പാലക്കാട് : കിഴക്കഞ്ചേരിയില്‍ വെള്ളക്കെട്ടില്‍ ബാലന്‍ മരിച്ചു.കിഴക്കഞ്ചേരി ജോമോന്റെ മകന്‍ ഏബല്‍(നാലര വയസ്) ആണ് മരിച്ചത്.
തരിശുഭൂമിയില്‍ ഉപയോഗശൂന്യമായി കിടന്ന വെള്ളക്കുഴിയില്‍ വീണാണ് കുട്ടി മരിച്ചത്.കളിക്കുന്നതിനിടെയാണ് വെള്ളക്കുഴിയിലേക്ക് വീണതെന്നാണ് വിവരം.
ഒപ്പമുണ്ടായിരുന്ന സമപ്രായക്കാരനായ മറ്റൊരു കുട്ടിയുടെ കരച്ചില്‍കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്.കുഴിയില്‍ അകപ്പെട്ട കുട്ടിയെ ഉടന്‍ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
















