കൊച്ചി :പേരിനെ ചൊല്ലി കോടതി കയറിയതിനെ തുടര്‍ന്ന് ശ്രദ്ധ നേടിയ ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള വ്യാഴാഴ്ച തിയേറ്ററുകളിലെത്തും. സംവിധായകന്‍ പ്രവീണ്‍ നാരായണനാണ് റിലീസ് തിയതി അറിയിച്ചത്.പുതിയ പതിപ്പിലെ മാറ്റങ്ങള്‍ അംഗീകരിച്ച സെന്‍സര്‍ ബോര്‍ഡ് , ചിത്രത്തിന് ഇന്നലെ പ്രദര്‍ശന അനുമതി നല്‍കിയിരുന്നു.
അനിശ്ചിതത്വത്തിന് പിന്നാലെയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളാണ് ഒന്നിച്ച് തിയേറ്ററില്‍ എത്തുന്നത്. സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് സിനിമയ്‌ക്ക് U/A 16+ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്.
ഹൈക്കോടതിയിലെ ധാരണ അനുസരിച്ചാണ് പേര് മാറ്റം എന്ന നിലപാടിലേക്ക് അണിയറ പ്രവര്‍ത്തകരെത്തിയത്. ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള എന്ന പേര് ജാനകി.വി v/s സ്റ്റേറ്റ് ഓഫ് കേരള എന്നാക്കി.കോടതി വിസ്താര രംഗത്തെ എട്ട് ഭാഗങ്ങളില്‍ ജാനകി എന്ന പേര് സിനിമയില്‍ നിന്ന് മ്യൂട്ട് ചെയ്തു. രാമായണത്തിലെ സീതയുടെ മറ്റൊരു പേരായ ജാനകിയാണ് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി തടയാന്‍ കാരണം.
Media,
പ്രതികരിക്കാൻ ഇവിടെ എഴുതുക: