Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സംസ്‌കൃതം: നിത്യനൂതന ദേവഭാഷ

ഉണ്ണികൃഷ്ണന്‍. സിbyഉണ്ണികൃഷ്ണന്‍. സി
Aug 9, 2025, 05:23 am IST
inSamskriti

ലോകത്തിലെ ഏറ്റവും പുരാതനവും മനോഹരവുമായ ഭാഷകളില്‍ ഒന്നാണ് സംസ്‌കൃതം. ഭാരതത്തിന്റെ സാംസ്‌കാരികവും ആത്മീയവുമായ ഘടനയില്‍ സവിശേഷമായ സ്ഥാനമുണ്ട് ദേവഭാഷ എന്നുകൂടി അറിയപ്പെടുന്ന സംസ്‌കൃതത്തിന്. സംസ്‌കൃതം അറിയാമെങ്കില്‍ ഭാരതീയ ഭാഷകള്‍ പഠിക്കുന്നത് എളുപ്പമാണ്.

പ്രൗഢവും സമ്പന്നവുമായ ഭാരതീയ സംസ്‌കാരത്തിന്റെ അടിത്തറയായതിനാല്‍ സംസ്‌കൃതം സാര്‍വ്വജനീനമാകേണ്ടത് ആധുനിക കാലത്തിന്റെ ആവശ്യകതയായി തീര്‍ന്നിരിക്കുന്നു. വേദങ്ങള്‍, പുരാണങ്ങള്‍, ഉപനിഷത്തുകള്‍, ഇതിഹാസങ്ങള്‍ തുടങ്ങിയ ധാര്‍മ്മിക ഗ്രന്ഥങ്ങള്‍ എഴുതപ്പെട്ടിരിക്കുന്നത് സംസ്‌കൃതത്തിലാണ്. പരമ്പരാഗത രീതിയില്‍ സംസ്‌കൃതം പഠിപ്പിക്കുന്നത് സഹസ്രാബ്ദങ്ങളായി തുടരുന്നുവെങ്കിലും ഭാരതത്തിലെ സ്‌കൂളുകളില്‍ പാശ്ചാത്യ വിദ്യാഭ്യാസ സമ്പ്രദായത്തിന് പ്രചുരപ്രചാരം സിദ്ധിച്ചതോടെ ഈ ദേവഭാഷാ പഠനം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു. ഭാരതീയ നാഗരികതയുടെ അടിസ്ഥാന കഥകള്‍ ഏതായാലും അവയുടെയെല്ലാം നാരായവേരുകള്‍ ആഴ്ന്നിറങ്ങിയിരിക്കുന്നത് സംസ്‌കൃത സാഹിത്യത്തിലാണ്. ദേവഭാഷാ പ്രചാരണത്തിനായി സംസ്‌കൃത ദിനപ്പത്രവും നിരവധി സംസ്‌കൃത മാസികകളും ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. കവിവചനം. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ള ഭാഷകളില്‍ ഏറ്റവും കൃത്യമായി അര്‍ത്ഥം ഗ്രഹിക്കാനാകുന്ന ഭാഷ സംസ്‌കൃതമാണ്. പദസമ്പത്തിലും ലോകത്തിലെ മറ്റേതൊരു ഭാഷയെക്കാളും മുന്നിലാണ് സംസ്‌കൃതം.

ഇന്ന് സംസ്‌കൃതം ഭാഷ സാഹിത്യത്തിലൂടെയും നാടകങ്ങളിലൂടെയും ഏറെ ജനപ്രിയമാകുന്നു. കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം, ശൂദ്രകന്റെ മൃച്ഛകടികം എന്നിവ സംസ്‌കൃത നാടകത്തിന്റെ ആഴവും പ്രസക്തിയും വര്‍ദ്ധിപ്പിക്കുന്നു.
1969 മുതല്‍ സംസ്‌കൃത ദിനം ആചരിച്ചു വരുന്നു. 1999-2000 കേന്ദ്ര സര്‍ക്കാര്‍ ആദ്യമായി സംസ്‌കൃത വര്‍ഷമായി ആചരിച്ചു. ശ്രാവാണപൗര്‍ണമിയും മുന്നിലും ശേഷവുമുള്ള മൂന്നു ദിവസങ്ങളും ചേര്‍ത്ത് സംസ്‌കൃത വാരവും ആചരിക്കുന്നുണ്ട്.

സംസ്‌കൃത ഭാരതി, സംസ്‌കൃത സംവര്‍ദ്ധന പ്രതിഷ്ഠാന്‍ തുടങ്ങിയ സാംസ്‌ക്കാരിക പ്രസ്ഥാനങ്ങള്‍ ഈ ഭാഷയുടെ പുനരുത്ഥാനത്തിന് നിസ്സീമമായ പങ്കു വഹിക്കുന്നു.

നിലവില്‍ ഭാരതത്തില്‍ 18 സംസ്‌കൃത സര്‍വ്വകലാശാലകള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഇവതില്‍ മൂന്നെണ്ണം കേന്ദ്ര സര്‍വ്വകലാശാലകളും ഒന്ന് കല്‍പിത സര്‍വ്വകലാശാലയും ബാക്കി 14 എണ്ണം സംസ്ഥാന സവ്വകലാശാലകളും ആണ്. ഭാരതത്തില്‍ മാത്രമല്ല വിദേശത്തും അത്യുത്സാഹത്തോടെ ധാരാളം പേര്‍ ഇപ്പോള്‍ സംസ്‌കൃതം പഠിക്കുന്നു. ജര്‍മ്മനിയില്‍ 14 സര്‍വ്വകലാശാലകളില്‍ സംസ്‌കൃതം പഠിപ്പിക്കുന്നു. ഇതര വിദേശ രാജ്യങ്ങളിലും സംസ്‌കൃത പഠനത്തിന്റെ പ്രാധാന്യവും പ്രസക്തിയും വര്‍ദ്ധിച്ചുവരികയാണ്. ഔപചാരികവും ഔദ്യോഗികവുമായ ഭാഷാ ഗവേഷണ താല്‍പര്യത്തിനപ്പുറം പൈതൃക, ആത്മീയ, ജ്ഞാന പിപാസയായി ഇന്നു സംസ്‌കൃത പഠനം മാറിയിരിക്കുന്നു.

Tags: Sanskritദേവഭാഷ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

India

രാമകഥാമ്യൂസിയത്തിന് 233 വര്‍ഷം പഴക്കമുള്ള വാല്‍മീകി രാമായണം; ദേവനാഗരി ലിപിയിലുള്ള അപൂര്‍വ കൈയെഴുത്തു പ്രതി

Kerala

വൈചാരികവ്യക്തതയ്‌ക്ക് ന്യായശാസ്ത്രം പഠിക്കണം: സ്വാമി ഹരി ബ്രഹ്മേന്ദ്രാനന്ദതീർഥ

India

സംസ്‌കൃതം സമൂഹത്തെ സര്‍ഗാത്മകമാക്കും:ദത്താത്രേയ ഹൊസബാളെ

Kerala

സംസ്‌കൃതം അറിയാത്ത എസ് എഫ് ഐ നേതാവിന് പിഎച്ച്ഡി നല്‍കാന്‍ ശുപാര്‍ശ , എതിര്‍ത്ത് ഡ ീന്‍, അന്വേഷണം തുടങ്ങി

പുതിയ വാര്‍ത്തകള്‍

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.