Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മനോഹരം, മനനസുന്ദരം രാമായണ മാലിക

ഡോ. കെ. പരമേശ്വരന്‍byഡോ. കെ. പരമേശ്വരന്‍
Aug 2, 2025, 10:27 am IST
inSamskriti

രാമായണ മാസക്കാലത്ത് നിത്യവും കേള്‍ക്കുകയും മനസ്സിലാക്കുകയും മനഃപാഠം പഠിക്കുകയും പാടുകയും ചെയ്യാവുന്ന, രാമായണത്തിന്റെ ഉള്‍ക്കാമ്പിനാല്‍ തന്നെ സങ്കല്‍പ്പനം ചെയ്യപ്പെട്ട ഒരു ഉത്തമ സംഗീത കൃതിയാണ് മഹാരാജാ സ്വാതി തിരുനാളിന്റെ രാമായണ രാഗമാലിക.
അതിലെ ആദ്യ രണ്ട് ചരണങ്ങളുടെ മനോഹരവും മനനസുന്ദരവുമായ അര്‍ത്ഥതലങ്ങള്‍ വിശദമാക്കാന്‍ ശ്രമിക്കുകയാണ് ഇവിടെ.

പല്ലവി
ഭാവയാമി രഘുരാമം, ഭവ്യ സുഗുണാരാമം
അനുപല്ലവി
ഭാവുക വിതരണപരാ ആപാങ്ഗ ലീലാ ലസിതം
ഭംഗിയുള്ള സദ്ഗുണങ്ങള്‍ക്ക് ഉദ്യാനമായ
രഘുരാമനെ ഞാന്‍ വിഭാവനം ചെയ്യുന്നൂ.

ഭാവുകങ്ങള്‍ വിതരണം ചെയ്യുന്നതില്‍ (നന്മ ചെയ്യുന്നതില്‍) തല്‍പരനായവനും ആപാങ്ഗം (ആപാദചൂഡം) ലീലകള്‍ കൊണ്ട് (സന്തോഷകരമായ സദ്പ്രവര്‍ത്തികളാല്‍) അലങ്കരിക്കപ്പെട്ടവനുമായ രഘുരാമനെ ഞാന്‍ വിഭാവനം ചെയ്യുന്നു. സാവേരി രാഗത്തിലുള്ള ഈ പല്ലവ അനുപല്ലവികള്‍ ശുഭസൂചകവും കര്‍ണ്ണാനന്ദകരവുമാണ്.

ദിനകരാന്വിത തിലകം ദിവ്യഗാധിസുതസവനാ
വനരചിതസുബാഹുമുഖ വധം അഹല്ല്യാ പാവനം;
അനഘമീശചാപഭങ്ഗം ജനകസുതാ പ്രാണേശം
ഘനകുപിത ഭൃഗുരാമ ഗര്‍വ്വഹരമിത സാകേതം
ബാലകാണ്ഡം ചുരുക്കി വിവരിക്കുന്ന, വളരെ സന്തോഷസൂചകമായ നാട്ടകുറിഞ്ചി രാഗത്തിലുള്ള ആദ്യ ചരണം സൂര്യ വംശത്തിന് തൊടുകുറിയും ഗാധിപുത്രനായ വിശ്വാമിത്രന്റെ യാഗരക്ഷയ്‌ക്കായി സുബാഹു മുതലായ രക്ഷസന്‍മാരെ വധിച്ചവനും അഹല്ല്യയെ പാവനയാക്കിയവനും ഈശ ചാപം ഭഞ്ജിച്ചവനും ജാനകിയുടെ പ്രാണനായകനും ഭൃഗു പുത്രനായ പരശുരാമന്റെ ഗര്‍വ്വം ഹനിച്ചവനും പിന്നെ സാകേതത്തില്‍ തിരിച്ചെത്തിയവനുമായ ‘രഘുരാമനെ ഞാന്‍ വിഭാവനും ചെയ്യുന്നു’ എന്ന് പല്ലവിയുമായി അതി സമര്‍ത്ഥമായി അന്വയിക്കുന്നു.

അല്‍പം ശോകധ്വനിയുള്ള ധന്യാസിയാണ് രണ്ടാം ചരണത്തിന്റെ രാഗം. ഇതും ‘രഘുരാമനെ വിഭാവനം ചെയ്യുന്നു’ എന്ന പല്ലവി വരികളോട് ചേര്‍ത്താണ് അന്വയിക്കേണ്ട്.
വിഹതാമഭിഷേകമഥ വിപിനഗതമാര്യവാചാ
സഹിതസീതാസൗമിത്രിം ശാന്തതമശീലം
ഗുഹനിലയഗതം ചിത്രകൂടാഗതഭരത ദത്തം
മഹിതരത്‌നപാദുകം മദനസുന്ദരാംഗം
കിരീടാഭിഷേകം മുടങ്ങിയതിനു ശേഷം ആചാര്യ വചാനുസാരം സീത, സൗമിത്രി എന്നിവരോടു കൂടി അത്യധികം ശാന്തശീലത്തോടെ ഗുഹന്റെ വീട്ടില്‍ – നിലയത്തില്‍ – ചെന്നവനും ചിത്രകൂടത്തില്‍ വന്ന ഭരതന് മഹത്വമുള്ളതും രത്‌നങ്ങളാല്‍ അലങ്കരിക്കപ്പെട്ടതുമായ പാദുകങ്ങള്‍ കൊടുത്തവനും കാമദേവന്‍ തോറ്റമ്പുന്ന സുന്ദരാംഗങ്ങളോടു കൂടിയവനുമായ (രഘുരാമനെ….) എന്ന് പല്ലവിയുമായി അന്വയിക്കപ്പെടുന്നു.

Tags: DevotionalRamayana malika
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: നന്ദി അന്ധമായ അനുസരണയല്ല

Samskriti

ആലോചനാമൃതം: ഈശ്വരാന്വേഷണമാണ് ഏറെ മഹത്ത്വമാര്‍ന്നത്

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Samskriti

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

Samskriti

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

പുതിയ വാര്‍ത്തകള്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.