കളം തട്ടിത്തെറിപ്പിച്ച് ചവിട്ടിമെതിച്ച് നടന്ന് തട്ടമിട്ട യുവതി

കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂർ , ഇത്തവണ “യതോ ധർമ്മ സ്തതോ ജയ” ; പാർത്ഥസാരഥി ക്ഷേത്രത്തിൽ ജയിച്ചത് ധർമ്മം തന്നെയെന്ന് ഭക്തർ

സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകും; നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് നരേന്ദ്ര മോദി

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.