Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമായണത്തില്‍ തെളിയുന്ന രാമകഥാ വൈവിധ്യ സൂചന

രാമകഥയുടെ ലോകപര്യടനം: 3

യു.പി. സന്തോഷ് by യു.പി. സന്തോഷ്
Aug 3, 2025, 06:03 am IST
in Samskriti

രാമാവതാരങ്ങളും രാമകഥാവിഷ്‌കാരങ്ങളും എണ്ണിത്തീര്‍ക്കാനാവില്ലെന്ന് വ്യക്തമാക്കുന്ന ഒരു ഉപകഥ രാമായണത്തില്‍ തന്നെയുണ്ട്. ഒരിക്കല്‍ അയോദ്ധ്യയിലെ രാജധാനിയില്‍ സിംഹാസനത്തിലിരിക്കുകയായിരുന്ന രാമന്റെ കൈയില്‍ നിന്നും മോതിരം താഴേക്ക് ഊര്‍ന്നു വീണു. മോതിരം ഭൂമിയില്‍ പതിച്ചതോടെ അവിടെ ഒരു ദ്വാരം രൂപപ്പെടുകയും മോതിരം അതുവഴി താഴേക്ക് പോയി മറയുകയും ചെയ്തു. അടുത്ത് നിന്നിരുന്ന ഹനുമാനോട് രാമന്‍ അത് കണ്ടെത്താന്‍ പറയുന്നു. ശരീരം ചെറുതാക്കാനും വലുതാക്കാനും സിദ്ധിയുള്ള ഹനുമാന്‍ തന്റെ ശരീരം തീരെ ചെറുതാക്കി ആ ദ്വാരത്തിലൂടെ താഴേക്കിറങ്ങി. മോതിരം തേടി ഏറെ ദൂരം താണ്ടിയ ഹനുമാന്‍ എത്തിച്ചേര്‍ന്നത് പാതാളലോകത്തിലാണ്. അവിടുത്തെ ഭടന്മാര്‍ ഈ വാനരനെ പിടിച്ച് പാതാളരാജാവിന്റെ മുന്നില്‍ ഹാജരാക്കി.

താന്‍ രാമഭക്തനായ ഹനുമാനാണെന്നും അദ്ദേഹത്തിന്റെ മോതിരം താഴേക്ക് ഊര്‍ന്നുവീണ് പാതാളത്തിലെത്തിയിട്ടുണ്ടെന്നും അത് കൊണ്ടുപോകാനാണ് വന്നതെന്നും ഹനുമാന്‍ അറിയിച്ചു. അപ്പോള്‍ പാതാള രാജാവ് ഒരു വലിയ തളികയെടുത്ത് ഹനുമാന്റെ മുന്നില്‍ വച്ചു. അതില്‍ നിറയെ മോതിരങ്ങളായിരുന്നു. ഇതില്‍ ഏതാണ് നിന്റെ രാമന്റെ മോതിരമെന്ന് കണ്ടെത്താന്‍ പറഞ്ഞു.

എന്നാല്‍ ഹനുമാന്‍ നോക്കിയപ്പോള്‍ തളികയിലെ മോതിരങ്ങളെല്ലാം ഒരുപോലെയായിരുന്നു. ആയിരക്കണക്കിന് രാമാംഗുലീയങ്ങള്‍! എന്തുചെയ്യണമെന്നറിയാതെ ഹനുമാന്‍ കുഴങ്ങി. അപ്പോള്‍ പാതാളരാജാവ് പറഞ്ഞു: ‘എല്ലാം രാമന്റെ മോതിരങ്ങള്‍ തന്നെ. വിവിധ കാലങ്ങളിലെ വിവിധ രാമന്മാര്‍ ധരിച്ച മോതിരങ്ങള്‍. ഓരോ തവണയും അവതാരദൗത്യം പൂര്‍ത്തിയാക്കി രാമന്‍ ഭൂമിയില്‍ നിന്ന് നിഷ്‌ക്രമിക്കുമ്പോള്‍ മോതിരം വിരലില്‍ നിന്ന് ഊര്‍ന്നുവീഴുകയും അത് പാതാളത്തിലെത്തിച്ചേരുകയും ചെയ്യും. ആ മോതിരങ്ങളാണിവ. നീ തിരിച്ച് ഭൂമിയിലെത്തുമ്പോഴേക്കും രാമന്‍ തന്റെ ശരീരം ഉപേക്ഷിച്ചുകഴിഞ്ഞിട്ടുണ്ടാകും.’ ഹനുമാന്‍ ഭൂമിയില്‍ തിരിച്ചെത്തിയ പ്പോഴേക്കും രാമന്‍ അദ്ദേഹത്തിന്റെ അവതാരദൗത്യം പൂര്‍ത്തിയാക്കി മഹാവിഷ്ണുവില്‍ വിലയം പ്രാപിച്ചുകഴിഞ്ഞിരുന്നു.

മാപ്പിള രാമായണം

നാടായ നാട്ടിലെല്ലാം രാമായണത്തിന് പുതിയ ആവിഷ്‌കാരങ്ങളുണ്ടായപ്പോള്‍ കേരളത്തിലുമുണ്ടായി പുതിയൊരു രാമായണം. കേരളത്തിലെ മുസ്‌ളീം ജനതയുടെ സാഹിത്യരൂപമായ മാപ്പിളപ്പാട്ട് രീതിയിലുള്ള  മാപ്പിളരാമായണം. വാമൊഴിയായി പ്രചരിച്ചിരുന്ന അജ്ഞാതകര്‍തൃകമായ മാപ്പിളരാമായണം ശേഖരിച്ചത് വടകരയിലെ ടി.എച്ച്. കുഞ്ഞിരാമന്‍ നമ്പ്യാരാണ്. 1976-ല്‍ ഈ കൃതി ജനശ്രദ്ധയില്‍ കൊണ്ടുവന്നതാകട്ടെ സാഹിത്യകാരനായ ഡോ. എം.എന്‍. കാരശ്ശേരിയും.
ശൂര്‍പ്പണഖാ തിരുപ്പുറപ്പാട്, ഹനുമാന്‍ ലങ്കയില്‍, സംഭാഷണം എന്നീ തലക്കെട്ടുകളിലായാണ് കുഞ്ഞിരാമന്‍ നമ്പ്യാര്‍ മാപ്പിളരാമായണം ശേഖരിച്ചത്. കേരളത്തിലെ മുസ്‌ളീം ജീവിതവുമായി രാമായണകഥാപാത്രങ്ങളെ ഇതില്‍ ബന്ധിപ്പിക്കുന്നത് രസകരമാണ്. ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടതിലൂടെ മാപ്പിളരാമായമത്തിന് വിദേശത്തും പ്രശസ്തി ലഭിച്ചു.  ഡോ. കാരശ്ശേരിയുടെ സഹായത്തോടെ ജോണ്‍ റിച്ചാഡ്‌സണ്‍ ഫ്രീമാന്‍ എന്ന ഇംഗ്‌ളീഷുകാരനാണ് പരിഭാഷ നിര്‍വ്വഹിച്ചത്.

(അവസാനിച്ചു).

 

Tags: ramayanaDevotionalRama stories
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

രാമായണം: ദേശഭാഷകളെയും ദേശീയതയെയും സമ്പന്നമാക്കിയ ഇതിഹാസം

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍
Samskriti

ചിത്രരാമായണം- 2

Samskriti

നമാമി രാമം-2: കാലംകടന്നുള്ള കാഴ്ചകള്‍

Samskriti

രാമ സ്പര്‍ശം-2: വാക്കിന്റെ വില

വാല്‍മീകി മഹര്‍ഷി രാമായണ രചന ആരംഭിക്കുന്നു
Samskriti

ചിത്രരാമായാണം-1: അനുഭൂതിയോടെ രാമായണം

പുതിയ വാര്‍ത്തകള്‍

ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടന്‍; മികച്ച ഗായിക വൈക്കം വിജയലക്ഷ്മി

സുസുകിയുടെ ബനസ്കന്ദയിലെ ചാണകത്തില്‍ നിന്നും ബയോ സിഎന്‍ജി നിര്‍മ്മിക്കുന്ന പ്ലാന്‍റ്

ചാണകത്താല്‍ വണ്ടിയോടിക്കാം;ചാണകത്തില്‍ നിന്ന് ബയോ സിഎന്‍ജി ഉണ്ടാക്കുന്ന സുസുകിയുടെ ഇന്ത്യയിലെ പ്ലാന്‍റ് വിജയം… ഡീസലിനേക്കാള്‍ കുറഞ്ഞവിലയില്‍ ഇന്ധനം

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

വടക്കേ അമേരിക്കയിലെ ഗുണ്ടാ സംഘങ്ങൾക്ക് അതിർത്തിക്കിപ്പുറം പഞ്ചാബ് പോലീസിൽ കൈയാളുകൾ, എസ്എച്ച്ഒയെ പിടികൂടി, വൻ കൊള്ളപ്പദ്ധതി പൊളിച്ചു

പട്വാരി, ഇൻസ്പെക്ടർ അഴിമതികളെക്കുറിച്ച് ആഞ്ഞടിച്ച് രാഹുൽ ഗാന്ധി : ഇത് നടന്നത് കോൺഗ്രസ് കാലത്താണല്ലോയെന്ന് സോഷ്യൽ മീഡിയ

മണ്‍സൂണ്‍ ബമ്പര്‍ : 10 കോടിയുടെ ടിക്കറ്റ് വിറ്റത് കൊല്‍ക്കത്ത സ്വദേശി ഒപി ഖാന്‍

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

ചാക്കോച്ചൻ ഇന്ന് കൊച്ചി ലുലുമാളിൽ; ഉന്മാദം’ ട്രെയിലർ ലോഞ്ച് വൈകിട്ട് 6ന്

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പേരില്‍ വ്യാജ കാസ്റ്റിങ് കാള്‍;തൃശൂര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.