Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ലക്ഷ്മണ സാന്ത്വനം

ദിവസം 6 അയോദ്ധ്യാകാണ്ഡം

ഡോ. സുകുമാര്‍ കാനഡbyഡോ. സുകുമാര്‍ കാനഡ
Jul 23, 2025, 10:28 am IST
inSamskriti

ലൗകികജീവിതത്തിന്റെ അസ്ഥിരത എന്തെന്ന് രാമൻ ലക്ഷ്മണന് വിശദീകരിച്ച് പറഞ്ഞുകൊടുത്തു. മനുഷ്യന്റെ നിലനിൽപ്പിനെക്കുറിച്ചുള്ള ആഴമുള്ള സത്യങ്ങൾ അനുജനെ മനസിലാക്കി. “എല്ലാ ബന്ധങ്ങളും, സമ്പത്തും സ്ഥാനമാനങ്ങളും അസ്ഥിരമാണ്. കോപവും ആഗ്രഹവും നമ്മെ കൂടുതൽ ബന്ധനസ്ഥരാക്കുന്നു. നാം അവയ്‌ക്ക് മുകളിൽ സ്വയം ഉയർന്ന് സമാധാനത്തിന്റെ പാതയാണ് സ്വീകരിക്കേണ്ടത്.” രാമന്റെ വിജ്ഞാനവും വിവേകവും നിറഞ്ഞ ഉപദേശത്താൽ ലക്ഷ്മണൻ ശാന്തചിത്തനായി. രാമന്റെ വാക്കുകൾ കേട്ട് ഒരു ദാസനായി താനും ജ്യേഷ്ഠനോടൊപ്പം വനവാസത്തിനു വരുന്നുണ്ട് എന്ന് ലക്ഷ്മണൻ അറിയിച്ചു. രാമൻ അതിനു സമ്മതം നല്കി.

പിന്നീട് രാമൻ മാതാവ് കൗസല്യയെ സാന്ത്വനിപ്പിക്കാനായി അത്യന്തം സ്‌നേഹത്തോടെ സംസാരിച്ചു. ജീവിതം ഒരു അസ്ഥിരമായ യാത്രയാണെന്നും ഈ ലോകത്ത് വേർപാട് അനിവാര്യമാണെന്നും അമ്മയെ ഓർമ്മിപ്പിച്ചു. താൻ പതിനാല് വർഷത്തെ വനവാസത്തിനുശേഷം മടങ്ങിവരുമെന്ന് അമ്മയ്‌ക്ക് ഉറപ്പ് നൽകി. വനത്തിലേയ്‌ക്ക് യാത്ര പുറപ്പെടാനായി അമ്മയുടെ അനുവാദവും ആശീർവാദവും നൽകണമെന്ന് അഭ്യർത്ഥിച്ചു. കണ്ണുനീരോടെ കൗസല്യ മകനെ ചേർത്തുപിടിച്ചു, യാത്രയിൽ രാമന്റെ സുരക്ഷയ്‌ക്കായി ദേവതകളോട് പ്രാർത്ഥിച്ച് കൗസല്യ മനസില്ലാമനസ്സോടെ പ്രിയപുത്രനെ ആശീർവദിച്ചു.

പിന്നെ, രാമൻ വിടപറയാനായി സീതയുടെ മുറിയിലേക്ക് പോയി. തന്റെ നാഥൻ പട്ടാഭിഷേകത്തിന്റെ ദിവസമായിട്ടും രാജകീയമായ യാതൊരു സന്നാഹങ്ങളും കൂടാതെ വരുന്നതുകണ്ട് എന്തോ കാര്യമായ പ്രശ്നമുണ്ടെന്ന് മനസ്സിലാക്കി. രാമൻ അച്ഛൻ തനിക്ക് വിധിച്ചതായ വനവാസത്തിന്റെ വാർത്ത വെളിപ്പെടുത്തിയപ്പോൾ, സീത, ഒരു നിമിഷം പോലും മടിക്കാതെ, രാമനെ പിന്തുടർന്ന് വനത്തിൽ പോകാൻ തീരുമാനിച്ചതായി അറിയിച്ചു. വനജീവിതത്തിലെ ദുരിതങ്ങൾ, വന്യമൃഗങ്ങൾ, കഠിനമായ കാലാവസ്ഥ, അപര്യാപ്തമായ ഭക്ഷണസൗകര്യം, വസിക്കാനുള്ള ഇടം എന്നിവയെല്ലാം വിശദീകരിച്ചു പറഞ്ഞ് രാമൻ സീതയെ തന്റെകൂടെ വരുന്നതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ സീത, അചഞ്ചലയായി, ഭാര്യയെന്ന നിലയിലുള്ള സ്വന്തം കർത്തവ്യം നിറവേറ്റാൻ തന്നെ നിശ്ചയിച്ചു. “ദമ്പതികളെ സംബന്ധിച്ചിടത്തോളം സന്തോഷവും ദുഃഖവും ഒരുപോലെ പങ്കുവയ്‌ക്കുക എന്നത് വ്രതം തന്നെയാണ്. അങ്ങയോടൊപ്പം കഴിയുമ്പോൾ ഏത് വനവാസവും സ്വർഗ്ഗവാസമാണ്, അങ്ങയുടെ അഭാവത്തിൽ കൊട്ടാരത്തിലെ വാസവും കാരാഗൃഹവാസംതന്നെയാണ്,” സീതയുടെ ദൃഢനിശ്ചയത്തോടെയുള്ള വാക്കുകൾ രാമന്റെ എതിർപ്പിനെ ഇല്ലാതാക്കി. സീതയെ കൂടെ കൊണ്ടുപോകാമെന്ന് രാമൻ സമ്മതിച്ചു.

രാമൻ ലക്ഷ്മണനോട് ബ്രാഹ്മണർക്കും ദരിദ്രർക്കും അവരുടെ സമ്പത്തും സ്വത്തുക്കളും ദാനം നൽകാൻ നിർദ്ദേശിച്ചു. സീത തന്റെ ആഭരണങ്ങളും രാജകീയവസ്ത്രങ്ങളും ഗുരുമാതാ അരുന്ധതിക്ക് നൽകി. ലക്ഷ്മണന്റെ അമ്മ, സുമിത്ര, രാമന്റെയൊപ്പം പോകുന്ന തന്റെ മകനെ ആശീർവദിച്ചു, “നീ നിന്റെ ജ്യേഷ്ഠൻ രാമനെ സ്വന്തം പിതാവായും സീതയെ അമ്മയായും കരുതി പരിചരിക്കണം അപ്പോൾ ഘോരവനംപോലും നിനക്ക് അയോദ്ധ്യതന്നെയാകും,” സുമിത്ര പ്രശാന്തയായി മകനെ ഉപദേശിച്ചു.

അഭിഷേകവിഘ്നത്തിന്റെയും രാമന്റെ വനയാത്രയുടെയും വാർത്തകൾ നഗരത്തിൽ പരന്നതോടെ, അയോദ്ധ്യയിലെ ജനങ്ങൾ അതീവദുഃഖത്തോടെ ഒരുമിച്ചുവന്ന് വിലപിക്കാൻ തുടങ്ങി. തങ്ങളുടെ പ്രിയപ്പെട്ട രാമൻ, രാജാവാകേണ്ടവൻ, ഇപ്പോൾ വനത്തിലേക്ക് പോകുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ കഴിയാതെ ചിലർ കൈകേയിയെ കുറ്റപ്പെടുത്തി. മറ്റുചിലർ വിധിയുടെ വിളയാട്ടം എത്ര ക്രൂരമെന്ന് പറഞ്ഞു കണ്ണുനീർ ഒഴുക്കി.

രാമസീതാതത്ത്വം
ജനങ്ങളുടെ ദുഖം കണ്ട്, ഋഷി വാമദേവൻ അവരെ സാന്ത്വനിപ്പിക്കാൻ ഈ സംഭവങ്ങളുടെ പിന്നിലെ ദിവ്യസത്യം വെളിപ്പെടുത്തി. “രാമൻ സാക്ഷാൽ മഹാവിഷ്ണുവാണ്, സീത ലക്ഷ്മീദേവിയും. ലക്ഷ്മണൻ അനന്തനാണ്. ഇത് ഒരു ദിവ്യനാടകം മാത്രമാണ് എന്നറിയുക. രാമൻ രാക്ഷസനായ രാവണന്റെ ഗർവ്വം നശിപ്പിച്ച് ലോകത്ത് നീതി പുനഃസ്ഥാപിക്കാനായി അവതരിച്ചിരിക്കുകയാണ്. അതുകൊണ്ട് രാജാവിനെയോ രാജ്ഞിയെയോ കുറ്റപ്പെടുത്തരുത്. എല്ലാവരും ചേർന്ന് ഈ ദിവ്യനാടകത്തിൽ തങ്ങളുടേതായ പങ്ക് വഹിക്കുന്നു എന്നുമാത്രം.”

അങ്ങനെ, രാമനും സീതയും ലക്ഷ്മണനും വനവാസത്തിനായി തയ്യാറെടുത്തു. കൊട്ടാരത്തിന്റെ സുരക്ഷിതമായ ചുറ്റുപാടുകളും ജനങ്ങളുടെ സ്നേഹവും ഉപേക്ഷിച്ച് അയോദ്ധ്യയുടെ തെരുവുകളിലൂടെ നടക്കുമ്പോൾ, പൗരന്മാർ അവരെ പിന്തുടർന്നുചെല്ലുകയും രാമന്റെ പേര് പറഞ്ഞ് വിലപിക്കുകയും ചെയ്തു. എങ്കിലും തങ്ങളുടെ പ്രിയപ്പെട്ട രാജകുമാരൻ ധർമ്മസംരക്ഷണത്തിനായിട്ടാണ് എല്ലാം ഉപേക്ഷിച്ചുപോകുന്നതെന്നതിൽ അവർക്കുള്ള ആദരവും അഭിമാനവും ഉള്ളിൽ നിറഞ്ഞിരുന്നു.

Tags: ramayanaLord RamawisdomRamayanam JeevamruthamKshatriya dharma
ഡോ. സുകുമാര്‍ കാനഡ
ഡോ. സുകുമാര്‍ കാനഡ
എഴുത്തുകാരനും കവിയും വിവര്‍ത്തകനുമായഡോ. സുകുമാര്‍ കാനഡയുടെ കൃതികള്‍ ഭാരതത്തിന്റെ ആത്മീയവും തത്ത്വചിന്താപരവുമായ പാരമ്പര്യത്തില്‍ ആഴത്തില്‍ വേരൂന്നിയവയാണ്. മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന ഇദ്ദേഹം കവിത, ലേഖനം, യാത്രാവിവരണം, പുനരാഖ്യാനം, വിവര്‍ത്തനം എന്നിവ ഉള്‍പ്പെടെ പതിനെട്ടോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഡോ. സുകുമാര്‍, കാനഡയിലും അമേരിക്കയിലും രജിസ്റ്റര്‍ ചെയ്ത പ്രൊഫഷണല്‍ എഞ്ചിനീയറും പ്രോജക്റ്റ് മാനേജരുമാണ്. കാനഡയിലെ വാന്‍കൂവറില്‍ മൂന്നു പതിറ്റാണ്ടിലധികമായി താമസിക്കുന്ന അദ്ദേഹം ഇപ്പോള്‍ ഒരു ബഹുരാഷ്ട്ര സ്ഥാപനത്തില്‍ ചീഫ് എഞ്ചിനീയറായും മാനേജറായും സേവനമനുഷ്ഠിക്കുന്നു. [email protected] [Read more]
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഇതിഹാസങ്ങള്‍ – വായനയുടെ രീതിശാസ്ത്രം

Samskriti

ശിക്ഷാസ്ഥലിയായ ദണ്ഡകാരണ്യം

Spiritual

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

Varadyam

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍-2: രാമായണത്തിന്റെ നിത്യവര്‍ത്തമാനം

Samskriti

ശ്രീരാമനാമവിജയം കഥകളി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ രൂപത്തിൽ ഗണേശ വിഗ്രഹങ്ങൾ വെച്ചു: ആരാധകനെതിരെ പോലീസിൽ പരാതി

കള്ളപ്പണം എന്നത് വീണ അംഗീകരിച്ചുവെന്നത് കള്ളപ്രചാരണം, മികച്ച തിരക്കഥയ്‌ക്കുള്ള ദേശീയ പുരസ്കാരം നൽകണം,മഞ്ഞയില വീഴുമ്പോൾ പച്ചില ചിരിക്കേണ്ട’- റിയാസ്

റിയാസിന് കുരുക്കായി കൂടുതല്‍ തെളിവുകള്‍, ‘നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം’ വാട്സാപ്പ് ഗ്രൂപ്പ് ഹവാല ഇടപാടിന്റെ കേന്ദ്രമെന്ന് ഇഡി

ഉപയോഗിക്കാതെ കിടന്ന ഭൂമി വ്യാജ ആധാരമുണ്ടാക്കി തട്ടിയെടുക്കാൻ ശ്രമം:കേരള കോൺഗ്രസ് നേതാക്കളടക്കം മൂന്നുപേർ കസ്റ്റഡിയിൽ

banaana

മുഖത്തിന്റെ പ്രായം കുറക്കാനും പല്ലിനു വെളുപ്പ് കൂട്ടാനും ഈ പഴങ്ങളുടെ തോൽ കൊണ്ടൊരു വിദ്യ

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത: 3 ജില്ലകളിൽ യെല്ലോ അലർട്ട്

മുഖം മാത്രം കറുത്ത് വരുന്നു, ശരീരത്തിന് വെളുപ്പ് നിറവും: ഗുരുതര രോഗങ്ങളുടെ ലക്ഷണമാകാം, ഉടൻ ഈ ടെസ്റ്റ് ചെയ്യുക

വീണയുടെയും റിയാസിന്റെയും ഹവാല പണമിടപാട് കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ പുറത്ത്: ബുക്കിലെ കയ്യക്ഷരം ഫോറൻസിക് പരിശോധനയ്‌ക്ക്

CMRL- മാസപ്പടി കേസന്വേഷണത്തിൽ ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ED ശുപാർശ ചെയ്തേക്കും

ഈ നാളുകാർക്ക് പുതിയ സ്ഥാനമാനങ്ങളും പദവിയും!: സമ്പൂർണ്ണ രാശിഫലം (15 സെപ്റ്റംബർ 2026)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.