Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വായ്‌പാതട്ടിപ്പില്‍ ഇഡി അന്വേഷണം നേരിടുന്ന അനില്‍ അംബാനിക്ക് ആശ്വാസം; 28483 കോടി രൂപ പിരിച്ചെടുക്കാന്‍ അനുവാദം നല്‍കി സുപ്രീംകോടതി

വായ്‌പാതട്ടിപ്പില്‍ ഇഡി അന്വേഷണം നേരിടുന്ന അനില്‍ അംബാനിക്ക് ആശ്വാസമായി സുപ്രീംകോടതി വിധി. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന അനില്‍ അംബാനിയുടെ കമ്പനിയ്‌ക്ക് 28483 കോടി രൂപ പിരിച്ചെടുക്കാന്‍ അനുവാദം നല്‍കി സുപ്രീംകോടതി. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഈ തുക പിരിച്ചെടുക്കാന്‍ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഉപകമ്പനികളായ ബിഎസ്ഇഎസ് യമുനാ പവര്‍, ബിഎസ് ഇഎസ് രാജധാനി പവര്‍ എന്നീ കാമ്പനികള്‍ക്ക് അനുവാദം നല്‍കിയിരിക്കുകയാണ് സുപ്രീംകോടതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2025, 08:12 pm IST
inIndia, Business

ന്യൂദല്‍ഹി: വായ്‌പാതട്ടിപ്പില്‍ ഇഡി അന്വേഷണം നേരിടുന്ന അനില്‍ അംബാനിക്ക് ആശ്വാസമായി സുപ്രീംകോടതി വിധി. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന അനില്‍ അംബാനിയുടെ കമ്പനിയ്‌ക്ക് 28483 കോടി രൂപ പിരിച്ചെടുക്കാന്‍ അനുവാദം നല്‍കി സുപ്രീംകോടതി. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഈ തുക പിരിച്ചെടുക്കാന്‍ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഉപകമ്പനികളായ ബിഎസ്ഇഎസ് യമുനാ പവര്‍, ബിഎസ് ഇഎസ് രാജധാനി പവര്‍ എന്നീ കാമ്പനികള്‍ക്ക് അനുവാദം നല്‍കിയിരിക്കുകയാണ് സുപ്രീംകോടതി.

ബിഎസ് ഇഎസ് യമുനാ പവര്‍ സെന്‍ട്രല്‍, ഈസ്റ്റ് ദല്‍ഹി പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം ചെയ്യുന്ന കമ്പനിയാണെങ്കില്‍ ബിഎസ് ഇഎസ് രാജധാനി എന്നത് ദല്‍ഹിയുടെ തെക്കും പടിഞ്ഞാറും വൈദ്യുതി വിതരണം ചെയ്യുന്ന കമ്പനികളാണ്. ഇവര്‍ വൈദ്യുതി വിതരണം ചെയ്യുന്നതിനേക്കാള്‍ കുറഞ്ഞ തുക മാത്രമാണ് ഇതുവരെ ഉപഭോക്താക്കളില്‍ നിന്നും ദല്‍ഹി സര്‍ക്കാര്‍ ഈടാക്കിയിരുന്നുള്ളൂ. ഇങ്ങിനെ വര്‍ഷങ്ങളായി ഈ കമ്പനികള്‍ക്ക് വൈദ്യുതിവിതരണത്തിലുണ്ടായ സാമ്പത്തിക നഷ്ടമാണ് 28,483 കോടി രൂപയായി കണക്കാക്കിയിരിക്കുന്നത്. ഇത് തിരിച്ചുപിടിക്കാനാണ് സുപ്രീംകോടതി അനുവാദം നല്‍കിയിരിക്കുന്നത്. അടുത്ത നാല് വര്‍ഷം കൊണ്ട് പിരിച്ചെടുക്കാനാണ് അനുവദിച്ചിരിക്കുന്നത്.

ദല്‍ഹിയിലും മറ്റും വൈദ്യുതി വിതരണം ചെയ്യുന്നതില്‍ അനില്‍ അംബാനിയുടെ വൈദ്യുതിവിതരണക്കമ്പനികള്‍ക്ക് ഉണ്ടായ നഷ്ടങ്ങള്‍ ഉപഭോക്താക്കളില്‍ നിന്നും അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ തിരിച്ചുപിടിക്കാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. തിരിച്ചുപിടിക്കാനുള്ളത് 28483 കോടി രൂപയാണ്. ഇത് ഇഡി അന്വേഷണം നേരിടുന്ന അനില്‍ അംബാനിക്ക് താല്‍ക്കാലിക ആശ്വാസമാണ്.

3000 കോടിയുടെ യെസ് ബാങ്ക് വായ്‌പാത്തട്ടിപ്പുമായി ബന്ധപ്പെട്ട് അനില്‍ അംബാനിയുടെ 50 ഓഫീസുകളിലെ 34 ഇടങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. 2017നും 2019നും ഇടയില്‍ നല്‍കപ്പെട്ട ഈ വായ്‌പ അനില്‍ അംബാനി പല ഷെല്‍ കമ്പനികളിലേക്കും മാറ്റിയെന്ന കേസാണ് ഇഡി അന്വേഷിക്കുന്നത്.

അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് എന്ന കമ്പനിയുടെ അക്കൗണ്ട് ഫ്രോ‍ഡ് തന്നെയെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിരീകരിച്ചതായി കേന്ദ്ര ധനകാര്യസഹമന്ത്രി പങ്കജ് ചൗധരി കഴിഞ്ഞ ദിവസം സഭയില്‍ പറഞ്ഞത് വലിയ തിരിച്ചടിയായിരിക്കുകയാണ്. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് നല്‍കിയ 31000 കോടി രൂപയുടെ വായ്‌പ അനില്‍ അംബാനി തന്റെ ഉടമസ്ഥതയിലുള്ള ഒരു പിടി കമ്പനികള്‍ ഉപയോഗിച്ച് അദ്ദേഹം ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും അത് കോര്‍പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തികവഞ്ചനയാണെന്നും പറയപ്പെടുന്നു.

17000 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കലാണ് ഇഡി അന്വേഷിക്കുന്ന മറ്റൊരു കേസ്. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമേഴ്സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ്, റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡ് എന്നീ കമ്പനികള്‍ നല്‍കിയ വായ്‌പകള്‍ വഴി 17000 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നുവെന്നാണ് ഇഡി നിരീക്ഷണം. ഈ അന്വേഷണം വ്യാപിപ്പിക്കാനും ഇഡി പദ്ധതിയിടുന്നു. ഒപ്പം അനില്‍ അംബാനി ഇന്ത്യ വിട്ട് പോകാതിരിക്കാന്‍ ലുക്കൗട്ട് സര്‍ക്കുലറും പുറപ്പെടുവിച്ചിട്ടുണ്ട്. 2017-18ല്‍ വെറും 3742 കോടി രൂപയുടെ വായ്‌പ മാത്രമുണ്ടായിരുന്ന റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡിന്റെ കോര്‍പറേറ്റ് വായ്‌പ 2018-19ല്‍ പൊടുന്നനെ 8670 കോടി രൂപയായി ഉയര്‍ന്നിരുന്നു. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ബാങ്ക് ഓഫ് ഇന്ത്യയെ 14000 കോടി രൂപയും കാനറാ ബാങ്കിനെ 1050 കോടി രൂപയും വായ്‌പയെടുത്ത് തട്ടിച്ചതായും പറയുന്നു.

 

 

 

Tags: BSES Rajdhani powerReliance infrastructureRelianceSupreme CourtAnil AmbaniRHFLReliance CommunicationsBSES Yamuna
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

India

വിദ്യാർത്ഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി; ക്രിമിനൽ പശ്ചാത്തലമുള്ളവർക്കെതിരെ നിയമ നടപടികൾ തുടരും

India

സെപ്റ്റംബർ 5ലെ മാർച്ച് റദ്ദാക്കി പാറ്റപാർട്ടി; തീരുമാനം സുപ്രീംകോടതിയെ അറിയിച്ചു, സ്വാഗതം ചെയ്ത് ചീഫ് ജസ്റ്റിസ്

India

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

India

കേന്ദ്രം വാക്കു പാലിക്കുന്നു: വിദ്യാര്‍ത്ഥി സമര കേസുകള്‍ റദ്ദാക്കാന്‍ 142 ഉപയോഗിക്കണമെന്ന് സുപ്രീം കോടതിയോട് സര്‍ക്കാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

ആരോ കമന്റിട്ടതിനാണ് കേസെടുത്തത് ; അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ ബാസിലിനെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു,ജാഗ്രത നിര്‍ദ്ദേശം

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.