Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കേരള ക്രിക്കറ്റ് പൂരം: പോരാട്ടം രാജകീയമാക്കാന്‍ ഒരുങ്ങി റോയല്‍ പട

ടീം പരിചയം: ട്രിവാന്‍ഡ്രം റോയല്‍സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2025, 11:24 am IST
in Cricket

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ആവേശക്രിക്കറ്റിന് തിരിതെളിയുമ്പോള്‍ മത്സരം രാജകീയമാക്കാനുള്ള തയാറെടുപ്പിലാണ് ട്രിവാന്‍ഡ്രം റോയല്‍സ്. ആറ് ബാറ്റര്‍മാരും അഞ്ച് ഓള്‍ റൗണ്ടര്‍മാരും അഞ്ച് ബൗളര്‍മാരും അടങ്ങുന്ന ടീമിനെ ഇത്തവണ നയിക്കുന്നത് കൃഷ്ണ പ്രസാദാണ്. ക്യാപ്റ്റന്റെ നേതൃത്വത്തിലുള്ള ബാറ്റിംഗ് നിര വെടിക്കെട്ട് തീര്‍ക്കാന്‍ കഴിവുള്ളവരാണ്. ഗോവിന്ദ് ദേവ് പൈ ആണ് ഉപനായകന്‍. ബേസില്‍ തമ്പി, അബ്ദുള്‍ ബാസിത് എന്നിവരാണ് ടീമിലെ പ്രധാന താരങ്ങള്‍.

അബ്ദുള്‍ ബാസിത്തായിരുന്നു കഴിഞ്ഞ സീസണില്‍ ട്രിവാന്‍ഡ്രം റോയല്‍സ് ടീമിന്റെ നായകന്‍. ഗോവിന്ദ് ദേവ് പൈ, സുബിന്‍ എസ്, വിനില്‍ ടി.എസ് എന്നിവരെയാണ് റോയല്‍സ് ടീമില്‍ നിലനിര്‍ത്തിയത്. കഴിഞ്ഞ സീസണില്‍ റോയല്‍സിനായി ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങിയ താരമാണ് അബ്ദുള്‍ ബാസിത്ത്. റോയല്‍സിന്റെ വിക്കറ്റ് വേട്ടക്കാരിലും ഒന്നാമന്‍. നിര്‍ണ്ണായക ഘട്ടത്തില്‍ ബോള്‍ കൊണ്ടും ബാറ്റ് കൊണ്ടും കളിയുടെ ഗതി തിരിക്കാന്‍ കഴിവുള്ള താരമാണ് അബ്ദുള്‍ ബാസിത്ത്.

അബ്ദുള്‍ ബാസിതിനൊപ്പം ബേസില്‍ തമ്പി കൂടിയെത്തുമ്പോള്‍ ടീം കൂടുതല്‍ കരുത്തുറ്റതാകും. കഴിഞ്ഞ സീസണില്‍ അഖില്‍ സ്‌കറിയയും ഷറഫുദ്ദീനും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്‌ത്തിയ താരം ബേസില്‍ തമ്പി ആയിരുന്നു. ബേസിലിന്റെ വര്‍ഷങ്ങളുടെ അനുഭവസമ്പത്തും ഐപിഎല്ലിലുള്‍പ്പടെ പന്തെറിഞ്ഞ പരിചയവും ടീമിന് മുതല്‍ക്കൂട്ടാവും. മാത്രമല്ല അവസാന ഓവറുകളില്‍ ബാറ്റ് കൊണ്ടും സംഭാവന നല്‍കാന്‍ ബേസില്‍ തമ്പിക്കാകും.

കഴിഞ്ഞ സീസണിലും ടീമിലുണ്ടായിരുന്ന ഗോവിന്ദ് ദേവ് പൈയും എസ് സുബിനും സമീപ കാലത്ത് മികച്ച ഫോമിലാണ്. രണ്ട് അര്‍ദ്ധസെഞ്ച്വറിയടക്കം 300 റണ്‍സ് സ്വന്തമാക്കിയ ഗോവിന്ദ് ആയിരുന്നു കഴിഞ്ഞ സീസണില്‍ ടീമിന്റെ ടോപ് സ്‌കോറര്‍. കൂറ്റനടികളിലൂടെ സ്‌കോര്‍ ഉയര്‍ത്താന്‍ മികവുള്ള സുബിനും അടുത്തിടെ നടന്ന ടൂര്‍ണ്ണമെന്റുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. കൃഷ്ണപ്രസാദ്, അഭിജിത് പ്രവീണ്‍, റിയ ബഷീര്‍, തുടങ്ങിയ യുവതാരങ്ങളുടെ വരവും ടീമിന് കരുത്തേറ്റിയിട്ടുണ്ട്.

ബൗളിങ് നിരയില്‍ അബ്ദുള്‍ ബാസിദിനും ബേസില്‍ തമ്പിക്കും പുറമെ ഫാനൂസ് ഫൈസിനെയും വി അജിത്തിനെയും എം നിഖിലിനെയും കൂടി ടീമിലെത്തിക്കാനായിട്ടുണ്ട്. മുന്‍ രഞ്ജി താരം എസ് മനോജാണ് ടീമിന്റെ മുഖ്യ പരിശീലകന്‍. സംവിധായകന്‍ പ്രിയദര്‍ശന്‍, ജോസ് പട്ടാര എന്നിവര്‍ നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ടീം.

ടീം സ്‌ക്വാഡ്: ബാറ്റര്‍- കൃഷ്ണ പ്രസാദ് (ക്യാപ്റ്റന്‍),ഗോവിന്ദ് ദേവ് പൈ( വൈസ് ക്യാപ്റ്റന്‍), റിയാ ബഷീര്‍, സന്‍ജീവ് സതീശന്‍. ഓള്‍ റൗണ്ടര്‍- അബ്ദുള്‍ ബാസിത്, അനന്തകൃഷ്ണന്‍, അഭിജിത്ത് പ്രവീണ്‍, വിനില്‍ ടീ എസ്, നിഖില്‍ എസ്.ഫാസ്റ്റ് ബൗളേഴ്സ്- ബേസില്‍ തമ്പി, ഫാനൂസ്, ആസിഫ് സലാം. സ്പിന്നര്‍- അജിത് വി, അനുരാജ് ജെ.എസ്. വിക്കറ്റ് കീപ്പര്‍ കം ബാറ്റര്‍- സുബിന്‍ എസ്, അദ്വൈത് പ്രിന്‍സ്.

Tags: Kerala Cricket LeagueTrivandrum Royals
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ സല്‍മാന്‍ നിസാറിന്റെ ബാറ്റിങ്‌
Cricket

സല്‍മാന്റെ സംഹാര താണ്ഡവം; ട്രിവാന്‍ഡ്രം റോയല്‍സിനെ തോല്‍പിച്ചു

കാലിക്കറ്റ് ഗ്ലോബ്ബ് സ്റ്റാഴ്‌സ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലിന്റെ ബാറ്റിങ്‌
Cricket

കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ തോല്‍പിച്ച് കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് രണ്ടാം സ്ഥാനത്തേക്ക് മുന്നേറി

തൃശൂരിനു വേണ്ടി അഞ്ച് വിക്കറ്റ് നേടിയ അജിനാസ്. നോണ്‍സ്‌ട്രൈക്കര്‍ എന്‍ഡില്‍ അര്‍ധസെഞ്ച്വറി നേടിയ സഞ്ജു സാംസണ്‍.
Cricket

സഞ്ജു കളിച്ചു, പക്ഷേ ! തൃശൂര്‍ ടൈറ്റന്‍സ് അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചു

കൊല്ലം സെയിലേഴ്‌സ് താരം വിഷ്ണു വിനോദിന്റെ ബാറ്റിങ്‌
Cricket

കേരള ക്രിക്കറ്റ് ലീഗ്: കൊല്ലത്തിന് അനായാസ വിജയം

ആലപ്പി റിപ്പിള്‍സിന്റെ വിക്കറ്റ് വീഴ്ച്ച ആഘോഷിക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്‌സ് താരങ്ങള്‍
Cricket

കെസിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്

പുതിയ വാര്‍ത്തകള്‍

12 കോടിയുടെ മയക്കമരുന്ന് ഹര്‍ഷ സണ്ണിയുടെ കയ്യില്‍ പിടിപ്പിച്ചത് മറ്റൊരാളെന്ന്, വിശ്വസിക്കാതെ ക്രൈംബ്രാഞ്ച്, ഹര്‍ഷ സണ്ണി വന്‍കണ്ണിയിലെ ചെറുമീനോ?

ഭീകരതയെ പിന്തുണയ്‌ക്കുന്നവർക്ക് സിന്ധു നദിയിലെ വെള്ളം നൽകില്ല : പാകിസ്ഥാനെ വരച്ചനിലയിൽ നിർത്താനറിയാമെന്ന് രാജ്‌നാഥ് സിംഗ്

കര്‍മ്മശേഷിയോടെ മുന്നേറിയിരുന്ന ബുദ്ധിമതിയായ തായ് ലാന്‍റിന്റെ രാജകുമാരി…ഒരു ദിവസം വീണു, കോമയിലായി കിടന്ന കിടപ്പില്‍ മൂന്ന് വര്‍ഷം…

സുഗതനെ പറ്റി ചാരിത്രപ്രസംഗം നടത്തുന്ന സഖാക്കള്‍ അറിയാന്‍ ; സുഗതന് എതിരെ മത്സരിച്ച സഖാവ് മൂന്നാമൂട് ഷാജി ഗുണ്ടാ ലിസ്റ്റിലുള്ള നേതാവാണ്

ആരിഫ് ഹുസൈനെ തടയാന്‍ കഴിയാതെ ഇസ്ലാമിസ്റ്റുകള്‍, തിരൂരില്‍ നടക്കേണ്ടിയിരുന്ന കോയ കോളിംഗ് പരിപാടി കോഴിക്കോട് ജൂലായ് 19ന്

20 പേരുടെ ജീവനെടുത്ത ബ്രഹ്മക്ഷേത്ര ബോംബാക്രമണം ; ഉയ്ഗൂർ മുസ്ലീങ്ങളായ യൂസുഫു മിറൈലിയ്‌ക്കും , ബിലാൽ മുഹമ്മദിനും വധശിക്ഷ വിധിച്ച് ജപ്പാൻ കോടതി

ദേശീയബോധം ഇല്ലാത്ത പുസ്തകങ്ങൾ ആവശ്യമില്ല : ബംഗാളിലെ ലൈബ്രറികളിൽ നിന്ന് മമത ബാനർജിയുടെ അടക്കം പുസ്തകങ്ങൾ ഒഴിവാക്കും

സുഗതന്‍ (ഇടത്ത്) മേയര്‍ രാജേഷ് (നടുവില്‍) രമേശ് ചെന്നിത്തല (വലത്ത്)

സിപിഎമ്മിന്റെ കോട്ട പൊളിച്ച സുഗതന്‍ എന്ന ധീരന്‍…സുഗതനെ വീഴ്‌ത്തി തിരു. കോര്‍പറേഷന്‍ ഭരണം കയ്യടക്കാന്‍ സിപിഎമ്മും ചെന്നിത്തലയും ചേര്‍ന്നപ്പോള്‍

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ യുപിയിൽ നടന്ന സമരം ഹൈജാക്ക് ചെയ്യാൻ എത്തി ; അഭിജീത് ദിപ്കെയെ ഓടിച്ച് പ്രതിഷേധക്കാർ ; ദിപ്കെയെ കയ്യേറ്റം ചെയ്യാനും ശ്രമം

വിവി രാജേഷ് ഇനിയും ഇരുന്നാൽ സിപിഎമ്മിന്റെ അഴിമതികളുടെ അസ്ഥിവാരം വരെ പുറത്ത് വരും : സുഗതന്റെ അറസ്റ്റ് ബിജെപി ഭരണം അട്ടിമറിക്കാനുള്ള നീക്കമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.