Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

കേരളത്തില്‍ നടക്കുന്നത് തൊഴിലാളിവിരുദ്ധ നിലപാടുകള്‍; സമരം കേന്ദ്രത്തിനെതിരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2025, 11:09 am IST
inKerala

തിരുവനന്തപുരം: തൊഴിലാളികള്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാരിനെതിരെ സമരം ചെയ്യുമ്പോഴും സംസ്ഥാനത്തെ ഇടതു സര്‍ക്കാര്‍ സ്വീകരിക്കുന്നത് തൊഴിലാളിവിരുദ്ധ നിലപാടുകള്‍. മഴയും, വെയിലുമേറ്റ് സെക്രട്ടേറിയറ്റിനു മുന്നില്‍ നൂറ് ദിവസത്തിലധികമായി സമരം ചെയ്യുന്ന ആശാ പ്രവര്‍ത്തകര്‍ക്ക് നൂറ് രൂപ പോലും വേതനം കൂട്ടിക്കൊടുക്കാന്‍ തയാറാകാത്തവരാണ് സമരവുമായി രംഗത്തിറങ്ങിയത്. അധികാരത്തില്‍ തുടരുന്ന ഇടതുസര്‍ക്കാര്‍ കഴിഞ്ഞ ഒമ്പതു വര്‍ഷമായി നടത്തുന്നത് തൊഴിലാളിദ്രോഹ നടപടികള്‍ മാത്രമാണ്.

കര്‍ഷകരുടെ ഉല്പന്നങ്ങള്‍ക്ക് താങ്ങുവില വേണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. നെല്ലിന് ഒരു കിലോയ്‌ക്ക് താങ്ങുവിലയായി നല്‍കുന്ന 28 രൂപ 20 പൈസയില്‍ 23 രൂപ കേന്ദ്രം നല്‍കുമ്പോള്‍ 5 രൂപ 20 പൈസയാണ് കേരളം നല്‍കുന്നത്. 2020-21ല്‍ സംസ്ഥാനം 9 രൂപ 52 പൈസ നല്‍കിയിരുന്നിടത്താണ് 5 രൂപ 20 പൈസ ആക്കി കുറച്ചത്. കേന്ദ്രം താങ്ങുവില വര്‍ദ്ധിപ്പിക്കുമ്പോഴെല്ലാം കേരളം വിഹിതം കുറയ്‌ക്കുകയാണ് ചെയ്തത്. കേന്ദ്ര സര്‍ക്കാര്‍ വീണ്ടും 69 പൈസ കൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും കേരളത്തിലെ കര്‍ഷകര്‍ക്ക് അതിന്റെ ഗുണം കിട്ടില്ല. പിആര്‍എസ് ബാങ്കില്‍ കര്‍ഷകരറിയാതെ ലോണെടുക്കുന്ന തട്ടിപ്പിനെ തുടര്‍ന്ന് നിരവധി കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. കര്‍ഷക തൊഴിലാളി പെന്‍ഷന്‍ കാലങ്ങളായി വര്‍ദ്ധിപ്പിക്കുന്നതുമില്ല.

കേരളത്തില്‍ എണ്ണൂറിലധികം കശുവണ്ടി ഫാക്ടറികളും മൂന്നര ലക്ഷത്തിലധികം തൊഴിലാളികളുമുണ്ടായിരുന്നിടത്ത് ഇപ്പോള്‍ കശുവണ്ടി ഫാക്ടറികള്‍ നൂറില്‍ താഴെയായി. നിരവധി ഫാക്ടറികള്‍ പൂട്ടുകയും തൊഴിലാളികളുടെ എണ്ണത്തില്‍ വലിയ കുറവും ഉണ്ടായി. ഈ മേഖലയിലെ പ്രബല യൂണിയന്‍ സിഐടിയു ആയിരിക്കുമ്പോഴായിരുന്നു ഇത്.

ആലപ്പുഴയില്‍ കയര്‍ പിരിക്കുന്നവരുടെ വേതനം 2018ല്‍ നിശ്ചയിച്ചതല്ലാതെ പിന്നീടൊരു മാറ്റവും വരുത്തിയില്ല. ചകിരി ലഭ്യമല്ലാത്തതിനാല്‍ കയര്‍ വ്യവസായം മറ്റ് സംസ്ഥാനങ്ങളിലേക്ക് ചേക്കേറുകയും ഇവിടുത്തെ തൊഴിലാളികള്‍ മുഴുപട്ടിണിയിലാവുകയും ചെയ്തു.

സംസ്ഥാനത്തെ തോട്ടം തൊഴിലാളികളില്‍ മഹാഭൂരിപക്ഷത്തിനും 500 രൂപയില്‍ താഴെയാണ് ദിവസക്കൂലി. ഭൂരിപക്ഷം പേരും ചോര്‍ന്നൊലിക്കുന്ന ലയങ്ങളിലാണ് താമസിക്കുന്നത്. അവരെ പുനരധിവസിപ്പിക്കാനുള്ള യാതൊരു നടപടിയും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. കെഎസ്ആര്‍ടിസിയില്‍ നാലായിരത്തിലധികം താല്ക്കാലിക ജീവനക്കാരുണ്ടായിരുന്നു. തുച്ഛ വേതനത്തില്‍ പണിയെടുത്തിരുന്ന അവരെ പടിയിറക്കി. പകരം വേതനം കുറച്ച് ബദലി എന്ന പേരില്‍ നിയമിച്ചു. തൊഴില്‍ ചൂഷണത്തിന് വിധേയരാകുന്ന ഇവര്‍ക്ക് മിനിമം വേതനം പോലും നല്‍കുന്നില്ല.

കെട്ടിട നിര്‍മാണത്തിന് അനുമതി ലഭിക്കാന്‍ സെസ് കൃത്യമായി ഈടാക്കുമെങ്കിലും നിര്‍മാണ തൊഴിലാളികളുടെ ക്ഷേമ പെന്‍ഷന്‍ നല്‍കിയിട്ട് 16 മാസമായി. 3,82,000 പേരാണ് ഈ ദുരിതം അനുഭവിക്കുന്നത്. എന്നാല്‍ തൊഴിലുറപ്പ് മേഖലയില്‍ കേന്ദ്രം എട്ടു തവണയായി വേതനം വര്‍ദ്ധിപ്പിച്ച് ദിവസം 369 രൂപ നല്‍കുന്നുമുണ്ട്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണെങ്കില്‍ 18 ശതമാനം ക്ഷാമബത്ത കുടിശ്ശിക നല്‍കാനുണ്ട്. ശമ്പള പരിഷ്‌ക്കരണം നല്‍കിയിട്ടുമില്ല.

Tags: Anti-Labor Policies by the CenterKerala's ResponseTrade Unions and Left PartiesState-Specific ConcernsStrike Against the CenterAll-India Strike
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

നമുക്കെന്ത് പണിമുടക്ക്... കൊട്ടാരക്കര കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പണിമുടക്ക് ദിവസം ബസുകള്‍ ഓടാതിരിക്കുമ്പോഴും ശുചീകരണ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളി
Kerala

പണിമുടക്കിന്റെ മറവില്‍ വ്യാപക അക്രമം, മര്‍ദനം; ഗുരുവായൂര്‍ ക്ഷേത്ര നടയിലും അഴിഞ്ഞാട്ടം

Editorial

ഈ പണിമുടക്ക് തീര്‍ത്തും അനാവശ്യം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.