തിരുവനന്തപുരം : അന്തംകമ്മി അടിമകൾ ആയ ഡോക്ടർമാർ പോലും കേരളത്തിലെ സർക്കാർ ആശുപത്രികളുടെ പരിതാപകരമായ അവസ്ഥകളെ കുറിച്ച് തുറന്ന് പറഞ്ഞു തുടങ്ങിയെന്ന് ജിതിൻ ജേക്കബ് . കേരളത്തിന്റെ മുഖ്യമന്ത്രി ഇപ്പോൾ കുടുംബ സമേതം ചികിത്സയ്‌ക്ക് ആയി അമേരിക്കയിൽ ആണ് എന്നതിൽ നിന്ന് തന്നെ കേരളത്തിന്റെ ആരോഗ്യ രംഗം ലോകോത്തരമാണ് എന്ന തള്ള് വെറും പൊള്ള ആണെന്ന് സാമാന്യ ബോധം ഉള്ളവർക്ക് മനസ്സിലാകുമെന്നും ജിതിൻ ജേക്കബ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
സത്യത്തിൽ കേരളത്തിന്റെ ആരോഗ്യ രംഗത്തെ മേന്മ എന്നത് മികച്ച ഡോക്ടർമാരും, മറ്റു ആരോഗ്യ പ്രവർത്തകരും ആണ്. അവരുടെ കഠിനാധ്വാനവും, ആത്മാർത്ഥതയും കൊണ്ടാണ് ഈ രംഗം ഇങ്ങനെ എങ്കിലും പിടിച്ചു നിൽക്കുന്നത്. അതേസമയം, നമ്മുടെ ഡോക്ടർമാരെയും, നമ്മുടെ ആരോഗ്യ സംവിധാനങ്ങളെയും കേരളത്തിലെ മുഖ്യമന്ത്രിക്ക് പോലും വിശ്വാസവും ഇല്ലെന്നും ജിതിൻ ജേക്കബ് പറയുന്നു .
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ……
കേരളത്തിന്റെ ആരോഗ്യ മേഖലയെ കുറിച്ച് അല്ല പറയാൻ ഉള്ളത്.
കേരളത്തിന്റെ മുഖ്യമന്ത്രി ഇപ്പോൾ കുടുംബ സമേതം ചികിത്സയ്‌ക്ക് ആയി അമേരിക്കയിൽ ആണ് എന്നതിൽ നിന്ന് തന്നെ കേരളത്തിന്റെ ആരോഗ്യ രംഗം ലോകോത്തരമാണ് എന്ന തള്ള് വെറും പൊള്ള ആണെന്ന് സാമാന്യ ബോധം ഉള്ളവർക്ക് മനസ്സിലാകും.
അന്തംകമ്മി അടിമകൾ ആയ ഡോക്ടർമാർ പോലും കേരളത്തിലെ സർക്കാർ ആശുപത്രികളുടെ പരിതാപകരമായ അവസ്ഥകളെ കുറിച്ച് തുറന്ന് പറയുന്നു, മെഡിക്കൽ കോളേജ് കെട്ടിടങ്ങൾ ഉൾപ്പെടെ തകർന്ന് വീഴുന്നു..!
സത്യത്തിൽ കേരളത്തിന്റെ ആരോഗ്യ രംഗത്തെ മേന്മ എന്നത് മികച്ച ഡോക്ടർമാരും, മറ്റു ആരോഗ്യ പ്രവർത്തകരും ആണ്. അവരുടെ കഠിനാധ്വാനവും, ആത്മാർത്ഥതയും കൊണ്ടാണ് ഈ രംഗം ഇങ്ങനെ എങ്കിലും പിടിച്ചു നിൽക്കുന്നത്. അതേസമയം, നമ്മുടെ ഡോക്ടർമാരെയും, നമ്മുടെ ആരോഗ്യ സംവിധാനങ്ങളെയും കേരളത്തിലെ മുഖ്യമന്ത്രിക്ക് പോലും വിശ്വാസവും ഇല്ല..!
കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയും ഇത് തന്നെയാണ്. ‘എല്ലാവർക്കും വിദ്യാഭ്യാസം മുതലാളിത്തമാണ്’ എന്നൊക്കെ പ്രസംഗിക്കുന്ന അന്തംകമ്മി മന്ത്രിയുടെ മക്കൾ പഠിക്കുന്നത് വർഷം 5 ലക്ഷം രൂപ ഫീസ് ഉള്ള സ്വകാര്യ സ്കൂളിൽ. മുഖ്യന്റെ മക്കൾ പഠിച്ചതും മുതലാളിത്ത രാജ്യങ്ങളിൽ..!
സ്വയം പ്രഖ്യാപിത അന്തംകമ്മി ധനകാര്യ വിദഗ്ധന്റെ കുടുംബം അമേരിക്കയിൽ ആണ് സ്ഥിര താമസം. അയാളുടെ കമ്മ്യൂണിസ്റ്റ്‌കാരി ആയ മകൾ അമേരിക്കയിൽ ഇരുന്ന് ഗുജറാത്തിലെ ജനങ്ങളുടെ പിന്നോക്ക അവസ്ഥയെ കുറിച്ച് ഗവേഷണം നടത്തുന്നു..!
ജീവിതത്തിൽ ഒരു പണിയും ചെയ്യാത്ത ഇവന്മാരുടെ ഒരു ജില്ലാ സെക്രട്ടറിയുടെ മകൾ ലണ്ടനിൽ പഠിക്കുമ്പോൾ സായിപ്പുമാർ വിചാരിച്ചത്, ഇന്ത്യയിൽ നിന്നുള്ള ഏതോ ശത കോടീശ്വരന്റെ മകൾ ആണ് എന്നായിരുന്നത്രെ..!
കമ്മ്യൂണിസം തള്ളി നാട്ടുകാരെ പറ്റിക്കും എന്നല്ലാതെ, ഒറ്റ ഒരുത്തനും സ്വന്തം വീട്ടിൽ കമ്മ്യൂണിസം എന്ന പ്രാകൃത ആശയം കയറ്റില്ല. ഇത്രയും കാപട്യം നിറഞ്ഞ ഒരു വർഗം ലോകത്ത് വേറെ കാണില്ല.
വിഷയത്തിലേക്ക് വന്നാൽ, കമ്മ്യൂണിസ്റ്റ് കാപട്യം അല്ല വിഷയം. പഞ്ചായത്ത് പൈപ്പിൽ വെള്ളം വരാത്തതും അമേരിക്ക കാരണം ആണെന്ന് പറഞ്ഞാൽ അതും വിശ്വസിച്ച് ഏതെങ്കിലും പോസ്റ്റ് ഓഫീസിന്റെ മുന്നിൽ പോയി അമേരിക്ക തുലയട്ടെ മുദ്രാവാക്യം വിളിക്കുന്ന അടിമകളോട് ഒന്നും പറയാനും ഇല്ല..!
കോട്ടയത്ത് മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് മരിച്ച സ്ത്രീയ്‌ക്ക് കിട്ടിക്കൊണ്ടിരുന്ന ദിവസ വേതനം 300 രൂപ മാത്രം ആയിരുന്നു എന്നത് ഞെട്ടിക്കുന്ന ഒന്നാണ്. കേരളത്തിലെ ‘ആശ വർക്കർമാരുടെ’ കാര്യവും ഏതാണ്ട് ഇതൊക്കെ തന്നെയാണ്..!
കേരളത്തിൽ തൊഴിലാളികൾക്ക് കിട്ടുന്ന ദിവസ വേതനം 1000 രൂപ ആണ് 1500 രൂപ ആണെന്നൊക്കെ തള്ളുന്ന കമ്മികൾ എന്ത് ക്യാപ്‌സ്യൂൾ കൊണ്ടാണ് ദിവസ വേതനം 300 രൂപ വരെ കിട്ടുന്ന ലക്ഷക്കണക്കിന് മനുഷ്യരും കേരളത്തിൽ ഉണ്ട് എന്നതിനെ ന്യായീകരിക്കുക..?
ബീഹാറിൽ നിന്നുള്ള തൊഴിലാളികളോട് ചോദിച്ചാൽ അവർ പറയും, ബീഹാറിൽ വരെ മിനിമം ദിവസ വേതനം 400-500 രൂപ ആണെന്ന്..!
ഇന്ത്യയിൽ മുഴുവൻ, മാസ വരുമാനം 18000 രൂപ ആക്കണം എന്ന് പറഞ്ഞ് ദേശീയ പണിമുടക്ക് എന്ന് പറഞ്ഞ് കേരളത്തിൽ മാത്രം രണ്ട് ദിവസം പണി മുടക്കിയ മുതലുകൾ ആണ് ഇപ്പോൾ ഭരണത്തിൽ എന്നോർക്കണം..!
ഈ ഊളകൾ അടുത്ത ദിവസങ്ങളിൽ ഇതുപോലൊരു ‘ദേശീയ കോമഡി’ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രസംഗിക്കുന്ന കാര്യങ്ങൾ ഭരണത്തിൽ ഇരിക്കുന്ന സ്ഥലങ്ങളിൽ നടപ്പാക്കാൻ ഇവറ്റകൾക്ക് കഴിയില്ല, എന്നിട്ട് കേന്ദ്ര സർക്കാരിന്റെ മേലെ കുതിര കയറും..!
62 ലക്ഷം പേരാണ് കേരളത്തിൽ സാമൂഹിക സുരക്ഷ പെൻഷൻ വാങ്ങുന്നത് എന്നോർക്കണം. കോട്ടയം ജില്ലയെ അതി ദാരിദ്ര്യ മുക്ത ജില്ലയായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അതെ ജില്ലയിൽ ആണ് 300 രൂപ ദിവസ വേതനത്തിനായി മനുഷ്യർ ജോലി ചെയ്യുന്നത്..!
നികുതിപ്പണം കൊണ്ട് കുടുംബസമേതം അമേരിക്കയിൽ പോയി ചികിത്സ നടത്തുന്ന, 50000 രൂപയുടെ കണ്ണട വെച്ചാൽ മാത്രം കാഴ്ച ലഭിക്കുന്ന, 36 ലക്ഷം രൂപയുടെ അമേരിക്കൻ നിർമിത കാറുകളിൽ സഞ്ചരിക്കുന്ന, മക്കളെ കോടികൾ മുടക്കി വിദേശ രാജ്യങ്ങളിൽ പഠിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് 300 രൂപ ദിവസ വേതനം കിട്ടുന്ന സാധാരണക്കാരുടെ പ്രശ്നങ്ങളും, ദുരിതവും എങ്ങനെ മനസിലാകാൻ..!
ഞങ്ങളുടെ കമ്മ്യൂണിസ്റ്റ് നേതാക്കൾ എന്നും പരിപ്പ് വടയും ചായയും കഴിച്ച് ജീവിക്കണോ എന്ന് ചോദിച്ച് റേഷൻ കടയിൽ നിന്ന് സൗജന്യ റേഷൻ കിട്ടിയില്ല എങ്കിൽ വീട്ടിൽ അടുപ്പ് പുകയാത്ത ഇവരുടെ ന്യായീകരണ അടിമകൾ ഇപ്പോൾ എത്തും.
പരിപ്പ് വടയും, കട്ടനും ഒക്കെ നിങ്ങളുടെ വിഷയം. ഒരു ദിവസം എങ്കിലും പണി എടുത്ത് തിന്ന് കൂടെ എന്നേ ചോദിക്കാൻ ഉള്ളൂ. അങ്ങനെ ചെയ്യുമ്പോഴേ അധ്വാനിച്ചു ജീവിക്കുന്ന മനുഷ്യരുടെ വിഷമം നിങ്ങൾക്ക് മനസിലാകൂ.
ഇത്രയും കാപട്യം നിറഞ്ഞ ഒരു വർഗം ലോകത്ത് വേറെ കാണില്ല. പറച്ചിലും പ്രവർത്തിയമായി യാതൊരു ബന്ധവുമില്ല.
സ്വന്തം വീട്ടിൽ പോലും കയറ്റാത്ത പ്രാകൃതവും, അക്രമത്തിൽ ഊന്നിയതുമായ കമ്മ്യൂണിസം എന്ന ഈ ഊളത്തരം പറഞ്ഞു എത്ര നാൾ നാട്ടുകാരെ പറ്റിച്ച് തിന്നും നീയൊക്കെ..?
അമേരിക്കയും, ബ്രിട്ടനും അടക്കമുള്ള മുതലാളിത്ത രാജ്യങ്ങൾ എല്ലാം തുലഞ്ഞു പോയിരുന്നു എങ്കിൽ കമ്മ്യൂണിസം തള്ളുന്ന ഇവന്മാർ ചികിത്സയ്‌ക്കും, മക്കളെ പഠിപ്പിക്കാനും ഒക്കെ എന്ത് ചെയ്യുമായിരുന്നോ എന്തോ..?
അമേരിക്കൻ വിസ അപേക്ഷയിൽ അപേക്ഷകൻ ‘കമ്മ്യൂണിസ്റ്റ് അല്ല’ എന്ന് എഴുതിക്കൊടുക്കണം എന്ന് കേട്ടിട്ടുണ്ട്. ഇനി എങ്ങാനും….!😂
സൗജന്യ റേഷൻ അടിമകൾ അതിന് കൂടിയുള്ള ക്യാപ്‌സ്യൂൾ തയാറാക്കി വെച്ചോളൂ
പ്രതികരിക്കാൻ ഇവിടെ എഴുതുക: