Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

പിഎസ്‌സിയെ നോക്കുകുത്തിയാക്കുന്നു; കോര്‍പ്പറേഷന്‍ സിപിഎമ്മുകാരെ തിരുകി കയറ്റാനുള്ള കേന്ദ്രം, ലക്ഷങ്ങളുടെ കമ്മീഷന്‍ ഇടപാടെന്നും ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2025, 02:43 pm IST
inThiruvananthapuram

തിരുവനന്തപുരം: നാലരപ്പതിറ്റാണ്ട് ഭരണത്തില്‍ പാര്‍ട്ടിക്കാരെ തിരുകി കയറ്റാനുള്ള കേന്ദ്രമാക്കി കോര്‍പ്പറേഷനെ മാറ്റി സിപിഎം. പിന്‍വാതില്‍ നിയമനത്തിലൂടെ ലക്ഷങ്ങളുടെ കമ്മീഷന്‍ ഇടപാടെന്നും ആരോപണം. 2020 ഡിസംബറില്‍ പുതിയ ഭരണസമിതി ചുമതലയേറ്റപ്പോള്‍ മുതല്‍ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കേന്ദ്രമായി കോര്‍പ്പറേഷന്‍ മാറി. ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കുന്ന ബിജെപി ഓരോ അഴിമതിയും പുറത്തുകൊണ്ടു വരുമ്പോഴെല്ലാം തെറ്റ് തിരുത്തുന്നതിന് പകരം ദാര്‍ഷ്ട്യം കൊണ്ടും പോലീസിനെ എത്തിച്ചും നേരിടാനാണ് പലപ്പോഴും ഇടത് നേതൃത്വം ശ്രമിക്കുന്നത്.

സാനിട്ടറി വര്‍ക്കേഴ്‌സ് നിയമനം പോലെ 2022 ലും കോര്‍പ്പറേഷനില്‍ നിയമന വിവാദമുണ്ടായിരുന്നു. കോര്‍പ്പറേഷന് കീഴിലുള്ള അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലേക്ക് 295 ഒഴിവുകളുണ്ടെന്നും ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിന് പട്ടിക നല്കണമെന്നും ആവശ്യപ്പെട്ട് മേയര്‍ ആര്യ രാജേന്ദ്രന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കത്തെഴുതിയത് പുറത്തായിരുന്നു. മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ സഖാവേ എന്ന് അഭിസംബോധന ചെയ്ത് അയച്ച കത്ത് വാര്‍ഡിലെ ഒരു വാട്‌സാപ്പ് ഗ്രൂപ്പിലാണ് പ്രത്യക്ഷപ്പെട്ടത്. സംഭവം വിവാദമായതോടെ ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു.

പ്രതിഷേധങ്ങളെ തുടര്‍ന്ന് നഗരസഭയില്‍ ഭരണ സ്തംഭനം ഉണ്ടാവുകയും ഇതോടെ മന്ത്രി എം. ബി. രാജേഷിന്റെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്ത് നിയമനങ്ങള്‍ പിഎസ്‌സിയ്‌ക്ക് വിടുകയായിരുന്നു. ഇനി ഇത്തരത്തില്‍ നിയമനങ്ങള്‍ നടത്തില്ലെന്നും കോര്‍പ്പേറേഷന്റെ കാര്യങ്ങള്‍ നോക്കാന്‍ മുന്‍മേയര്‍ ജയന്‍ബാബുവിനെ പാര്‍ട്ടി നിയോഗിക്കുകയും ചെയ്തു. എന്നാല്‍ ജയന്‍ബാബുവിനെ ഭരണകാര്യങ്ങളില്‍ ഇടപെടാന്‍ മേയറും സംഘവും തയ്യാറായില്ല. വീണ്ടും വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ പിന്‍വാതില്‍ നിയമനം തുടങ്ങി. താല്ക്കാലിക ജീവനക്കാരുടെ ഒഴിവുകളിലേക്ക് പാര്‍ട്ടി അനുഭാവികളെയും ഇഷ്ടക്കാരെയും തിരുകി കയറ്റിയ ശേഷം പിന്നീട് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി സ്ഥിരപ്പെടുത്തുകയാണ് കോര്‍പ്പറേഷന്‍ ഭരിക്കുന്ന ഇടതുമുന്നണിയുടെ പതിവെന്ന ആക്ഷേപവും ശക്തമാണ്.

ചരിത്രം സൃഷ്ടിക്കുമെന്ന അവകാശവാദം ഉയര്‍ത്തിയാണ് 21 കാരിയായ ആര്യാ രാജേന്ദ്രനെ മേയറാക്കി നിയമിച്ചത്. എന്നാല്‍ സാമ്പത്തിക തിരിമറിയും അഴിമതിയും നടത്താനാണ് ആര്യ രാജേന്ദ്രനെ മേയറാക്കിയതെന്ന ബിജെപി വാദത്തെ സാധൂകരിക്കുന്നതാണ് നിലവിലെ സംഭവങ്ങള്‍. കോര്‍പ്പറേഷനിലെ നിയമനങ്ങളുടെ പേരില്‍ ഇതിനോടകം നിരവധി ആരോപണങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇതിന് ഒടുവിലത്തെ ഉദാഹരണമാണ് സാനിട്ടറി വര്‍ക്കറുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കോര്‍പ്പറേഷന്‍ കൗണ്‍സിലിലുണ്ടായ സംഭവങ്ങള്‍. ആര്യാ രാജേന്ദ്രന്റെ ഭരണത്തില്‍ അഴിമതിയുടെ ഘോഷയാത്രയാണ് നടക്കുന്നത്.

കെട്ടിട നമ്പര്‍ അനുവദിക്കുന്നതിലെ അഴിമതി, ആറ്റുകാല്‍ പൊങ്കാലയുടെ പേരില്‍ നടത്തിയ കോടികളുടെ തട്ടിപ്പ്, ജനങ്ങള്‍ അടച്ച നികുതിപ്പണം വെട്ടിച്ചത്, എല്‍ഇഡി കരാറിലെയും പട്ടികജാതി ഫണ്ടിലെയും അക്ഷരശ്രീയിലെയും തട്ടിപ്പുകള്‍ എന്നിവ പുറത്തുവന്ന ഏതാനും അഴിമതികള്‍ മാത്രം. പ്രതിഷേധവും വിമര്‍ശനവുമൊന്നും ഇക്കാര്യത്തില്‍ സിപിഎമ്മും മേയറും കണക്കിലെടുക്കാറില്ല.

കെ.പി. അനിജമോള്‍

Tags: Political appointmentsAllegations of biascpmPscThiruvananthapuram CorporationPolitical interferenceCriticism of PSCPolitical influenceFavoritism
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

Kerala

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

Kerala

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.