Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തദ്ദേശ ഭരണ സ്ഥാപന തെരഞ്ഞെടുപ്പിന്റെ തയാറെടുപ്പുകള്‍ അട്ടിമറിക്കപ്പെട്ട സ്ഥിതി, വാര്‍ഡ് വിഭജനത്തില്‍ ഗുരുതര ക്രമക്കേട്:രാജീവ് ചന്ദ്രശേഖര്‍

വോട്ടര്‍ പട്ടികയിലും ഗുരുതര ക്രമക്കേടുകളുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2025, 05:57 pm IST
in Kerala

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ തയാറെടുപ്പുകള്‍ പൂര്‍ണമായും അട്ടിമറിക്കപ്പെട്ട സ്ഥിതിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. തിരുവനന്തപുരം അടക്കം നിരവധി നഗരസഭകളിലും ബഹുഭൂരിപക്ഷം പഞ്ചായത്തുകളിലും വാര്‍ഡ് വിഭജനത്തിലും വോട്ടര്‍ പട്ടികയിലും ഗുരുതര ക്രമക്കേടുകളുണ്ട്.

നൂറുകണക്കിന് പരാതികള്‍ ഇതിനകം ലഭിച്ചിട്ടും അവയൊന്നും കാര്യമായി പരിഗണിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയാറായിട്ടില്ല. സര്‍വകക്ഷി യോഗത്തില്‍ ഉള്‍പ്പെടെ ബിജെപി പരാതികള്‍ ഉന്നയിച്ചിട്ടും പരിഹാരം ഉണ്ടായില്ല. കോടതികളെ സമീപിക്കുകയല്ലാതെ മറ്റ് വഴികള്‍ ഇല്ലെന്ന സ്ഥിതിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.

വാര്‍ഡ് വിഭജനത്തില്‍ ഗുരുതര പ്രശ്‌നങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഡീലിമിറ്റേഷന്‍ സംബന്ധിച്ച പരാതികള്‍ പരിഗണിക്കാതെ നടത്തിയ വാര്‍ഡ് വിഭജനം തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്ന രീതിയിലേക്കാണ് എത്തിച്ചേര്‍ന്നിട്ടുളളത്. തെളിവുകള്‍ സഹിതമുള്ള നൂറുകണക്കിന് പരാതികള്‍ ലഭിച്ചിട്ടും ഡീലിമിറ്റേഷന്‍ കമ്മീഷന്‍ അവയില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കണം. സിപി എം താല്‍പര്യത്തിന് വഴങ്ങി തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.

പരാതികള്‍ പരിഗണിക്കാതെ നടത്തിയ അതിര്‍ത്തി പുനര്‍നിര്‍ണയം അപാകതകള്‍ ഒരുപാട് നിറഞ്ഞതാണ്. പല വാര്‍ഡുകളിലെയും അതിര്‍ത്തിക്കുള്ളില്‍ നിശ്ചയിച്ച വീടുകള്‍ക്ക് പുറമെ 500 വോട്ടുകള്‍ വരെ മാറ്റിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. വാര്‍ഡ് പരിധിക്ക് ഉള്ളിലല്ലാത്ത വീടുകള്‍ പോലും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് എല്‍ഡിഎഫിന് വേണ്ടി തെരഞ്ഞെടുപ്പ് നടപടികള്‍ അട്ടിമറിക്കുന്നതിന്റെ ഭാഗമാണ്. ഒരേ വീടിന്റെ പേരിലും നമ്പറിലും നിരവധി വീടുകളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി.

ധാരാളം അടിസ്ഥാന പ്രശ്‌നങ്ങളും ക്ലറിക്കല്‍ മിസ്റ്റേക്കുകളും നിറഞ്ഞതാണ് വോട്ടര്‍ പട്ടിക. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ അടിസ്ഥാന രേഖയായ വോട്ടര്‍ പട്ടികക്ക് യാതൊരു വിലയും നല്‍കാതെയുള്ള തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥരുടെ പെരുമാറ്റം എല്‍ഡിഎഫിന് വേണ്ടി ജനഹിതം അട്ടിമറിക്കാന്‍ ആണെന്ന് സംശയമുണ്ട്. അറിഞ്ഞോ അറിയാതെയോ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ ജനാധിപത്യ പ്രക്രിയയില്‍ തെരഞ്ഞെടുപ്പ് സുതാര്യമായി നടക്കാനുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ച് പരാതികള്‍ പരിഹരിക്കാന്‍ എത്രയും വേഗം നടപടികള്‍ സ്വീകരിക്കണം.ഇല്ലെങ്കില്‍ പ്രക്ഷോഭങ്ങളിലേക്കും നിയമ നടപടികളിലേക്കും കടക്കേണ്ടി വരുമെന്ന് രാജീവ് ചന്ദ്രശേഖര്‍വ്യക്തമാക്കി.

 

 

Tags: cpmbjpRajeev ChandrasekharwardVoters listLDFDelimitation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

Kerala

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.