Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

മകനേ….. നിന്നെയും കാത്ത്

ലതാ ബാലകൃഷ്ണന്‍byലതാ ബാലകൃഷ്ണന്‍
Jul 13, 2025, 02:27 pm IST
inVaradyam, Literature

കാച്ചെണ്ണ കൈയില്‍ പകരുന്ന നേരത്ത്
നോക്കി ഞാന്‍ ഉണ്ണി തന്‍ കൂന്തല്‍ ഭംഗി
അളകങ്ങള്‍ ഒളി പാറും നെറ്റിത്തടത്തില്‍
അറിയാതെ മുത്തം കൊടുത്ത നേരം
ഒളികണ്ണ് കൊണ്ടവന്‍ പതിയെ പറഞ്ഞു
ചെറുതല്ല ഞാനമ്മേ മുത്തം വാങ്ങാന്‍
ചിറകു വിരിച്ചു പറക്കുന്ന കാലത്തിന്‍
ഗതിവേഗം ഒന്നുമറിഞ്ഞില്ല ഞാന്‍
കുഞ്ഞായ് കളിച്ചതും ചേറില്‍ ഉരുണ്ടതും
ചെഞ്ചോരി വായ് മുകളില്‍ കരിനിഴല്‍ വീണതും
ഇന്ന് നീ എന്‍ മുന്നില്‍ എണ്ണക്ക് കൈ നീട്ടി
കള്ളച്ചിരിയോടെ കാത്തു നില്‍കുമ്പോള്‍
ഞാനറിഞ്ഞില്ല നീ യുവാവായതും നിന്റെ
കണ്‍കോണില്‍ സ്വപ്‌നം വിരിഞ്ഞതും.
പതിവുകള്‍ തെറ്റിച്ചിന്നലെ വന്നെന്റെ മടിയില്‍
കിടന്നെന്നെ നോക്കിടുമ്പോള്‍
സ്‌നേഹതീരത്തെങ്ങോവെച്ചു മറന്നൊരാ
ഓലക്കുട വീണ്ടും ഞാന്‍ തിരഞ്ഞു
മെല്ലെത്തഴുകി ഞാന്‍ നിന്റെ നെറ്റിത്തടം
മാടി ഒതുക്കി നിന്‍ അഴകുള്ള കൂന്തല്‍
ശോകം ഒളിപ്പിച്ച കണ്‍കോണിലപ്പോഴും
എന്തോ പറയുവാന്‍ വെമ്പി നില്‍ക്കെ
പണ്ട് കൗസല്യ ചോദിച്ചതോര്‍ത്തു ഞാന്‍
എന്തെന്‍ മകനേ നിന്‍ മുഖം വാടുവാന്‍
സമയമില്ലമ്മേ പോകുവാന്‍ നേരമായ്
ഇന്നേരം നാളെ ഞാന്‍ ഇവിടില്ല പോകും
ഒരുപാടുയരങ്ങള്‍ കീഴടക്കാനുണ്ടി
നിയും പരീക്ഷകള്‍ ബാക്കിയുണ്ട്.
പിന്നെയേതോ ഉള്‍വിളിയാല്‍ നീ
യാത്ര ചോദിക്കാതെ പടിയിറങ്ങിയ സന്ധ്യയില്‍
അമ്മ ഓര്‍ത്തില്ല എന്‍ മകനേ, കുഞ്ഞേ
സായന്തനത്തിന്‍ ചെഞ്ചോര വീണൊരാ ആറ്റുതീരം
നിന്നെ മെല്ലെ പുണര്‍ന്നതും ഈ ജന്മത്തില്‍
കടം വരുത്താതെ നീ പൂര്‍വ്വ കര്‍മ്മത്തിന്‍
കണക്കുകള്‍ തീര്‍ത്തതും.
പൂര്‍ത്തിയാക്കാതെ നീ വായിച്ചു നിര്‍ത്തിയ
‘പരാജിതരുടെ കഥ’ താളുകള്‍ മറിയുമ്പോള്‍
ഈ ചെറു വിരാമമാം മരണത്തിനപ്പുറം
നീ പുനര്‍ ജനിക്കുന്നതും കാത്ത് നിന്റെ
മോഹങ്ങള്‍ നെഞ്ചേറ്റി നില്‍പ്പൂ ഞാന്‍
എന്നും ത്രിസന്ധ്യയില്‍ നീ പോയ നേരത്ത്‌

Tags: Malayalam LiteratureMalayalam Poem
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: വില്‍പ്പനയ്‌ക്ക്

Varadyam

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

Varadyam

വായന: ചികിത്സയിലെ സ്നേഹവും കരുതലും

Varadyam

ഭാഷയുടെ കലയും കലയുടെ ഭാഷയും

Varadyam

വായന: ആഖ്യാന യുദ്ധങ്ങളുടെ ആയുധപ്പുര

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.