Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചമ്പക്കുളം മൂലം വള്ളംകളി ഇന്ന്; സംസ്ഥാനത്തെ ജലമേളകള്‍ക്ക് തുടക്കമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2025, 11:24 am IST
in Kerala

ആലപ്പുഴ: സംസ്ഥാനത്തെ ജലമേളകള്‍ക്ക് തുടക്കം കുറിച്ച് ഐതിഹ്യ പ്രാധാന്യമേറിയതും ചരിത്രപ്രസിദ്ധവുമായ ചമ്പക്കുളം മൂലം ജലോത്സവം ഇന്ന് ചമ്പക്കുളത്ത് പമ്പയാറ്റില്‍ നടക്കും. ഏറ്റവും പാരമ്പര്യമേറിയ വള്ളംകളിയാണ് മൂലം വള്ളംകളി. ചങ്ങനാശ്ശേരികുറിച്ചി കരിങ്കുളം ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്കുള്ള പ്രതിഷ്ഠാ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയുടെ ചരിത്രസ്മരണ നിലനിര്‍ത്തുവാന്‍ വേണ്ടി ആരംഭിച്ച അമ്പലപ്പുഴ മൂലക്കാഴ്ചയുടെ തുടര്‍ച്ചയാണ് ചമ്പക്കുളം മൂലം വള്ളംകളി.

ആണ്ടുതോറും മിഥുനമാസത്തിലെ മൂലം നക്ഷത്രത്തില്‍ ആഘോഷിക്കുന്ന ഈ വള്ളംകളി കേരളത്തിലെ ജലോത്സവങ്ങളുടെ തുടക്കം കൂടിയാണ്. ഇത്തവണ അഞ്ച് ചുണ്ടന്‍ വള്ളങ്ങള്‍, മൂന്ന് എ ഗ്രേഡ് വെപ്പ് വള്ളങ്ങള്‍, മൂന്നു ബി ഗ്രേഡ് വെപ്പ് വള്ളങ്ങള്‍ തുടങ്ങി 11 വള്ളങ്ങള്‍ പങ്കെടുക്കും. മന്ത്രി പി.എ.മുഹമ്മദ് റിയാസ് വള്ളംകളി ഉദ്ഘാടനം ചെയ്യും. തോമസ് കെ. തോമസ് എംഎല്‍എ അധ്യക്ഷനാകും.
ചുണ്ടന്‍ വള്ളങ്ങളുടെ മത്സരത്തില്‍ ആദ്യ ഹീറ്റ്‌സില്‍ രണ്ടാം ട്രാക്കില്‍ നടുഭാഗം ബോട്ട് ക്ലബ് തുഴയുന്ന നടുഭാഗം ചുണ്ടനും മൂന്നാം ട്രാക്കില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴയുന്ന ചെറുതന പുത്തന്‍ചുണ്ടനും മാറ്റുരയ്‌ക്കും. നടുഭാഗം ക്ലബ്ബിന് വേണ്ടി പുന്നമട ബോട്ട് ക്ലബ്ബാണ് ഇറങ്ങുന്നത്.

രണ്ടാം ഹീറ്റ്‌സില്‍ ഒന്നാം ട്രാക്കില്‍ കൈനകരി യുബിസി തുഴയുന്ന ആയാപറമ്പ് പാണ്ടിയും രണ്ടാം ട്രാക്കില്‍ ചമ്പക്കുളം ബോട്ട് ക്ലബ്തുഴയുന്ന ചമ്പക്കുളം ചുണ്ടനുമിറങ്ങും. കഴിഞ്ഞവര്‍ഷത്തെ നെഹ്‌റുട്രോഫി റണ്ണേഴ്‌സ് അപ്പായ കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബാണ് ചമ്പക്കുളം ക്ലബ്ബിന്റെ ബാനറില്‍ മത്സരിക്കുന്നത്. മൂന്നാം ഹീറ്റ്‌സില്‍ മൂന്നാം ട്രാക്കില്‍ നിരണം ബോട്ട് ക്ലബ് തുഴയുന്ന ആയാപറമ്പ് വലിയ ദിവാന്‍ജിയും തുഴയും.

എ ഗ്രേഡ് വെപ്പ് വള്ളങ്ങളുടെ മത്സരത്തില്‍ ഒന്നാം ട്രാക്കില്‍ കുമരകം നടുവിലേപറമ്പില്‍ കള്‍ചറല്‍ ആന്‍ഡ് ഡവലപ്‌മെന്റ് സൊസൈറ്റി തുഴയുന്ന നവജ്യോതിയും രണ്ടാം ട്രാക്കില്‍ കുമരകം ടൗണ്‍ ബോട്ട് ക്ലബ് ഫാന്‍സ് ക്ലബ് തുഴയുന്ന അമ്പലക്കടവവനും മൂന്നാം ട്രാക്കില്‍ കാരിച്ചാല്‍ ചുണ്ടന്‍ ബോട്ട് ക്ലബ് തുഴയുന്ന മണലിയും മത്സരിക്കും.

ബി ഗ്രേഡ് വെപ്പ് വള്ളങ്ങളുടെ മത്സരത്തില്‍ കൊണ്ടാക്കല്‍ ബോട്ട് ക്ലബ്ബ് തുഴയുന്ന പി.ജി. കരിപ്പുഴയും രണ്ടാം ട്രാക്കില്‍ കൊടുപ്പുന്ന ബോട്ട് ക്ലബ് തുഴയുന്ന ചിറമേല്‍ തോട്ടുകടവനും മൂന്നാം ട്രാക്കില്‍ വിബിസി ബോട്ട് ക്ലബ് തുഴയുന്ന പുന്നത്ര പുരയ്‌ക്കലും മാറ്റുരയ്‌ക്കും.

Tags: Champakulam Moolam boat raceWater festivalsജലമേള
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

വഖഫ് ബോർഡിൽ കോടികളുടെ വെട്ടിപ്പ് ; അന്വേഷിക്കണമെന്ന് യോഗിയ്‌ക്ക് കത്ത് ; രാമക്ഷേത്ര വഴിപാട് മോഷണത്തേക്കാൾ വലിയ തട്ടിപ്പെന്ന് മൗലാന ഷഹാബുദ്ദീൻ റസ്വി

പെൺമക്കളെ അനധികൃതമായി ജോലിക്ക് നിയമിച്ച കർണാടക പിഎസ്‌സി ചെയർമാനെ സസ്പെൻഡ് ചെയ്തു

സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചു: ‘തൊപ്പി’ എന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ, നിർണായക നീക്കവുമായി പോലീസ്

ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു; അസാധരണ നടപടികളുമായി വിയ്യൂർ ജയിൽ

55 രൂപയ്‌ക്ക് 1000 ലൈവ് ടിവി ചാനലുകളുമായി ജിയോ ടിവി പ്രോ അവതരിപ്പിച്ചു

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

പുതിയ ഇപിഎഫ്ഒ പോര്‍ട്ടല്‍ നിലവില്‍ വന്നു; ഇനിമുതല്‍ പിഎഫ് സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍

ആലപ്പുഴയിലെ ‘രക്ഷാപ്രവ‌ർത്തനം’; എസ് ഐ ടി റിപ്പോർട്ട് മടക്കി ഡിജിപി, ചില ഭാഗങ്ങളിൽ വ്യക്തത വരുത്തണം

വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച കൊല്ലം സ്വദേശികളുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.